1 Crônicas 16

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs BKJ

Sair da comparação
1 ഇങ്ങനെ അവർ ദൈവത്തിന്റെ പേടകം കൊണ്ടുവന്ന്, ദാവീദ് അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന കൂടാരത്തിനകത്ത് പ്രതിഷ്ഠിച്ചു. അതിനുശേഷം അവർ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും ദൈവമുമ്പാകെ അർപ്പിച്ചു.
1 Assim, eles trouxeram a arca de Deus, e a puseram no meio da tenda que Davi havia armado; e ofereceram sacrifícios queimados e ofertas de paz diante de Deus.
2 ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചതിനുശേഷം യഹോവയുടെ നാമത്തിൽ ജനത്തെ ആശീർവദിച്ചു.
2 E quando Davi havia terminado de oferecer as ofertas queimadas e as ofertas de paz, ele abençoou o povo em nome do SENHOR.
3 പിന്നെ അദ്ദേഹം ഇസ്രായേലിലെ ഓരോ പുരുഷനും സ്ത്രീക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയുംവീതം കൊടുത്തു.
3 E ele repartiu para cada um de Israel, tanto homem, como mulher, um pão, e um bom pedaço de carne, e um frasco de vinho.
4 യഹോവയുടെ പേടകത്തിനുമുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനും യാചന സമർപ്പിക്കുന്നതിനും ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു നന്ദിയും സ്തോത്രവും അർപ്പിക്കുന്നതിനുമായി ദാവീദ് ചില ലേവ്യരെ നിയോഗിച്ചു.
4 E ele indicou alguns dos levitas para ministrarem diante da arca do SENHOR, para recordarem, para dar graças e louvores ao SENHOR Deus de Israel:
5 ആസാഫ് അവരിൽ മുഖ്യനായിരുന്നു; സെഖര്യാവു രണ്ടാമനും പിന്നെ യാസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവരായിരുന്നു. അവർ വീണയും കിന്നരവും വായിച്ചു. ഇലത്താളം കൊട്ടുന്നതിനു നിയോഗിക്കപ്പെട്ടിരുന്നത് ആസാഫ് ആയിരുന്നു.
5 Asafe, o chefe, e depois dele Zacarias, Jeiel, e Semiramote, e Jeiel, e Matitias, e Eliabe, e Benaia, e Obede-Edom; e Jeiel, com saltérios e com harpas; porém Asafe fazia um som com címbalos;
6 പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം കാഹളം ഊതുകയും ചെയ്യണമായിരുന്നു.
6 também Benaia e Jaaziel, os sacerdotes, continuamente com trombetas diante da arca do pacto de Deus.
7 അന്ന്, ആദ്യമായി, യഹോവയോടു നന്ദി പ്രകാശിപ്പിക്കുന്ന ഈ സങ്കീർത്തനം ദാവീദ് ആസാഫിനെയും സഹായികളെയും ഏൽപ്പിച്ചു.
7 Então, naquele dia, Davi entregou primeiro, na mão de Asafe e dos seus irmãos, este salmo para dar graças ao SENHOR.
8 യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;
8 Dai graças ao SENHOR, clamai o seu nome, fazei conhecidos os seus feitos entre os povos.
9 അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക;
9 Cantai a ele, cantai-lhe salmos, falai de todas as suas obras maravilhosas.
10 അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക;
10 Gloriai-vos no seu santo nome; que se regozije o coração daqueles que buscam o SENHOR.
11 യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക;
11 Buscai o SENHOR e a sua força, buscai a sua face continuamente.
12 — ausente —
12 Lembrai-vos das obras maravilhosas que ele tem feito, das suas maravilhas, e dos juízos da sua boca.
13 — ausente —
13 Vós, semente de Israel, o seu servo, vós filhos de Jacó, os seus escolhidos.
14 അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു;
14 Ele é o SENHOR nosso Deus; os seus juízos estão em toda a terra.
15 അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു,
15 Estejais sempre atentos ao seu pacto; a palavra que ele ordenou a mil gerações;
16 അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും
16 a saber, do pacto que ele celebrou com Abraão, e do seu juramento a Isaque;
17 അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും
17 e tem confirmado o mesmo a Jacó por uma lei, e a Israel por um pacto eterno,
18 “നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി,
18 dizendo: A ti darei a terra de Canaã, a porção da tua herança.
19 അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ,
19 Quando éreis nada mais que poucos, de fato poucos, e estrangeiros nela,
20 അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും
20 e quando eles andavam de nação em nação, e de um reino para outro povo.
21 അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല;
21 Ele não tolerou que homem algum lhe fizesse o mal; sim, reprovou reis por causa deles,
22 “എന്റെ അഭിഷിക്തരെ സ്പർശിക്കരുത്;
22 dizendo: Não toqueis nos meus ungidos, e não façais mal algum aos meus profetas.
23 സർവഭൂമിയുമേ, യഹോവയ്ക്കു പാടുക!
23 Cantai ao SENHOR, toda a terra; proclamai dia após dia a sua salvação.
24 രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക,
24 Declarai a sua glória no meio dos pagãos; suas obras maravilhosas no meio de todas as nações.
25 കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്;
25 Porque grande é o SENHOR e poderosíssimo para ser louvado; ele também deve ser temido acima de todos os deuses.
26 ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ,
26 Porque todos os deuses do povo são ídolos; porém o SENHOR fez os céus.
27 പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്;
27 Glória e honra estão na sua presença; força e alegria estão no seu lugar.
28 രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക,
28 Dai ao SENHOR, vós parentes do povo, dai ao SENHOR glória e força.
29 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;
29 Dai ao SENHOR a glória devida ao seu nome; trazei uma oferta, e vinde diante dele; adorai ao SENHOR na beleza da santidade.
30 സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക.
30 Temei diante dele, toda a terra; o mundo se acha firmado, de modo que não será movido.
31 ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ;
31 Que os céus se alegrem, e que a terra se regozije; e que os homens digam no meio das nações: o SENHOR reina.
32 സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ.
32 Que ruja o mar, e a sua plenitude; que os campos se regozijem, e tudo o que está neles.
33 വനവൃക്ഷങ്ങളും ഗാനം ആലപിക്കട്ടെ.
33 Então, as árvores do bosque cantarão diante da presença do SENHOR, porque ele vem julgar a terra.
34 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;
34 Dai graças ao SENHOR; porque ele é bom; pois a sua misericórdia dura para sempre.
35 അവിടത്തെ സന്നിധിയിൽ കരയുക: “ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ രക്ഷിക്കണമേ.
35 E dizei: Salva-nos, ó Deus da nossa salvação, e ajunta-nos, e nos livra dos pagãos, para que possamos dar graças ao teu nome santo, e glória em teu louvor.
36 ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ;
36 Bendito seja o SENHOR Deus de Israel para sempre e sempre. E todo o povo disse: Amém, e louvou ao SENHOR.
37 ഓരോ ദിവസത്തെയും ആവശ്യമനുസരിച്ച് യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം ശുശ്രൂഷചെയ്യുന്നതിനായി ദാവീദ് ആസാഫിനെയും അദ്ദേഹത്തിന്റെ സഹായികളെയും നിയോഗിച്ചു.
37 Assim, ele deixou ali diante da arca do pacto do SENHOR, Asafe e os seus irmãos, para ministrarem continuamente diante da arca, como exigia a tarefa de cada dia;
38 അവരോടുകൂടി ശുശ്രൂഷ ചെയ്യുന്നതിന് ഓബേദ്-ഏദോമിനെയും അദ്ദേഹത്തോടുകൂടെയുള്ള അറുപത്തിയെട്ടു സഹായികളെയുംകൂടി ദാവീദ് വിട്ടുകൊടുത്തു. യെദൂഥൂന്റെ മകനായ ഓബേദ്-ഏദോമും ഹോസയും ദ്വാരപാലകരായി സേവനം ചെയ്തു.
38 e Obede-Edom, com os seus irmãos, sessenta e oito; também Obede-Edom, o filho de Jedutum, e Hosa para serem porteiros;
39 പുരോഹിതനായ സാദോക്കിനെയും അദ്ദേഹത്തിന്റെ കൂടെയുള്ള പുരോഹിതന്മാരെയും ദാവീദ് ഗിബെയോനിലെ ആരാധനാസ്ഥലത്തുള്ള യഹോവയുടെ കൂടാരത്തിനുമുമ്പിൽ നിയോഗിച്ചു.
39 e Zadoque, o sacerdote, e os seus irmãos, os sacerdotes, diante do tabernáculo do SENHOR no lugar alto que ficava em Gibeão,
40 യഹോവ ഇസ്രായേലിനു നൽകിയിരുന്ന ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ച് ദിവസവും രാവിലെയും വൈകിട്ടും ക്രമമായി യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിക്കാൻ അവർ നിയോഗിക്കപ്പെട്ടിരുന്നു.
40 para oferecerem ofertas queimadas continuamente ao SENHOR sobre o altar da oferta queimada, pela manhã e ao entardecer, e para fazerem segundo tudo o que está escrito na lei do SENHOR, a qual ele ordenou a Israel;
41 അവരോടുകൂടെ ഹേമാനും യെദൂഥൂനും തെരഞ്ഞെടുക്കപ്പെട്ടു, നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവരും ഉണ്ടായിരുന്നു. “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്ന് ഉരുവിട്ടുകൊണ്ട് യഹോവയ്ക്കു നന്ദി കരേറ്റുന്നതിന് അവർ നിയുക്തരായി.
41 e com eles Hemã e Jedutum, e os demais que foram escolhidos, que foram designados por nome, para darem graças ao SENHOR, pois a sua misericórdia dura para sempre;
42 ഹേമാൻ, യെദൂഥൂൻ എന്നിവർ കാഹളങ്ങളും ഇലത്താളങ്ങളും മുഴക്കുന്നതിനും ദിവ്യസംഗീതത്തിനുള്ള മറ്റു വാദ്യോപകരണങ്ങൾ വായിക്കുന്നതിനും ചുമതലപ്പെട്ടിരുന്നു. യെദൂഥൂന്റെ പുത്രന്മാർ വാതിൽക്കൽ നിയോഗിക്കപ്പെട്ടിരുന്നു.
42 e com eles Hemã e Jedutum, com trombetas e címbalos para aqueles que fariam um som, e com instrumentos musicais de Deus. E os filhos de Jedutum eram porteiros.
43 പിന്നീട് ജനങ്ങളെല്ലാം അവരവരുടെ ഭവനങ്ങളിലേക്കു മടങ്ങി. ദാവീദും തന്റെ കുടുംബത്തെ ആശീർവദിക്കാനായി മടങ്ങിപ്പോയി.
43 E todo o povo partiu, cada homem, para a sua casa; e Davi retornou para abençoar a sua casa.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Crônicas 16, comparar traduções ou montar um estudo — tudo direto pelo WhatsApp.