Levítico 14
Indian Revised Version in Malayalam (MAL) vs BKJ
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
1 E o SENHOR falou a Moisés, dizendo:
2 “കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണം ഇതാണ്: അവനെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം.
2 Esta será a lei do leproso no dia da sua purificação: ele será trazido ao sacerdote;
3 പുരോഹിതൻ പാളയത്തിനു പുറത്ത് ചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതൻ കണ്ടാൽ
3 e o sacerdote sairá do acampamento, e o sacerdote o examinará; e eis que, se a praga de lepra estiver curada no leproso,
4 ശുദ്ധീകരണം കഴിയുവാനുള്ളവനുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ കൊണ്ടുവരുവാൻ കല്പിക്കേണം.
4 então o sacerdote ordenará que se tome para aquele que se houver de purificar duas aves vivas e limpas, e madeira de cedro, e escarlate, e hissopo;
5 പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവ ജലത്തിന്മീതെ അറുക്കുവാൻ കല്പിക്കേണം.
5 e o sacerdote ordenará que se mate uma das aves num vaso de barro sobre águas correntes;
6 ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ അവൻ എടുത്ത് ഇവയും ജീവനുള്ള പക്ഷിയെയും ഉറവ ജലത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി
6 e quanto a ave viva, ele a tomará, e a madeira de cedro, e a escarlate, e o hissopo e os molhará com a ave viva no sangue da ave que foi morta sobre as águas correntes;
7 കുഷ്ഠശുദ്ധീകരണം കഴിക്കുവാനുള്ളവൻ്റെ മേൽ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കുകയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം.
7 e ele espargirá sobre aquele que há de purificar-se da lepra sete vezes; e o declarará limpo, e soltará a ave viva em campo aberto.
8 ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൗരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും; അതിന്‍റെശേഷം അവൻ പാളയത്തിൽ ചെന്നു തന്‍റെ കൂടാരത്തിനു പുറത്ത് ഏഴു ദിവസം പാർക്കേണം.
8 E aquele que tem de purificar-se lavará as suas vestes, e rapará todo o seu cabelo, e se lavará com água, para que ele possa ser limpo; e depois ele entrará no acampamento, e ficará fora da sua tenda por sete dias.
9 ഏഴാം ദിവസം അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കണം; ഇങ്ങനെ അവൻ സകലരോമവും ക്ഷൗരം ചെയ്യിച്ച് വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും.
9 Mas será que, ao sétimo dia, ele raspará todo o seu cabelo de sua cabeça, e sua barba, e as sobrancelhas; e ele rapará todo o cabelo, e lavará as suas vestes, e ele também lavará a sua carne com água, e será limpo.
10 “എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ടു ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണചേർത്ത മൂന്നിടങ്ങഴി നേരിയമാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം.
10 E no oitavo dia ele tomará dois cordeiros sem defeito, e uma cordeira de um ano sem defeito, e três dízimas de farinha fina para oferta de alimentos, misturada com óleo, e um logue de óleo.
11 ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ നിർത്തേണം.
11 E o sacerdote que faz sua purificação apresentará o homem que houver de purificar-se com estas coisas perante o SENHOR, à porta do tabernáculo da congregação;
12 “പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്ത് അകൃത്യയാഗമായി അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം.
12 e o sacerdote tomará um dos cordeiros, e o oferecerá por oferta pela transgressão, e o logue de óleo, e os moverá por oferta movida perante o SENHOR;
13 അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന സ്ഥലത്തുവച്ച് കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതനുള്ളത് ആകുന്നു; അത് അതിവിശുദ്ധം.
13 e ele matará o cordeiro no lugar onde ele mata a oferta pelo pecado e a oferta queimada, no santo lugar; porque assim como a oferta pelo pecado é do sacerdote, também é a oferta pela transgressão; é coisa santíssima.
14 പുരോഹിതൻ അകൃത്യയാഗത്തിന്‍റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവൻ്റെ വലതുകാതിൻ്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലത്തുകാലിൻ്റെ പെരുവിരലിന്മേലും പുരട്ടേണം.
14 E o sacerdote tomará um pouco do sangue da oferta pela transgressão, e o sacerdote o colocará sobre a ponta da orelha direita daquele que tem de purificar-se, e sobre o dedo polegar da sua mão direita, e sobre o dedo grande do seu pé direito;
15 “പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്‍റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കേണം.
15 e o sacerdote tomará um pouco do logue de óleo, e o derramará na palma da sua própria mão esquerda;
16 പുരോഹിതൻ ഇടംകൈയിൽ ഉള്ള എണ്ണയിൽ വലംകൈയുടെ വിരൽ മുക്കി വിരൽകൊണ്ട് ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം.
16 e o sacerdote molhará o seu dedo direito no óleo que está na sua mão esquerda, e espargirá do óleo com o seu dedo, sete vezes perante o SENHOR;
17 ഉള്ളംകൈയിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവൻ്റെ വലതുകാതിൻ്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലതുകാലിന്‍റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്‍റെ രക്തത്തിന്മീതെ പുരട്ടേണം.
17 e o restante de óleo que está na sua mão o sacerdote colocará sobre a ponta da orelha direita daquele que tem de purificar-se, e sobre o dedo polegar da sua mão direita, e sobre o dedo grande do seu pé direito, em cima do sangue da oferta pela transgressão;
18 പുരോഹിതന്‍റെ ഉള്ളംകൈയിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവൻ്റെ തലയിൽ ഒഴിച്ച് യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
18 e o restante do óleo que está na mão do sacerdote, ele o derramará sobre a cabeça daquele que tem de purificar-se; e o sacerdote fará expiação por ele perante o SENHOR.
19 “പുരോഹിതൻ പാപയാഗം അർപ്പിച്ച് അശുദ്ധി നീക്കി ശുദ്ധീകരിക്കപ്പെടുന്നവനുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.
19 E o sacerdote oferecerá a oferta pelo pecado, e fará expiação por aquele que tem de purificar-se da sua impureza; e depois ele matará a oferta queimada;
20 പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അർപ്പിക്കേണം; അങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
20 e o sacerdote oferecerá a oferta queimada e a oferta de alimentos sobre o altar; e o sacerdote fará expiação por ele, e este será limpo.
21 “അവൻ ദരിദ്രനും അത്രയ്ക്കു വകയില്ലാത്തവനും ആകുന്നു എങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീരാജനത്തിനായി അകൃത്യയാഗമായിട്ട് ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണചേർത്ത ഒരിടങ്ങഴി നേരിയമാവും
21 E se ele for pobre, e não conseguir tanto, então ele tomará um cordeiro para expiação da culpa em oferta movida, para fazer expiação por ele, e a dízima de farinha fina, misturada com óleo, para oferta de alimentos, e um logue de óleo,
22 ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റതിനെ ഹോമയാഗമായിട്ടും എടുത്ത് തന്‍റെ ശുദ്ധീകരണത്തിനായി
22 e duas rolas ou dois pombinhos, conforme for capaz de alcançar, dos quais um será uma oferta pelo pecado, e o outro uma oferta queimada.
23 എട്ടാം ദിവസം സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം.
23 E ele os trará ao oitavo dia da sua purificação ao sacerdote, à porta do tabernáculo da congregação, perante o SENHOR.
24 “പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെയും എണ്ണയും എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം;
24 E o sacerdote tomará o cordeiro da oferta pela transgressão, e o logue de óleo, e o sacerdote os moverá por oferta movida perante o SENHOR;
25 അവൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെ അറുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിന്‍റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവൻ്റെ വലതുകാതിൻ്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലത്തുകാലിൻ്റെ പെരുവിരലിന്മേലും പുരട്ടേണം.
25 e ele matará o cordeiro da oferta pela transgressão, e o sacerdote tomará um pouco do sangue da oferta pela transgressão, e o colocará sobre a ponta da orelha direita daquele que se há de purificar, e sobre o dedo polegar da sua mão direita, e sobre o dedo grande do seu pé direito;
26 “പുരോഹിതൻ എണ്ണ കുറെ തന്‍റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കേണം.
26 e o sacerdote derramará do óleo na palma da sua própria mão esquerda;
27 പുരോഹിതൻ ഇടത്തുകൈയിൽ ഉള്ള എണ്ണ കുറെ വലത്തുകൈയുടെ വിരൽകൊണ്ട് യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കേണം.
27 e o sacerdote espargirá com o seu dedo direito um pouco do óleo que está na sua mão esquerda, sete vezes perante o SENHOR;
28 പുരോഹിതൻ ഉള്ളംകൈയിലുള്ള എണ്ണ കുറെ ശുദ്ധികരണം കഴിയുന്നവൻ്റെ വലത്തുകാതിന്‍റെ അഗ്രത്തിന്മേലും വലത്തുകൈയുടെ പെരുവിരലിന്മേലും വലത്തുകാലിൻ്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്‍റെ രക്തം ഉള്ളിടത്ത് പുരട്ടേണം.
28 e o sacerdote colocará do óleo que está na sua mão na ponta da orelha direita daquele que se há de purificar, e no dedo polegar da sua mão direita, e no dedo grande do seu pé direito, no lugar do sangue da oferta pela transgressão;
29 പുരോഹിതൻ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവൻ്റെ തലയിൽ ഒഴിച്ച് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.
29 e o restante do óleo que está na mão do sacerdote ele colocará sobre a cabeça do que se há de purificar, para fazer expiação por ele perante o SENHOR.
30 അവൻ പ്രാപ്തിപോലെ കുറുപ്രാവുകളിലോ
30 E ele oferecerá uma das rolas ou um dos pombinhos, conforme suas condições.
31 പ്രാവിൻകുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടി അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.
31 Do que for capaz de alcançar, será um para oferta pelo pecado, e o outro para oferta queimada com a oferta de alimentos; e o sacerdote fará expiação por aquele que se há de purificar perante o SENHOR.
32 ഇതു ശുദ്ധീകരണത്തിനുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.”
32 Esta é a lei daquele em quem estiver a praga da lepra, cuja mão não é capaz de alcançar o que pertence à sua purificação.
33 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ:
33 E o SENHOR falou a Moisés e Arão, dizendo:
34 “ഞാൻ നിങ്ങൾക്ക് അവകാശമായി തരുന്ന കനാൻദേശത്തു നിങ്ങൾ എത്തിയശേഷം ഞാൻ നിങ്ങളുടെ അവകാശദേശത്ത് ഒരു വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോൾ
34 Quando tiverdes entrado na terra de Canaã, que eu vos dou por possessão, e eu colocar a praga da lepra em uma casa da terra da vossa possessão,
35 വീട്ടുടമസ്ഥൻ വന്നു ‘വീട്ടിൽ കുഷ്ഠലക്ഷണമുള്ളതായി എനിക്ക് തോന്നുന്നു’ എന്നു പുരോഹിതനെ അറിയിക്കേണം.
35 e quem possuir a casa fará saber ao sacerdote, dizendo: Parece-me que há algo como praga em minha casa;
36 അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിക്കുവാൻ പുരോഹിതൻ വടു പരിശോധിക്കേണ്ടതിനു ചെല്ലുന്നതിനു മുമ്പ് വീട് ഒഴിച്ചിടുവാൻ കല്പിക്കേണം; പിന്നെ പുരോഹിതൻ വീടു പരിശോധിക്കുവാൻ അകത്ത് ചെല്ലേണം.
36 então o sacerdote ordenará que esvaziem a casa, antes que o sacerdote entre para examinar a praga, para que tudo o que está na casa não seja feito impuro; e depois entrará o sacerdote para examinar a casa;
37 അവൻ വടു പരിശോധിക്കേണം; വീടിന്‍റെ ചുവരിൽ ഇളംപച്ചയും ഇളംചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ട് അവ കാഴ്ചക്ക് ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ
37 e ele examinará a praga, e eis que se a praga que estiver nas paredes da casa tiver cavidades verdes ou avermelhadas, e parecer mais fundas do que a parede,
38 പുരോഹിതൻ വീടു വിട്ടു വാതില്ക്കൽ വന്നു വീട് ഏഴു ദിവസത്തേക്ക് അടച്ചിടേണം.
38 então o sacerdote sairá daquela casa pela porta da casa, e fechará a casa por sete dias;
39 ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു പരിശോധിക്കേണം; വടു വീടിന്‍റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ
39 e o sacerdote virá novamente no sétimo dia e examinará; e eis que se a praga estiver espalhada nas paredes da casa;
40 വടുവുള്ള കല്ല് നീക്കി പട്ടണത്തിന് പുറത്ത് ഒരു അശുദ്ധസ്ഥലത്ത് ഇടുവാൻ പുരോഹിതൻ കല്പിക്കേണം.
40 então, o sacerdote ordenará que eles arranquem as pedras em que estiver a praga, e que as lancem em um lugar impuro fora da cidade;
41 പിന്നെ വീടിന്‍റെ അകം ഒക്കെയും ചുരണ്ടിക്കണം; ചുരണ്ടിയ മണ്ണ് പട്ടണത്തിന് പുറത്ത് ഒരു അശുദ്ധസ്ഥലത്തു കളയേണം.
41 e ele fará com que a casa seja raspada por dentro e ao redor, e eles derramarão o pó que houverem raspado fora da cidade em um lugar impuro.
42 പിന്നെ വേറെ കല്ലെടുത്ത് ആ കല്ലിനു പകരം വയ്ക്കേണം; വേറെ കുമ്മായം വീടിന് തേക്കുകയും വേണം.
42 E eles tomarão outras pedras e as porão no lugar daquelas pedras; e ele tomará outra argamassa, e rebocará a casa.
43 “അങ്ങനെ കല്ല് നീക്കുകയും വീട് ചുരണ്ടുകയും കുമ്മായം തേക്കുകയും ചെയ്തശേഷം വടു പിന്നെയും വീട്ടിൽ ഉണ്ടായി വന്നാൽ പുരോഹിതൻ ചെന്നു പരിശോധിക്കേണം;
43 E se a praga retornar, e brotar na casa, depois dele ter arrancado as pedras, e depois da casa ter sido raspada, e depois de ser rebocada,
44 വടു വീട്ടിൽ വ്യാപിച്ചാൽ അത് വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നെ; അത് അശുദ്ധം ആകുന്നു.
44 então, o sacerdote entrará, e a examinará; eis que, se a praga estiver se estendido na casa, e houver lepra roedora na casa; isto é impuro.
45 വീടിന്‍റെ കല്ലും മരവും കുമ്മായവും ഇടിച്ചുപൊളിച്ച് പട്ടണത്തിന് പുറത്ത് ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം.
45 E ele derrubará a casa, as suas pedras e a sua madeira, e também todo o barro da casa; e ele levará para fora da cidade, a um lugar impuro.
46 വീട് അടച്ചിരുന്ന കാലത്ത് എപ്പോഴെങ്കിലും അതിനകത്ത് കടക്കുന്നവൻ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം.
46 E o que entrar naquela casa, em qualquer dia em que estiver fechada, será impuro até a tarde.
47 വീട്ടിൽ കിടക്കുന്നവൻ വസ്ത്രം അലക്കേണം; ആ വീട്ടിൽ വച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.
47 E aquele que se deitar na casa lavará as suas vestes; e o que comer na casa lavará as suas vestes.
48 “വീടിന് കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്ത് ചെന്നു പരിശോധിച്ച് വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ട് പുരോഹിതൻ ആ വീടു ശുദ്ധിയുള്ളത് എന്നു വിധിക്കേണം.
48 E se o sacerdote entrar, e examinar; e eis que, se a praga não houver se espalhado na casa, após a casa ter sido rebocada, então o sacerdote declarará a casa limpa, porque a praga está curada.
49 അപ്പോൾ അവൻ വീടു ശുദ്ധീകരിക്കേണ്ടതിനു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ എടുത്ത്
49 E ele tomará para expiar a casa duas aves, e madeira de cedro, e escarlate, e hissopo;
50 ഒരു പക്ഷിയെ മൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.
50 e ele matará uma das aves num vaso de barro sobre águas correntes;
51 പിന്നെ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവ എടുത്ത് അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീടിന്മേൽ ഏഴു പ്രാവശ്യം തളിക്കേണം.
51 e ele tomará a madeira de cedro, e o hissopo, e a escarlate, e a ave viva, e os molhará no sangue da ave morta, e nas águas correntes, e espargirá a casa sete vezes;
52 പക്ഷിയുടെ രക്തം, ഉറവുവെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവകൊണ്ടു വീടു ശുദ്ധീകരിക്കേണം.
52 e ele purificará a casa com o sangue da ave, e com a água corrente, e com a ave viva, e com a madeira de cedro, e com o hissopo, e com a escarlate;
53 ജീവനുള്ള പക്ഷിയെ പട്ടണത്തിന് പുറത്ത് വെളിയിൽ വിടേണം; അങ്ങനെ വീടിനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് ശുദ്ധമാകും.
53 mas ele deixará ir a ave viva para fora da cidade sobre campo aberto; e fará expiação pela casa, e será limpa.
54 ഇതു സകല കുഷ്ഠത്തിനും വടുവിനും
54 Esta é a lei de todo tipo de praga da lepra e da tinha;
55 പുറ്റിനും വസ്ത്രത്തിൻ്റെയും വീടിൻ്റെയും
55 e da lepra das vestes, e das casas,
56 കുഷ്ഠത്തിനും തിണർപ്പിനും ചുണങ്ങിനും ചിരങ്ങിനും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.
56 e da inchação, e da sarna, e da mancha clara;
57 എപ്പോൾ അശുദ്ധമെന്നും എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന് ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.”
57 para ensinar quando algo é impuro, e quando algo está limpo; esta é a lei da lepra.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Levítico 14, comparar traduções ou montar um estudo — tudo direto pelo WhatsApp.