1 Reis 13

Indian Revised Version in Malayalam (MAL) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 യൊരോബെയാം ധൂപം കാട്ടുവാൻ യാഗപീഠത്തിന്നരികെ നില്ക്കുമ്പോൾ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനപ്രകാരം യെഹൂദയിൽനിന്നു ബേഥേലിലേക്കു വന്നു.
1 Por ordem do Senhor Deus, um profeta de Judá foi a Betel e chegou ali quando Jeroboão estava diante do altar para oferecer o sacrifício .
2 അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: “അല്ലയോ യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്‍റെ ഭവനത്തിൽ യോശീയാവ് എന്നു ഒരു മകൻ ജനിക്കും; അവൻ ഇവിടെ നിന്‍റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്‍റെമേൽ വച്ചു അറുക്കുകയും മനുഷ്യാസ്ഥികളെ നിന്‍റെമേൽ ചുട്ടുകളയുകയും ചെയ്യും” എന്നു വിളിച്ചുപറഞ്ഞു.
2 Seguindo a ordem do Senhor , o profeta falou assim contra o altar: — Ó altar, ó altar! O que o
3 അവൻ അന്നു ഒരു അടയാളവും കൊടുത്തു: “ഇതാ, ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇത് യഹോവ കല്പിച്ച അടയാളം” എന്നു പറഞ്ഞു.
3 E o profeta continuou: — Este altar cairá em pedaços, e as cinzas que estiverem nele se espalharão. Essa será a prova de que o
4 ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിനു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: “അവനെ പിടിക്കുവിൻ” എന്നു കല്പിച്ചു; എങ്കിലും അവന്‍റെനേരെ നീട്ടിയ കൈ വരണ്ടുപോയി; തിരികെ മടക്കുവാൻ കഴിയാതെ ആയി.
4 Quando Jeroboão ouviu isso, apontou para o profeta e ordenou: — Prendam este homem! No mesmo instante, o braço do rei ficou paralisado, e ele não pôde fazê-lo voltar à posição normal.
5 ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം തൂകിപ്പോയി.
5 E, de repente, o altar caiu em pedaços, e as cinzas se espalharam pelo chão, como o profeta, em nome do Senhor , tinha dito que ia acontecer.
6 രാജാവ് ദൈവപുരുഷനോട്: “നീ നിന്‍റെ ദൈവമായ യഹോവയോടു കൃപക്കായി അപേക്ഷിച്ച് എന്‍റെ കൈ മടങ്ങുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കേണം” എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; അപ്പോൾ രാജാവിന്‍റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.
6 Então o rei disse ao profeta: — Por favor, acalme o O profeta fez o que o rei pediu, e o braço do rei sarou.
7 രാജാവ് ദൈവപുരുഷനോട്: “നീ എന്നോടുകൂടെ അരമനയിൽ വന്ന് ഭക്ഷണം കഴിച്ചാലും; ഞാൻ നിനക്കു ഒരു സമ്മാനം തരും” എന്നു പറഞ്ഞു.
7 Então o rei disse: — Venha comigo até a minha casa e coma alguma coisa. Eu vou recompensar você pelo que fez.
8 ദൈവപുരുഷൻ രാജാവിനോട്: “നിന്‍റെ അരമനയുടെ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവച്ചു ഞാൻ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല.
8 Mas o profeta respondeu: — Mesmo que o senhor me desse a metade da sua riqueza, eu não iria com o senhor e não comeria, nem beberia nada neste lugar.
9 ‘നീ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത്’ എന്നു യഹോവ എന്നോടു കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
9 O Senhor Deus mandou que eu não comesse, nem bebesse nada e que não voltasse para casa pelo mesmo caminho por onde vim.
10 അങ്ങനെ അവൻ ബേഥേലിലേക്ക് വന്ന വഴിയെ മടങ്ങാതെ മറ്റൊരു വഴിയായി പോയി.
10 E assim ele não voltou pelo mesmo caminho por onde tinha ido, mas voltou por outra estrada.
11 ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്‍റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവൻ രാജാവിനോട് പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു.
11 Naquele tempo havia um velho profeta que morava em Betel. Os seus filhos chegaram e contaram a ele tudo o que o profeta de Judá tinha feito naquele dia em Betel e o que tinha dito ao rei Jeroboão.
12 അവരുടെ അപ്പൻ അവരോട്: “അവൻ ഏത് വഴിക്കാണ് പോയത്?” എന്നു ചോദിച്ചു. യെഹൂദയിൽനിന്നു വന്ന ദൈവപുരുഷൻ പോയ വഴി അവന്‍റെ പുത്രന്മാർ അപ്പനെ കാണിച്ചിരുന്നു.
12 Então o velho profeta perguntou: — Por onde ele foi embora? E eles lhe mostraram a estrada.
13 അവൻ തന്‍റെ പുത്രന്മാരോട്: “കഴുതയ്ക്കു കോപ്പിട്ടുതരുവിൻ” എന്നു പറഞ്ഞു. അവർ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു; അവൻ അതിന്‍റെ പുറത്ത് കയറി ദൈവപുരുഷന്‍റെ പിന്നാലെ ചെന്നു;
13 Ele pediu que os filhos pusessem a sela no seu jumento, e eles puseram. Então o profeta montou
14 അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നതു കണ്ടു: “നീ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോ?” എന്നു അവനോട് ചോദിച്ചു.
14 e foi atrás do profeta de Judá. Ele o encontrou sentado debaixo de uma árvore sagrada e perguntou: — Você é o profeta de Judá? — Sou, sim! — respondeu o homem.
15 അവൻ: “അതേ” എന്നു പറഞ്ഞു. അവൻ അവനോട്: “നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം” എന്നു പറഞ്ഞു.
15 — Venha até a minha casa e coma alguma coisa comigo — convidou ele.
16 അതിന് അവൻ: “എനിക്കു നിന്നോടുകൂടെ പോരുകയോ നിന്‍റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവച്ചു നിന്നോടുകൂടെ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല.
16 Mas o profeta de Judá respondeu: — Eu não posso ir até a sua casa, nem ficar hospedado lá. E também não vou comer, nem beber nada aqui com você
17 നീ അവിടെവച്ച് അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത് എന്നു യഹോവ എന്നോടു കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
17 porque o Senhor Deus mandou que eu não comesse, nem bebesse nada e que não voltasse para casa pelo mesmo caminho por onde vim.
18 അതിന് അവൻ: “ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യേണ്ടതിന് നീ അവനെ നിന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. അവൻ പറഞ്ഞത് ഭോഷ്കായിരുന്നു.
18 Então o velho profeta disse: — Eu também sou profeta como você, e o Mas ele estava mentindo.
19 അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്‍റെ വീട്ടിൽവച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തു.
19 Então o profeta de Judá foi com o velho profeta para a sua casa e comeu uma refeição com ele.
20 അവൻ ഭക്ഷണമേശയിലിരിക്കുമ്പോൾ, അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി.
20 Enquanto estavam sentados à mesa, a palavra do Senhor veio ao velho profeta,
21 അവൻ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോട്: “നീ യഹോവയുടെ വചനം മറുത്തു നിന്‍റെ ദൈവമായ യഹോവയുടെ കല്പന പ്രമാണിക്കാതെ,
21 e ele gritou para o profeta de Judá: — O
22 അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യരുതെന്ന് നിന്നോട് കല്പിച്ച സ്ഥലത്ത് നീ മടങ്ങിവന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തതുകൊണ്ടു നിന്‍റെ ജഡം നിന്‍റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു വിളിച്ചുപറഞ്ഞു.
22 Em vez disso, voltou e comeu uma refeição num lugar onde ele havia mandado que você não comesse. Por causa disso, você será morto, e o seu corpo não será sepultado no túmulo da sua família.
23 ഭക്ഷിച്ചു പാനംചെയ്ത് കഴിഞ്ഞപ്പോൾ വൃദ്ധനായ പ്രവാചകൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനു വേണ്ടി കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു;
23 Depois que acabaram de comer, o velho profeta selou o jumento para o profeta de Judá,
24 അവൻ പോകുമ്പോൾ വഴിയിൽവച്ച് ഒരു സിംഹം അവനെ കൊന്നുകളഞ്ഞു; അവന്‍റെ ശവം വഴിയിൽ കിടന്നു, കഴുതയും സിംഹവും ശവത്തിന്‍റെ അരികെ നിന്നിരുന്നു.
24 e este foi embora. No caminho, um leão o encontrou e matou. O corpo do profeta ficou jogado na estrada, e o leão e o jumento ficaram parados ali perto dele.
25 ശവം വഴിയിൽ കിടക്കുന്നതും അതിന്‍റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു, വഴിപോക്കർ വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്നു അറിയിച്ചു.
25 Alguns homens passaram por aquele lugar e viram o corpo jogado no caminho e o leão ali do lado. Então foram a Betel e contaram o que tinham visto.
26 അവനെ വഴിയിൽനിന്നു കൂട്ടിക്കൊണ്ടുവന്ന പ്രവാചകൻ അത് കേട്ടപ്പോൾ: “അവൻ യഹോവയുടെ വചനം അനുസരിക്കാത്ത ദൈവപുരുഷൻ തന്നെ; യഹോവ അവനോട് അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന് ഏല്പിച്ചു; അത് അവനെ കീറി കൊന്നുകളഞ്ഞു” എന്നു പറഞ്ഞു.
26 Quando o velho profeta soube do que havia acontecido, disse: — Aquele é o profeta que desobedeceu às ordens de Deus, o
27 പിന്നെ അവൻ തന്‍റെ പുത്രന്മാരോട്: “കഴുതയ്ക്കു കോപ്പിട്ടുതരുവിൻ” എന്നു പറഞ്ഞു.
27 Então disse para os filhos: — Ponham a sela no meu jumento. Eles fizeram o que o pai pediu.
28 അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്‍റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തിരുന്നില്ല.
28 Então o velho foi e achou o corpo do profeta caído no caminho e o jumento e o leão parados perto dele. O leão não havia comido o corpo, nem despedaçado o jumento.
29 വൃദ്ധനായ പ്രവാചകൻ ദൈവപുരുഷന്‍റെ ശവം എടുത്ത് കഴുതപ്പുറത്ത് വച്ചു കൊണ്ടുവന്നു; അവൻ തന്‍റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്തു.
29 Aí o velho profeta pegou o corpo, pôs em cima do jumento e o levou de volta para Betel a fim de chorar sobre ele e sepultá-lo.
30 അവൻ തന്‍റെ സ്വന്തകല്ലറയിൽ ശവം വച്ചിട്ട് അവനെക്കുറിച്ച്: “അയ്യോ എന്‍റെ സഹോദരാ” എന്നു പറഞ്ഞ് അവർ വിലാപം കഴിച്ചു.
30 Ele o sepultou no seu próprio túmulo. Então ele e os seus filhos choraram sobre o corpo do profeta e diziam: — Ó meu irmão, meu irmão!
31 അവനെ അടക്കം ചെയ്തശേഷം അവൻ തന്‍റെ പുത്രന്മാരോട്: “ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽ തന്നെ അടക്കം ചെയ്യേണം; അവന്‍റെ അസ്ഥികളുടെ അരികെ എന്‍റെ അസ്ഥികളും ഇടേണം.
31 Depois do sepultamento, o velho disse aos filhos: — Quando eu morrer, me sepultem neste túmulo e ponham o meu corpo perto do dele.
32 അവൻ ബേഥേലിലെ യാഗപീഠത്തിനും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും” എന്നു പറഞ്ഞു.
32 Porque certamente vai se cumprir a ameaça que ele fez por ordem de Deus, o Senhor , contra o altar de Betel e contra os lugares pagãos de adoração que existem nas cidades da região de Samaria.
33 ഈ സംഭവത്തിനുശേഷവും യൊരോബെയാം തന്‍റെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതെ പിന്നെയും സർവ്വജനത്തിൽനിന്നും തനിക്കു ബോധിച്ചവരെ വേർതിരിച്ച് പൂജാഗിരിപുരോഹിതന്മാരായി നിയമിച്ചു.
33 Ainda assim o rei Jeroboão não se arrependeu dos seus maus caminhos, mas continuou a escolher para sacerdotes homens de todo tipo a fim de servirem nos altares dos morros. O rei ordenava como sacerdote desses altares qualquer um que queria ser sacerdote.
34 യൊരോബെയാം ഗൃഹത്തെ ഭൂമിയിൽനിന്നു ഛേദിച്ചു കളയത്തക്കവണ്ണം ഈ കാര്യം അവർക്കു പാപമായ്തീർന്നു.
34 Esse seu pecado trouxe desgraça e destruição total para a sua família.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Reis 13, comparar traduções ou montar um estudo — tudo direto pelo WhatsApp.