Ezequiel 12

Indian Revised Version in Malayalam (MAL) vs NVI

Sair da comparação
NVI Nova Versão Internacional
1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:
1 Veio a mim esta palavra do Senhor:
2 “മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്‍റെ നടുവിൽ വസിക്കുന്നു; കാണുവാൻ കണ്ണുണ്ടെങ്കിലും അവർ കാണുന്നില്ല; കേൾക്കുവാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; അവർ മത്സരഗൃഹമാണല്ലോ.
2 "Filho do homem, você vive no meio de uma nação rebelde. Eles têm olhos para ver, mas não vêem, e ouvidos para ouvir, mas não ouvem, pois são uma nação rebelde.
3 “ആകയാൽ മനുഷ്യപുത്രാ, നീ യാത്രാസാമഗ്രികൾ ഒരുക്കി പകൽ സമയത്ത് അവർ കാണുമ്പോൾ പുറപ്പെടുക; അവർ കാണുമ്പോൾ നിന്‍റെ സ്ഥലം വിട്ട് മറ്റൊരു സ്ഥലത്തേക്ക് യാത്ര പുറപ്പെടുക; മത്സരഗൃഹമെങ്കിലും ഒരുപക്ഷേ അവർ കണ്ടു ഗ്രഹിക്കുമായിരിക്കും.
3 "Portanto, filho do homem, arrume os seus pertences para o exílio e, durante o dia, à vista de todos, parta, e vá para outro lugar. Talvez eles compreendam, embora sejam uma nação rebelde.
4 നിന്‍റെ സാധനങ്ങൾ നീ പകൽ സമയത്ത് അവർ കാണുമ്പോൾ പുറത്ത് കൊണ്ടുവരേണം; വൈകുന്നേരത്ത് അവർ കാൺകെ പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.
4 Durante o dia, sem fugir aos olhares do povo, leve para fora os seus pertences arrumados para o exílio. Então, à tarde, saia como aqueles que vão para o exílio. E que os outros o vejam fazer isso.
5 അവർ കാണുമ്പോൾ നീ മതിൽ കുത്തിത്തുരന്ന് അതിൽകൂടി അത് പുറത്തു കൊണ്ടുപോകേണം.
5 Enquanto eles o observam, faça um buraco no muro e passe os seus pertences através dele.
6 അവർ കാണുമ്പോൾ നീ അത് തോളിൽ ചുമന്നുകൊണ്ട് ഇരുട്ടത്ത് യാത്ര പുറപ്പെടേണം; നിലം കാണാത്തവിധം നിന്‍റെ മുഖം മൂടിക്കൊള്ളണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആക്കിയിരിക്കുന്നു.”
6 Ponha-os nos ombros, enquanto o povo estiver observando, e carregue-os ao entardecer. Cubra o rosto para que você não possa ver nada do país, pois eu fiz de você um sinal para a nação de Israel".
7 എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രാസാമഗ്രികൾപോലെ ഞാൻ എന്‍റെ സാധനങ്ങൾ പകൽ സമയത്ത് പുറത്തു കൊണ്ടുവന്ന്, വൈകുന്നേരത്ത് ഞാൻ എന്‍റെ കൈകൊണ്ട് മതിൽ കുത്തിത്തുരന്ന് ഇരുട്ടത്ത് അത് പുറത്തു കൊണ്ടുവന്ന്, അവർ കാണത്തക്കവിധം തോളിൽ ചുമന്നു.
7 Então eu fiz o que me foi ordenado. Durante o dia levei para fora as minhas coisas arrumadas para o exílio. Depois, à tarde, fiz com as mãos um buraco no muro. Ao entardecer saí com os meus pertences carregando-os nos ombros à vista de todos.
8 എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
8 De manhã me veio esta palavra do Senhor:
9 “മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോട്: ‘നീ എന്ത് ചെയ്യുന്നു’ എന്നു ചോദിച്ചില്ലയോ?”
9 "Filho do homem, acaso aquela nação rebelde de Israel não lhe perguntou: ‘Que é que você está fazendo? ’
10 ഈ അരുളപ്പാടു യെരൂശലേമിലെ ‘പ്രഭുക്കന്മാർക്കും അവരുടെ ചുറ്റും വസിക്കുന്ന എല്ലാ യിസ്രായേൽ ഗൃഹത്തിനും ഉള്ളത്’ എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയുക.
10 "Diga-lhes: ‘Assim diz o Soberano Senhor: Esta advertência diz respeito ao príncipe de Jerusalém e a toda a nação de Israel que está ali’.
11 ‘ഞാൻ നിങ്ങൾക്ക് ഒരു അടയാളമാകുന്നു’ എന്നു നീ പറയുക; ഞാൻ ചെയ്തതുപോലെ അവർക്ക് ഭവിക്കും; അവർ നാടുകടന്ന് പ്രവാസത്തിലേക്കു പോകേണ്ടിവരും.
11 Diga-lhes: ‘Eu sou um sinal para vocês. Como eu fiz, assim lhes será feito. Eles irão para o exílio como prisioneiros’.
12 ”അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്ത് തോളിൽ ചുമടുമായി പുറപ്പെടും; അത് പുറത്ത് കൊണ്ടുപോകേണ്ടതിന് അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ട് നിലം കാണാതിരിക്കത്തക്കവിധം അവൻ മുഖം മൂടും.
12 "O príncipe deles porá os seus pertences nos ombros ao entardecer e sairá por um buraco que será escavado no muro para ele passar. Ele cobrirá o rosto para que não possa ver nada do país.
13 ഞാൻ എന്‍റെ വല അവന്‍റെമേൽ വീശും; അവൻ എന്‍റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്ത് ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവച്ച് മരിക്കും.
13 Estenderei a minha rede para ele, e ele será apanhado em meu laço; eu o trarei para a Babilônia, terra dos caldeus, mas ele não a verá, e ali morrerá.
14 അവന്‍റെ ചുറ്റുമുള്ള സഹായികൾ എല്ലാവരെയും അവന്‍റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയുകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
14 Espalharei aos ventos todos os que estão ao seu redor, os seus oficiais e todas as suas tropas, e os perseguirei com a espada em punho.
15 ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച് ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
15 "Eles saberão que eu sou o Senhor, quando eu os dispersar entre as nações e os espalhar pelas terras.
16 എന്നാൽ അവർ പോയിരിക്കുന്ന ജനതകളുടെ ഇടയിൽ അവരുടെ സകലമ്ലേച്ഛതകളും വിവരിച്ചു പറയേണ്ടതിന് ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്ന് ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.”
16 Mas pouparei uns poucos deles da espada, da fome e da peste para que, nas nações aonde forem, contem todas as suas práticas repugnantes. Então saberão que eu sou o Senhor".
17 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ;
17 Esta palavra do Senhor veio a mim:
18 “മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കുകയും ചെയ്യുക.
18 "Filho do homem, trema enquanto come a sua comida, e fique arrepiado de medo enquanto bebe a sua água.
19 ദേശത്തിലെ ജനത്തോട് നീ പറയേണ്ടത്: ‘യെരൂശലേം നിവാസികളെയും യിസ്രായേൽ ദേശത്തെയും കുറിച്ച് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്‍റെ നിറവോടുകൂടി ശൂന്യമായിപ്പോകുന്നതുകൊണ്ട് അവർ പേടിയോടെ അപ്പം തിന്നുകയും അമ്പരപ്പോടെ വെള്ളം കുടിക്കുകയും ചെയ്യും.
19 Diga ao povo do país: ‘Assim diz o Senhor Soberano acerca daqueles que vivem em Jerusalém e em Israel: Eles comerão sua comida com ansiedade e beberão sua água desesperados, pois tudo o que existe em sua terra dela será arrancado por causa da violência de todos os que ali vivem.
20 നിവാസികളുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജ്ജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”
20 As cidades habitadas serão arrasadas e a terra ficará abandonada. Então vocês saberão que eu sou o Senhor’ ".
21 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
21 O Senhor me falou:
22 “മനുഷ്യപുത്രാ, ‘കാലം നീണ്ടുപോകും; ദർശനമൊക്കെയും ഫലിക്കാതെപോകും’ എന്നു നിങ്ങൾക്ക് യിസ്രായേൽ ദേശത്ത് ഒരു പഴഞ്ചൊല്ലുള്ളത് എന്താണ്?
22 "Filho do homem, que provérbio é este que vocês têm em Israel: ‘Os dias passam e todas as visões dão em nada’?
23 അതുകൊണ്ട് നീ അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; “ഞാൻ ഈ പഴഞ്ചൊല്ല് നിർത്തലാക്കും; അവർ യിസ്രായേലിൽ ഇനി അത് ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കുകയില്ല; കാലവും സകലദർശനത്തിൻ്റെയും നിവൃത്തിയും അടുത്തിരിക്കുന്നു’ എന്നു അവരോട് പ്രസ്താവിക്കുക.”
23 Diga-lhes, pois: ‘Assim diz o Soberano Senhor: Vou dar fim a esse provérbio, e não será mais citado em Israel’. Diga-lhes: ‘Estão chegando os dias em que toda visão se cumprirá.
24 “യിസ്രായേൽഗൃഹത്തിൽ ഇനി കപടദർശനവും വ്യാജപ്രശ്നവും ഉണ്ടാകുകയില്ല.
24 Pois não haverá mais visões falsas ou adivinhações bajuladoras entre o povo de Israel.
25 യഹോവയായ ഞാൻ പ്രസ്താവിക്കുവാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അത് താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്ത് തന്നെ ഞാൻ വചനം പ്രസ്താവിക്കുകയും നിവർത്തിക്കുകയും ചെയ്യും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
25 Mas eu, o Senhor, falarei o que eu quiser, e isso se cumprirá sem demora. Pois em seus dias, ó nação rebelde, cumprirei tudo o que eu disser, palavra do Soberano Senhor’ ".
26 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
26 Veio a mim esta palavra do Senhor:
27 “മനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ‘ഇവൻ ദർശിക്കുന്ന ദർശനം വളരെനാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നത് ദീർഘകാലത്തേക്കുള്ളതും ആകുന്നു’ എന്നു പറയുന്നു.
27 "Filho do homem, a nação de Israel está dizendo: ‘A visão que ele vê é para daqui a muitos anos, e ele profetiza sobre o futuro distante’.
28 “അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്‍റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കുകയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
28 "Pois diga a eles: ‘Assim diz o Soberano Senhor: Nenhuma de minhas palavras sofrerá mais demora; tudo o que eu disser se cumprirá, palavra do Soberano Senhor’ ".

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 12, comparar traduções ou montar um estudo — tudo direto pelo WhatsApp.