1 Reis 20

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC

Sair da comparação
VC Versão Católica
1 അരാംരാജാവായ ബെൻ-ഹദദ്, തന്റെ സർവസൈന്യത്തെയും ഒരുമിച്ചുകൂട്ടി. അദ്ദേഹത്തോടൊപ്പം മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും അവരുടെ രഥങ്ങളും കുതിരകളുമായി ശമര്യയ്ക്കെതിരേ പാഞ്ഞടുത്ത് അതിനെ ഉപരോധിച്ച് അതിനെതിരേ യുദ്ധംചെയ്തു.
1 Ben-Hadad, rei da Síria, mobilizou todo o seu exército. Tinha com ele trinta e dois reis, cavalos e carros. Subiu, pôs o cerco diante de Samaria e atacou-a.
2 അദ്ദേഹം, പട്ടണത്തിൽ ഇസ്രായേൽരാജാവായ ആഹാബിന്റെ അടുക്കലേക്ക് ഈ സന്ദേശവുമായി തന്റെ ദൂതന്മാരെ അയച്ചു:
2 Mandou mensageiros a Acab, rei de Israel, na cidade, com esta mensagem:
3 “ഇതാ ബെൻ-ഹദദ് കൽപ്പിക്കുന്നു: ‘നിന്റെ വെള്ളിയും സ്വർണവും എനിക്കുള്ളതാണ്! നിന്റെ അതിസുന്ദരിമാരായ ഭാര്യമാരും മക്കളും എനിക്കുള്ളവർ!’ ”
3 Eis o que diz Ben-Hadad: Tua prata e teu ouro são meus. São minhas as tuas mulheres e os mais belos de teus filhos.
4 ഇസ്രായേൽരാജാവു മറുപടി പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, അങ്ങു കൽപ്പിച്ചതുപോലെ ഞാനും എനിക്കുള്ളതെല്ലാം അങ്ങയുടേതാകുന്നു.”
4 Como tu dizes, meu senhor e rei, respondeu Acab, eu sou teu com tudo o que me pertence.
5 ബെൻ-ഹദദ് തന്റെ ദൂതന്മാരെ വീണ്ടും ആഹാബിന്റെ അടുക്കൽ അയച്ചു പറഞ്ഞതു: “ഇതാ, ബെൻ-ഹദദ് കൽപ്പിക്കുന്നു: ‘നിന്റെ വെള്ളി, സ്വർണം, നിന്റെ ഭാര്യമാർ, മക്കൾ എന്നിവരെയെല്ലാം എന്നെ ഏൽപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ടു ഞാൻ ആളയച്ചിരുന്നല്ലോ!
5 Mas os mensageiros voltaram e disseram: Isto diz Ben-Hadad: Mandou-te dizer: dá-me tua prata e teu ouro, tuas mulheres e teus filhos.
6 എങ്കിലും, നാളെ ഏകദേശം ഈസമയമാകുമ്പോൾ നിന്റെ കൊട്ടാരവും നിന്റെ സേവകരുടെ വസതികളും പരിശോധിക്കാനായി ഞാൻ എന്റെ സേവകരെ അങ്ങോട്ടയയ്ക്കും. അവർ നിന്റെ കൊട്ടാരവും നിന്റെ സേവകരുടെ വസതികളും പരിശോധിച്ച് നീ വിലമതിക്കുന്നതെല്ലാം പിടിച്ചെടുക്കും.’ ”
6 Amanhã, pois, a esta mesma hora, mandarei os meus servos à tua casa; eles a revistarão, assim como as casas de teus servos; tomarão com as suas mãos tudo o que lhes aprouver.
7 ഇസ്രായേൽരാജാവായ ആഹാബ് രാജ്യത്തെ സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി അവരോടു പറഞ്ഞു: “നോക്കൂ! ഈ മനുഷ്യൻ നമ്മെ എങ്ങനെ ഉപദ്രവിക്കുന്നു എന്നു നിങ്ങൾതന്നെ കാണുക! എന്റെ ഭാര്യമാരെയും മക്കളെയും എന്റെ വെള്ളിയും സ്വർണവും ആവശ്യപ്പെട്ടുകൊണ്ട് അയാൾ ആളയച്ചപ്പോൾ ഞാൻ അതു നിരസിച്ചില്ല.”
7 Então o rei de Israel convocou todos os anciãos da terra e disse-lhes: Considerai e vede que esse homem quer a nossa perda. Quando me mandou pedir minhas mulheres, meus filhos, minha prata e meu ouro, nada lhe recusei.
8 ഇതു കേട്ടപ്പോൾ, സകലനേതാക്കന്മാരും സകലജനവും ആഹാബിനോടു മറുപടി പറഞ്ഞു: “അയാൾ പറയുന്നതു ശ്രദ്ധിക്കരുത്; അയാളുടെ വ്യവസ്ഥകൾക്കു വഴങ്ങുകയുമരുത്.”
8 Os anciãos e todo o povo disseram-lhe: Não lhe dês ouvidos, nem o atendas em nada.
9 അതുകൊണ്ട്, ബെൻ-ഹദദിന്റെ ദൂതന്മാർക്ക് ആഹാബ് ഇപ്രകാരം മറുപടികൊടുത്തു: “നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു പറയുക, ‘അങ്ങ് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഈ ദാസൻ നിറവേറ്റിക്കൊള്ളാം എന്നാൽ, ഈ അവകാശവാദം എനിക്ക് അംഗീകരിക്കാൻ സാധ്യമല്ല.’ ” അവർ ആഹാബിന്റെ മറുപടി ബെൻ-ഹദദിനെ അറിയിച്ചു.
9 Acab respondeu aos mensageiros de Ben-Hadad: Dizei ao rei, meu senhor: estou pronto a fazer o que pediste ao teu servo da primeira vez; mas o que agora exiges, não o posso consentir. Os mensageiros foram-se e deram tal resposta ao rei.
10 പിന്നെ, ബെൻ-ഹദദ് മറ്റൊരു സന്ദേശം ആഹാബിനു കൊടുത്തയച്ചു: “എന്റെ അനുയായികൾക്ക് ഓരോ പിടിവീതം വാരാനുള്ള മണ്ണ് ശമര്യയിൽ അവശേഷിക്കുന്നപക്ഷം ഇതും ഇതിലപ്പുറവുമായി ദേവന്മാർ എന്നെ ശിക്ഷിക്കട്ടെ.”
10 Ben-Hadad mandou dizer a Acab: Que os deuses me tratem com o mais extremo rigor, se o pó da Samaria bastar para encher o côncavo da mão dos guerreiros que me seguem!
11 അതിന് ഇസ്രായേൽരാജാവ്: “ ‘യുദ്ധംചെയ്യാൻ പോകുന്നവൻ അതു കഴിഞ്ഞു വന്നവനെപ്പോലെ വമ്പു പറയരുത്,’ എന്ന് അദ്ദേഹത്തോടു പറയുക” എന്നു മറുപടികൊടുത്തു.
11 O rei de Israel, respondendo, disse: Dizei-lhe que aquele que põe o seu cinturão não deve gloriar-se como aquele que o tira.
12 ബെൻ-ഹദദ്, തന്റെ സഖ്യരാജാക്കന്മാരുമായി കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് ആഹാബിന്റെ സന്ദേശം എത്തിയത്. “ആക്രമണത്തിന് ഒരുങ്ങിക്കൊള്ളുക,” എന്ന് അദ്ദേഹം തന്റെ അനുയായികൾക്കു കൽപ്പനകൊടുത്തു; അവർ നഗരത്തെ ആക്രമിക്കാൻ തയ്യാറായി നിലയുറപ്പിച്ചു.
12 Recebendo esta resposta, Ben-Hadad, que estava bebendo nas suas tendas com os reis, disse à sua gente: Aos vossos postos! E eles ordenaram as tropas para o ataque à cidade.
13 ഇതിനിടയിൽ, ഒരു പ്രവാചകൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ച്, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ മഹാസൈന്യത്തെ നീ കാണുന്നോ! ഇന്നു ഞാൻ അതിനെ നിന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും’ എന്ന് അറിയിച്ചു.”
13 Nesse momento, um profeta aproximou-se de Acab, rei de Israel, e disse-lhe: Eis o que diz o Senhor: Vês esta imensa multidão? Pois declaro-te que hoje te entrego nas mãos, para que saibas que eu sou o Senhor.
14 “എന്നാൽ, ആര് അതു ചെയ്യും?” എന്ന് ആഹാബ് ചോദിച്ചു.
14 Acab perguntou: Por quem será ela entregue? O profeta respondeu: Assim fala o Senhor: Por meio dos servos dos chefes de províncias. Quem começará o combate? Tu mesmo.
15 അതുകൊണ്ട്, ദേശാധിപതികളുടെ സംരക്ഷകരെ ആഹാബ് വിളിച്ചുവരുത്തി. അവർ 232 പേരായിരുന്നു. പിന്നെ, അദ്ദേഹം 7,000 പേരടങ്ങുന്ന ഇസ്രായേല്യസൈനികരെയും അണിനിരത്തി.
15 Acab passou em revista os servos dos chefes de províncias, e encontrou duzentos e trinta e dois. Depois contou todo o povo dos israelitas, e viu que eram sete mil.
16 അവർ മധ്യാഹ്നത്തിൽ ആക്രമണം ആരംഭിച്ചു. അപ്പോൾ, ബെൻ-ഹദദും അദ്ദേഹത്തോടൊപ്പമുള്ള മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും മദ്യപിച്ചു മദോന്മത്തരായി അവരുടെ കൂടാരങ്ങളിലായിരുന്നു.
16 Saíram ao meio-dia, quando Ben-Hadad bebia e se embriagava nas tendas com os trinta e dois reis, seus auxiliares.
17 ദേശാധിപതികളുടെ പോരാളികളാണ് ആദ്യം യുദ്ധത്തിനായി പുറപ്പെട്ടത്.
17 Os servos dos chefes de províncias tinham saído em primeiro lugar. Ben-Hadad mandou ver o que se passava. Disseram-lhe: São alguns homens que saem de Samaria.
18 “അവർ സമാധാനത്തിനാണു വരുന്നതെങ്കിൽ അവരെ ജീവനോടെ പിടികൂടുക; അതല്ല, അവർ യുദ്ധത്തിനായിട്ടാണു വരുന്നതെങ്കിലും അവരെ ജീവനോടെ പിടികൂടുക,” എന്ന് ബെൻ-ഹദദ് ആജ്ഞാപിച്ചു.
18 O rei disse: Venham eles para tratar de paz, ou venham para combater, capturai-os vivos.
19 ദേശാധിപതികളുടെ സംരക്ഷകർ ഇസ്രായേൽസൈന്യത്തെ പിന്നണിയിലാക്കിക്കൊണ്ട് നഗരത്തിൽനിന്ന് മുന്നോട്ടു കുതിച്ചു പാഞ്ഞു.
19 Os servos dos chefes de províncias saíram, pois, da cidade, seguidos do exército.
20 അവരിൽ ഓരോരുത്തനും തന്റെ എതിരാളിയെ വെട്ടിവീഴ്ത്തി. അപ്പോൾ അരാമ്യർ പലായനംചെയ്തുതുടങ്ങി. ഇസ്രായേല്യർ അവരെ പിൻതുടർന്നു. എന്നാൽ, അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തുകയറി തന്റെ കുതിരച്ചേവകരോടൊപ്പം രക്ഷപ്പെട്ടു.
20 Cada um deles feriu o seu homem. Os sírios fugiram, perseguidos por Israel; Ben-Hadad, rei da Síria, fugiu a cavalo com alguns cavaleiros.
21 ഇസ്രായേൽരാജാവു പിൻതുടർന്നു കുതിരകളെയും രഥങ്ങളെയും കൈവശപ്പെടുത്തുകയും അരാമ്യസൈന്യത്തിനു കനത്തപ്രഹരം ഏൽപ്പിക്കുകയും ചെയ്തു.
21 Então o rei de Israel saiu e feriu cavalos e carros, causando uma grande ruína aos sírios.
22 അതിനുശേഷം, ആ പ്രവാചകൻ ഇസ്രായേൽരാജാവിന്റെ അടുക്കൽവന്ന്: “അങ്ങയുടെ സൈനികശക്തി വർധിപ്പിക്കുക; എന്താണു ചെയ്യേണ്ടതെന്നു കരുതിക്കൊള്ളുക. കാരണം, അടുത്തവർഷം വസന്തകാലത്ത് അരാംരാജാവു വീണ്ടും അങ്ങയെ ആക്രമിക്കും” എന്നു പറഞ്ഞു.
22 O profeta foi ter com o rei de Israel e disse-lhe: Vai, cobra ânimo e examina o que te é preciso fazer, porque no próximo ano voltará o rei da Síria para atacar-te.
23 അരാംരാജാവായ ബെൻ-ഹദദ്ദിനോട് അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഉപദേശിച്ചത്: “ഇസ്രായേലിന്റെ ദൈവം പർവതദേവനാണ്; അതുകൊണ്ടാണ് അവർ നമ്മെക്കാൾ ശക്തരായത്. എന്നാൽ, നാം അവരുമായി സമഭൂമിയിൽവെച്ചു പൊരുതിയാൽ, തീർച്ചയായും നാം അവരുടെമേൽ വിജയംനേടും.
23 Os servos do rei da Síria disseram ao seu soberano: O seu deus é um deus dos montes; por isso foram mais fortes do que nós. Se os atacarmos na planície, veremos se não somos os mais fortes.
24 അതിനാൽ, ഇതു ചെയ്താലും. ആ രാജാക്കന്മാരെയെല്ലാം സൈന്യാധിപസ്ഥാനത്തുനിന്നു നീക്കംചെയ്താലും; തൽസ്ഥാനത്ത് സൈന്യത്തിലെ ഇതര ഉദ്യോഗസ്ഥരെ നിയമിച്ചാലും.
24 Eis o que tens de fazer: Destitui todos os reis e substitui-os por governadores.
25 അങ്ങേക്കു നഷ്ടപ്പെട്ടതുപോലെയുള്ള ഒരു വിപുലമായ സൈന്യത്തെ സംഘടിപ്പിക്കുക— കുതിരയ്ക്കു കുതിരയും രഥത്തിനു രഥവും കരുതുക—അങ്ങനെ, സമഭൂമിയിൽവെച്ച് ഇസ്രായേലിനോടു യുദ്ധംചെയ്യുക; അപ്പോൾ, തീർച്ചയായും നാം അവരെ ജയിക്കുന്നതായിരിക്കും.” അരാംരാജാവ് അവരുടെ ആലോചനയോടു യോജിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു.
25 Levanta um exército semelhante ao que perdeste, uma cavalaria equivalente e outro tanto de carros. Combateremos na planície e com toda a certeza seremos mais fortes do que eles. O rei ouviu e seguiu o seu conselho.
26 അടുത്തവർഷം, വസന്തകാലത്തു ബെൻ-ഹദദ് അരാമ്യസൈന്യത്തെ സമാഹരിച്ച് ഇസ്രായേലിനോടു യുദ്ധത്തിനായി അഫേക്കിലേക്കു സൈന്യവുമായിച്ചെന്നു.
26 No ano seguinte, Ben-Hadad, depois de ter passado em revista os sírios, avançou até Afec para combater Israel.
27 ഇസ്രായേല്യരും സൈന്യത്തെ ഒരുമിച്ചുകൂട്ടി ഭക്ഷണവും ശേഖരിച്ച് യുദ്ധത്തിനായി മുമ്പോട്ടുനീങ്ങി. ഇസ്രായേല്യസൈന്യം അരാമ്യസൈന്യത്തിന്റെ മുമ്പിൽ രണ്ടു ചെറിയ ആട്ടിൻപറ്റംപോലെ കാണപ്പെട്ടു. അരാമ്യസൈന്യമോ, ആ പ്രദേശമാകെ വ്യാപിച്ചിരുന്നു.
27 Os israelitas recenseados e providos de víveres foram contra os sírios e acamparam diante deles. Eram como dois pequenos rebanhos de cabras, enquanto os sírios cobriam toda a terra.
28 അപ്പോൾ, ഒരു ദൈവപുരുഷൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ചു യഹോവയുടെ അരുളപ്പാട് ഇപ്രകാരം അറിയിച്ചു: “ ‘യഹോവ വെറുമൊരു പർവതദേവൻമാത്രമാണെന്നും താഴ്വരകളിലെ ദൈവമല്ലെന്നും അരാമ്യർ കരുതുന്നു,’ അതിനാൽ ഈ മഹാസൈന്യത്തെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും. അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നീയും നിന്റെ സകലജനവും അറിയും.”
28 Então o homem de Deus aproximou-se do rei de Israel e disse-lhe: Isto diz o Senhor: Porque os sírios disseram: O Senhor é um deus dos montes e não das planícies - vou entregar-te nas mãos essa imensa multidão, a fim de que saibas que eu sou o Senhor.
29 രണ്ടു സൈന്യങ്ങളും ഏഴുദിവസത്തോളം അഭിമുഖമായി താവളമടിച്ചു കിടന്നു. ഏഴാംദിവസം ഇരുസൈന്യങ്ങളുംതമ്മിൽ ഏറ്റുമുട്ടി. ഒരു ദിവസംകൊണ്ട് ഇസ്രായേല്യർ അരാമ്യരുടെ കാലാൾപ്പടയിൽ ഒരു ലക്ഷംപേരെ വധിച്ചു.
29 Durante sete dias ficaram acampados um em face do outro. No sétimo dia deu-se a batalha; os israelitas mataram num só dia cem mil sírios.
30 ശേഷിച്ചവർ അഫേക്ക് നഗരത്തിലേക്ക് പ്രാണരക്ഷാർഥം ഓടിപ്പോയി. എന്നാൽ, പട്ടണമതിൽ അവരുടെമേൽ തകർന്നുവീണ് ഇരുപത്തേഴായിരംപേർ മരിച്ചു. ബെൻ-ഹദദും പട്ടണത്തിലേക്കു പലായനംചെയ്ത് ഒരു ഉള്ളറയിൽ ഒളിച്ചു.
30 O resto fugiu para a cidade de Afec, mas as muralhas caíram sobre os vinte e sete mil sobreviventes. Ben-Hadad, que se refugiara na cidade, escondia-se de quarto em quarto.
31 ബെൻ-ഹദദിന്റെ സേവകന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിലെ രാജാക്കന്മാർ കരുണയുള്ളവരാണെന്നു ഞങ്ങൾ കേട്ടിട്ടുണ്ട്. ഞങ്ങൾ അരയിൽ ചാക്കുശീല ഉടുത്തും തലയിൽ കയറുചുറ്റിയും ഇസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ! ഒരുപക്ഷേ, അദ്ദേഹം അങ്ങയുടെ ജീവൻ രക്ഷിക്കുമായിരിക്കും.”
31 Seus servos disseram-lhe: Ouve: nós temos ouvido dizer que os reis de Israel são clementes. Ponhamos sacos sobre nossos rins e cordas ao nosso pescoço, e vamos ter com o rei de Israel; talvez ele te poupe a vida.
32 അങ്ങനെ, അരയിൽ ചാക്കുശീലയുടുത്തും തലയിൽ കയറുചുറ്റിയും അവർ ഇസ്രായേൽരാജാവിന്റെ അടുക്കൽവന്നു: “ ‘എന്റെ ജീവൻ രക്ഷിക്കണമേ,’ എന്ന് അവിടത്തെ ദാസൻ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു.
32 Cingiram-se, pois, com sacos pelos rins, puseram cordas em volta do pescoço, e apresentaram-se ao rei de Israel, dizendo: Teu servo Ben-Hadad roga-te: Concede-me a vida! Ele está ainda vivo?, perguntou Acab; mas ele é meu irmão!
33 ആ ആളുകൾ ഇതൊരു ശുഭലക്ഷണമായി കരുതി; വേഗത്തിൽ അദ്ദേഹത്തിന്റെ വാക്കിന്റെ പൊരുൾ ഗ്രഹിച്ചു. “അതേ, അങ്ങയുടെ സഹോദരൻ ബെൻ-ഹദദ്!” എന്ന് അവരും മറുപടി പറഞ്ഞു.
33 Tomando bom augúrio dessas palavras, os sírios tomaram logo a palavra de sua boca e disseram-lhe: Ben-Hadad é teu irmão! Trazei-mo, disse o rei. Veio Ben-Hadad à presença de Acab, e este mandou-o subir ao seu carro.
34 ബെൻ-ഹദദ് വാഗ്ദാനംചെയ്തു: “എന്റെ പിതാവ് അങ്ങയുടെ പിതാവിൽനിന്ന് പിടിച്ചെടുത്ത നഗരങ്ങൾ ഞാൻ തിരികെ നൽകാം. എന്റെ പിതാവു ശമര്യയിൽ ചെയ്തതുപോലെ അങ്ങ് ദമസ്കോസിൽ കമ്പോളങ്ങൾ സ്ഥാപിക്കുക.”
34 Vou restituir-te, disse Ben-Hadad, as cidades que meu pai tomou do teu. Terás um quarteirão em Damasco, como meu pai o tinha em Samaria. Eu, disse Acab, feita esta aliança, te deixarei partir. Acab fez um tratado com Ben-Hadad e deixou-o ir livre.
35 യഹോവയുടെ അരുളപ്പാടിനാൽ പ്രവാചകശിഷ്യന്മാരിൽ ഒരുവൻ മറ്റൊരു പ്രവാചകനോടു പറഞ്ഞു: “നിന്റെ ആയുധംകൊണ്ട് എന്നെ അടിക്കുക” പക്ഷേ, അയാൾ വിസമ്മതിച്ചു.
35 Então um dos filhos dos profetas disse ao seu companheiro, por ordem do Senhor: Fere-me. Mas o outro recusou.
36 അതുകൊണ്ട്, ആ പ്രവാചകൻ പറഞ്ഞു: “നീ യഹോവയുടെ കൽപ്പന അനുസരിക്കാഞ്ഞതിനാൽ, എന്നെവിട്ടു യാത്രയാകുന്ന സമയം ഒരു സിംഹം നിന്നെ കൊല്ലും.” ആ മനുഷ്യൻ പുറപ്പെടുമ്പോൾ ഒരു സിംഹം അയാളെ ആക്രമിച്ചു കൊന്നുകളഞ്ഞു.
36 Porque não ouviste a voz do Senhor, disse-lhe o primeiro, logo que me tiveres deixado, serás morto por um leão. Mal se havia afastado, um leão o encontrou e o matou.
37 അതിനുശേഷം, ആ പ്രവാചകൻ മറ്റൊരാളെക്കണ്ടു: “എന്നെ അടിക്കണേ!” എന്നപേക്ഷിച്ചു. അയാൾ അദ്ദേഹത്തെ അടിച്ചുമുറിവേൽപ്പിച്ചു.
37 O profeta, encontrando depois outro homem, disse-lhe: Fere-me. Este homem lançou-se contra ele e o feriu.
38 പിന്നെ, ആ പ്രവാചകൻ പോയി, തന്റെ തലപ്പാവ് കണ്ണിലേക്കിറക്കിക്കെട്ടി വേഷപ്രച്ഛന്നനായി വഴിയരികെ രാജാവിനെയുംകാത്തുനിന്നു.
38 Então postou-se o profeta no caminho por onde devia passar o rei, pondo nos olhos uma faixa que o tornava irreconhecível.
39 രാജാവ് കടന്നുപോയപ്പോൾ പ്രവാചകൻ അദ്ദേഹത്തോടു വിളിച്ചുപറഞ്ഞു: “യജമാനനായ രാജാവേ, അടിയൻ യുദ്ധഭൂമിയിലേക്കു ചെന്നു; ഒരുവൻ ഒരു അടിമയെയുംകൂട്ടി അടിയന്റെ അടുത്തുവന്നു പറഞ്ഞു: ‘ഈ മനുഷ്യനെ സൂക്ഷിക്കുക; ഇയാളെ കാണാതെവന്നാൽ നിന്റെ ജീവൻ ഇവന്റെ ജീവനുപകരം നൽകേണ്ടതായിവരും. അല്ലാത്തപക്ഷം, നീ ഒരു താലന്തു വെള്ളി നൽകണം.’
39 Tendo o rei passado, ele pôs-se a gritar-lhe: Teu servo estava em pleno combate, quando alguém lhe trouxe um homem, dizendo: Guarda este homem! Se ele desaparecer, a tua vida responderá pela sua, ou então pagarás um talento de prata.
40 അടിയൻ മറ്റുകാര്യങ്ങൾക്കിടയിൽ ബദ്ധപ്പാടിലായിരിക്കുമ്പോൾ ആ മനുഷ്യൻ രക്ഷപ്പെട്ടു.”
40 Mas andando o teu servo ocupado daqui e dali, o prisioneiro desapareceu. O rei de Israel disse-lhe: Esta é a tua sentença; tu mesmo a pronunciaste.
41 ഉടൻതന്നെ, ആ പ്രവാചകൻ തന്റെ കണ്ണിൽ കെട്ടിയിരുന്ന തലപ്പാവുനീക്കി, അദ്ദേഹം പ്രവാചകന്മാരിലൊരാൾ എന്ന് ഇസ്രായേൽരാജാവു തിരിച്ചറിഞ്ഞു.
41 Então o outro tirou subitamente a faixa que lhe cobria os olhos, e o rei viu que ele era um dos profetas.
42 പ്രവാചകൻ രാജാവിനോടു പറഞ്ഞു: “ഇതാ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മരണത്തിനായി നിശ്ചയിച്ചിരുന്ന ഒരുവനെ നീ വിട്ടയച്ചു; അതിനാൽ, അവന്റെ ജീവനുപകരം നിന്റെ ജീവനും അവന്റെ ജനത്തിനു പകരം നിന്റെ ജനവും ആയിരിക്കും.’ ”
42 Ele disse ao rei: Eis o que diz o Senhor: Pois que deixaste escapar de tuas mãos o homem que eu tinha votado ao interdito, tua vida responderá pela sua, e teu povo pelo seu povo.
43 ഇതു കേട്ടമാത്രയിൽ ദുഃഖവും നീരസവും നിറഞ്ഞവനായി ഇസ്രായേൽരാജാവ് ശമര്യയിൽ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി.
43 O rei de Israel voltou para a sua casa sombrio e irritado, e chegou a Samaria.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Reis 20, comparar traduções ou montar um estudo — tudo direto pelo WhatsApp.