2 Samuel 4

Indian Revised Version in Malayalam (MAL) vs ARA

Sair da comparação
ARA Almeida Revista e Atualizada 1993
1 അബ്നേർ ഹെബ്രോനിൽവച്ച് മരിച്ചു പോയത് ശൗലിന്‍റെ മകൻ കേട്ടപ്പോൾ അവന്‍റെ ധൈര്യം ക്ഷയിച്ചു സകലയിസ്രായേല്യരും ഭ്രമിച്ചുപോയി.
1 Ouvindo, pois, o filho de Saul que Abner morrera em Hebrom, as mãos se lhe afrouxaram, e todo o Israel pasmou.
2 എന്നാൽ ശൗലിന്‍റെ മകന് പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുവന് ബാനാ എന്നും മറ്റവന് രേഖാബ് എന്നും പേരായിരുന്നു. അവർ ബെന്യാമീന്യരിൽ ബെരോയോത്യനായ രിമ്മോന്‍റെ പുത്രന്മാർ ആയിരുന്നു.
2 Tinha o filho de Saul a seu serviço dois homens, capitães de tropas; um se chamava Baaná, o outro, Recabe, filhos de Rimom, o beerotita, dos filhos de Benjamim, porque também Beerote era tida como pertencente a Benjamim.
3 (ബെരോയോത്യർ ഗിത്ഥയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായിരിക്കുന്നതുകൊണ്ട് ബെരോയോത്തും ബെന്യാമീനിന്‍റെ ഭാഗമായിരുന്നു)
3 Tinham fugido os beerotitas para Gitaim e ali têm morado até ao dia de hoje.
4 ശൗലിന്‍റെ മകനായ യോനാഥാന് രണ്ടു കാലും മുടന്തായിട്ട് ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേലിൽനിന്ന് ശൗലിനെയും യോനാഥാനെയും കുറിച്ചുള്ള വാർത്ത എത്തിയപ്പോൾ അവന് അഞ്ചു വയസ്സായിരുന്നു. അപ്പോൾ അവന്‍റെ ആയ അവനെ എടുത്തുകൊണ്ട് ഓടി; അവൾ ബദ്ധപ്പെട്ട് ഓടുമ്പോൾ അവൻ വീണ് മുടന്തനായിപ്പോയി. അവന് മെഫീബോശെത്ത് എന്നു പേര്.
4 Jônatas, filho de Saul, tinha um filho aleijado dos pés. Era da idade de cinco anos quando de Jezreel chegaram as notícias da morte de Saul e de Jônatas; então, sua ama o tomou e fugiu; sucedeu que, apressando-se ela a fugir, ele caiu e ficou manco. Seu nome era Mefibosete.
5 ബെരോയോത്യനായ രിമ്മോന്‍റെ പുത്രന്മാരായ രേഖാബും ബാനയും പുറപ്പെട്ടു, വെയിലിന് ചൂട് ഏറിയപ്പോൾ ഈശ്-ബോശെത്തിന്‍റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്ത് വിശ്രമത്തിനായി കിടക്കയിൽ കിടക്കുകയായിരുന്നു.
5 Indo Recabe e Baaná, filhos de Rimom, beerotita, chegaram à casa de Isbosete, no maior calor do dia, estando este a dormir, ao meio-dia.
6 അവർ ഗോതമ്പ് എടുക്കുവാൻ വരുന്ന ഭാവത്തിൽ വീടിന്‍റെ അകത്ത് കടന്നു രേഖാബും അവന്‍റെ സഹോദരനായ ബാനയും അവനെ വയറ്റത്ത് കുത്തി; അതിനുശേഷം രേഖാബും അവന്‍റെ സഹോദരനായ ബാനയും ഓടിപ്പോയി.
6 Ali, entraram para o interior da casa, como que vindo buscar trigo, e o feriram no abdômen; Recabe e Baaná, seu irmão, escaparam.
7 അവർ വീടിന് അകത്ത് കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ അവന്‍റെ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; അപ്പോൾ അവർ അവനെ കുത്തിക്കൊന്നു തലവെട്ടിക്കളഞ്ഞു. അവന്‍റെ തലയും എടുത്ത് രാത്രിമുഴുവനും അരാബയിൽകൂടി നടന്നു.
7 Tendo eles entrado na casa, estando ele no seu leito, no quarto de dormir, feriram-no e o mataram. Cortaram-lhe depois a cabeça e a levaram, andando toda a noite pelo caminho da planície.
8 ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ ഈശ്-ബോശെത്തിന്‍റെ തല കൊണ്ടുവന്ന് രാജാവിനോടു: “നിനക്ക് ജീവഹാനി വരുത്തുവാൻ നോക്കിയ നിന്‍റെ ശത്രുവായ ശൗലിന്‍റെ മകൻ ഈശ്-ബോശെത്തിന്‍റെ തല ഇതാ; ഇന്ന് യജമാനനായ രാജാവിന് വേണ്ടി ശൗലിനോടും അവന്‍റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
8 Trouxeram a cabeça de Isbosete ao rei Davi, a Hebrom, e lhe disseram: Eis aqui a cabeça de Isbosete, filho de Saul, teu inimigo, que procurava tirar-te a vida; assim, o Senhor vingou, hoje, ao rei, meu senhor, de Saul e da sua descendência.
9 എന്നാൽ ദാവീദ് ബെരോയോത്യനായ രിമ്മോന്‍റെ പുത്രന്മാരായ രേഖാബിനോടും അവന്‍റെ സഹോദരൻ ബാനയോടും ഉത്തരം പറഞ്ഞത്: “എന്‍റെ ജീവനെ സകലആപത്തിൽനിന്നും വീണ്ടെടുത്ത യഹോവയാണ,
9 Porém Davi, respondendo a Recabe e a Baaná, seu irmão, filhos de Rimom, o beerotita, disse-lhes: Tão certo como vive o Senhor , que remiu a minha alma de toda a angústia,
10 ഇതാ, ശൗല്‍ മരിച്ചുപോയി എന്നു ഒരുവൻ എന്നെ അറിയിച്ചു താൻ നല്ലവാർത്ത കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ച് സിക്ലാഗിൽവച്ച് കൊന്നു. ഇതായിരുന്നു ഞാൻ അവന്‍റെ വാർത്തക്കുവേണ്ടി അവന് കൊടുത്ത പ്രതിഫലം.
10 se eu logo lancei mão daquele que me trouxe notícia, dizendo: Eis que Saul é morto, parecendo-lhe porém aos seus olhos que era como quem trazia boas-novas, e como recompensa o matei em Ziclague,
11 എന്നാൽ ദുഷ്ടന്മാർ ഒരു നീതിമാനെ അവന്‍റെ വീട്ടിൽ കിടക്കയിൽവച്ച് കൊല ചെയ്താൽ എത്ര അധികം? ആകയാൽ ഞാൻ അവന്‍റെ രക്തം നിങ്ങളോട് ചോദിച്ച് നിങ്ങളെ ഭൂമിയിൽനിന്ന് നീക്കിക്കളയാതിരിക്കുമോ?”
11 muito mais a perversos, que mataram a um homem justo em sua casa, no seu leito; agora, pois, não requereria eu o seu sangue de vossas mãos e não vos exterminaria da terra?
12 പിന്നെ ദാവീദ് തന്‍റെ ഭടന്മാർക്ക് കല്പന കൊടുത്തു; അവർ അവരെ കൊന്നു അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്‍റെ തല അവർ എടുത്തു ഹെബ്രോനിൽ അബ്നേരിന്‍റെ കല്ലറയിൽ അടക്കം ചെയ്തു.
12 Deu Davi ordem aos seus moços; eles, pois, os mataram e, tendo-lhes cortado as mãos e os pés, os penduraram junto ao açude em Hebrom; tomaram, porém, a cabeça de Isbosete, e a enterraram na sepultura de Abner, em Hebrom.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Samuel 4, comparar traduções ou montar um estudo — tudo direto pelo WhatsApp.