Neemias 3

Indian Revised Version in Malayalam (MAL) vs VC

Sair da comparação
VC Versão Católica
1 അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിൻ വാതിൽ പണിതു. അവർ അത് പ്രതിഷ്ഠിച്ച് അതിന്‍റെ കതകുകളും വച്ചു. ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അത് പ്രതിഷ്ഠിച്ചു.
1 O sumo sacerdote Eliasib e seus irmãos, sacerdotes, puseram-se a trabalhar para reconstruir a porta das Ovelhas; consagraram-na e assentaram-lhe os batentes. Construíram a muralha até a torre de Mea, a qual consagraram, e prosseguiram até a torre de Hananeel.
2 അവർ പണിതതിനപ്പുറം യെരിഹോക്കാർ പണിതു. അതിനപ്പുറം ഇമ്രിയുടെ മകൻ സക്കൂർ പണിതു.
2 Ao lado deles construíam os homens de Jericó; e, mais ao longe, Zacur filho de Amri.
3 മീൻവാതിൽ ഹസ്സെനായക്കാർ പണിതു. അവർ അതിന്‍റെ പടികൾ വച്ചു കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ചു.
3 Os filhos de Asnaa construíram a porta dos Peixes; colocaram-lhe as vigas e assentaram-lhe os batentes, com suas fechaduras e as trancas.
4 അതിനപ്പുറം ഹക്കോസിന്‍റെ മകനായ ഊരീയാവിന്‍റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അതിനപ്പുറം മെശേസ്സബെയേലിന്‍റെ മകനായ ബേരെഖ്യാവിന്‍റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അതിനപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു.
4 Ao lado deles trabalhavam nas reparações Marimut, filho de Urias, filho de Acus, depois Mosolão, filho de Baraquias, filho de Mesezebel; depois Sadoc, filho de Baana.
5 അതിനപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു. എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്‍റെ വേലയ്ക്ക് ചുമൽ കൊടുത്തില്ല.
5 Ao lado destes trabalhavam os tecuítas; mas seus chefes não prestaram apoio ao trabalho do seu Senhor.
6 പഴയവാതിൽ പാസേഹയുടെ മകൻ യോയാദയും ബെസോദ്യാവിന്റെ മകൻ മെശുല്ലാമും അറ്റകുറ്റം തീർത്തു. അവർ അതിന്‍റെ പടികൾ വച്ചു കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ചു.
6 Joiada, filho de Fasea, e Mosolão, filho de Besodias, repararam a porta antiga; puseram-lhe as vigas e colocaram os batentes, as fechaduras e as trancas.
7 അതിനപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്ക് ഇക്കരെയുള്ള ദേശാധിപതിയുടെ ആസ്ഥാനംവരെ അറ്റകുറ്റം തീർത്തു.
7 Ao lado trabalhavam Meltias, o gabaonita, Jadon, o meronatita, bem como os homens de Gabaon e de Masfa, que eram súditos do governador da outra banda do rio.
8 അതിനപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകൻ ഉസ്സീയേൽ അറ്റംകുറ്റം തീർത്തു. അതിനപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവ് അറ്റകുറ്റം തീർത്ത് വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു.
8 Ao lado trabalhava Eziel, filho de Araías, que pertencia à turma dos ourives; depois Ananias, da turma dos perfumistas. Reconstruíram Jerusalém até o muro largo.
9 അതിനപ്പുറം യെരൂശലേം ദേശത്തിന്‍റെ പകുതിയുടെ പ്രഭുവായ ഹൂരിന്‍റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു.
9 Ao lado deles trabalhava Rafaías, filho de Hur, chefe de uma metade do distrito de Jerusalém.
10 അതിനപ്പുറം ഹരൂമഫിന്റെ മകൻ യെദായാവ് തന്‍റെ വീടിന് നേരെയുള്ള ഭാഗം അറ്റകുറ്റം തീർത്തു. അതിനപ്പുറം ഹശബ്നെയാവിന്‍റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു.
10 Depois, frente à sua casa, Jedaías, filho de Haromaf; em seguida Hatas, filho de Hasebonias.
11 മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്‍റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്‍റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു.
11 Melquias, filho de Herem, e Hasub, filho de Falat-Moab, repararam outra parte da muralha e a torre dos Fornos.
12 അതിനപ്പുറം യെരൂശലേം ദേശത്തിന്‍റെ മറ്റെ പകുതിയുടെ പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്‍റെ പുത്രിമാരും അറ്റകുറ്റം തീർത്തു.
12 Ao lado deles trabalhava, com suas filhas, Selum, filho de Aloes, chefe da outra metade do distrito de Jerusalém.
13 താഴ്വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു. അവർ അത് പണിത് അതിന്‍റെ കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ച് കുപ്പവാതിൽവരെ മതിൽ ആയിരം മുഴം അറ്റകുറ്റം തീർത്തു.
13 Hanun e os habitantes de Zanoe repararam a porta do Vale; recontruíram-na e trocaram os batentes, as fechaduras e as trancas; e fizeram além disso mil côvados de muro até a porta da Esterqueira.
14 കുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്‍റെ പ്രഭുവായ രേഖാബിന്‍റെ മകൻ മല്ക്കീയാവ് അറ്റകുറ്റം തീർത്തു. അവൻ അത് പണിത് അതിന്‍റെ കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ചു.
14 Melquias, filho de Recab, chefe do distrito de Betacarão, reformou a porta da Esterqueira; reconstruiu-a, colocando-lhe também os batentes, as fechaduras e as trancas.
15 ഉറവുവാതിൽ മിസ്പാദേശത്തിന്‍റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂൻ അറ്റകുറ്റം തീർത്തു. അവൻ അത് പണിത് മേൽക്കൂര മേഞ്ഞ് കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ച് രാജോദ്യാനത്തിന്‍റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്‍റെ മതിലും ദാവീദിന്‍റെ നഗരത്തിൽ നിന്ന് ഇറങ്ങുന്ന കല്പടിവരെ തീർത്തു.
15 Selum, filho de Colhosa, chefe do distrito de Masfa, reparou a porta da Fonte; reconstruiu-a, cobriu-a, e colocou-lhe os batentes, as fechaduras e as trancas; fez além disso os muros, desde a piscina de Siloé, ao lado do jardim do rei, até a escada que desce da cidade de Davi.
16 അതിനപ്പുറം ബേത്ത്-സൂർദേശത്തിന്റെ പകുതിയുടെ പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവ് ദാവീദിന്‍റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ വാസസ്ഥലംവരെയും അറ്റകുറ്റം തീർത്തു.
16 Depois dele, Neemias, filho de Azboc, chefe da metade do distrito de Betsur, trabalhou até defronte do túmulo de Davi, até o reservatório artificial e até a casa dos Heróis.
17 അതിനപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അതിനപ്പുറം കെയീലാദേശത്തിന്റെ പകുതിയുടെ പ്രഭുവായ ഹശബ്യാവ് തന്‍റെ ദേശത്തിന് വേണ്ടിയുള്ള അറ്റകുറ്റം തീർത്തു.
17 Depois dele, trabalharam os levitas com Reum, filho de Beni; ao lado trabalhava, para o seu distrito, Hasebias, chefe da metade do distrito de Ceila.
18 അതിന്‍റെശേഷം അവന്‍റെ സഹോദരന്മാരിൽ കെയീലാദേശത്തിന്റെ മറ്റെ പകുതിയുടെ പ്രഭുവായ ഹേനാദാദിന്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു.
18 Mais ao longe trabalhavam seus irmãos, sob a direção de Bavai, filho de Enadad, chefe da outra metade de Ceila.
19 അതിനപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലയ്ക്കുള്ള കയറ്റത്തിന് നേരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
19 Azer, filho de Josué, chefe de Masfa, reparou outro setor da muralha, defronte da subida do arsenal, até a esquina.
20 അതിന്‍റെശേഷം സബ്ബായിയുടെ മകൻ ബാരൂക്ക് ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്‍റെ വീട്ടുവാതിൽവരെ മറ്റൊരുഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീർത്തു.
20 Depois dele, Baruc, filho de Zacai, trabalhava com ardor em outra seção, desde a esquina até a entrada da casa do sumo sacerdote Eliasib.
21 അതിന്‍റെശേഷം ഹക്കോസിന്‍റെ മകനായ ഊരീയാവിന്‍റെ മകൻ മെരേമോത്ത് എല്യാശീബിന്‍റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്‍റെ വീടിന്‍റെ അറ്റംവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
21 Depois dele, Merimut, filho de Urias, filho de Hacus, trabalhava em outra seção, desde a porta da casa de Eliasib, até a extremidade dessa casa.
22 അതിന്‍റെശേഷം സമീപപ്രദേശത്തെ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു.
22 Mais ao longe, trabalhavam os sacerdotes, os homens da planície do Jordão.
23 അതിന്‍റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീടിന് നേരെ അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം അനന്യാവിന്‍റെ മകനായ മയസേയാവിന്‍റെ മകൻ അസര്യാവ് തന്‍റെ വീടിനരികെ അറ്റകുറ്റം തീർത്തു.
23 Depois deles, Benjamim e Hasub trabalhavam defronte das suas casas. Depois deles, Azarias, filho de Maasias, filho de Ananias, ao lado de sua casa;
24 അതിന്‍റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസര്യാവിന്‍റെ വീടുമുതൽ കോണിന്‍റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
24 depois dele, Benui, filho de Henadad, trabalhava em outra seção, desde a casa de Azarias até a esquina e o contorno.
25 ഊസായിയുടെ മകൻ പാലാൽ കോണിനും കാരാഗൃഹത്തിന്‍റെ മുറ്റത്തോട് ചേർന്നതായി രാജധാനി കവിഞ്ഞ് മുമ്പോട്ട് നില്ക്കുന്ന ഉന്നതഗോപുരത്തിനും നേരെ അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം പരോശിന്‍റെ മകൻ പെദായാവ് അറ്റകുറ്റം തീർത്തു.
25 Falel, filho de Ozi, trabalhava defronte da esquina e da alta torre que aparece sobre o palácio real, perto do átrio da prisão.
26 ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്ക് നീർവ്വാതിലിനെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു.
26 Depois dele trabalhava Fadaías, filho de Faros. {Os natineus habitavam Ofel, até defronte da porta da Água, a oriente, e da torre que se salientava.}
27 അതിന്‍റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിനു നേരെ ഓഫേലിന്‍റെ മതിൽവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
27 Depois dele, os tecuítas trabalhavam na parte seguinte, defronte da torre que se salientava, até o muro de Ofel.
28 കുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്‍റെ വീടിന് നേരെ അറ്റകുറ്റം തീർത്തു.
28 Acima da porta dos Cavalos, trabalhavam os sacerdotes, cada um diante de sua casa.
29 അതിന്‍റെശേഷം ഇമ്മേരിന്‍റെ മകൻ സാദോക്ക് തന്‍റെ വീടിന് നേരെ അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്‍റെ മകൻ ശെമയ്യാവ് അറ്റകുറ്റം തീർത്തു.
29 Depois deles, Sadoc, filho de Emmer, diante de sua casa; depois Semaías, filho de Sequenias, guardião da porta oriental do templo.
30 അതിന്‍റെശേഷം ശേലെമ്യാവിന്‍റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം ബേരെഖ്യാവിന്‍റെ മകൻ മെശുല്ലാം തന്‍റെ അറയുടെ നേരെ അറ്റകുറ്റം തീർത്തു.
30 Depois dele Hananias, filho de Selemias e Hanum, o sexto filho de Selef, repararam uma outra seção. Depois dele Mosolão, filho de Baraquias, trabalhava diante de sua residência.
31 അതിന്‍റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവ് ഹമ്മീഫ്ഖാദ് വാതിലിന് നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീർത്തു.
31 Depois dele, trabalhava Melquias, que pertencia à turma dos ourives, até a casa dos natineus e dos negociantes, diante da porta de Mifcad até o quarto da esquina.
32 കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിനും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തീർത്തു.
32 Enfim, entre o quarto da esquina do contorno e a porta das Ovelhas, trabalhavam os ourives e os negociantes.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Neemias 3, comparar traduções ou montar um estudo — tudo direto pelo WhatsApp.