Levítico 21

Indian Revised Version in Malayalam (MAL) vs VC

Sair da comparação
VC Versão Católica
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാൽ: ‘പുരോഹിതൻ തന്‍റെ ജനത്തിൽ ഒരുവന്‍റെ ശവത്താൽ തന്നെത്താൻ മലിനമാക്കരുത്.
1 O Senhor disse a Moisés: "Dize aos sacerdotes, filhos de Aarão, o seguinte: ninguém será considerado como impuro no meio de seu povo por causa de um morto,
2 എന്നാൽ തന്‍റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ,
2 exceto quando se trate de seu parente próximo, sua mãe, seu pai, seu filho, sua filha, seu irmão,
3 തനിക്കടുത്തവളും ഭർത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങനെയുള്ള ഉററ ചാർച്ചക്കാരാൽ അവനു മലിനനാകാം.
3 sua irmã virgem que não se casou e vive junto dele. Por ela poderá contaminar-se.
4 പുരോഹിതൻ തന്‍റെ ജനത്തിൽ പ്രമാണിയായിരിക്കുകയാൽ തന്നെത്താൻ വിവാഹത്തിലുടെ മലിനമാക്കി അശുദ്ധനാക്കരുത്.
4 Ele, sendo chefe no meio de seu povo, não se tornará impuro, para não se profanar.
5 ”പുരോഹിതന്മാർ തലമുടി വടിക്കുകയും താടിയുടെ അറ്റം കത്രിക്കുകയും ശരീരത്തിൽ മുറിവുണ്ടാക്കുകയും അരുത്;
5 Os sacerdotes não rasparão a cabeça, nem os lados de sua barba, e não farão incisões em sua carne.
6 തങ്ങളുടെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധന്മാരായിരിക്കേണം; അവർ തങ്ങളുടെ ദൈവത്തിന്‍റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നു; ആകയാൽ അവർ വിശുദ്ധന്മാരായിരിക്കേണം.
6 Serão santos para o seu Deus e não profanarão o seu nome, porque oferecem ao Senhor os sacrifícios consumidos pelo fogo, o pão de seu Deus. Serão santos.
7 ”വേശ്യയെയോ ദുർന്നടപ്പുകാരത്തിയെയോ പുരോഹിതന്മാർ വിവാഹം കഴിക്കരുത്; ഭർത്താവ് ഉപേക്ഷിച്ചവളെയും വിവാഹം കഴിക്കരുത്; പുരോഹിതൻ തന്‍റെ ദൈവത്തിനു വിശുദ്ധൻ ആകുന്നു.
7 Não desposarão uma mulher prostituta ou desonrada, nem uma mulher repudiada por seu marido, porque são santos para o seu Deus.
8 അതുകൊണ്ട് നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിന്‍റെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.
8 Terás, pois, o sacerdote por santo, porque ele oferece o pão de teu Deus: ele será santo para ti, porque eu, o Senhor que vos santifico, sou santo.
9 ”പുരോഹിതന്‍റെ മകൾ ദുർന്നടപ്പ് ചെയ്തു തന്നെത്താൻ അശുദ്ധയാക്കിയാൽ അവൾ തന്‍റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയേണം.
9 Se a filha de um sacerdote se desonrar pela prostituição, desonrará seu pai; e será queimada no fogo.
10 “അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിക്കുവാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്‍റെ സഹോദരന്മാരിൽ മഹാപുരോഹിതനായവൻ തന്‍റെ തല നഗ്നമാക്കുകയോ വസ്ത്രം കീറുകയോ അരുത്.
10 O sumo sacerdote, superior a seus irmãos, sobre cuja cabeça se derramou o óleo de unção, e que foi estabelecido para revestir as vestes sagradas, não descobrirá a sua cabeça, e não rasgará as suas vestes.
11 അവൻ യാതൊരു ശവത്തോടും അടുക്കുകയും തന്‍റെ അപ്പനാലും അമ്മയാലും അശുദ്ധനാകുകയും അരുത്.
11 Não se aproximará de morto algum; e não se contaminará por seu pai, nem por sua mãe.
12 വിശുദ്ധമന്ദിരം വിട്ട് അവൻ പുറത്തിറങ്ങുകയും തന്‍റെ ദൈവത്തിന്‍റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുത്; അവന്‍റെ ദൈവത്തിന്‍റെ അഭിഷേകതൈലമായ കിരീടം അവന്‍റെമേൽ ഇരിക്കുന്നു; ഞാൻ യഹോവ ആകുന്നു.
12 Não sairá do santuário de seu Deus, e não o profanará, porque o óleo da unção de seu Deus está sobre ele como um diadema. Eu sou o Senhor.
13 ”കന്യകയായ സ്ത്രീയെ മാത്രമേ അവൻ വിവാഹം കഴിക്കാവൂ.
13 Tomará por mulher uma virgem.
14 വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവൻ വിവാഹം കഴിക്കരുത്; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.
14 Não desposará nem viúva, nem mulher repudiada, nem mulher prostituta ou desonrada, mas desposará uma virgem do meio de seu povo.
15 അവൻ തന്‍റെ സന്തതിയെ തന്‍റെ ജനത്തിന്‍റെ ഇടയിൽ അശുദ്ധമാക്കരുത്; ഞാൻ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു’”.
15 Não desonrará sua linhagem no meio de seu povo: pois sou eu, o Senhor, que o santifico."
16 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
16 O Senhor disse a Moisés:
17 “നീ അഹരോനോടു പറയേണ്ടത് എന്തെന്നാൽ: ‘നിന്‍റെ സന്തതിപരമ്പരയിൽ അംഗഹീനനായവൻ തന്‍റെ ദൈവത്തിന്‍റെ ഭോജനം അർപ്പിക്കുവാൻ അടുത്തുവരരുത്.
17 "Dize a Aarão o seguinte: homem algum de tua linhagem, por todas as gerações, que tiver um defeito corporal, oferecerá o pão de seu Deus.
18 അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുത്; കുരുടൻ, മുടന്തൻ, പതിമൂക്കൻ, അധികാംഗൻ,
18 Desse modo, serão excluídos todos aqueles que tiverem uma deformidade: cegos, coxos, mutilados, pessoas de membros desproporcionados,
19 കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ,
19 ou tendo uma fratura no pé ou na mão,
20 കൂനൻ, മുണ്ടൻ, നേത്രരോഗി, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുത്.
20 corcundas ou anões, os que tiverem uma mancha no olho, ou a sarna, um dartro, ou os testículos quebrados.
21 പുരോഹിതനായ അഹരോന്‍റെ സന്തതിയിൽ അംഗഹീനനായ ഒരുവനും യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുവാൻ അടുത്തുവരരുത്; അവൻ അംഗഹീനൻ; അവൻ തന്‍റെ ദൈവത്തിന്‍റെ ഭോജനം അർപ്പിക്കുവാൻ അടുത്തുവരരുത്.
21 Homem algum da linhagem de Aarão, o sacerdote, que for deformado, oferecerá os sacrifícios consumidos pelo fogo. Sendo vítima de uma deformidade, não poderá apresentar-se para oferecer o pão de seu Deus.
22 തന്‍റെ ദൈവത്തിന്‍റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവനു ഭക്ഷിക്കാം.
22 Mas poderá comer o pão de seu Deus, proveniente das ofertas santíssimas e das ofertas santas.
23 എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിന്‍റെ അടുത്തുവരികയും അരുത്; അവൻ അംഗഹീനനല്ലോ; അവൻ എന്‍റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.”
23 Não se aproximará, porém, do véu nem do altar, porque é deformado. Não profanará meus santuários, porque eu sou o Senhor que os santifico".
24 മോശെ ഇത് അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറഞ്ഞു.
24 Tais foram as palavras de Moisés a Aarão e a seus filhos, bem como a todos os israelitas.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Levítico 21, comparar traduções ou montar um estudo — tudo direto pelo WhatsApp.