Josué 17

Indian Revised Version in Malayalam (MAL) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 യോസേഫിന്‍റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന് ഓഹരിയായി കിട്ടിയ ദേശങ്ങൾ; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്‍റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ട് അവന് ഗിലെയാദും ബാശാനും ലഭിച്ചു.
1 Uma parte da terra foi dada à tribo de Manassés, por ser ele o filho mais velho de José. Maquir, pai de Gileade, era o filho mais velho de Manassés e era soldado. Ele recebeu as regiões de Gileade e de Basã.
2 മനശ്ശെയുടെ മറ്റ് പുത്രന്മാരായ അബീയേസെർ, ഹേലെക്, അസ്രീയേൽ, ശെഖേം, ഹേഫെർ, ശെമീദാവ് എന്നിവർക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ യോസേഫിന്‍റെ മകനായ മനശ്ശെയുടെ ആൺ മക്കൾ ആയിരുന്നു.
2 As outras famílias da tribo de Manassés também receberam terras. Foram as famílias de Abiezer, Heleque, Asriel, Siquém, Héfer e Semida. Estes eram filhos de Manassés, que era filho de José.
3 എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകൻ ശെലോഫെഹാദിന് പുത്രന്മാർ ഇല്ലായിരുന്നു; അവന് മഹ്ലാ, നോവ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നീ പുത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു.
3 Zelofeade era filho de Héfer, neto de Gileade, bisneto de Maquir e trineto de Manassés. Zelofeade não tinha filhos; só filhas. Os nomes delas eram Macla, Noa, Hogla, Milca e Tirza.
4 അവർ പുരോഹിതനായ എലെയാസരിന്‍റെയും നൂന്‍റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും അടുത്ത് ചെന്നു: “സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങൾക്ക് തരുവാൻ യഹോവ മോശെയോട് കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു. അങ്ങനെ അവൻ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്ക് ഒരു അവകാശം കൊടുത്തു.
4 Elas foram falar com o sacerdote Eleazar, com Josué e com os líderes e disseram: — O E, como o
5 ഇങ്ങനെ മനശ്ശെയുടെ പുത്രിമാർക്ക് അവന്‍റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ട് മനശ്ശെ ഗോത്രത്തിന് യോർദ്ദാന്‍ നദിക്കക്കരെ ഗിലെയാദ്‌ദേശവും ബാശാനും കൂടാതെ പത്തു ഓഹരികൾകൂടി കിട്ടി.
5 Assim Manassés recebeu a região de Gileade e Basã, no lado leste do rio Jordão, e recebeu também dez partes no lado oeste.
6 മനശ്ശെയുടെ പുത്രന്മാർക്ക് ഗിലെയാദ്‌ദേശവും കിട്ടി.
6 Isso porque tanto as suas filhas como os seus filhos receberam terras. A região de Gileade foi dada aos outros descendentes de Manassés.
7 മനശ്ശെയുടെ അതിരോ, ആശേർമുതൽ ശെഖേമിന് കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ആയിരുന്നു. അത് തെക്കോട്ട് തിരിഞ്ഞ് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടു കിടക്കുന്നു.
7 As terras da tribo de Manassés iam desde as terras da tribo de Aser até a cidade de Micmeta, a leste de Siquém. A divisa dessas terras ia para o sul até onde morava o povo de En-Tapua.
8 തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്ക് ഉള്ളതായിരുന്നു.
8 A terra de Tapua pertencia à tribo de Manassés, mas a cidade de Tapua, na divisa, era dos descendentes de Efraim.
9 പിന്നെ ആ അതിർ കാനാ തോടിന്‍റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിനുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്‍റെ വടക്കുവശത്തുകൂടി ചെന്നു മഹാസമുദ്രത്തിൽ അവസാനിക്കുന്നു.
9 De En-Tapua a divisa descia até o ribeirão de Caná. As cidades ao sul do ribeirão eram da tribo de Efraim, embora estivessem entre as cidades dos descendentes de Manassés. A divisa das terras de Manassés continuava pelo lado norte do ribeirão e terminava no mar Mediterrâneo.
10 തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളത്. സമുദ്രം അവരുടെ അതിർ ആകുന്നു.
10 A tribo de Efraim ficava no Sul, e a de Manassés, no Norte, indo as suas terras até o mar Mediterrâneo. As terras da tribo de Manassés iam até as de Aser, no Norte, e até as de Issacar, no Leste.
11 അത് വടക്ക് ആശേരിന്‍റെയും കിഴക്ക് യിസ്സാഖാരിന്‍റെയും അവകാശഭൂമിയോട് ചേർന്നിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്‍റെ നഗരങ്ങളും യിബ്ളെയാമും അതിന്‍റെ നഗരങ്ങളും ദോർനിവാസികളും അതിന്‍റെ നഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്‍റെ നഗരങ്ങളും താനാക്ക് നിവാസികളും അതിന്‍റെ നഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്‍റെ നഗരങ്ങളും ഉണ്ടായിരുന്നു; ഇവ മൂന്നു മലമ്പ്രദേശങ്ങൾ ആകുന്നു.
11 Nas terras das tribos de Issacar e de Aser, a cidade de Bete-Sã e os povoados vizinhos eram da tribo de Manassés. Também faziam parte da tribo de Manassés os moradores de Ibleão e as cidades de Dor (no litoral), Endor, Taanaque, Megido e os povoados vizinhos.
12 എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർ ആ ദേശത്ത് തന്നെ പാർത്തു.
12 Mas o povo de Manassés não conseguiu expulsar os moradores dessas cidades, e por isso os cananeus continuaram a morar nelas.
13 എന്നാൽ യിസ്രായേൽ മക്കൾ ബലവാന്മാരായി തീർന്നപ്പോൾ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
13 E, mesmo quando os israelitas se tornaram fortes, não expulsaram todos os cananeus, mas os obrigaram a trabalhar para eles.
14 അനന്തരം യോസേഫിന്‍റെ മക്കൾ യോശുവയോട്: “യഹോവ ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്ക് തന്നത് എന്ത്?” എന്നു ചോദിച്ചു.
14 As famílias das tribos de José disseram a Josué: — Por que é que você nos deu só uma parte da terra para ser nossa propriedade? Nós somos muitos porque o
15 യോശുവ അവരോട്: “നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്ക് വിസ്താരം പോരാത്തതുകൊണ്ട് പെരിസ്യരുടെയും മല്ലന്മാരുടെയും വനപ്രദേശത്ത് ചെന്നു കാടുവെട്ടി സ്ഥലം എടുത്തു കൊൾവീൻ” എന്നു പറഞ്ഞു.
15 Josué respondeu: — Se vocês são muitos, e a região montanhosa de Efraim é pequena demais para vocês, então tomem uma parte da terra dos perizeus e dos
16 അപ്പോൾ അവർ: “മലനാട് ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്‍റെ നഗരങ്ങളിലും യിസ്രയേൽ താഴ്‌വരയിലും പാർക്കുന്ന കനാന്യർക്ക് ഇരിമ്പുരഥങ്ങൾ ഉണ്ട്” എന്നു പറഞ്ഞു.
16 Eles disseram: — A região montanhosa não dá para nós. E além disso os cananeus que vivem na planície têm carros de ferro, tanto os que moram na cidade de Bete-Sã e nos povoados vizinhos como os do vale de Jezreel.
17 യോശുവ യോസേഫിന്‍റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞത്: “നിങ്ങൾ വലിയോരു ജനം തന്നെ; മഹാശക്തിയും ഉണ്ട്; നിങ്ങൾക്ക് ഒരു ഓഹരിമാത്രമല്ല വരേണ്ടത്.
17 Então Josué disse aos descendentes de Efraim e de Manassés: — De fato, vocês são muitos e muito fortes. Vocês não terão só uma parte.
18 മലനാടും നിങ്ങൾക്കുള്ളതാകുന്നു; അത് കാടാകുന്നു എങ്കിലും നിങ്ങൾ അത് വെട്ടിത്തെളിക്കേണം അതിന്‍റെ അതിർത്തിപ്രദേശങ്ങൾ വരെ വെട്ടിത്തെളിച്ച് സ്വന്തമാക്കണം; കനാന്യർ ഇരിമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും.”
18 A região montanhosa será de vocês. Embora seja uma floresta, vocês limparão o terreno e ficarão com ele de ponta a ponta. Pois vocês expulsarão os cananeus, embora eles tenham carros de ferro e sejam fortes.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Josué 17, comparar traduções ou montar um estudo — tudo direto pelo WhatsApp.