Jeremias 40
Indian Revised Version in Malayalam (MAL) vs NTLH
1 അകമ്പടിനായകനായ നെബൂസർ-അദാൻ യിരെമ്യാവിനെ രാമയിൽനിന്നു വിട്ടയച്ച ശേഷം അവന് യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാടു: ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദായിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.
1 O Senhor Deus falou comigo outra vez depois que o comandante-geral Nebuzaradã me havia posto em liberdade na cidade de Ramá. Eu tinha sido acorrentado, junto com todo o povo de Jerusalém e de Judá que estava sendo levado como prisioneiro para a Babilônia.
2 എന്നാൽ അകമ്പടിനായകൻ യിരെമ്യാവിനെ വരുത്തി അവനോട് പറഞ്ഞത്: “നിന്‍റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർത്ഥം അരുളിച്ചെയ്തു.
2 O comandante-geral me chamou de lado e disse: — O
3 അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി, നിവർത്തിച്ചുമിരിക്കുന്നു; നിങ്ങൾ യഹോവയോടു പാപംചെയ്ത് അവിടുത്തെ വാക്കു കേൾക്കാതിരുന്നതുകൊണ്ട് ഈ കാര്യം നിങ്ങൾക്ക് സംഭവിച്ചിരിക്കുന്നു.
3 e agora fez o que tinha dito. Tudo isso aconteceu porque o seu povo pecou contra o Senhor e não lhe obedeceu.
4 ഇപ്പോൾ, ഇതാ, ഞാൻ ഇന്ന് നിന്‍റെ കൈമേലുള്ള ചങ്ങല അഴിച്ച്, നിന്നെ വിട്ടയക്കുന്നു; എന്നോട് കൂടി ബാബേലിൽ വരുവാൻ നിനക്കു ഇഷ്ടമുണ്ടെങ്കിൽ വരിക; ഞാൻ നിന്നെ സംരക്ഷിക്കും; എന്നോടുകൂടി ബാബേലിൽ വരുവാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട; ഇതാ, ദേശമെല്ലാം നിന്‍റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടവും യോഗ്യവുമായി തോന്നുന്ന സ്ഥലത്തേക്ക് പൊയ്ക്കൊള്ളുക.”
4 Agora, estou tirando as correntes dos seus pulsos e pondo você em liberdade. Se quiser vir comigo para a Babilônia, venha, e eu cuidarei bem de você. Mas, se não quiser, não venha. Você pode ficar em qualquer lugar deste país. Vá para onde quiser e achar melhor.
5 യിരെമ്യാവ് തന്നെ വിട്ടുപോകുംമുമ്പ് അവൻ പിന്നെയും: “ബാബേൽരാജാവ് യെഹൂദാപട്ടണങ്ങൾക്ക് അധിപതിയാക്കിയിരിക്കുന്ന ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകൻ ഗെദല്യാവിന്‍റെ അടുക്കൽ നീ ചെന്നു അവനോടുകൂടെ ജനത്തിന്‍റെ മദ്ധ്യത്തിൽ വസിക്കുക; അല്ലെങ്കിൽ നിനക്കു ഇഷ്ടമുള്ള സ്ഥലത്തേക്ക് പൊയ്ക്കൊള്ളുക” എന്നു പറഞ്ഞ് അകമ്പടിനായകൻ വഴിച്ചെലവും സമ്മാനവും കൊടുത്ത് അവനെ യാത്ര അയച്ചു.
5 Mas, como eu estava demorando a me decidir, Nebuzaradã me disse: — Volte e fique com Gedalias, filho de Aicã e neto de Safã. O rei da Babilônia colocou Gedalias como governador das cidades de Judá. Você pode ficar com ele e viver no meio do povo ou então ir para onde achar melhor. Nebuzaradã me deu mantimentos e um presente e deixou que eu fosse embora.
6 അങ്ങനെ യിരെമ്യാവ് മിസ്പയിൽ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിന്‍റെ അടുക്കൽ ചെന്നു, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്‍റെ ഇടയിൽ താമസിച്ചു.
6 Então fui e fiquei com Gedalias, em Mispa. E ali passei a viver no meio do povo que tinha ficado na terra de Judá.
7 ബാബേൽരാജാവ് അഹീക്കാമിന്‍റെ മകനായ ഗെദല്യാവിനെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടിൻപുറത്തുണ്ടായിരുന്ന എല്ലാ പടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ,
7 Alguns oficiais de Judá e os seus soldados, que estavam no campo, não haviam se entregado. Eles ouviram falar que o rei da Babilônia tinha posto Gedalias, filho de Aicã, como governador do país e como responsável por todos aqueles que não haviam sido levados como prisioneiros para a Babilônia. Só os mais pobres ficaram no país.
8 അവർ മിസ്പയിൽ ഗെദല്യാവിന്‍റെ അടുക്കൽ വന്നു: നെഥന്യാവിന്‍റെ മകനായ യിശ്മായേൽ, കാരേഹിന്‍റെ പുത്രന്മാരായ യോഹാനാനും യോനാഥാനും, തൻഹൂമെത്തിന്‍റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാർ, മയഖാഥ്യൻ്റെ മകനായ യെസന്യാവ് എന്നിവരും അവരുടെ ആളുകളും തന്നെ.
8 Então Ismael, filho de Netanias, e Joanã, filho de Careá, e Seraías, filho de Tanumete, e os filhos de Efai, da cidade de Netofa, e Jezanias, de Maacá, foram com os seus homens até Mispa a fim de falar com Gedalias.
9 ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകൻ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു പറഞ്ഞത്: “നിങ്ങൾ കല്ദയരെ സേവിക്കുവാൻ ഭയപ്പെടരുത്; ദേശത്തു വസിച്ച് ബാബേൽരാജാവിനെ സേവിക്കുവിൻ; എന്നാൽ നിങ്ങൾക്ക് നന്മയായിരിക്കും;
9 E Gedalias lhes disse: — Eu dou a minha palavra que vocês não precisam ter medo de serem dominados pelos babilônios. Fiquem morando nesta terra, trabalhem para o rei da Babilônia, e tudo correrá bem para vocês.
10 ഞാൻ നമ്മുടെ അടുക്കൽ വരുന്ന കല്ദയരുടെ മുമ്പിൽ നിങ്ങൾക്ക് വേണ്ടി ഉത്തരവാദിയായി, മിസ്പയിൽ വസിക്കും; നിങ്ങൾ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ച്, പാത്രങ്ങളിൽ സൂക്ഷിച്ചു, നിങ്ങൾ കൈവശമാക്കിയ പട്ടണങ്ങളിൽ താമസിച്ചുകൊള്ളുവിൻ.
10 Eu mesmo vou ficar em Mispa e, quando os babilônios chegarem, serei o representante de vocês. Vocês podem colher e guardar frutas, armazenar vinho e azeite e morar nas cidades que vocês conquistaram.
11 അങ്ങനെ തന്നെ മോവാബിലും അമ്മോന്യരുടെ ഇടയിലും ഏദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേൽരാജാവ് യെഹൂദായിൽ ഒരു ശേഷിപ്പിനെ വച്ചിട്ടുണ്ടെന്നും ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകൻ ഗെദല്യാവിനെ അവർക്ക് അധിപതിയാക്കിയിട്ടുണ്ടെന്നും കേട്ടപ്പോൾ,
11 Da mesma forma, todos os judeus que estavam em Moabe, Amom, Edom e em outros países ouviram dizer que o rei da Babilônia tinha deixado que alguns judeus ficassem vivendo em Judá. Souberam também que ele havia posto Gedalias como governador deles.
12 സകലയെഹൂദന്മാരും അവർ ചിതറിപ്പോയിരുന്ന സകലസ്ഥലങ്ങളിൽനിന്നും മടങ്ങി യെഹൂദാദേശത്ത് ഗെദല്യാവിന്‍റെ അടുക്കൽ മിസ്പയിൽ വന്ന് വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.
12 Aí os judeus saíram de todos os lugares onde estavam espalhados e voltaram para a terra de Judá. Eles foram até Mispa, onde vivia Gedalias, e fizeram muito vinho e colheram muitas frutas.
13 എന്നാൽ കാരേഹിന്‍റെ മകനായ യോഹാനാനും നാട്ടിൻപുറത്തു പാർത്തിരുന്ന എല്ലാ പടത്തലവന്മാരും മിസ്പയിൽ ഗെദല്യാവിന്‍റെ അടുക്കൽവന്ന് അവനോട്:
13 Depois disso, Joanã, filho de Careá, e os chefes dos soldados que não se haviam entregado aos babilônios foram a Mispa, onde Gedalias estava,
14 “നിന്നെ കൊന്നുകളയേണ്ടതിന് അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്‍റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്നു നീ അറിയുന്നുവോ” എന്നു ചോദിച്ചു; അഹീക്കാമിന്‍റെ മകനായ ഗെദല്യാവ് അവരുടെ വാക്കു വിശ്വസിച്ചില്ല.
14 e lhe disseram: — Sabe que Baalis, rei de Amom, mandou Ismael, filho de Netanias, matar o senhor? Mas Gedalias não acreditou.
15 പിന്നെ കാരേഹിന്‍റെ മകനായ യോഹാനാൻ മിസ്പയിൽവച്ച് ഗെദല്യാവിനോട് രഹസ്യമായി സംസാരിച്ചു: “ഞാൻ ചെന്നു ആരും അറിയാതെ നെഥന്യാവിന്‍റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്‍റെ അടുക്കൽ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദായിൽ ശേഷിച്ചവർ നശിച്ചുപോകുവാനും തക്കവണ്ണം അവൻ നിന്നെ കൊല്ലുന്നത് എന്തിന്?” എന്നു പറഞ്ഞു.
15 Então Joanã lhe disse o seguinte, em particular: — Deixe que eu mate Ismael, e ninguém vai ficar sabendo quem o matou. Por que deixar que ele mate o senhor? Se isso acontecer, todos os judeus que se ajuntaram em volta do senhor se espalharão, e isso será uma desgraça para todo o povo que ficou em Judá.
16 എന്നാൽ അഹീക്കാമിന്‍റെ മകൻ ഗെദല്യാവ് കാരേഹിന്‍റെ മകൻ യോഹാനാനോട്: “നീ ഈ കാര്യം ചെയ്യരുത്; നീ യിശ്മായേലിനെക്കുറിച്ച് വ്യാജം പറയുന്നു” എന്നു പറഞ്ഞു.
16 Mas Gedalias respondeu: — Não mate Ismael! O que você está dizendo a respeito dele é mentira.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jeremias 40, comparar traduções ou montar um estudo — tudo direto pelo WhatsApp.