Levítico 17

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
1 E o SENHOR falou a Moisés, dizendo:
2 “നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: യഹോവ കല്പിച്ച കാര്യം ഇതാകുന്നു:
2 Fala a Arão, e aos seus filhos, e a todos os filhos de Israel, e dize-lhes: esta é a coisa que o SENHOR ordenou, dizendo:
3 യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിൽവച്ചെങ്കിലും പാളയത്തിനു പുറത്തുവച്ചെങ്കിലും അറുക്കുകയും
3 Qualquer homem da casa de Israel que matar boi, ou cordeiro, ou cabra no acampamento, ou quem os matar fora do acampamento,
4 അതിനെ യഹോവയുടെ കൂടാരത്തിന്‍റെ മുമ്പിൽ യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ അത് അവനു രക്തപാതകമായി എണ്ണേണം; അവൻ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്‍റെ ജനത്തിന്‍റെ നടുവിൽനിന്നു ഛേദിച്ചുകളയേണം.
4 e os não trouxer à porta do tabernáculo da congregação, para oferecer uma oferta ao SENHOR diante do tabernáculo do SENHOR, a tal homem será imputado o sangue; ele derramou sangue; e esse homem será cortado do seu povo;
5 യിസ്രായേൽ മക്കൾ വെളിമ്പ്രദേശത്തുവച്ച് അർപ്പിച്ചുവരുന്ന യാഗങ്ങളെ യഹോവയ്ക്കു സമാധാനയാഗങ്ങളായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ പുരോഹിതന്‍റെ അടുക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണ്ടതാകുന്നു.
5 a fim de que os filhos de Israel possam trazer seus sacrifícios, que eles ofereceram sobre campo aberto, e que eles possam trazê-los ao SENHOR, à porta do tabernáculo da congregação, ao sacerdote, e os ofereçam por ofertas de paz ao SENHOR.
6 പുരോഹിതൻ അവയുടെ രക്തം സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ യഹോവയുടെ യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം.
6 E o sacerdote espargirá o sangue sobre o altar do SENHOR à porta do tabernáculo da congregação, e queimará a gordura por cheiro suave ao SENHOR.
7 അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്ക് ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുത്; ഇതു തലമുറതലമുറയായി അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.’
7 E nunca mais eles oferecerão os seus sacrifícios aos demônios, com os quais eles se prostituíram; isto lhes será por estatuto eterno nas suas gerações.
8 “നീ അവരോടു പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അർപ്പിക്കുകയും
8 E tu lhes dirás: qualquer homem da casa de Israel, ou dos estrangeiros que peregrinam entre vós, que oferecer uma oferta queimada ou sacrifício,
9 അത് യഹോവയ്ക്ക് അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
9 e não o trouxer à porta do tabernáculo da congregação, para oferecê-lo ao SENHOR, até o tal homem será cortado entre o seu povo.
10 യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവൻ്റെ നേരെ ഞാൻ ദൃഷ്ടിവച്ച് അവനെ അവന്‍റെ ജനത്തിന്‍റെ ഇടയിൽനിന്ന് ഛേദിച്ചുകളയും.
10 E qualquer homem da casa de Israel, ou dos estrangeiros que peregrinam entre vós, que comer qualquer tipo de sangue, eu colocarei a minha face contra a alma que comer o sangue, e a cortarei entre o seu povo.
11 മാംസത്തിൻ്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഞാൻ അത് നിങ്ങൾക്ക് തന്നിരിക്കുന്നു; രക്തമാണല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നത്.
11 Porque a vida da carne está no sangue, e eu o tenho dado a vós sobre o altar, para fazer expiação pelas vossas almas, pois este é o sangue que faz expiação pela alma.
12 അതുകൊണ്ടത്രേ “നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുത്; നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും രക്തം ഭക്ഷിക്കരുത്” എന്നു ഞാൻ യിസ്രായേൽ മക്കളോടു കല്പിച്ചത്.
12 Portanto, eu disse aos filhos de Israel: nenhuma alma dentre vós comerá sangue, nem o estrangeiro que peregrina entre vós comerá sangue.
13 “യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഭക്ഷിക്കാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്‍റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.
13 E qualquer homem dos filhos de Israel, ou dos estrangeiros que peregrinam entre vós que caçar e capturar qualquer animal ou ave que possa ser comida; derramará o seu sangue e o cobrirá com pó.
14 സകലജഡത്തിൻ്റെയും ജീവൻ അതിന്‍റെ ജീവന് ആധാരമായ രക്തം തന്നെ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽ മക്കളോട്: “യാതൊരു ജഡത്തിൻ്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുത്” എന്നു കല്പിച്ചത്; സകലജഡത്തിൻ്റെയും ജീവൻ അതിന്‍റെ രക്തമല്ലോ; അത് ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.
14 Porquanto é a vida de toda a carne; o seu sangue é pela sua vida; portanto eu disse aos filhos de Israel: não comereis o sangue de nenhum tipo de carne, porque a vida de toda a carne é o seu sangue; qualquer que o comer será cortado.
15 സ്വാഭാവികമായി ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ ഭക്ഷിക്കുന്നവനെല്ലാം സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം; പിന്നെ അവൻ ശുദ്ധിയുള്ളവനാകും.
15 E toda alma que comer do que morreu por si, ou que foi dilacerado por animais, seja alguém do seu próprio país, ou um estrangeiro, lavará as suas vestes, e se banhará com água, e será impura até a tarde; depois estará limpa.
16 വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം.”
16 Mas, se ele não as lavar, nem banhar a sua carne, então ele levará a sua iniquidade.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Levítico 17, comparar traduções ou montar um estudo — tudo direto pelo WhatsApp.