Levítico 3
Indian Revised Version in Malayalam (MAL) vs BKJ
1 “ഒരുവന്‍റെ വഴിപാട് സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നെങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.
1 E se a sua oblação for um sacrifício de oferta de paz, se ele a oferecer do rebanho, seja macho ou fêmea, ele a oferecerá sem defeito diante do SENHOR.
2 തന്‍റെ വഴിപാടിൻ്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കൽവച്ച് അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
2 E ele colocará a sua mão sobre a cabeça da sua oferta, e a matará na porta do tabernáculo da congregação; e os filhos de Arão, os sacerdotes, espargirão o sangue sobre e ao redor do altar.
3 അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും വൃക്ക രണ്ടും
3 E ele oferecerá do sacrifício da oferta de paz uma oferta feita por fogo ao SENHOR; a gordura que cobre a entranha e toda a gordura que está sobre a entranha;
4 അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കേണം.
4 e os dois rins, e a gordura que está sobre eles, e sobre os lados, e o redanho que está sobre o fígado, com os rins, ele tirará.
5 അഹരോന്‍റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അത് ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.
5 E os filhos de Arão queimarão isso sobre o altar, em cima do sacrifício queimado, que está sobre a lenha que está no fogo; isto é uma oferta feita por fogo, de cheiro suave ao SENHOR.
6 “യഹോവയ്ക്കു സമാധാനയാഗമായുള്ള വഴിപാട് ആട് ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അർപ്പിക്കേണം.
6 E se a sua oferta por um sacrifício de oferta de paz ao SENHOR for de rebanho, macho ou fêmea, ele a oferecerá sem defeito.
7 ഒരു കുഞ്ഞാടിനെ വഴിപാടായിട്ട് അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.
7 Se ele oferecer um cordeiro por sua oferta, oferecê-lo-á perante o SENHOR.
8 തന്‍റെ വഴിപാടിൻ്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്‍റെ മുമ്പിൽ അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാർ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
8 E ele colocará a sua mão sobre a cabeça da sua oferta, e a matará diante do tabernáculo da congregação; e os filhos de Arão espargirão o seu sangue sobre o altar, e ao redor.
9 അവൻ സമാധാനയാഗത്തിൽനിന്നു അതിന്‍റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു നട്ടെല്ലിൽനിന്നു പറിച്ചുകളയണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
9 E ele oferecerá do sacrifício da oferta de paz uma oferta feita por fogo ao SENHOR, a sua gordura, e todo traseiro, que ele deve tirar com força pela espinha dorsal, e a gordura que cobre a entranha, e toda a gordura que está sobre a entranha,
10 വൃക്ക രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കേണം.
10 como também tirará ambos os rins, e a gordura que está sobre eles, e sobre os lados, e o redanho que está sobre o fígado com os rins.
11 പുരോഹിതൻ അത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അത് യഹോവയ്ക്കു ദഹനയാഗഭോജനം.
11 E o sacerdote queimará isso sobre o altar; isto é o alimento da oferta feita por fogo ao SENHOR.
12 “അവന്‍റെ വഴിപാട് കോലാട് ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം.
12 E se a sua oferta for uma cabra, então ele a oferecerá perante o SENHOR.
13 അതിന്‍റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്‍റെ മുമ്പിൽ അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാർ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
13 E ele colocará a sua mão sobre a sua cabeça, e a matará diante do tabernáculo da congregação; e os filhos de Arão espargirão o seu sangue sobre o altar e em redor.
14 അതിൽനിന്ന് കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും വൃക്ക രണ്ടും
14 E ele oferecerá a sua oferta, uma oferta feita por fogo ao SENHOR; a gordura que cobre a entranha e toda a gordura que está sobre a entranha,
15 അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി അവൻ യഹോവയ്ക്കു ദഹനയാഗമായി തന്‍റെ വഴിപാട് അർപ്പിക്കേണം.
15 e os dois rins, e a gordura que está sobre eles, e que está sobre as tripas e o redanho que está sobre o fígado com os rins, ele removerá.
16 പുരോഹിതൻ അത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അത് സൗരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു.
16 E o sacerdote queimará isso sobre o altar; isto é o alimento da oferta feita por fogo, de cheiro suave; toda a gordura será do SENHOR.
17 ”മേദസ്സും രക്തവും തിന്നരുത് എന്നുള്ളത് നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.”
17 Isso será um estatuto perpétuo para as vossas gerações, em todas as vossas habitações: nenhuma gordura, nem sangue algum comereis.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Levítico 3, comparar traduções ou montar um estudo — tudo direto pelo WhatsApp.