Levítico 27
Indian Revised Version in Malayalam (MAL) vs BKJ
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
1 E o SENHOR falou a Moisés, dizendo:
2 “യിസ്രായേൽ മക്കളോടു നീ പറയേണ്ടത്: ഒരുവൻ യഹോവയ്ക്ക് ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്‍റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവൻ ആകേണം.
2 Fala aos filhos de Israel, e dize-lhes: quando um homem fizer um voto especial, as pessoas serão ao SENHOR por tua avaliação.
3 ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്‍റെ മതിപ്പ് അമ്പത് ശേക്കൽ വെള്ളി ആയിരിക്കേണം.
3 E a tua avaliação será de um homem, da idade de vinte anos até os sessenta anos, será a tua avaliação de cinquenta shekels de prata, segundo o shekel do santuário.
4 പെണ്ണായിരുന്നാൽ നിന്‍റെ മതിപ്പു മുപ്പതു ശേക്കൽ ആയിരിക്കേണം.
4 E se for mulher, a tua avaliação será de trinta shekels.
5 അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്‍റെ മതിപ്പ് ആണിന് ഇരുപതു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കേണം.
5 E se for da idade de cinco anos até vinte anos, a tua avaliação do homem será de vinte shekels, e a da mulher, de dez shekels.
6 ഒരു മാസംമുതൽ അഞ്ചു വയസ്സുവരെയുള്ളതായാൽ നിന്‍റെ മതിപ്പ് ആണിന് അഞ്ചു ശേക്കൽ വെള്ളിയും പെണ്ണിന് മൂന്നു ശേക്കൽ വെള്ളിയും ആയിരിക്കേണം.
6 E se for da idade de um mês até cinco anos, então a tua avaliação do homem será de cinco shekels de prata, e a tua avaliação da mulher será de três shekels de prata.
7 അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്‍റെ മതിപ്പ് ആണിന് പതിനഞ്ചു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കേണം.
7 E se for da idade de sessenta anos e acima, se for homem, a tua avaliação será de quinze shekels, e a da mulher, de dez shekels.
8 നിന്‍റെ മതിപ്പുപോലെ കൊടുക്കുവാൻ കഴിയാതെ ഒരുവൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്‍റെ മുമ്പാകെ കൊണ്ടുവന്നു നിർത്തേണം; പുരോഹിതൻ അവന്‍റെ വിലമതിക്കണം; നേർന്നവന്‍റെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ അവനെ വിലമതിക്കണം.
8 Mas se ele for mais pobre do que a tua avaliação, então ele se apresentará diante do sacerdote, para que o sacerdote o avalie; conforme a habilidade que prometeu o sacerdote o avaliará.
9 “അത് യഹോവയ്ക്കു വഴിപാട് കഴിക്കുവാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽനിന്ന് യഹോവയ്ക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.
9 E se for um animal, do qual o homem traz uma oferta ao SENHOR, tudo que algum homem der ao SENHOR será santo.
10 മോശമായതിനു പകരം നല്ലത്, നല്ലതിനു പകരം മോശമായത് ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുത്; മൃഗത്തിനു മൃഗത്തെ വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കേണം.
10 Ele não a alterará, nem a trocará bom por mau, ou mau por bom; mas se ele trocar animal por animal, tanto o que for trocado como aquele por que se trocou, serão santos.
11 അത് യഹോവയ്ക്കു വഴിപാട് കഴിക്കുവാൻ പാടില്ലാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്‍റെ മുമ്പാകെ നിർത്തേണം.
11 E, se for algum animal impuro, dos que eles não oferecem em sacrifício ao SENHOR, então ele apresentará o animal diante do sacerdote.
12 അത് നല്ലതോ മോശമായതോ ആയിരിക്കുന്നതിന് ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നെ ആയിരിക്കേണം.
12 E o sacerdote o avaliará, seja bom ou seja mau; conforme avaliação do sacerdote, assim será.
13 അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോട് അഞ്ചിലൊന്നു കൂട്ടേണം.
13 Porém, se em alguma maneira o resgatar, então, ele acrescentará a quinta parte, além da tua avaliação.
14 “ഒരുവൻ തന്‍റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അത് നല്ലതെങ്കിലും മോശമായതെങ്കിലും പുരോഹിതൻ അത് മതിക്കണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നെ അത് ആയിരിക്കേണം.
14 E quando um homem santificar a sua casa para ser santa ao SENHOR, então o sacerdote a avaliará, seja boa, seja má; como o sacerdote a avaliar, assim será.
15 തന്‍റെ വീടു വിശുദ്ധീകരിച്ചാൽ അത് വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്‍റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോട് കൂട്ടേണം; എന്നാൽ അത് അവനുള്ളതാകും.
15 E se o que santificou resgatar a sua casa, então, ele acrescentará a quinta parte do dinheiro da tua avaliação, e será dele.
16 “ഒരുവൻ തന്‍റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്കു വിശുദ്ധീകരിച്ചാൽ നിന്‍റെ മതിപ്പ് അതിന് വിതയ്ക്കുവാന്‍ വേണ്ട വിത്തിന്‍റെ അളവിനു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെർ യവം വിതയ്ക്കുന്ന നിലത്തിന് അമ്പത് ശേക്കൽ വെള്ളി മതിക്കണം.
16 E se um homem santificar ao SENHOR uma parte do campo da sua possessão, então a tua avaliação será segundo a sua semente: um ômer de semente de cevada será avaliado por cinquenta shekels de prata.
17 യോബേൽവർഷംമുതൽ അവൻ തന്‍റെ നിലം വിശുദ്ധീകരിച്ചാൽ അത് നിന്‍റെ മതിപ്പുപോലെ ആയിരിക്കേണം.
17 Se ele santificar o seu campo desde o ano do jubileu, conforme a tua avaliação ficará.
18 യോബേൽവർഷത്തിന്‍റെ ശേഷം അവൻ അതിനെ വിശുദ്ധീകരിക്കുന്നു എങ്കിൽ യോബേൽ വർഷംവരെ ശേഷിക്കുന്ന വർഷങ്ങൾക്ക് ഒത്തവണ്ണം പുരോഹിതൻ അതിന്‍റെ വില കണക്കാക്കണം; അത് നിന്‍റെ മതിപ്പിൽനിന്നു കുറയ്ക്കണം.
18 Mas se ele santificar o seu campo depois do jubileu, então o sacerdote lhe contará o dinheiro conforme os anos restantes até o ano do jubileu, e isto se abaterá da tua estimativa.
19 നിലം വിശുദ്ധീകരിച്ചവൻ അത് വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്‍റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോട് കൂട്ടേണം; എന്നാൽ അത് അവനു സ്ഥിരമായിരിക്കും.
19 E se aquele que santificou o campo de alguma maneira o resgatar, então ele acrescentará a quinta parte do dinheiro da tua estimativa, e lhe será assegurado.
20 അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തനു വിറ്റു എങ്കിൽ പിന്നെ അത് വീണ്ടെടുത്തുകൂടാ.
20 E se ele não resgatar o campo ou se ele vender o campo a outro homem, não será mais resgatado.
21 ആ നിലം യൊബേൽവർഷത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ സമർപ്പിതഭൂമിപോലെ യഹോവയ്ക്കു വിശുദ്ധമായിരിക്കേണം; അതിന്‍റെ അനുഭവം പുരോഹിതന് ഇരിക്കേണം.
21 Mas o campo, quando sair no ano do jubileu, será santo ao SENHOR, como um campo consagrado; a possessão dele será do sacerdote.
22 ”തന്‍റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വയം വാങ്ങിയ ഒരു നിലം ഒരുവൻ യഹോവയ്ക്കു ശുദ്ധീകരിച്ചാൽ
22 E se um homem santificar ao SENHOR um campo que ele comprou, o qual não é dos campos da sua possessão,
23 പുരോഹിതൻ യോബേൽ വർഷംവരെ മതിപ്പുവില കണക്കാക്കണം; നിന്‍റെ മതിപ്പുവില അവൻ അന്നുതന്നെ യഹോവയ്ക്കു വിശുദ്ധമായി കൊടുക്കേണം.
23 então o sacerdote contará o valor da tua avaliação até o ano do jubileu; e ele dará a tua avaliação naquele dia, como coisa santa ao SENHOR.
24 ആ നിലം മുന്നുടമസ്ഥനു യോബേൽ വർഷത്തിൽ തിരികെ ചേരേണം.
24 No ano do jubileu, o campo retornará àquele de quem foi comprado, àquele a quem a terra pertencia.
25 നിന്‍റെ മതിപ്പൊക്കെയും ശേക്കെലിന് ഇരുപതു ഗേരാവച്ച് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.
25 E toda a tua avaliação será conforme o shekel do santuário; de vinte geras será o shekel.
26 “കടിഞ്ഞൂൽപിറവിയാൽ യഹോവയ്ക്കു ഉള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അത് യഹോവയ്ക്കുള്ളത് ആകുന്നു.
26 Somente o primogênito dos animais, por já ser do SENHOR, nenhum homem o santificará; seja boi ou ovelha, ele é do SENHOR.
27 അത് അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്‍റെ അഞ്ചിലൊന്നും കൂടി കൊടുത്ത് അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്‍റെ മതിപ്പുവിലയ്ക്ക് അതിനെ വില്‍ക്കണം.
27 E se for um animal impuro, então ele o resgatará, de acordo com a tua avaliação, e acrescentará a quinta parte; ou se não for resgatado, então deverá ser vendido de acordo com a tua avaliação.
28 “എന്നാൽ ഒരുവൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവയ്ക്കു കൊടുക്കുന്ന യാതൊരു സമർപ്പിതവസ്തുവും വില്ക്കുകയോ വീണ്ടെടുക്കുകയോ ചെയ്തുകൂടാ; സമർപ്പിതവസ്തു ഏല്ലാം യഹോവയ്ക്ക് അതിവിശുദ്ധം ആകുന്നു.
28 Todavia, nenhuma coisa consagrada, que um homem consagrar ao SENHOR de tudo o que ele tem, tanto de homem como de animal, ou do campo de sua possessão, se venderá ou se resgatará; toda coisa consagrada será uma coisa santíssima ao SENHOR.
29 മനുഷ്യവർഗ്ഗത്തിൽനിന്നു സമർപ്പിതവസ്തുവായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.
29 Nenhuma coisa consagrada, que for consagrada do homem, será resgatada; mas certamente será colocada à morte.
30 “നിലത്തിലെ വിത്തിലും വൃക്ഷത്തിന്‍റെ ഫലത്തിലും ദേശത്തിലെ ദശാംശം സകലവും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം.
30 E todos os dízimos da terra, quer da semente da terra, ou do fruto da árvore são do SENHOR; santas são ao SENHOR.
31 ഒരുവൻ തന്‍റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്നുകൂടി ചേർത്തുകൊടുക്കണം.
31 E se um homem quiser resgatar de seus dízimos, acrescentará a sua quinta parte sobre ela.
32 മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവയ്ക്കു വിശുദ്ധമായിരിക്കേണം.
32 E acerca dos dízimos do gado e do rebanho, de tudo o que passar debaixo da vara, a décima parte será santa ao SENHOR.
33 അത് നല്ലതോ മോശമായതോ എന്നു ശോധനചെയ്യരുത്; വച്ചുമാറുകയും അരുത്; വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.”
33 Ele não procurará entre o bom e o mau, nem o trocará; e se ele o trocar, então tanto ele como o trocado serão santos; não serão resgatados.
34 യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ ആകുന്നു.
34 Estes são os mandamentos que o SENHOR ordenou a Moisés, aos filhos de Israel, no monte Sinai.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Levítico 27, comparar traduções ou montar um estudo — tudo direto pelo WhatsApp.