1 Reis 13
Indian Revised Version in Malayalam (MAL) vs BKJ
1 യൊരോബെയാം ധൂപം കാട്ടുവാൻ യാഗപീഠത്തിന്നരികെ നില്ക്കുമ്പോൾ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനപ്രകാരം യെഹൂദയിൽനിന്നു ബേഥേലിലേക്കു വന്നു.
1 E, eis que veio ali um homem de Deus oriundo de Judá, pela palavra do SENHOR, até Betel; e Jeroboão estava de pé junto ao altar para queimar incenso.
2 അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: “അല്ലയോ യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്‍റെ ഭവനത്തിൽ യോശീയാവ് എന്നു ഒരു മകൻ ജനിക്കും; അവൻ ഇവിടെ നിന്‍റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്‍റെമേൽ വച്ചു അറുക്കുകയും മനുഷ്യാസ്ഥികളെ നിന്‍റെമേൽ ചുട്ടുകളയുകയും ചെയ്യും” എന്നു വിളിച്ചുപറഞ്ഞു.
2 E ele gritou contra o altar na palavra do SENHOR, e disse: Ó altar, altar, assim diz o SENHOR: Eis que uma criança nascerá à casa de Davi, de nome Josias; e sobre ti ele oferecerá os sacerdotes dos lugares altos que queimam incenso sobre ti, e os ossos dos homens serão queimados sobre ti.
3 അവൻ അന്നു ഒരു അടയാളവും കൊടുത്തു: “ഇതാ, ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇത് യഹോവ കല്പിച്ച അടയാളം” എന്നു പറഞ്ഞു.
3 E ele deu um sinal no mesmo dia, dizendo: Este é o sinal do qual o SENHOR falou: Eis que o altar será rasgado, e as cinzas que estiverem sobre ele serão derramadas.
4 ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിനു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: “അവനെ പിടിക്കുവിൻ” എന്നു കല്പിച്ചു; എങ്കിലും അവന്‍റെനേരെ നീട്ടിയ കൈ വരണ്ടുപോയി; തിരികെ മടക്കുവാൻ കഴിയാതെ ആയി.
4 E sucedeu, quando o rei Jeroboão ouviu os dizeres do homem de Deus, o qual havia gritado contra o altar em Betel, que ele estendeu a sua mão de sobre o altar, dizendo: Apanhai-o. E a sua mão, a qual estendeu contra ele, secou-se, de modo que não conseguiu recolhê-la novamente a si.
5 ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം തൂകിപ്പോയി.
5 O altar também foi rasgado, e as cinzas derramadas do altar, segundo o sinal que o homem de Deus tinha dado pela palavra do SENHOR.
6 രാജാവ് ദൈവപുരുഷനോട്: “നീ നിന്‍റെ ദൈവമായ യഹോവയോടു കൃപക്കായി അപേക്ഷിച്ച് എന്‍റെ കൈ മടങ്ങുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കേണം” എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; അപ്പോൾ രാജാവിന്‍റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.
6 E o rei respondeu e disse para o homem de Deus: Suplica agora a face do SENHOR teu Deus, e ora por mim, para que a minha mão possa ser restaurada novamente a mim. E o homem de Deus buscou o SENHOR, e a mão do rei lhe foi novamente restaurada, e se tornou como era antes.
7 രാജാവ് ദൈവപുരുഷനോട്: “നീ എന്നോടുകൂടെ അരമനയിൽ വന്ന് ഭക്ഷണം കഴിച്ചാലും; ഞാൻ നിനക്കു ഒരു സമ്മാനം തരും” എന്നു പറഞ്ഞു.
7 E o rei disse ao homem de Deus: Vem para casa comigo, e refresca-te, e eu te darei uma recompensa.
8 ദൈവപുരുഷൻ രാജാവിനോട്: “നിന്‍റെ അരമനയുടെ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവച്ചു ഞാൻ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല.
8 E o homem de Deus disse ao rei: Se tu me deres metade da tua casa, nela não entrarei contigo, nem comerei pão, tampouco beberei água neste lugar;
9 ‘നീ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത്’ എന്നു യഹോവ എന്നോടു കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
9 porque assim me foi incumbido pela palavra do SENHOR, dizendo: Não comas pão, nem bebas água, tampouco retornes pelo mesmo caminho pelo qual vieste.
10 അങ്ങനെ അവൻ ബേഥേലിലേക്ക് വന്ന വഴിയെ മടങ്ങാതെ മറ്റൊരു വഴിയായി പോയി.
10 Assim, ele se foi por outro caminho, e não retornou pelo caminho que veio a Betel.
11 ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്‍റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവൻ രാജാവിനോട് പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു.
11 Ora, um velho profeta habitava ali em Betel; e os seus filhos vieram e lhe contaram todas as obras que o homem de Deus havia feito naquele dia em Betel; as palavras que ele havia falado ao rei, eles também as contaram ao seu pai.
12 അവരുടെ അപ്പൻ അവരോട്: “അവൻ ഏത് വഴിക്കാണ് പോയത്?” എന്നു ചോദിച്ചു. യെഹൂദയിൽനിന്നു വന്ന ദൈവപുരുഷൻ പോയ വഴി അവന്‍റെ പുത്രന്മാർ അപ്പനെ കാണിച്ചിരുന്നു.
12 E disse-lhes seu pai: Por qual caminho ele se foi? Porquanto os seus filhos haviam visto por qual caminho o homem de Deus, o qual veio de Judá, havia-se ido.
13 അവൻ തന്‍റെ പുത്രന്മാരോട്: “കഴുതയ്ക്കു കോപ്പിട്ടുതരുവിൻ” എന്നു പറഞ്ഞു. അവർ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു; അവൻ അതിന്‍റെ പുറത്ത് കയറി ദൈവപുരുഷന്‍റെ പിന്നാലെ ചെന്നു;
13 E ele disse aos seus filhos: Selai-me o jumento. Assim, eles lhe selaram o jumento; e seguiu montado sobre ele.
14 അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നതു കണ്ടു: “നീ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോ?” എന്നു അവനോട് ചോദിച്ചു.
14 E foi atrás do homem de Deus, e o encontrou assentado debaixo de um carvalho; e disse-lhe: És tu o homem de Deus que veio de Judá? E ele disse: Sou eu.
15 അവൻ: “അതേ” എന്നു പറഞ്ഞു. അവൻ അവനോട്: “നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം” എന്നു പറഞ്ഞു.
15 Então, lhe disse: Vem para casa comigo, e come pão.
16 അതിന് അവൻ: “എനിക്കു നിന്നോടുകൂടെ പോരുകയോ നിന്‍റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവച്ചു നിന്നോടുകൂടെ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല.
16 E ele disse: Não posso retornar contigo, nem entrar contigo; tampouco comerei pão, ou beberei água contigo neste lugar;
17 നീ അവിടെവച്ച് അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത് എന്നു യഹോവ എന്നോടു കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
17 porque foi-me dito pela palavra do SENHOR: Tu não comerás pão, nem beberás água ali, tampouco retornarás pelo caminho que vieste.
18 അതിന് അവൻ: “ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യേണ്ടതിന് നീ അവനെ നിന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. അവൻ പറഞ്ഞത് ഭോഷ്കായിരുന്നു.
18 Ele lhe disse: Eu também sou um profeta como tu o és; e um anjo falou comigo pela palavra do SENHOR, dizendo: Traze-o de volta contigo para dentro da tua casa, para que ele possa comer pão e beber água. Ele, porém, mentiu-lhe.
19 അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്‍റെ വീട്ടിൽവച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തു.
19 Assim voltou com ele, e comeu pão na sua casa, e bebeu água.
20 അവൻ ഭക്ഷണമേശയിലിരിക്കുമ്പോൾ, അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി.
20 E sucedeu, enquanto eles estavam assentados à mesa, que a palavra do SENHOR veio ao profeta que o trouxe de volta;
21 അവൻ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോട്: “നീ യഹോവയുടെ വചനം മറുത്തു നിന്‍റെ ദൈവമായ യഹോവയുടെ കല്പന പ്രമാണിക്കാതെ,
21 e ele gritou ao homem de Deus que vinha de Judá, dizendo: Assim diz o SENHOR: Porquanto tens desobedecido à palavra do SENHOR, e não tens guardado o mandamento que o SENHOR teu Deus te ordenou,
22 അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യരുതെന്ന് നിന്നോട് കല്പിച്ച സ്ഥലത്ത് നീ മടങ്ങിവന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തതുകൊണ്ടു നിന്‍റെ ജഡം നിന്‍റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു വിളിച്ചുപറഞ്ഞു.
22 mas retornaste, e comeste pão e bebeste água no lugar do qual o SENHOR te disse: Não comas pão, nem bebas água; a tua carcaça não virá ao sepulcro dos teus pais.
23 ഭക്ഷിച്ചു പാനംചെയ്ത് കഴിഞ്ഞപ്പോൾ വൃദ്ധനായ പ്രവാചകൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനു വേണ്ടി കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു;
23 E sucedeu, depois que ele havia comido pão, e depois que havia bebido, que ele selou para si o jumento, a saber, para o profeta que fizera voltar.
24 അവൻ പോകുമ്പോൾ വഴിയിൽവച്ച് ഒരു സിംഹം അവനെ കൊന്നുകളഞ്ഞു; അവന്‍റെ ശവം വഴിയിൽ കിടന്നു, കഴുതയും സിംഹവും ശവത്തിന്‍റെ അരികെ നിന്നിരുന്നു.
24 E quando ele se foi, um leão o encontrou junto ao caminho, e o matou; e a sua carcaça foi lançada no caminho, e o jumento permaneceu de pé junto a ela, o leão também ficou de pé junto à carcaça.
25 ശവം വഴിയിൽ കിടക്കുന്നതും അതിന്‍റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു, വഴിപോക്കർ വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്നു അറിയിച്ചു.
25 E, eis que homens passavam, e viram a carcaça jogada no caminho, e o leão de pé junto à carcaça; e eles vieram e contaram isto na cidade onde habitava o velho profeta.
26 അവനെ വഴിയിൽനിന്നു കൂട്ടിക്കൊണ്ടുവന്ന പ്രവാചകൻ അത് കേട്ടപ്പോൾ: “അവൻ യഹോവയുടെ വചനം അനുസരിക്കാത്ത ദൈവപുരുഷൻ തന്നെ; യഹോവ അവനോട് അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന് ഏല്പിച്ചു; അത് അവനെ കീറി കൊന്നുകളഞ്ഞു” എന്നു പറഞ്ഞു.
26 E quando o profeta que o trouxe de volta do caminho ouviu acerca disto, ele disse: É o homem de Deus, que foi desobediente à palavra do SENHOR; por isso, o SENHOR o entregou ao leão, o qual o rasgou, e o matou, segundo a palavra do SENHOR, a qual ele lhe falou.
27 പിന്നെ അവൻ തന്‍റെ പുത്രന്മാരോട്: “കഴുതയ്ക്കു കോപ്പിട്ടുതരുവിൻ” എന്നു പറഞ്ഞു.
27 E ele falou aos seus filhos, dizendo: Selai-me um jumento. E eles selaram para ele.
28 അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്‍റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തിരുന്നില്ല.
28 E ele foi e encontrou a sua carcaça jogada no caminho, e o jumento e o leão de pé junto à carcaça; o leão não havia comido a carcaça, nem despedaçado o jumento.
29 വൃദ്ധനായ പ്രവാചകൻ ദൈവപുരുഷന്‍റെ ശവം എടുത്ത് കഴുതപ്പുറത്ത് വച്ചു കൊണ്ടുവന്നു; അവൻ തന്‍റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്തു.
29 E o profeta tomou a carcaça do homem de Deus, e a colocou sobre o jumento, e a trouxe de volta; e o velho profeta veio até a cidade, para prantear e sepultá-lo.
30 അവൻ തന്‍റെ സ്വന്തകല്ലറയിൽ ശവം വച്ചിട്ട് അവനെക്കുറിച്ച്: “അയ്യോ എന്‍റെ സഹോദരാ” എന്നു പറഞ്ഞ് അവർ വിലാപം കഴിച്ചു.
30 E ele colocou a sua carcaça no seu próprio sepulcro; e prantearam sobre ele, dizendo: Ai, meu irmão!
31 അവനെ അടക്കം ചെയ്തശേഷം അവൻ തന്‍റെ പുത്രന്മാരോട്: “ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽ തന്നെ അടക്കം ചെയ്യേണം; അവന്‍റെ അസ്ഥികളുടെ അരികെ എന്‍റെ അസ്ഥികളും ഇടേണം.
31 E sucedeu, depois dele o ter sepultado, que ele falou aos seus filhos, dizendo: Quando eu estiver morto, sepultai-me no sepulcro no qual o homem de Deus está sepultado; colocai os meus ossos ao lado dos seus ossos.
32 അവൻ ബേഥേലിലെ യാഗപീഠത്തിനും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും” എന്നു പറഞ്ഞു.
32 Porquanto, se cumprirá o que pela palavra do SENHOR clamou contra o altar em Betel, e contra todas as casas dos lugares altos que estão nas cidades de Samaria.
33 ഈ സംഭവത്തിനുശേഷവും യൊരോബെയാം തന്‍റെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതെ പിന്നെയും സർവ്വജനത്തിൽനിന്നും തനിക്കു ബോധിച്ചവരെ വേർതിരിച്ച് പൂജാഗിരിപുരോഹിതന്മാരായി നിയമിച്ചു.
33 Depois destas coisas, Jeroboão não deixou o seu mau caminho, no entanto, mais uma vez, fez dos menores do povo sacerdotes dos lugares altos; qualquer um que quisesse, ele o consagrava, e este se tornava um dos sacerdotes dos lugares altos.
34 യൊരോബെയാം ഗൃഹത്തെ ഭൂമിയിൽനിന്നു ഛേദിച്ചു കളയത്തക്കവണ്ണം ഈ കാര്യം അവർക്കു പാപമായ്തീർന്നു.
34 E esta coisa se tornou pecado para a casa de Jeroboão, para cortá-la, e destruí-la da face da terra.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Reis 13, comparar traduções ou montar um estudo — tudo direto pelo WhatsApp.