Lucas 2
Indian Revised Version in Malayalam (MAL) vs AAI
1 ആ കാലത്ത്, റോമാസാമ്രാജ്യത്തിൽ ഒക്കെയും ജനസംഖ്യ കണക്ക് എടുക്കേണം എന്നു ഔഗുസ്തൊസ് കൈസർ ഒരു ആജ്ഞ കൊടുത്തു.
1 Nati ana veya, sabuw iyab Roman gawan babanamaim hima’am wabih bukamaim kirum isan Caesar Augustus iuwih.
2 കുറേന്യൊസ്, സിറിയയിലെ ഗവർണ്ണർ ആയിരിക്കുമ്പോൾ ആകുന്നു ഈ ഒന്നാമത്തെ കണക്കെടുപ്പ് ഉണ്ടാകുന്നത്.
2 Sabuw baiyab isan marasika i men hiyab, baise Quirinius tafaram Syria isan bigawan ana veya imaibo hibusuruf sabuw hiyab wabih bukamaim hikirum.
3 അതുകൊണ്ട് എല്ലാവരും ജനസംഖ്യ രേഖപ്പെടുത്തേണ്ടതിന് അവരവരുടെ പട്ടണങ്ങളിലേക്ക് യാത്രയായി.
3 Nati baiyab ana veya’amaim sabuw etei hin hai bar merar gagamihimaim hitit wabih bukamaim hikirum.
4 അങ്ങനെ യോസഫും ദാവീദിന്‍റെ കുടുംബത്തിലും വംശത്തിലും ഉൾപ്പെട്ടവൻ ആയിരുന്നതുകൊണ്ട്, പേരു ചേർക്കേണ്ടതിന് ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്ത്-ലേഹേം എന്ന ദാവീദിന്‍റെ പട്ടണത്തിലേക്ക് പോയി.
4 Joseph auman tafaram Galilee wanawanan bar merar ta wabin Nazareth imaim ma’am yen na Judea wanawanan bar merar ta wabin Bethlehem imaim tit, aiwob orot David ana tutufuw efan. Joseph na nati’imaim tit, anayabin i David uwan ta.
5 തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടിയാണ് യോസേഫ് പോയത്.
5 Naatu Joseph nati’imaim in titit ana’an ta i Mary hairi tabin isan hi’omatanih hima’am, imih hairi wabih bukamaim kirumin isan hiyen hin. Nati ana veya Mary i yan auman,
6 അവർ അവിടെ ആയിരുന്നപ്പോൾ അവൾക്ക് പ്രസവത്തിനുള്ള സമയം ആയി.
6 hiyen hina Bethlehem hima’am, Mary ana toub ana veya na tit.
7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലാതിരുന്നതിനാൽ പുതപ്പ് കൊണ്ടു നല്ലവണ്ണം പൊതിഞ്ഞു പശുത്തൊട്ടിയിൽ കിടത്തി.
7 Naatu toub ana kek orot ain yai, faifuw ta bai e’armetan for hai bay te’aau ana efanamaim i’inuw in, anayabin nanawan bar etei sabuw hirun hibai karam.
8 അന്നു, സൂര്യൻ അസ്തമിച്ച് ഇരുൾ വ്യാപിച്ചപ്പോൾ, ആ പ്രദേശത്ത് ഇടയന്മാർ ആട്ടിൻകൂട്ടത്തിന് കാവലായി വെളിയിൽ താമസിച്ചിരുന്നു.
8 Nati gugumin bobaituw kaifenayah afa Bethlehem sisibinamaim hima hai bobaituw hikakaifen,
9 പെട്ടെന്ന് കർത്താവിന്‍റെ ഒരു ദൂതൻ അവരുടെ അരികെ വന്നു, കർത്താവിന്‍റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു.
9 basit Regah ana tounamatar isah irerereb, naatu Regah ana marakaw tafahimaim kusisiar re biyah etei marakaw hi’itin hai bir ra’at.
10 ദൂതൻ അവരോട്: ”ഭയപ്പെടേണ്ടാ; സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
10 Baise tounamatar iuwih eo, “Men kwanabir! Ayu tur gewasin abai a tur owenamih ana, iti tur gewasin sabuw hinanonowar boro etei hiniyasisir.
11 കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്‍റെ പട്ടണത്തിൽ നിങ്ങൾക്ക് വേണ്ടി ജനിച്ചിരിക്കുന്നു.
11 Anayabin iti boun gugumin David ana bar meraramaim, kwa a baiyawasenayan Regah Keriso i tufuw.
12 നിങ്ങൾക്ക് അടയാളമോ; പുതപ്പിനാൽ നല്ലവണ്ണം പൊതിയപ്പെട്ട് പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” എന്നു പറഞ്ഞു.
12 Naatu ana i’inan, i boro iti na’atube kwana’itin, kwananan kek boro faifuw boubunamaim hisum bobaituw hai bay te’aa ana efanamaim hi’inuw inu’in kwana’itin.”
13 പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിന്‍റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി.
13 Iti na’at eo marta’imon, maramaim tounamatar hai kou’ay gagamin na’in hitit, ana merar hiyi hibora’ara’ah hio,
14 “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം;
14 “Marakaw bonamanamarin etei God auyomtoro’ot
15 ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: ഇപ്പോൾ നാം ബേത്ത്-ലേഹേമിൽ ചെന്നു കർത്താവ് നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
15 Tounamatar himatabir maiye hin mar wanawanan hirur ufunamaim, bobaituw kaifenayah himisir hio, “It boro tanan Bethlehem tanatit, sawar abisa himatar Regah eo tanonowar i tana’itah.”
16 അവർ വേഗത്തിൽ ചെന്നു, മറിയയെയും യോസഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
16 Basit matah kabiy himisir hin Mary Joseph hairi hinuwihih hinan hitita’urih, naatu kek bobaituw hai bay te’aa hai efanamaim hi’inuw inu’in hi’itin.
17 ഈ കുഞ്ഞിനെക്കുറിച്ച് മാലാഖമാർ തങ്ങളോട് പറഞ്ഞവാക്ക് മറ്റുള്ളവരെയെല്ലാം അറിയിച്ചു.
17 Bobaituw kaifenayah kek hi’i’itin ufunamaim, kek isan tounamatar mi’itube hio hinonowar hai tur hi’owen.
18 ഇടയന്മാർ പറഞ്ഞത് കേട്ടവർ എല്ലാം ആശ്ചര്യപ്പെട്ടു.
18 Sabuw iyabowat nati’imaim hima’am bobaituw kaifenayah iti kek isan hio hinonowar hifofofor men kafaita.
19 മറിയ ഈ വാർത്ത ഒക്കെയും വില ഉള്ളതെന്ന് കരുതി ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു.
19 Baise Mary iti tur nonowar i dogoronamaim ya hima inotanot.
20 തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കണ്ടു. അവർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി.
20 Bobaituw kaifenayah himatabir hinan efamaim, abisa tounamatar hio hinonowar na’atube hi’i’itin isan, God ana merar hiyi hibora’ara’ah auman hin.
21 ശിശുവിനെ പരിച്ഛേദന ചെയ്യേണ്ട എട്ടാം ദിവസം, അവൻ ഗർഭത്തിൽ ഉല്പാദിക്കുന്നതിനു മുമ്പെ ദൂതൻ പറഞ്ഞിരുന്നതുപോലെ, അവനു യേശു എന്നു പേർ വിളിച്ചു.
21 Fur ta’imon sasawar ufunamaim, Kek hibai hina ana ar kanabin hi’afuw, wabin Jesu hiwab. Wabin marasika Mary yan matara’e ma’am ana veya, tounamatar na eo na’atube.
22 മോശെയുടെ ന്യായപ്രമാണം അനുസരിച്ചുള്ള അവളുടെ ശുദ്ധീകരണകാലം പൂർത്തിയായപ്പോൾ മാതാപിതാക്കൾ ശിശുവിനെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് യെരൂശലേമിലേക്കു കൊണ്ടുപോയി.
22 Kousouwih isan Moses ana ofafaramaim bi’obaiyih na’atube, ana veya na tit hibisawar ufunamaim, Mary Joseph hairi Jesu hibai hina Jerusalem hitit, Tafaror Bar hirun Regah ana siwaramih hitin.
23 കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന് വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്‍റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് പോലെ
23 Anayabin Regah ana ofafaramaim eo na’atube, “Kek orot ain i kwanaya’asair Regah kwanitin.”
24 അവനെ കർത്താവിന് അർപ്പിക്കുവാനും, ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കർത്താവിന്‍റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിക്കുവാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
24 Naatu Regah ana ofafaramaim eo na’atube sibor ya’inamih auman hin, mamu imak rou’ab naatu ma’ufor rou’ab hibow auman hina hitit.
25 യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്‍റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്‍റെമേൽ ഉണ്ടായിരുന്നു.
25 nati ana veya’amaim, regah ta wabin Simeon i Jerusalem ma’am, iti regah ana yawas i mutufurin naatu yoyoban wairafin. God Anunin tar gabuw ana ofafar eo na’atube ma bow God ana sabuw Israel baiyawasih isan eomatanih i ma kakaif.
26 കർത്താവിന്‍റെ ക്രിസ്തുവിനെ കാണും മുമ്പെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവനു അരുളപ്പാടു ഉണ്ടായിരുന്നു.
26 Anun Kakafiyin God ana buriburih isan irerereb eo, “O boro yawas inama’am Regah God ana Roubininenayan natufuw ina’itin imaibo inamorob.”
27 അവൻ ആത്മാവ് നയിച്ചതനുസരിച്ച് ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന് വേണ്ടി ന്യായപ്രമാണം അനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ ചെയ്‌വാൻ അമ്മയും അപ്പനും അവനെ അകത്ത് കൊണ്ടുചെന്നപ്പോൾ
27 Nati ana veya’amaim Jesu hinah tamah hibai hina hirun, hai binanakwaramaim ofafar eo na’atube sinaf isan. Naatu God Anun Kakafiyin auman Simeon bonawiy na Tafaror Bar run.
28 ശിമ്യോൻ അവനെ കയ്യിൽ എടുത്തു ദൈവത്തെ പുകഴ്ത്തി:
28 Simeon kek bai irurubun hiyaf God ana merar yi eo,
29 “ഇപ്പോൾ നാഥാ തിരുവചനത്തിൽ പറയുന്നതുപോലെ
29 “Regah i’o na’atube a’omatanen ikaif,
30 ജനതകൾക്ക് വെളിപ്പെടുവാനുള്ള പ്രകാശവും
30 Taiyuwu matau’umaim a baiyawasenayan tafaramamaim ibiyafar aitin.
31 നീ സകലജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന
31 Iti baiyawasenayan i ibogaigiwas sabuw etei matahimaim kubitih boro hina’itin.
32 നിന്‍റെ രക്ഷയെ എന്‍റെ കണ്ണ് കണ്ടുവല്ലോ”
32 Naatu yawas ana marakaw boro nab natit Ufun Sabuw isah nirerereb hina’itin, naatu Israel sabuw nahimaim o ayawas ana marakaw boro nama.”
33 ഇങ്ങനെ യേശു പൈതലിനെക്കുറിച്ചു പറഞ്ഞത് കൊണ്ടു അവന്‍റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.
33 Kek hinah tamah Simeon kek isan abisa eo hinonowar i hifofofor men kafaita.
34 പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് അവന്‍റെ അമ്മയായ മറിയയോടു: “ഇവൻ യിസ്രായേലിൽ പലരേയും ദൈവത്തിൽ നിന്നു അകലുന്നവരും അടുക്കുന്നവരും ആക്കിത്തീർക്കും. അനേകരുടെ ഹൃദയങ്ങളിലെ വിചാരം വെളിപ്പെടുത്തും. എതിർക്കുന്നവർക്ക് അവൻ ഒരു അടയാളം ആയിരിക്കും.
34 Simeon baigegewasin itih sawar, basit kek hinah Mary isan eo “Iti kek i God rubin sabuw moumurih na’in Israel wanawanan boro nagurusih naatu moumurih na’in boro niyawasih. Hai kirikirifot etei boro niwa’an hinirerereb, ina’i’inan nati isan sabuw boro ana tur hinakwahir.
35 നിന്‍റെ സ്വന്തപ്രാണനിൽക്കൂടി ഒരു വാൾ കടക്കുന്നതു പോലെ നിനക്കു വലിയ പ്രയാസം ഉണ്ടാകും“ എന്നു പറഞ്ഞു.
35 Naatu yababan o dogor wanawanan boro ahay na’atube nay.”
36 ആശേർ ഗോത്രത്തിൽ ഫനൂവേലിൻ്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ വിവാഹ ശേഷം ഭർത്താവിനോടുകൂടെ ഏഴു വര്‍ഷം ജീവിച്ചു. എൺപത്തിനാല് വര്‍ഷം വിധവയായി ജീവിച്ചു. ഇപ്പോൾ വളരെ വയസ്സു ചെന്നു.
36 Nati’imaim dinab babine ta Asher ana bigane ma’am, wabin Anna Fanuel natun, Anna tabin kwamur etei seven ma naatu aawan morob.
37 ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തുവരുന്നു.
37 Kwamur etei 84 i kwafur ma naatu Tafaror Bar men kafa’imo ihamiy. Fai mar i yohar, ma yoyoban God bobora’ara’ah.
38 ആ സമയത്ത് അവളും അടുത്തുനിന്ന് ദൈവത്തെ സ്തുതിച്ച്, യെരൂശലേമിന്‍റെ വീണ്ടെടുപ്പിനായി കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ച് പ്രസ്താവിച്ചു.
38 Nati ana veya’amaim babine na run God ana merar yi. Jerusalem wanawanan sabuw iyab baiyawasenayan isan hima hikakaif hai tur eowen eo, “Roubininenayan natit.”
39 കർത്താവിന്‍റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം മറിയയും യോസഫും ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്ക് മടങ്ങിപ്പോയി.
39 Joseph, Mary hairi Regah ana ofafaramaim abisa eo na’atube hisisinaf ufunamaim, himatabir maiye hin hai bar merar wabin Nazareth imaim hitit, tafaram Galilee wanawananamaim.
40 പൈതൽ വളർന്ന് ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
40 Naatu God ana bosiyasiyar wanawananamaim Kek ra’at yen ana fair bai fudirin rerekab naatu ana not ra’at taseseb.
41 അവന്‍റെ അമ്മയപ്പന്മാർ എല്ലാ വർഷവും പെസഹ പെരുന്നാളിന് യെരൂശലേമിലേക്കു പോകുക പതിവായിരുന്നു.
41 Kwamur ta ta wanawanahimaim Jesu hinah tamah mar etei Tar Nowaten Hiyuw isan au Jerusalem tenan.
42 അവനു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിന് പോയി.
42 Ana veya ta Jesu ana kwamur 12 na’atube basit hiyen hin hiyuw ta isan hai binanakwar eo na’atube.
43 പെരുന്നാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
43 Hiyuw ufunamaim hai ubar himatabir maiye, baise kek Jesu i Jerusalem ma. Hinah tamah men kafa’imo hiso’ob.
44 അവരോടൊപ്പം യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ വിചാരിച്ചിട്ട് ഒരു ദിവസത്തെ യാത്രചെയ്തു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചു.
44 Hinotanot kek i nati sabuw wanawanamaim bairi hinan hirouw, imih nati veya ta’imon i nuhih fot hiremor hin, baise veya re birabirab, hibusuruf kek hinuwih, hai ofonah naatu taituwah hibabatiyih hinunuwet,
45 അവനെ കണ്ടില്ല അതുകൊണ്ട് അവർ അവനെ അന്വേഷിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
45 men hitita’ur, basit himatabir maiye hin Jerusalem hitit hinuwih.
46 മൂന്നുദിവസം കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഗുരുക്കന്മാരുടെ ഇടയിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുന്നതും കണ്ടു.
46 Veya baitounin Tafaror Bar wanawanan Ofafar Bai’obaiyenayah wanawanah mare tur hi’o nowar ma bibabatiyih hitita’ur.
47 അവന്‍റെ വാക്ക് കേട്ടവർക്കെല്ലാവർക്കും അവന്‍റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ട് അവർ അതിശയിച്ചു;
47 Sabuw etei Jesu tur buriburih eo, naatu iyafutih hinonowar isan, hifofofor men kafaita.
48 അമ്മ അവനോട്: “മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്ത്? നിന്‍റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ട് നിന്നെ കണ്ടുപിടിക്കാൻ വളരെ വിഷമിച്ചു“ എന്നു പറഞ്ഞു.
48 Hinah tamah kek hitita’ur ana veya hiororsa’irih Mary Natun iu, “Aro aisim iti na’atube isinaf? Tamat airi ai yababan ra’at, o anuwihi men kikimin ta.”
49 അവൻ അവരോട്: എന്നെ എന്തിനാണ് അന്വേഷിച്ചത്? എന്‍റെ പിതാവിന്‍റെ ഭവനത്തിൽ ഞാൻ ഇരിക്കേണം എന്നു നിങ്ങൾ അറിയുന്നില്ലയോ? എന്നു പറഞ്ഞു.
49 Iyafutih eo, “Aisim ayu kwanunuwuhu? Kwa men kwaso’ob ayu i Tamai ana baremaim ama’am?”
50 അവൻ തങ്ങളോട് പറഞ്ഞവാക്ക് അവർക്ക് മനസ്സിലായില്ല.
50 Baise Kek abisa eo hinah tamah ana tur naniyan men hibai.
51 പിന്നെ അവൻ അവരോടുകൂടെ നസറെത്തിൽ വന്നു മാതാപിതാക്കളെ അനുസരിച്ചു ജീവിച്ചു. ഈ കാര്യങ്ങൾ എല്ലാം അവന്‍റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
51 Basit Jesu misir bairi himatabir maiye hire hin Nazareth hitit, imaim hinah tamah fanah bosiyasiyar bairi hima naatu hinah iti sawar etei ana notamaim ya ma inotanot.
52 യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
52 Jesu ra’at yen orot matar ana not auman ra’at yen God itin yan sisir na’atube sabuw auman.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Lucas 2, comparar traduções ou montar um estudo — tudo direto pelo WhatsApp.