Lucas 1
Indian Revised Version in Malayalam (MAL) vs AAI
1 ബഹുമാന്യനായ തെയോഫിലോസേ, നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം എഴുതാൻ പലരും ശ്രമിച്ചു വരുന്നു,
1 Are Theophilus,
2 ആദിമുതലുള്ള ദൃക് സാക്ഷികളും വചനത്തിന്‍റെ ശുശ്രൂഷകരുമായവർ ഇതു നമ്മെ അറിയിച്ചിരിക്കുന്നു,
2 Abisa hikikirum i sabuw iyab iti sawar matar matah yan hi’itin hio hinonowar i hikirum, naatu sabuw iyab iti tur isan hibow hibibinan i hio hinowar hikirum.
3 അതുകൊണ്ട് നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ യാഥാർത്ഥ്യം നീ അറിയേണ്ടതിന്,
3 Isan imih Theophilus o i gewas maiyow, ayu iti sawar himamatar isan kiruminamih anot, imih sawar no aneika anutitiy, sabuw ai babatiyih hai an abow gewas, naatu akubaitutur o isa iti a kikirum,
4 അത് ക്രമമായി എഴുതുന്നത് നല്ലതാണെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു.
4 saise o boro inaso’ob sawar iti etei o hibi’obaiyi i turobe.
5 യെഹൂദ്യരാജാവായ ഹെരോദാവിൻ്റെ ഭരണകാലത്ത് അഹീയാവിന്‍റെ പൗരോഹിത്യ ഗണത്തിൽ ഉൾപ്പെട്ടിരുന്ന സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്‍റെ ഭാര്യ അഹരോന്‍റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ.
5 Judea wanawanan Herod bi’aiwob ana maramaim, firis wabin Zechariah i Abaijah ana kou’ay wanawanan ma firis ana bowabow bowabow, naatu aawan Elizabeth ana tufuw an i Aaron ana rara’ane na tufuw.
6 ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്‍റെ സകല കല്പനകളും ന്യായങ്ങളും അനുസരിക്കുന്നവരും ആയിരുന്നു.
6 Iti orot aawan hairi God matanamaim hai yawas i gewasin, God ana ofafar naatu ana tur etei hibosiyasiyar hibi’ufunun.
7 എലിസബെത്ത് വന്ധ്യയായിരുന്നതു കൊണ്ടു അവർക്ക് മക്കൾ ഇല്ലായിരുന്നു; ഇരുവരും വൃദ്ധരും ആയിരുന്നു.
7 Baise hairi natunatuh en hima hin hiregah hibabine, anayabin Elizabeth i a’arin.
8 സെഖര്യാവ് തന്‍റെ ഗണത്തിൻ്റെ ക്രമം അനുസരിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:
8 Veya ta Jerusalem Tafaror Bar gagamin wanawanan firis ana bowabow isan matan fufur tebowabow na’atube, Zechariah ibo ana veya na tit Tafaror Bar wanawanan ana bowabow isan run.
9 പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്‍റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
9 Firis hai binanakwaramaim eo na’atube, gem kakafiyin tafanamaim fi’ufiu afunin isan hibi’arow Zechariah wabin tit, basit na Regah ana Tafaror Bar wanawanan run.
10 അവൻ ധൂപം കാട്ടുന്ന സമയത്ത് ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
10 Naatu Tafaror Bar wanawanan fi’ufiu Zechariah ea’afun ana veya’amaim, sabuw etei i bar ufunane hibat hiyoyoyoban.
11 അപ്പോൾ കർത്താവിന്‍റെ ദൂതൻ ധൂപപീഠത്തിന്‍റെ വലത്തുഭാഗത്ത് നില്ക്കുന്നവനായിട്ട് അവനു പ്രത്യക്ഷനായി.
11 Regah ana tounamatar, gem kakafiyin tainin asukwafune fi’ufiu ea’afunimaim tit irerereb bat.
12 സെഖര്യാവ് അവനെ കണ്ടു പരിഭ്രമിച്ചു.
12 Zechariah tounamatar tit batabat itin yan hamu iwa’an ana bir ra’at,
13 ദൂതൻ അവനോട് പറഞ്ഞത്: ”സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്‍റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു: നിന്‍റെ ഭാര്യ എലിസബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാൻ എന്നു പേർ ഇടേണം.
13 baise tounamatar eo, “Zechariah men inabir! God a yoyoban nowar. O aaw Elizabeth boro yan namatar naatu nataub kek orot nayai o wabin John iniwab.
14 നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്‍റെ ജനനം പലർക്കും സന്തോഷം ഉളവാക്കും.
14 Nati kek orot natutufuw ana veya o ya wanawanan boro yasisir kawasa awan nakaratan, na’atube sabuw moumurih maiyow auman boro hiniyasisir,
15 അവൻ കർത്താവിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും; വീഞ്ഞും മദ്യവും കുടിക്കുകയില്ല; അമ്മയുടെ ഗർഭത്തിൽവച്ച് തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
15 anayabin Regah matanamaim i boro orot gagamin ta. Iti kek wine o harew fokarih men natom, naatu God Anunin Kakafiyin boro niwanasum auman nama’ama natufuw.
16 അവൻ യിസ്രായേൽ മക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
16 I boro Israel sabuw maumurih na’in nabow hinamatabir maiye Regah hai God isan.
17 അവൻ കർത്താവിന് മുമ്പായി ഏലീയാവിന്‍റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും; അവൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കും; അവൻ അനുസരിക്കാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്ക് തിരിച്ചു കൊണ്ടുവരും; അങ്ങനെ ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിനുവേണ്ടി തയ്യാറാക്കും.”
17 Naatu God ana dinab orot Elijah ana fair baib na’atube boro nab Regah aunan ni’iyon nan, kek tamahinah bairi dogoroh nikitabir hinan hinita’imon maiye; sabuw baifanasairayah dogoroh nikitabir hinan mutufor ma ana not gewasin hinab, naatu Regah ana sabuw nabobunabuna’ih.”
18 സെഖര്യാവ് ദൂതനോട്: ”ഇവ സംഭവിക്കും എന്നു ഞാൻ എങ്ങനെ അറിയും? ഞാൻ വൃദ്ധനും എന്‍റെ ഭാര്യ വയസ്സുചെന്നവളുമല്ലോ” എന്നു പറഞ്ഞു.
18 Zechariah tounamatar iu, “Iti i boro mi’itube anitumatum? Anayabin ayu i ai regah, naatu aawau auman ibabine sawar.”
19 ദൂതൻ അവനോട്: ”ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോട് സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിക്കുവാനും എന്നെ അയച്ചിരിക്കുന്നു.
19 Tounamatar iya’afut eo, “Ayu i Gabriel God nanamaim abatabat, imih ayu iyafaru o airit oisan tur gewasin abai ana o a tur ao’owen,
20 തക്കസമയത്ത് സംഭവിപ്പാനുള്ള എന്‍റെ ഈ വാക്ക് വിശ്വസിക്കാഞ്ഞതുകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും” എന്നു ഉത്തരം പറഞ്ഞു.
20 baise ayu au tur men itumitum, imih o boro mena nabit, inama nanan sawar mataramih ao ana veya’amaim namatar, abisa ao’omatan nan niturobe.”
21 ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ നിന്നു പുറത്തുവരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു.
21 Nati ana maramaim sabuw ufunane hima’am hai kasiy ra’at, Zechariah manin maiyow Tafaror Bar wanawanan ma’am isan.
22 അവൻ പുറത്തു വന്നപ്പോൾ അവരോട് സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞ്; അവൻ അവരോട് ആംഗ്യഭാഷയിൽ സംസാരിച്ചു ഊമനായി പാർത്തു.
22 Naatu Zechariah Tafaror Barene titit ana mar, tur oisan menan bit, sabuw nati’imaim hi’itin hiso’ob ina’inan ta isan matar, naatu tur o isan menan bit umanamaim imanuman bairi hio.
23 അവന്‍റെ ശുശ്രൂഷാകാലം പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്ക് മടങ്ങിപ്പോയി.
23 Zechariah ana bowabow Tafaror Bar wanawanan sasawar ufunamaim matabir maiye na ana bar tit.
24 ആ നാളുകൾ കഴിഞ്ഞിട്ട് അവന്‍റെ ഭാര്യ എലിസബെത്ത് ഗർഭംധരിച്ചു. അഞ്ചു മാസം എലിസബെത്ത് ഒളിച്ചു പാർത്തു.
24 Nati ufunamaim a wan Elizabeth yan matar, sumar etei umatroun na’atube baremaim nutanub ma.
25 ”മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവിന് എന്നോട് ദയ തോന്നിയ നാളിൽ ഇങ്ങനെ എനിക്ക് ചെയ്തുതന്നിരിക്കുന്നു” എന്നു എലിസബെത്ത് പറഞ്ഞു.
25 Elizabeth eo, “Regah bounabo ibaisu au biya’ohow, orot babin matahimaim etei’imak bosair.”
26 എലിസബെത്ത് ഗർഭിണിയായി ആറു മാസം കഴിഞ്ഞപ്പോൾ ദൈവം ഗബ്രിയേൽദൂതനെ ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലേക്ക് അയച്ചു.
26 Elizabeth ana sumar umatroun ta’imon ana maramaim God ana tounamatar Gabriel iyafar in Galilee wanawananamaim bar merar ta wabin Nazareth imaim tit.
27 അവിടെ ദാവീദിന്‍റെ പിന്തുടർച്ചക്കാരനായ യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.
27 Nati’imaim babitai ta biyan numin Joseph, aiwob orot David ana agir ta i ana rum hiomatan ma’ama biyan tit, babitai wabin Mary.
28 ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്നു: ”കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.
28 Tounamatar na babitai biyan tit eo, “Tufuw isa nama! Regah o isa i yan ebaib kwanekwan, naatu baigegewasin o ebit.”
29 അവൾ ആ വാക്ക് കേട്ടു ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു.
29 Mary iti tur nonowar ana veya biyababan na’atube bai naatu ana kasiy ra’at iti merarayow ana’an isan.
30 ദൂതൻ അവളോട്: ”മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചു.
30 Baise tounamatar eo “Mary, men inabirumih, anayabin God o isa ebiyasisir gagamin maiyow.
31 നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവനു യേശു എന്നു പേർ വിളിക്കേണം.
31 O boro ya namatar inatoub kek orot inayai, naatu wabin Jesu iniwab.
32 അവൻ വലിയവൻ ആകും; അത്യുന്നതന്‍റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവനു കൊടുക്കും
32 I boro orot gagamin naatu God auyomtoro’ot Natun narouw nao, naatu Regah God boro aiwob nitin, marasika ana’agir David bitin na’atube.
33 അവൻ യാക്കോബിന്‍റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല” എന്നു പറഞ്ഞു.
33 Naatu Jacob ana rara’ane i boro ni’aiwob wanatowan, naatu ana aiwob i boro nama wanatowan, wanatowan ana yomanin en.”
34 മറിയ ദൂതനോട്: ”ഞാൻ കന്യക ആയതിനാൽ ഇതു എങ്ങനെ സംഭവിക്കും” എന്നു പറഞ്ഞു.
34 Mary tounamatar isan eo, “Ayu i biyau numin. Iti i boro mi’itube namatar?”
35 അതിന് ദൂതൻ: ”പരിശുദ്ധാത്മാവ് നിന്‍റെമേൽ വരും; അത്യുന്നതന്‍റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
35 Tounamatar iya’afut eo, “Anun kakafiyin boro niwani, naatu God ana fair boro natarsumi, imih iti kek Kakafiyin natutufuw i boro God Natun hinarouw hinao.
36 നിന്‍റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം.
36 Naatu o tura Elizabeth sabuw a’arin hirouw hio baise boun babine tafan yan matar ana sumar umatroun ta’imon sawar.
37 ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല” എന്നു ഉത്തരം പറഞ്ഞു.
37 Anayabin God isan sawar etei’imak i men ta fokarinamih.”
38 അതിന് മറിയ: ”ഇതാ, ഞാൻ കർത്താവിന്‍റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ” എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
38 Mary eo, “Ayu i Regah ana akir wairafin, abis isou kuo na’atube namatar.” Naatu tounamatar Mary itumar tit.
39 കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്നു,
39 Nati ana veya’amaim, Mary matan kabiy bobuna ra’iy yen in Judah wanawananamaim oyaw na’atune bar merar gagamin ta imaim tit,
40 അവിടെ സെഖര്യാവിന്‍റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു.
40 Zechariah ana bar wanawanan run Elizabeth ana merar yi. Mary Elizabeth ana merar eyiy|alt="Mary greeting Elizabeth" src="CN01609b.tif" size="col" loc="Luk 1.40" copy="©1978 David C. Cook Publishing Co." ref="1.40"
41 മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു,
41 Elizabeth Mary ana merarayow nonowar ana maramaim, yan wanawanan kek inu’in ia’ayob, nati’imaim Anun Kakafiyin Elizabeth iwan
42 ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ”സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്‍റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്.
42 fanan aumetawat eo, “God ana baigegewasin o ebit baibin etei tafahimaim, naatu ya wanawanan a ub auman God ebigegewasin!
43 എന്‍റെ കർത്താവിന്‍റെ മാതാവ് എന്‍റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി.
43 Aisim sawar gagamin na’in iti na’atube isou matar, au Regah hinah na ebinanawanu?
44 നിന്‍റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്‍റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി.
44 O a merarayow anonowar ana mar, kek yau wanawanan inu’in yasisir auman ia’ayob.
45 കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.”
45 O a baitumatumamaim baigegewasin ibai, God eo’omatani boro nan turobe namatar!”
46 അപ്പോൾ മറിയ പറഞ്ഞത്:
46 Mary eo,
47 എന്‍റെ ആത്മാവ് എന്‍റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു.
47 Naatu yau wanawanan yasisir awan karatan,
48 അവൻ തന്‍റെ ദാസിയുടെ താഴ്ചയെ അംഗീകരിച്ചിരിക്കുന്നു;
48 Anayabin i ana akir wairafin wabin men gagamin baise nuh, imih boun ebubusuruf sabuw etei boro ayu baigegewasinayan hinarouw hinao.
49 സർവ്വശക്തൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു;
49 Anayabin sawar gagamih God Fairin ayu isou sinaf.
50 അവനെ ഭയപ്പെടുന്നവർക്ക്
50 I ana kabeber i aunan etuwatuw, sabuw hitufuw tema’am,
51 അവൻ തന്‍റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു.
51 God umanamaim sawar fairih sinaf,
52 പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി
52 Aiwob fairih hai ura ma’ama’amaim bow yara’iyih,
53 വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി,
53 Sabuw aa himomorob, sawar gewasihimaim ituwih,
54 നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ
54 Ana omatanen ata a’agir eo’omatanih i kaif,
55 തന്‍റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു.”
55 Abraham nuh kakabibir na’atube,
56 മറിയ ഏകദേശം മൂന്നുമാസം എലിസബെത്തിനോട് കൂടെ താമസിച്ചിട്ട് വീട്ടിലേക്ക് മടങ്ങിപ്പോയി.
56 Mary sumar etei tounu na’atube Elizabeth hairi hima, imaibo matabir maiye na ana bar tit.
57 എലിസബെത്തിന് പ്രസവിപ്പാനുള്ള സമയം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;
57 Elizabeth ana toub isan veya na tit, naatu toub ana kek orot yai.
58 കർത്താവ് അവൾക്ക് വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ബന്ധുക്കളും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.
58 Tain tuwan naatu ana ofonah, God ana baigegewasin gagamin na’in Elizabeth bitin ana tur hinowar hina ana merar hiyi bairi hiyasisir.
59 എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ കൊണ്ടു വന്നു; യെഹൂദന്മാരുടെ പാരമ്പര്യം അനുസരിച്ചു അപ്പന്‍റെ പേർ പോലെ അവനു സെഖര്യാവ് എന്നു പേർ വിളിക്കുവാൻ തീരുമാനിച്ചു.
59 Naatu fur ta’imon ufunamaim, kek ana’ar mo’on afuwin wabin baiwabin isan tain tuwan etei hina. Tain tuwan hikokok kek wabin i boro Zechariah, tamah wabinamaim hitiwabimih hio,
60 അവന്‍റെ അമ്മയോ: ”അല്ല, അവനു യോഹന്നാൻ” എന്നു പേരിടേണം എന്നു പറഞ്ഞു.
60 baise hinah eo, “En! Kek wabin i boro John taniwab.”
61 അവർ അവളോട്: ”നിന്‍റെ ബന്ധുക്കൾക്ക് ആർക്കും ആ പേര് ഇല്ലല്ലോ” എന്നു പറഞ്ഞു.
61 Sabuw hio, “O taituwa wabih men ta nati na’atube ema’ama boro kek wabin nati taniwab.”
62 പിന്നെ അവനു എന്ത് പേരിടാൻ ആഗ്രഹിക്കുന്നു എന്നു അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.
62 Basit umahimaim kek tamah isan himan wabin menatan kokok baiwabin isan hibatiy.
63 അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്‍റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
63 Zechariah eo fef hibai hina hitin imaim kirum eo, “Kek wabin i John.” Sabuw etei hifofofor men kafaita.
64 ഉടനെ അവന്‍റെ സംസാരശേഷി തിരികെ ലഭിച്ചു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
64 Nati ana veya’amaim Zechariah menan bit ma’am menan kerer busuruf tur eo, God bora’ara’ah.
65 അയൽക്കാർക്കെല്ലാം ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് ഭയവും ആശ്ചര്യവും ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പ്രസിദ്ധമായി
65 Taintuwan etei awah hae’e hai baifofofor ra’at, baise abisa himamatar ana tur tasasar tit tafaram Judea wanawanan sabuw etei hinowar.
66 കേട്ടവർ എല്ലാവരും അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു: ഈ പൈതൽ ആരാകും എന്നു പറഞ്ഞു; കർത്താവിന്‍റെ ശക്തി അവനോട് കൂടെ ഉണ്ടായിരുന്നു.
66 Sabuw etei iti sawar matar ana tur hinonowar isan hai kasiy ra’at taiyuwih hibabatiyih hio, “Iti kek narara’at ana itinin i boro mi’itube?” Anayabin Regah uman i iti kek biyanamaim ma’am.
67 അവന്‍റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു:
67 John tamah Zechariah Anun Kakafiyin targabuw, God ana ewamaim tabor eo.
68 “യിസ്രായേലിന്‍റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ.
68 “Regah tanabora’ara’ah, Israel sabuw hai God, anayabin i ana sabuw baiyawasih isan natit,
69 ആദിമുതൽ തന്‍റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ
69 Baiyawasenayan fairin anababatun David ana rara’ane enan,
70 അവിടുന്ന് ശക്തനായ രക്ഷകനെ തന്‍റെ ദാസനായ ദാവീദിന്‍റെ സന്തതി പരമ്പരകളിൽ നിന്നു
70 marasika ana dinab wanawanahimaim eo’omatanih na’atube.
71 അവിടുന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽ നിന്നും,
71 boun it boro ata kamabiy sabuw umahine, naatu sabuw fairih tibifa’ifa’it umahine niyawasit.
72 അങ്ങനെ നമ്മുടെ പിതാക്കന്മാരോട് കരുണ കാണിക്കുകയും,
72 Ana obaibasit kakafiyin bimatar imaim nuh ata a’agir kabeber itih,
73 നമ്മുടെ പൂർവ്വപിതാവായ അബ്രാഹാമിനോട് സത്യം ചെയ്തതാണു ഈ ഉടമ്പടി.
73 naatu iti obaibasit i marasika God ata agir Abraham eomatan,
74 നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നും വിടുവിക്കുവാനും
74 imih boun it ata kamabiy sabuw umahine baiyawasit isan natit ebiyawasit, naatu fair ebitit God isan men erebir auman tanabow,
75 വിശുദ്ധിയോടും നീതിയോടും കൂടെ അവനെ സേവിക്കുവാൻ
75 God matanamaim tanakakaf naatu tanayasairit ata ef mutufurinamaim tanakwafir wanatowan, wanatowan.
76 നീയോ പൈതലേ, അത്യുന്നതന്‍റെ പ്രവാചകൻ എന്നു വിളിക്കപ്പെടും.
76 Naatu o ayu natu, o boro God auyomtoro’ot ana dinabumih inamatar, Regah aunan ini’iyon inan ana ef inayabuna,
77 നമ്മുടെ ദൈവത്തിന്‍റെ ആർദ്രകരുണയാൽ
77 ana sabuw yawas isan inakubuna hai tur ina’owen bowabow kakafih hinihamiyen God hai kakafih nanotawiyen yawas hinab.
78 സത്യം അറിയാതിരിക്കുന്നവരുടെയും
78 Anayabin ata God, i ana manaw kabeber wairafin, i wanawananamaim marakaw marane boro nakusisiar nare,
79 ആ ആർദ്രകരുണയാൽ ഉദയസൂര്യനെ പോലെയുള്ള രക്ഷകൻ
79 sabuw iyab guguminamaim tema’am naatu murumurubih hai youninamaim tema’am tafatamaim namarakaw, at narumutufur nanawiyit tanatit tufuw ana efamaim tanaremor.”
80 പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേൽ ജനങ്ങളുടെ മുൻപിൽ തന്‍റെ പരസ്യശുശ്രൂഷ തുടങ്ങുന്ന നാൾവരെയും മരുഭൂമിയിൽ ആയിരുന്നു.
80 Kek biyan naatu ayubin hairi ana fofonin ra’at yen orot matar, naatu run in arar yan imaim ma ana fair bai, imaibo tit ana bowabow Israel sabuw etei nahimaim busuruf bow.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Lucas 1, comparar traduções ou montar um estudo — tudo direto pelo WhatsApp.