Rute 3
Indian Revised Version in Malayalam (MAL) vs VC
1 അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: “മകളേ, നിന്‍റെ നന്മക്കു വേണ്ടി ഞാൻ നിനക്ക് ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?
1 Noêmi, sua sogra disse-lhe: Minha filha, é preciso que eu te assegure uma existência tranqüila, para que sejas feliz.
2 നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ബന്ധു അല്ലയോ? അവൻ ഇന്ന് രാത്രി മെതിക്കളത്തിൽ യവം പാറ്റുന്നു.
2 Este Booz, nosso parente, cujas servas seguiste, deverá joeirar esta tarde a cevada de sua eira.
3 ആകയാൽ നീ കുളിച്ച് തൈലം പൂശി നല്ല വസ്ത്രം ധരിച്ചു മെതിക്കളത്തിൽ ചെല്ലുക; എന്നാൽ അയാൾ തിന്നുകുടിച്ചു കഴിയും വരെ നിന്നെ കാണരുത്.
3 Lava-te, unge-te, põe tuas melhores vestes e desce à eira, mas não te deixes reconhecer por ele antes que ele tenha acabado de comer.
4 അവൻ ഉറങ്ങുവാൻ പോകുമ്പോൾ കിടക്കുന്ന സ്ഥലം മനസ്സിലാക്കുക. എന്നിട്ട് അവന്‍റെ കാലിലെ പുതപ്പ് മാറ്റി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്ത് ചെയ്യേണമെന്ന് അവൻ നിനക്ക് പറഞ്ഞുതരും.”
4 Quando for dormir, observa o lugar em que dorme. Entra, então, levanta a cobertura de seus pés e deita-te; ele mesmo te dirá o que deves fazer.
5 അതിന് അവൾ: “നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം” എന്നു അവളോടു പറഞ്ഞു.
5 Farei, disse ela, tudo o que me indicas.
6 അങ്ങനെ അവൾ മെതിക്കളത്തിൽ ചെന്നു അമ്മാവിയമ്മ പറഞ്ഞതുപോലെയൊക്കെയും ചെയ്തു.
6 Ela desceu à eira e fez tudo o que sua sogra lhe tinha recomendado.
7 ബോവസ് തിന്ന് കുടിച്ച് സന്തോഷഭരിതനായി, യവക്കൂമ്പാരത്തിന്‍റെ ഒരു വശത്ത് ചെന്നു കിടന്നു. അവളും സാവധാനം ചെന്നു അവന്‍റെ കാലിന്മേലുള്ള പുതപ്പ് മാറ്റി അവിടെ കിടന്നു.
7 Booz comeu e bebeu, e o seu coração tornou-se alegre; depois disso, foi e deitou-se junto de um monte de feixes. Rute aproximou-se de mansinho, afastou a cobertura de seus pés e deitou-se também.
8 അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്‍റെ കാല്‍ക്കൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. “നീ ആരാകുന്നു?” എന്നു അവൻ ചോദിച്ചു.
8 Pelo meio da noite o homem despertou espavorido; voltou-se e viu uma mulher deitada a seus pés.
9 “ഞാൻ നിന്‍റെ ദാസിയായ രൂത്ത്, നിന്‍റെ പുതപ്പിന്‍റെ അറ്റം എന്‍റെ മേൽ ഇടേണമേ, നീ അടുത്ത വീണ്ടെടുപ്പുകാരനാണല്ലോ” എന്ന് അവൾ പറഞ്ഞു.
9 Quem és tu?, disse-lhe ele. Eu sou Rute, tua serva, respondeu ela. Estende o teu manto sobre a tua serva, porque tens o direito de resgate.
10 അതിന് അവൻ പറഞ്ഞത്: “മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ. ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.
10 Ele disse: Deus te abençoe, minha filha. Esta tua última bondade vale mais que a primeira, porque não buscaste jovens, pobres ou ricos.
11 ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം. നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്‍റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം.
11 Agora, minha filha, não temas; tudo o que disseres eu te farei, porque todos em Belém sabem que és uma mulher virtuosa.
12 ഞാൻ നിന്‍റെ അടുത്ത ബന്ധു എന്നത് സത്യംതന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ബന്ധുവായ ഒരു വീണ്ടെടുപ്പുകാരൻ നിനക്ക് ഉണ്ട്.
12 Tenho, realmente, o direito de resgate, mas há outro mais próximo parente do que eu.
13 ഈ രാത്രി താമസിക്ക, നാളെ അവൻ നിനക്ക് വീണ്ടെടുപ്പുകാരന്‍റെ ചുമതല നിർവഹിച്ചാൽ നന്ന്, അവൻ അത് ചെയ്യട്ടെ. അത് നിർവഹിപ്പാൻ അവന് മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്ക് ആ ചുമതല നിർവഹിച്ചുതരും. രാവിലെവരെ കിടന്നുകൊൾക.”
13 Passa aqui esta noite. Amanhã, se ele quiser usar de seu direito de resgate sobre ti, está bem, que o faça; do contrário, eu o farei; juro pelo Senhor! Dorme, pois até pela manhã.
14 അങ്ങനെ അവൾ രാവിലെവരെ അവന്‍റെ കാല്ക്കൽ കിടന്നു. ഒരു സ്ത്രീ മെതിക്കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകും മുമ്പെ അവൾ എഴുന്നേറ്റു.
14 Ela ficou deitada aos seus pés até de madrugada; e levantou-se quando ainda não se podiam distinguir as pessoas. Booz tinha dito: Não é bom que se saiba ter este mulher entrado na eira...
15 നീ പുതച്ചിരിക്കുന്ന പുതപ്പ് കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അത് പിടിച്ചപ്പോൾ അവൻ ആറു ഇടങ്ങഴി യവം അതിൽ അളന്നുകൊടുത്തു. അവൾ പട്ടണത്തിലേക്ക് പോയി.
15 E acrescentou: Estende o manto que tens sobre ti e segura-o. Ela estendeu-o e Booz encheu-o com seis medidas de cevada, que lhe pôs às costas. Em seguida entrou na cidade.
16 അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: “നിന്‍റെ കാര്യം എന്തായി മകളേ” എന്നു അവൾ ചോദിച്ചു; അയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.
16 Rute voltou para junto de sua sogra, que lhe disse: Como vais, minha filha? Rute contou-lhe então tudo o que aquele homem fizera por ela. E acrescentou:
17 അമ്മാവിയമ്മയുടെ അടുക്കൽ വെറും കയ്യോടെ പോകരുത് എന്നു അവൻ എന്നോട് പറഞ്ഞു ഈ ആറു ഇടങ്ങഴി യവവും എനിക്ക് തന്നു എന്ന് അവൾ പറഞ്ഞു.
17 Ele deu-me estas seis medidas de cevada, dizendo-me: Não voltarás com as mãos vazias para a tua sogra.
18 അതിന് അവൾ: “എന്‍റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇതിനു പരിഹാരം കാണുന്നതുവരെ അയാൾ സ്വസ്ഥമായിരിക്കയില്ല” എന്നു പറഞ്ഞു.
18 Espera, minha filha, retomou Noêmi, até sabermos como vai terminar tudo isto. Esse homem não descansará enquanto não tiver resolvido esse assunto, e o fará hoje mesmo.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Rute 3, comparar traduções ou montar um estudo — tudo direto pelo WhatsApp.