Josué 15
Indian Revised Version in Malayalam (MAL) vs NVT
1 യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കേ അറ്റത്ത് ഏദോമിന്‍റെ അതിരായ സീൻമരുഭൂമി വരെ ആയിരുന്നു.
1 As terras distribuídas por sorteio aos clãs da tribo de Judá se estendiam para o sul, até a divisa com Edom, e chegavam ao deserto de Zim, no extremo sul:
2 അവരുടെ ദേശത്തിന്‍റെ തെക്കേ അതിർ ഉപ്പുകടലിന്‍റെ തെക്കുവശത്തുള്ള ഉൾക്കടലിൽ നിന്നു ആരംഭിച്ച്
2 A divisa ao sul começava na extremidade sul do mar Morto,
3 അക്രബ്ബീം മലയിടുക്കിലൂടെ സീൻ മരുഭൂമിയിൽ കടന്ന് ഹെസ്രോനിലൂടെ ആദാരിലെത്തി അവിടെനിന്ന് കാദേശ്ബർന്നേയയുടെ തെക്കുഭാഗത്തെത്തി കാർക്കയിലേക്കു തിരിഞ്ഞ്
3 seguia para o sul pela ladeira do Escorpião, passando pelo deserto de Zim e prosseguindo até Hezrom, ao sul de Cades-Barneia. Então subia até Adar e fazia uma curva em direção a Carca.
4 അസ്മോനിലേക്ക് കടന്ന് മിസ്രയീമിലെ തോടുവരെ ചെന്നു സമുദ്രത്തിൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കേ അതിർ ആയിരിക്കേണം.
4 Dali passava por Azmom, continuava até o ribeiro do Egito e seguia até o mar Mediterrâneo. Essa era a divisa ao sul deles.
5 കിഴക്കെ അതിർ യോർദ്ദാൻ നദി ചെന്നുചേരുന്ന ചാവുകടൽ തന്നെ.
5 A divisa a leste se estendia ao longo do mar Morto até a foz do rio Jordão. A divisa ao norte começava na extremidade onde o Jordão deságua no mar Morto,
6 ഉൾക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്ക് കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്ന്, രൂബേന്‍റെ മകനായ ബോഹാന്‍റെ കല്ലുവരെ കയറിച്ചെല്ലുന്നു.
6 subia dali para Bete-Hogla e continuava ao norte de Bete-Arabá, até a Pedra de Boã (Boã era filho de Rúben).
7 പിന്നെ ആ അതിർ ആഖോർ താഴ്‌വര മുതൽ ദെബീരിലേക്ക് കടന്ന് തോടിന്‍റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിൽ ചെന്നു ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു.
7 A partir desse ponto, passava pelo vale de Acor até Debir, fazendo uma curva para o norte, em direção a Gilgal, que ficava de frente ao desfiladeiro de Adumim, do lado sul do vale. Dali a divisa se estendia para as águas de En-Semes, até En-Rogel.
8 പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരയിൽ കൂടി കയറി യെരൂശലേം എന്ന യെബൂസ്യനഗരിയുടെ തെക്കോട്ട് കടന്ന് ഹിന്നോം താഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീം താഴ്‌വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു.
8 Depois passava pelo vale de Ben-Hinom, pela encosta sul dos jebuseus, onde fica a cidade de Jerusalém. Em seguida estendia-se para o oeste, até o alto do monte acima do vale de Hinom, e continuava até a extremidade norte do vale de Refaim.
9 പിന്നെ ആ അതിർ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്ക് തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾ വരെ ചെന്നു കിര്യത്ത്-യെയാരീം എന്ന ബാലയിലേക്ക് തിരിയുന്നു.
9 A divisa prosseguia do alto do monte para a fonte nas águas de Neftoa, até as cidades do monte Efrom. Então fazia uma curva em direção a Baalá (isto é, Quiriate-Jearim).
10 പിന്നെ ആ അതിർ ബാലാ മുതൽ പടിഞ്ഞാറോട്ട് സേയീർമല വരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ട് കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നയിലേക്ക് ചെല്ലുന്നു.
10 Rodeava Baalá em direção ao oeste, até o monte Seir, passava pela cidade de Quesalom, na encosta norte do monte Jearim, descia a Bete-Semes e passava por Timna.
11 പിന്നെ ആ അതിർ വടക്കോട്ട് തിരിഞ്ഞ് എക്രോന്‍റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്ക് തിരിഞ്ഞ് ബാലാ മലയിലേക്ക് കടന്ന് യബ്നേലിൽ ചെന്നു സമുദ്രത്തിൽ അവസാനിക്കുന്നു.
11 Depois a divisa continuava até a encosta do monte ao norte de Ecrom, onde fazia uma curva em direção a Sicrom e o monte Baalá. Passava por Jabneel e terminava no mar Mediterrâneo.
12 പടിഞ്ഞാറെ അതിർ മഹാസമുദ്രം തന്നെ; ഇതാകുന്നു യെഹൂദാമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്‍റെ ചുറ്റുമുള്ള അതിരുകൾ.
12 A divisa ocidental era o litoral do mar Mediterrâneo. Essas são as divisas dos clãs da tribo de Judá.
13 യഹോവ യോശുവയോട് കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്‍റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു.
13 Por ordem do S enhor , Josué designou uma porção no meio do território de Judá para Calebe, filho de Jefoné. Calebe recebeu a cidade de Quiriate-Arba (isto é, Hebrom), assim chamada por causa de Arba, um antepassado de Enaque.
14 അവിടെനിന്ന് കാലേബ് അനാക്കിന്‍റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ ഓടിച്ചുകളഞ്ഞു.
14 Calebe expulsou três grupos de enaquins: os descendentes de Sesai, de Aimã e de Talmai, filhos de Enaque.
15 അവിടെനിന്ന് അവൻ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്‍റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു.
15 Dali ele partiu para lutar contra os habitantes da cidade de Debir (antes chamada de Quiriate-Sefer).
16 കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്‍റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.
16 Calebe disse: “Darei minha filha Acsa em casamento a quem atacar e tomar Quiriate-Sefer”.
17 കാലേബിന്‍റെ സഹോദരനായ കെനസിന്‍റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്‍റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
17 Otoniel, filho de Quenaz, irmão de Calebe, tomou a cidade, e Calebe lhe deu Acsa como esposa.
18 അവൾ തന്‍റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ ഭർത്താവിനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: “നിനക്ക് എന്തുവേണം?” എന്നു ചോദിച്ചു.
18 Quando Acsa se casou com Otoniel, ela insistiu para que ele pedisse um campo ao pai dela. Assim que ela desceu do jumento, Calebe lhe perguntou: “O que você quer?”.
19 “എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എനിക്ക് തെക്കേ ദേശമാണല്ലൊ തന്നിരിക്കുന്നത്; ഏതാനും നീരുറവുകൾകൂടെ എനിക്ക് തരേണം” എന്നു അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്ക് മലയിലും താഴ്‌വരയിലും ഉള്ള നീരുറവുകൾ കൊടുത്തു.
19 Ela respondeu: “Quero mais um presente. O senhor me deu terras no deserto do Neguebe; agora, peço que também me dê fontes de água”. Então Calebe lhe deu as fontes superiores e as fontes inferiores.
20 യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇനി പറയുന്നു.
20 Esta foi a herança designada aos clãs da tribo de Judá:
21 തെക്കേ ദേശത്ത് ഏദോമിന്‍റെ അതിർത്തിയിൽ യഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കബ്സേയേൽ, ഏദെർ, യാഗൂർ,
21 As cidades de Judá situadas ao longo da divisa com Edom, no extremo sul, eram: Cabzeel, Éder, Jagur,
22 കീന, ദിമോന, അദാദ,
22 Quiná, Dimona, Adada,
23 കാദേശ്, ഹാസോർ, യിത്നാൻ,
23 Quedes, Hazor, Itnã,
24 സീഫ്, തേലെം, ബയാലോത്ത്,
24 Zife, Telém, Bealote,
25 ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ,
25 Hazor-Hadata, Queriote-Hezrom (isto é, Hazor),
26 അമാം, ശെമ, മോലാദ,
26 Amã, Sema, Moladá,
27 ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്,
27 Hazar-Gada, Hesmom, Bete-Pelete,
28 ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
28 Hazar-Sual, Berseba, Biziotiá,
29 ബാല, ഇയ്യീം, ഏസെം,
29 Baalá, Iim, Azém,
30 എൽതോലദ്, കെസീൽ, ഹോർമ്മ,
30 Eltolade, Quesil, Hormá,
31 സിക്ലാഗ്, മദ്മന്ന, സൻസന്ന,
31 Ziclague, Madmana, Sansana,
32 ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.
32 Lebaote, Silim, Aim e Rimom; ao todo, 29 cidades com os povoados ao redor.
33 താഴ്‌വരയിൽ എസ്തായോൽ, സോരാ, അശ്ന,
33 As seguintes cidades situadas nas colinas do oeste também foram entregues a Judá: Estaol, Zorá, Asná,
34 സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
34 Zanoa, En-Ganim, Tapua, Enã,
35 യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
35 Jarmute, Adulão, Socó, Azeca,
36 ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
36 Saaraim, Aditaim, Gederá e Gederotaim; catorze cidades com os povoados ao redor.
37 സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
37 Também foram incluídas: Zenã, Hadasa, Migdal-Gade,
38 ദിലാൻ, മിസ്പെ, യൊക്തെയേൽ,
38 Dileã, Mispá, Jocteel,
39 ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ,
39 Laquis, Bozcate, Eglom,
40 കബ്ബോൻ, ലപ്മാസ്, കിത്ത്ലീശ്,
40 Cabom, Laamás, Quitlis,
41 ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
41 Gederote, Bete-Dagom, Naamá e Maquedá; dezesseis cidades com os povoados ao redor.
42 ലിബ്ന, ഏഥെർ, ആശാൻ,
42 Além dessas, também foram entregues: Libna, Eter, Asã,
43 യിപ്താഹ്, അശ്ന, നെസീബ്,
43 Iftá, Asná, Nezibe,
44 കെയീല, അക്സീബ്, മാരേശ; ഇങ്ങനെ ഒൻപത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
44 Queila, Aczibe e Maressa; nove cidades com os povoados ao redor.
45 എക്രോനും അതിന്‍റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും;
45 O território da tribo de Judá abrangia, ainda, Ecrom com os assentamentos e povoados ao redor.
46 എക്രോൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അസ്തോദിന് സമീപത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും;
46 De Ecrom, a divisa se estendia para o oeste, e incluía as cidades perto de Asdode, com os povoados ao redor.
47 അസ്തോദും അതിന്‍റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, മിസ്രയീം തോടുവരെ അതിന്‍റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന് നെടുകെ അതിരായിരുന്നു.
47 Também incluía Asdode, com os assentamentos e povoados ao redor, e Gaza, com os assentamentos e povoados ao redor, até o ribeiro do Egito, e ao longo do litoral do mar Mediterrâneo.
48 മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
48 Judá também recebeu estas cidades na região montanhosa: Samir, Jatir, Socó,
49 ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
49 Daná, Quiriate-Sana (isto é, Debir),
50 അനാബ്, എസ്തെമോ, ആനീം,
50 Anabe, Estemo, Anim,
51 ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
51 Gósen, Holom e Gilo; onze cidades com os povoados ao redor.
52 അരാബ്, ദൂമ, എശാൻ,
52 Foram incluídas ainda: Arabe, Dumá, Esã,
53 യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,
53 Janim, Bete-Tapua, Afeca,
54 ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
54 Hunta, Quiriate-Arba (isto é, Hebrom), e Zior; nove cidades com os povoados ao seu redor.
55 മാവോൻ, കർമ്മേൽ, സീഫ്, യുത്ത,
55 Além destas, também foram entregues: Maom, Carmelo, Zife, Jutá,
56 യിസ്രായേൽ, യോക്ക്ദെയാം, സാനോഹ,
56 Jezreel, Jocdeão, Zanoa,
57 കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
57 Caim, Gibeá e Timna; dez cidades com os povoados ao redor.
58 ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,
58 E ainda: Halul, Bete-Zur, Gedor,
59 മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
59 Maarate, Bete-Anote e Eltecom; seis cidades com os povoados ao redor.
60 കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
60 Também: Quiriate-Baal (isto é, Quiriate-Jearim), e Rabá; duas cidades com os povoados ao redor.
61 മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,
61 No deserto ficavam: Bete-Arabá, Midim, Secacá,
62 നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
62 Nibsã, a Cidade do Sal e En-Gedi; seis cidades com os povoados ao redor.
63 യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ യെഹൂദാമക്കൾക്ക് നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തു വരുന്നു.
63 Contudo, a tribo de Judá não conseguiu expulsar os jebuseus, que habitavam em Jerusalém, de modo que os jebuseus vivem até hoje no meio de Judá.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Josué 15, comparar traduções ou montar um estudo — tudo direto pelo WhatsApp.