Jeremias 16
Indian Revised Version in Malayalam (MAL) vs BKJ
1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
1 A palavra do SENHOR veio também a mim, dizendo:
2 “ഈ സ്ഥലത്ത് നീ ഭാര്യയെ എടുക്കരുത്; നിനക്കു പുത്രന്മാരും പുത്രിമാരും ജനിക്കുകയും അരുത്.”
2 Tu não tomarás para ti uma esposa, nem terás filhos nem filhas neste lugar.
3 ഈ സ്ഥലത്തു ജനിക്കുന്ന പുത്രീപുത്രന്മാരെക്കുറിച്ചും ഈ ദേശത്ത് അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവർക്ക് ജന്മം നൽകുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
3 Pois assim diz o SENHOR a respeito dos filhos e a respeito das filhas que nascem neste lugar, e a respeito das suas mães que os dão à luz, e a respeito dos pais que os geraram nesta terra:
4 “അവർ മാരകരോഗത്താൽ മരിക്കും; ആരും അവരെക്കുറിച്ചു വിലപിക്കുകയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ, അവർ നിലത്തിനു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവർ നശിച്ചുപോകും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.”
4 Morrerão de mortes dolorosas. Eles não serão lamentados, nem serão eles enterrados. Porém eles serão como esterco sobre a face da terra, e serão consumidos pela espada, e pela fome, e as suas carcaças serão comida para as aves do céu e para os animais da terra.
5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ദുഃഖഭവനത്തിൽ ചെല്ലരുത്; വിലപിക്കുവാൻ പോകരുത്; അവരോടു സഹതാപം കാണിക്കുകയും അരുത്; ഞാൻ എന്‍റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു” എന്നു യഹോവയുടെ അരുളപ്പാടു.
5 Pois assim diz o SENHOR: Não entres na casa do luto, não vás a lamentar nem os lastimar, pois eu removi minha paz deste povo, diz o SENHOR, benignidade e misericórdia.
6 “വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവർക്കുവേണ്ടി വിലപിക്കുകയോ, സ്വയം മുറിവേല്പിക്കുകയോ, മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യുകയില്ല.
6 Tanto o grande quanto o pequeno morrerão nesta terra, eles não serão enterrados, nem homens lamentarão por eles, nem se cortarão, e nem se tornarão carecas por eles.
7 മരിച്ചവനെക്കുറിച്ച് വിലപിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടതിന് ആരും വിലാപത്തിങ്കൽ അവർക്ക് അപ്പം നുറുക്കിക്കൊടുക്കുകയില്ല; അപ്പനോ അമ്മയ്ക്കോ വേണ്ടി ആരും അവർക്ക് ആശ്വാസത്തിൻ്റെ പാനപാത്രം കുടിക്കുവാൻ കൊടുക്കുകയുമില്ല.
7 Nem homens rasgar-se-ão por eles em pranto, para os confortar pelo morto, nem lhes darão a taça de consolação para beber pelo pai, ou pela sua mãe.
8 “അവരോടുകൂടെ ഇരുന്നു ഭക്ഷിക്കുവാനും പാനം ചെയ്യുവാനും നീ വിരുന്നുവീട്ടിലേക്കു പോകരുത്.”
8 Tu também não irás adentrar a casa de banquete, para sentar-se com eles para comer, e para beber.
9 യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്ക് കാണത്തക്കവിധം ഞാൻ നിങ്ങളുടെ നാളുകളിൽ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളൻ്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.
9 Pois assim diz o SENHOR dos Exércitos, o Deus de Israel: Eis que eu farei cessar deste lugar, diante de vossos olhos, e em vossos dias, a voz de regozijo, e a voz de júbilo, a voz do noivo, e a voz da noiva.
10 “നീ ഈ വചനങ്ങളെല്ലാം ഈ ജനത്തോട് അറിയിക്കുമ്പോഴും ‘യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർത്ഥം എല്ലാം കല്പിച്ചത് എന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്ത്’ എന്നു അവർ നിന്നോട് ചോദിക്കുമ്പോഴും
10 E isto acontecerá, quando tu mostrares a este povo todas estas palavras. E eles dirão: Por que razão o Senhor pronunciou todo este grande mal contra nós? Ou qual é a nossa iniquidade? Ou qual é nosso pecado o qual cometemos contra o SENHOR nosso Deus?
11 “നീ അവരോടു പറയേണ്ടത്: “നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ എന്നെ ത്യജിച്ച് അന്യദേവന്മാരോടു ചേർന്നു അവരെ സേവിച്ചു നമസ്കരിക്കുകയും എന്നെ ഉപേക്ഷിച്ച് എന്‍റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കുകയും ചെയ്യുകകൊണ്ടു തന്നെ” എന്നു യഹോവയുടെ അരുളപ്പാടു.
11 Então tu lhes dirás: Porque vossos pais me abandonaram, diz o SENHOR, e andaram após outros deuses, e os serviram, e os adoraram, e me abandonaram, e não cumpriram a minha lei.
12 നിങ്ങളോ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും എന്‍റെ വാക്കു കേൾക്കാതെ അവനവന്‍റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചുനടക്കുന്നു.
12 E vós fizestes pior que vossos pais, pois, eis que, vós andais cada um após a imaginação de seu coração perverso, para que não me escuteis.
13 അതുകൊണ്ട് ഞാൻ നിങ്ങളെ ഈ ദേശത്തുനിന്ന്, നിങ്ങളും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്ക് നീക്കിക്കളയും; അവിടെ നിങ്ങൾ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാൻ നിങ്ങൾക്ക് കൃപ കാണിക്കുകയുമില്ല.
13 Portanto, eu vos retirarei desta terra para uma terra que vós não conheceis, nem vós, nem vossos pais, e lá vós servireis a outros deuses, dia e noite, onde não mais vos mostrarei favor.
14 “ആകയാൽ, ‘യിസ്രായേൽ മക്കളെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന യഹോവയാണ’ എന്നൊരിക്കലും പറയാതെ,
14 Portanto, eis que vêm dias, diz o SENHOR, em que isto não será mais dito: Vive o SENHOR, que retirou os filhos de Israel da terra do Egito.
15 ‘യിസ്രായേൽ മക്കളെ വടക്കെദേശത്തുനിന്നും താൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും കൊണ്ടുവന്ന യഹോവയാണ’ എന്നു പറയുന്ന കാലം വരും” എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്ക് ഞാൻ അവരെ വീണ്ടും കൊണ്ടുവരും.
15 Porém: Vive o SENHOR, que retirou os filhos de Israel da terra do norte, e das terras para onde ele os tinha levado. E eu os trarei novamente para a sua terra que dei para os seus pais.
16 “ഇതാ, ഞാൻ അനേകം മീൻപിടുത്തക്കാരെ വരുത്തും; അവർ അവരെ പിടിക്കും; അതിന്‍റെശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ അവരെ എല്ലാമലയിൽനിന്നും എല്ലാകുന്നിൽനിന്നും പാറപ്പിളർപ്പുകളിൽനിന്നും വേട്ടയാടിപ്പിടിക്കും” എന്നു യഹോവയുടെ അരുളപ്പാടു.
16 Eis que eu enviarei muitos pescadores, diz o SENHOR, e eles os pescarão, e depois mandarei vir muitos caçadores, e eles os caçarão sobre todo monte, e sobre toda colina, e dentro dos buracos das rochas.
17 “എന്‍റെ ദൃഷ്ടി അവരുടെ എല്ലാ വഴികളിലും ഇരിക്കുന്നു; അവ എനിക്ക് മറഞ്ഞിരിക്കുന്നില്ല; അവരുടെ അകൃത്യം എന്‍റെ കണ്ണിന് മറവായിരിക്കുന്നതുമില്ല.
17 Porque meus olhos estão sobre todos os seus caminhos. Eles não estão escondidos da minha face, nem está a sua iniquidade escondida dos meus olhos.
18 അവർ എന്‍റെ ദേശത്തെ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി, എന്‍റെ അവകാശത്തെ മലിനവും മ്ലേച്ഛവുമായ ശവങ്ങളാൽ നിറച്ചിരിക്കുകയാൽ, ഞാൻ ആദ്യം തന്നെ അവരുടെ അകൃത്യത്തിനും അവരുടെ പാപത്തിനും ഇരട്ടി പകരം ചെയ്യും.“
18 E primeiramente recompensarei em dobro a sua iniquidade e o seu pecado, porque eles profanaram minha terra, eles encheram minha herança com as carcaças das suas coisas detestáveis e abomináveis.
19 എന്‍റെ ബലവും എന്‍റെ കോട്ടയും
19 Ó SENHOR, minha força, e minha fortaleza, e meu refúgio no dia de aflição, os gentios virão a ti desde os confins da terra e dirão: Certamente nossos pais herdaram mentiras, vaidade, e coisas em que não há proveito.
20 തനിക്കു ദേവന്മാരെ ഉണ്ടാക്കുവാൻ മനുഷ്യന് കഴിയുമോ?
20 Fará um homem deuses para ele mesmo, que não são deuses?
21 “ആകയാൽ ഈ ഒരു പ്രാവശ്യം ഞാൻ അവരെ പഠിപ്പിക്കും; എന്‍റെ കയ്യും എന്‍റെ ബലവും ഞാൻ അവരെ അറിയിക്കും; എന്‍റെ നാമം യഹോവ എന്നു അവർ അറിയും.”
21 Portanto, eis que desta vez eu os farei saber, eu os farei conhecer a minha mão e o meu poder. E eles saberão que meu nome é O SENHOR.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jeremias 16, comparar traduções ou montar um estudo — tudo direto pelo WhatsApp.