Jeremias 33
Indian Revised Version in Malayalam (MAL) vs BKJ
1 യിരെമ്യാവ് കാവല്പുരമുറ്റത്ത് തടവിലാക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവനുണ്ടായതെന്തെന്നാൽ:
1 Pela segunda vez veio a palavra do SENHOR a Jeremias, enquanto ele ainda estava trancado no átrio da prisão, dizendo:
2 “ഭൂമിയെ നിർമ്മിച്ചവനും, അതിനെ ഉറപ്പിച്ചവനുമായ യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നെ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
2 Assim diz o SENHOR que faz isto, o SENHOR que a formou, para a estabelecer; o SENHOR é o seu nome.
3 “എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിനക്കു ഉത്തരം അരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.
3 Clama a mim, e eu responder-te-ei, e mostrar-te-ei coisas grandes e poderosas, que tu não conheces.
4 ഉപരോധദുർഗ്ഗങ്ങൾക്കും വാളിനും എതിരെ തടുത്തു നില്ക്കേണ്ടതിനായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാ രാജാക്കന്മാരുടെ അരമനകളെയും കുറിച്ച് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
4 Porque assim diz o SENHOR, o Deus de Israel, a respeito das casas desta cidade, e a respeito das casas dos reis de Judá, que foram destruídas pelos montes, e pela espada.
5 അവർ കൽദയരോടു യുദ്ധം ചെയ്യുവാൻ ചെല്ലുന്നു; എന്നാൽ അത്, ഞാൻ എന്‍റെ കോപത്തിലും എന്‍റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കുവാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാൻ എന്‍റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.
5 Eles chegarão para lutar com os caldeus, porém isto é para que os encha com cadáveres de homens, a quem eu feri em minha ira e em minha fúria, porquanto escondi a minha face desta cidade, por causa de toda a sua impiedade.
6 “ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിൻ്റെയും സത്യത്തിൻ്റെയും സമൃദ്ധി അവർക്ക് വെളിപ്പെടുത്തുകയും ചെയ്യും.
6 Eis que eu farei vir sobre ela saúde e cura, e eu os curarei, e lhes revelarei uma abundância de paz e verdade.
7 ഞാൻ യെഹൂദായുടെ പ്രവാസികളെയും യിസ്രായേലിന്‍റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്ക് അഭിവൃദ്ധി വരുത്തും.
7 E eu farei os cativos de Judá e os cativos de Israel retornarem, e os edificarei, como no início.
8 അവർ എന്നോട് പാപം ചെയ്ത സകല അകൃത്യവും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കുകയും, അവർ എനിക്കെതിരെ ചെയ്ത ദ്രോഹപൂർവമായ സകല അകൃത്യങ്ങളെയും മോചിക്കുകയും ചെയ്യും.
8 E eu os purificarei de todas as suas iniquidades, pelas quais pecaram contra mim. E eu perdoarei todas as suas iniquidades, pelas quais pecaram, e pelas quais transgrediram contra mim.
9 ഞാൻ അവർക്ക് ചെയ്യുന്ന എല്ലാനന്മയെയും കുറിച്ച് കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പിൽ അത് എനിക്ക് ആനന്ദനാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിന് വരുത്തുന്ന എല്ലാ നന്മയും സർവ്വസമാധാനവും നിമിത്തം അവർ പേടിച്ചു വിറയ്ക്കും.”
9 E isto será para mim um nome de alegria, um louvor e uma honra perante todas as nações da terra, as quais ouvirão todo o bem que eu lhes faço. E eles temerão e tremerão por toda a bondade, e por toda a prosperidade que lhes dou.
10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു” എന്നു നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേം വീഥികളിലും
10 Assim diz o SENHOR: Se ouvirá novamente neste lugar, o que vós dizeis: Desolado está sem homem e sem animal; nas cidades de Judá e nas ruas de Jerusalém, que estão desertas, sem homem, e sem habitante, e sem animal.
11 ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളൻ്റെ സ്വരവും മണവാട്ടിയുടെ സ്വരവും:
11 A voz de alegria, e a voz de júbilo, a voz do noivo, e a voz da noiva, a voz daqueles que dirão: Louvai ao SENHOR dos Exércitos, pois o SENHOR é bom, pois a sua misericórdia dura para sempre, e daqueles que trarão o sacrifício de louvor para a casa do SENHOR. Porquanto eu farei retornar o cativo da terra, como ao início, diz o SENHOR.
12 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്‍റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്ക് ഇനിയും മേച്ചിൽപുറം ഉണ്ടാകും;
12 Assim diz o SENHOR dos Exércitos: Novamente neste lugar, que está desolado sem homem e sem animal, e em todas as cidades dali, será uma habitação de pastores que fazem repousar aos seus rebanhos.
13 മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കേ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിന്‍റെ ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവൻ്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
13 Nas cidades dos montes, nas cidades do vale, e nas cidades do sul, e na terra de Benjamim, e nos lugares em torno de Jerusalém, e nas cidades de Judá, os rebanhos passarão novamente sob as mãos daquele que os contam, diz o SENHOR.
14 “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും” എന്നു യഹോവയുടെ അരുളപ്പാടു.
14 Eis que vêm dias, diz o SENHOR, em que eu realizarei aquela boa palavra que prometi à casa de Israel, e à casa de Judá.
15 ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ മുളപ്പിക്കും; അവൻ ദേശത്ത് നീതിയും ന്യായവും നടത്തും.
15 Naqueles dias, e naquele tempo, eu farei crescer um Renovo de justiça a Davi, e ele fará juízo e justiça na terra.
16 ആ നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായി വസിക്കും; അതിന് ‘യഹോവ നമ്മുടെ നീതി’ എന്നു പേർ പറയും.”
16 Naqueles dias Judá será salvo, e Jerusalém habitará a salvo, e este é o nome pelo qual ela será chamada: O SENHOR nossa justiça.
17 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ഗൃഹത്തിന്‍റെ സിംഹാസനത്തിൽ ഇരിക്കുവാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരുകയില്ല.
17 Porque assim diz o SENHOR: Nunca faltará a Davi um homem para se assentar sobre o trono da casa de Israel;
18 ദിനംപ്രതി ഹോമയാഗം കഴിക്കുവാനും ഭോജനയാഗം ദഹിപ്പിക്കുവാനും ഹനനയാഗം അർപ്പിക്കുവാനും എന്‍റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്ക് ഒരു പുരുഷൻ ഇല്ലാതെ വരുകയുമില്ല.”
18 nem aos sacerdotes levitas faltará um homem perante mim para oferecer ofertas queimadas, e para queimar ofertas de alimento, e para fazer sacrifício continuamente.
19 യിരെമ്യാവിന് യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
19 E a palavra do SENHOR veio até Jeremias, dizendo:
20 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “തക്കസമയത്ത് പകലും രാവും ഇല്ലാതിരിക്കത്തക്കവിധം പകലിനോടുള്ള എന്‍റെ നിയമവും രാത്രിയോടുള്ള എന്‍റെ നിയമവും ലംഘിക്കുവാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ,
20 Assim diz o SENHOR: Se vós puderdes quebrar o meu pacto do dia, e o meu pacto da noite, de modo que não haja dia e noite a seu tempo,
21 എന്‍റെ ദാസനായ ദാവീദിന് അവന്‍റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവിധം അവനോടും എന്‍റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്‍റെ നിയമവും ഛേദിക്കപ്പെട്ടേക്കാം.
21 então também poderá ser quebrado o meu pacto com o meu servo Davi, para que ele não tenha um filho que reine sobre o seu trono, como os sacerdotes levitas, meus ministros.
22 ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്‍റെ ദാസനായ ദാവീദിന്‍റെ സന്തതിയെയും എന്‍റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.“
22 Como o exército do céu não pode ser numerado, nem a areia do mar ser medida, assim eu multiplicarei a semente do meu servo Davi, e os levitas que ministram diante de mim.
23 യഹോവയുടെ അരുളപ്പാടു യിരെമ്യാവിനുണ്ടായതെന്തെന്നാൽ:
23 Então a palavra do SENHOR veio a Jeremias, dizendo:
24 “യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നത് നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്‍റെ ജനത്തെ ‘അത് ഇനി ഒരു ജനതയല്ല’ എന്നു ദുഷിച്ചു പറയുന്നു.”
24 Tu não atentas com o que este povo tem falado, dizendo: As duas famílias que o SENHOR escolheu ele rejeitou? Desta forma eles desprezaram o meu povo, para que não fosse mais uma nação perante eles.
25 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “പകലിനോടും രാത്രിയോടും ഉള്ള എന്‍റെ നിയമം നിലനില്‍ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിൻ്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ,
25 Assim diz o SENHOR: Se o meu pacto do dia e da noite, não permanecer, e se eu não puser as ordenanças do céu e terra;
26 ഞാൻ യാക്കോബിന്‍റെയും എന്‍റെ ദാസനായ ദാവീദിന്‍റെയും സന്തതിയെ അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതിക്ക് അധിപതിമാരായിരിക്കുവാൻ അവന്‍റെ സന്തതിയിൽനിന്ന് ഒരാളെ എടുക്കാത്തവിധം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവരോട് കരുണ കാണിക്കുകയും ചെയ്യും.”
26 então eu rejeitarei a semente de Jacó, e a do meu servo Davi, tanto que eu não tomarei qualquer da sua semente para governar sobre a semente de Abraão, Isaque e Jacó, porque farei voltar o seu cativeiro e terei misericórdia deles.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jeremias 33, comparar traduções ou montar um estudo — tudo direto pelo WhatsApp.