Hebreus 11
Indian Revised Version in Malayalam (MAL) vs AAI
1 എന്നാൽ വിശ്വാസം എന്നതോ, ധൈര്യത്തോടെ ചിലത് പ്രതീക്ഷിക്കുന്ന ഒരുവന്‍റെ ഉറപ്പാണ്. അത് കാണാൻ കഴിയാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
1 Baitumatum ana itinin i sawar ta anababatun taso’ob ema’ama boro nuhi nafot tanama’am nati sawar tanab. Naatu sawar ta men ta’i’itin, baise taso’ob nati sawar i ema’am boro tanab, nati i boun baitumatum tao’o.
2 ഇപ്രകാരമല്ലോ പൂർവ്വപിതാക്കന്മാർക്ക് തങ്ങളുടെ വിശ്വാസം നിമിത്തം ദൈവത്തിന്‍റെ അംഗീകാരം ലഭിച്ചത്.
2 Imih ata a’agir marasika hima’ama hai baitumatumamaim God itin, ana baibasit itih.
3 ഈ പ്രപഞ്ചം ദൈവത്തിന്‍റെ കല്പനയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നും, നാം കാണുന്ന ഈ ലോകത്തിനു, ദൃശ്യമായതല്ല കാരണം, പ്രത്യുത പ്രപഞ്ചം ദൈവത്തിന്‍റെ വചനത്താൽ സൃഷ്ടിക്കപ്പെട്ടു എന്നും നാം വിശ്വാസത്താൽ മനസ്സിലാക്കുന്നു.
3 Baitumatumamaim taso’ob tafaramamaim sawar etei i God awanamaim eo himatar, naatu iti sawar himamatar i men ta’i’itahimaim eo himataramih, baise buriburihimaim.
4 വിശ്വാസത്താൽ ഹാബെൽ ദൈവത്തിന് കയീൻ്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവനു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു. ദൈവം അവന്‍റെ വഴിപാടിന് സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.
4 Baitumatumamaim Abel siwar gewasinamak bai na God bitin i men Cain ana siwar na’atube’emih. Ana baitumatumamaim God iyasisir ana ef mutufurin rouw eo, anayabin ana siwar gewasin. Abel i marasik morob, baise ana baitumatumamaim fanan i ema’ama.
5 വിശ്വാസത്താൽ ഹാനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിനു മുമ്പെ സാക്ഷ്യം പ്രാപിച്ചു.
5 Baitumatumamaim Enoch morobo’e, yawasin au mar yen, sabuw hinuwih men hitita’ur, anayabin God bora’ah. Baise au mar yena’e ana veya abisa sisinaf God itin eo, “O isa ayu abiyasisir.”
6 എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം തന്നെ; ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം വാഴുന്നു എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടത് ആവശ്യമാകുന്നു.
6 Orot babin yait aurin baitumatum en God nati orot babin isan men ebiyasisir, anayabin orot babin yait God nanamaim titamih i nitumatum God i ema’am, naatu orot babin yait turobe’emaim enunuwih ana baiyan boro nitih.
7 വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ട് ദൈവിക ഭയത്തോടെ തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായിട്ട് ഒരു പെട്ടകം തീർത്തു; അങ്ങനെ ആ അനുസരണത്തിൻ്റെ പ്രവർത്തി നിമിത്തം അവൻ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്താലുള്ള നീതിയ്ക്ക് അവകാശിയായി തീരുകയും ചെയ്തു.
7 Baitumatumamaim sawar abisa boro hitamatar isan God Noah bimatanuw ana veya, bir kakafiyinamaim God fanan bai wa wowab aawan natunatun bairi hiyawasih. Ana baitumatumamaim tafaram ana kakafinane kusib tabaratait tit nabin bat, naatu God biyanane yawas mutufurin bain ana baibasit ma’ama ana baitumatumamaim bai.
8 വിശ്വാസത്താൽ അബ്രാഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്ക് പോകുവാനുള്ള വിളികേട്ടപ്പോൾ, അനുസരണത്തോടെ എവിടേക്ക് പോകുന്നു എന്നറിയാതെ പുറപ്പെട്ടു.
8 Baitumatumamaim Abraham tafaram ta boro uf i nowanamih tamamatar isan God eo’omatan ana veya’amaim, God fanan bai ana tafaram itumar misir asir remor kwaneyan in.
9 വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്ത് ഒരു പരദേശി എന്നപോലെ ചെന്നു വാഗ്ദത്തത്തിന് കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ കൂടാരങ്ങളിൽ പാർത്തു.
9 Baitumatumamaim Abraham na omatanen me’emaim tit, touman orot na’atube menah tatabirih hai tafaramamaim sis ya ma remor. Isaac naatu Jacob hairi auman na’atube hisinaf, anayabin i auman me nati isan God eomatanih.
10 ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി താൻ ദർശനത്തോടെ കാത്തിരുന്നു.
10 Abraham sisimaim ma reremor anayabin i bitumatum bar merar gewasin anababatun God taiyuwin yakitifuw wowowab imaim boro narun wanatowan nitutut nama.
11 വിശ്വാസത്താൽ അബ്രാഹാമും, സാറായും തങ്ങൾക്ക് ഒരു മകനെ നൽകും എന്നു വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന് ശക്തിപ്രാപിച്ചു.
11 Iban maiye kwana’itin, Abraham i iregah naatu Sarah i a’arin, baise baitumatumamaim Abraham, kek tamah matar, anayabin i so’ob God ana omatanen isah i mar etei ebobosunusunub.
12 അതുകൊണ്ട് മൃതപ്രായനായവനായ ഈ ഒരുവനിൽനിന്ന് തന്നെയാണ്, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതികൾ ജനിച്ചത്.
12 Imih bebeyan tana’itin, Abraham biyan etei i morob, baise iti orot ta’imon biyanane ana ub ra’at tafaram awan karatan, daman naatu dones na’atube baiyabin en.
13 ഇവർ എല്ലാവരും വാഗ്ദത്ത നിവൃത്തി പ്രാപിച്ചില്ലെങ്കിലും ദൂരത്തുനിന്ന് അത് കണ്ടു സ്വാഗതം ചെയ്തും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞും കൊണ്ടു വിശ്വാസത്തിൽ മരിച്ചു.
13 Iti sabuw erebaitumatum hima’am himorob, sawar God eo’omatanih men hibai, baise hinuwamo ef yok na’in hi’itin, naatu yasisiramaim nati sawar hai merar hiyi. Imih taiyuwih isah iti tafaramamaim i nah toumanih naatu ef rimurih na’atube hima.
14 ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അവർക്കായി അന്വേഷിക്കുന്നു എന്നു വ്യക്തമാക്കുന്നു.
14 Anayabin sabuw sawar iti na’atube isah teo i tafaram ta bain nowah matar, imaim wanatowan ma’amih tinunuwet.
15 വാസ്തവമായും അവർ വിട്ടുപോന്ന ദേശത്തെ ഓർത്തിരുന്നു എങ്കിൽ മടങ്ങിപ്പോകുവാൻ അവസരം ഉണ്ടായിരുന്നുവല്ലോ.
15 Naatu hai tafaram atamanin hibihamiy isan hitanotanot na’at, marasika boro ef hitanuwet hitamatabir maiye.
16 പക്ഷേ അവരോ അധികം നല്ല ദേശത്തെ തന്നെ, അതായത് സ്വർഗ്ഗീയമായതിനെ തന്നെ പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
16 Baise nati efanin i tafaram ta gewasin anababatun hinunuwih, tafaram no maramaim. Isan imih God isan hai God hirouw hio i men biyah eo’ohow. Anayabin hai bar merar gewasin imaim wanatowan ma isan yabuna’ika.
17 വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. അതെ, വാഗ്ദത്തങ്ങളെ സന്തോഷത്തോടെ കൈക്കൊണ്ടവൻ തന്‍റെ ഏകജാതനെ യാഗം അർപ്പിച്ചു;
17 God routobon Abraham bitin ana veya, baitumatumamaim natun ta’imonamo Isaac bai siboromih yai. God ana omatanen Abraham isan i iti na’atube eo,
18 മുന്നമേ യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്‍റെ സന്തതി എന്നു വിളിക്കപ്പെടും എന്ന അരുളപ്പാടു അവനു ലഭിച്ചിരുന്നു
18 “O natu Isaac wanawananamaim boro a ub nara’at.” Baise God Abraham rurutubun ana veya Abraham nowarasit.
19 യിസ്ഹാക്കിനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കുവാൻ ദൈവം ശക്തൻ എന്നു അബ്രാഹാം വിശ്വസിക്കുകയും, മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കുകയും ചെയ്തു.
19 Abraham so’ob Isaac namomorob God karam boro niyawas maiye, naatu ana itinin boro iti na’atube tatao, Abraham natun easabunibo uman botan.
20 വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ച് അനുഗ്രഹിച്ചു.
20 Baitumatumamaim Isaac natunatun rou’ab, Jacob, Esau hairi baigegewasin itih, mar boro hai ma gewas isan.
21 വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്‍റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്‍റെ ഊന്നുവടിയുടെ അറ്റത്തു ചാരിക്കൊണ്ട് നമസ്കരിക്കയും ചെയ്തു.
21 Jacob baitumatumamaim ma’am iregah morobomih ana veya na kakabom auman Joseph natunatun rou’ab igegewasinih. Naatu ana tu’umaim ibais kuso bat God ana merar yi.
22 വിശ്വാസത്താൽ യോസേഫ് താൻ മരിക്കാറായപ്പോൾ യിസ്രായേൽ മക്കളുടെ പുറപ്പാടിന്‍റെ കാര്യം ഓർമ്മിപ്പിച്ചു, തന്‍റെ അസ്ഥികൾ അവരോടൊപ്പം എടുക്കേണം എന്നു കല്പന കൊടുത്തു.
22 Baitumatumamaim Joseph morobomih ana veya na kakabom auman, Israel sabuw Egypt baihamiyin maiye tit isan hai tur eowen, naatu ana rarik auman bai tit isan hai tur eowen.
23 മോശെ ജനിച്ചപ്പോൾ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടിട്ട്, വിശ്വാസത്താൽ രാജാവിന്‍റെ കല്പന ഭയപ്പെടാതെ അവനെ മൂന്നുമാസം ഒളിപ്പിച്ചുവച്ചു.
23 Baitumatumamaim Moses tutufuw ana veya hinah tamah sumar tounu hibun hima, aiwob orot ana ofafar fokarin eo isan men hibirumih. Anayabin kek tufuw hi’i’itin i men kek afa na’atube’emih.
24 വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ ഫറവോന്‍റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും,
24 Baitumatumamaim Moses ra’at yen orot mamatar ana veya’amaim, i men kok boro Pharaoh natun babitai natun hitarouw hitao.
25 പകരം പാപത്തിന്‍റെ അല്പകാലത്തെ സന്തോഷത്തേക്കാളും ദൈവജനത്തോട് കൂടെ കഷ്ടമനുഭവിക്കുന്നത് നല്ലതെന്ന് കണ്ടു അത് തിരഞ്ഞെടുക്കുകയും ചെയ്തു.
25 Imih iti yasisir kakafin mar kafai baiyasisir isan i kwahir, naatu God ana sabuw bairi bai’akir isan rubin.
26 ഭാവിയിൽ ലഭിക്കുവാനുള്ള പ്രതിഫലം നോക്കിയതുകൊണ്ട് മിസ്രയീമിലെ നിക്ഷേപങ്ങളേക്കാൾ ക്രിസ്തു നിമിത്തമുള്ള നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
26 I ana not Keriso wabinamaim sabuw biya’ohow hinitin nabi’akir ana gewasin i ra’at kwanekwan men Egypt wanawan toto buyoy gewasin yomanin en na’atube’emih. Anayabin i ana not etei i ana baiyan boro nan isan yayabuna.
27 വിശ്വാസത്താൽ മോശെ മിസ്രയീം വിട്ടുപോന്നു. അവൻ കാണാനാകാത്ത ദൈവത്തെ കണ്ടതുപോലെ ഉറച്ചുനില്ക്കുകയാൽ രാജാവിന്‍റെ കോപത്തെ ഭയപ്പെട്ടില്ല.
27 Baitumatumamaim Moses misir Egypt ihamiy tit, aiwob orot yan soso’ar isan men bir, baise itafofor tit. Anayabin God wa’iwa’irinamaim ma’am Moses itin.
28 വിശ്വാസത്താൽ അവൻ തങ്ങളുടെ കടിഞ്ഞൂലുകളെ സംഹാരകൻ തൊടാതിരിപ്പാൻ പെസഹ ആചരിക്കുകയും വാതിലുകളിൽ രക്തം തളിക്കുകയും ചെയ്തു.
28 Baitumatumamaim Moses Tar Nowaten ana bowabow imatar bobaituw hai rara etawan hidadawiren. Saise Gurusenayan kek ai’in rouwamih nanan Israel hai kek ai’in men narouw hinamorob.
29 വിശ്വാസത്താൽ അവർ ഉണങ്ങിയ നിലത്തു കൂടെ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അത് മിസ്രയീമ്യർ ചെയ്‌വാൻ നോക്കിയപ്പോൾ ചെങ്കടൽ അവരെ വിഴുങ്ങികളഞ്ഞു.
29 Baitumatumamaim Israel sabuw riy gagamin wabin Red Sea mamah me yanabe hirabon rewan roun hiyen. Baise Egypt baiyowayah hi’ufnunih hirarabon riy matabir maiye re etei himorob.
30 വിശ്വാസത്താൽ അവർ ഏഴു ദിവസം യെരിഹോപട്ടണ മതിലിനു ചുറ്റും നടന്നപ്പോൾ മതിൽ ഇടിഞ്ഞുവീണു.
30 Baitumatumamaim Israel sabuw veya etei umat roun rou’ab tafaram Jericho bar merar gagamin fur ufun hibiwaibibib ufunamaim fur tafofor re sabuw etei himorob.
31 വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടതിനാൽ അനുസരണം കെട്ടവരോടു കൂടെ നശിക്കാതിരുന്നു.
31 Baitumatumamaim babin ef remorayan wabin Rahab sabuw baifanasairayah hi’a’asbunubunuwen i men hi’asabunimih, anayabin Israel orot rafot rouwayah hinan hai merar yi buwih ana baremaim hirun.
32 ഇനി ഞാൻ എന്ത് പറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ച് വിവരിപ്പാൻ സമയം പോരാ.
32 Tur i moumurih na’in tema’am baise veya men ema’am boro Gideon, Barak, Samson, Jephthah, David, Samuel naatu dinab oro’orot isah anao kwananowar.
33 വിശ്വാസത്താൽ അവർ രാജ്യങ്ങളെ കീഴടക്കി, നീതി പ്രവർത്തിച്ചു, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായില്‍ നിന്നും വിടുവിക്കപ്പെട്ടു,
33 Baitumatumamaim tafaram afa hai aiwob hirouw hinunih, ma gewas ana efamaim sabuw hikaifih bairi hima. Naatu God abisa eomatanih itih, hisinaf lion awah hibit anihimih men hi’anih.
34 തീയുടെ ബലം കെടുത്തി, വാൾമുനയിൽ നിന്നും രക്ഷപ്രാപിച്ചു, രോഗത്തിൽ സൗഖ്യം പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു.
34 Sabuw ata wairaf in bitakir wan hirouw hiyey men e’arahih, afa kaiy wanane hibihir, afa hiririm hi’inu’in hai fair hibai maiye, afa ahay waf wanawanan hirun nah hi’aiseyasey hibat rakit hi’abargiyigiyih.
35 സ്ത്രീകൾക്ക് തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേറ്റതിനാൽ തിരികെ ലഭിച്ചു; മറ്റുചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പ് ലഭിക്കേണ്ടതിന് മോചനം സ്വീകരിക്കാതെ പീഢനം ഏറ്റു.
35 Baibin afa taih tuwah morobone God iyawasih itih, afa morob hirubin God hibitumitum isan rakit himisir hibow hirouw biyah hibeyat, biyababan bai’akir gagamin maiyow hibai. Anayabin i hiso’ob morobone misir maiye isan i boro gewasinamaim hinamisir maiye.
36 വേറെ ചിലർ പരിഹാസം, ചാട്ടവാർ, ചങ്ങല, തടവ് ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.
36 Afa hi’iyabih hi’uwih kwanikwaniyih naatu hibow hirouw biyah hikwimih, afa hibow hifatumih hin dibur hiya.
37 കല്ലേറ് ഏറ്റു, ഈർച്ചവാളാൽ രണ്ടായി അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു.
37 Afa kabayamaim hirouw himorob, afa naiwah so’omaim hiboro’omen, afa kaiyomaim hiyow himorob, afa bai’akir gagamin maiyow hibai, sheep, goat, bunibunihimaim ar faifuw hisakir hiyon, yababan hibai aurih sawar i’en, aa murumurubih hi’a’akir naatu hirukoukuwih hima hiremor.
38 കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്ക് യോഗ്യമായിരുന്നില്ല.
38 Iti tafaramamaim hai ma isan i men igewasin, sabuw toumanih na’atube arar yan, oyaw an, watu wanawanan, sou wanawanan imaim hi’in hima hiremor.
39 അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്ത നിവൃത്തി പ്രാപിച്ചില്ല.
39 Sabuw iti etei i hai baitumatumamaim wabih iti tema’am, baise sawar abisa God eo’omatanih men yait ta bai.
40 അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന് ദൈവം നമുക്കുവേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.
40 Anayabin God ana kok nati sabuw i boro hinama hinakaif saise it bairit auta’imon nati sawar gewasin nafaramit youn.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Hebreus 11, comparar traduções ou montar um estudo — tudo direto pelo WhatsApp.