Gênesis 38
Indian Revised Version in Malayalam (MAL) vs ARA
1 അക്കാലത്ത് യെഹൂദാ തന്‍റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യൻ്റെ അടുക്കൽ ചെന്നു;
1 Aconteceu, por esse tempo, que Judá se apartou de seus irmãos e se hospedou na casa de um adulamita, chamado Hira.
2 അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യൻ്റെ മകളെ കണ്ടു; അവളെ വിവാഹംചെയ്തു.
2 Ali viu Judá a filha de um cananeu, chamado Sua; ele a tomou por mulher e a possuiu.
3 അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; യെഹൂദാ അവനു ഏർ എന്നു പേരിട്ടു.
3 E ela concebeu e deu à luz um filho, e o pai lhe chamou Er.
4 അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവൾ അവനു ഓനാൻ എന്നു പേരിട്ടു.
4 Tornou a conceber e deu à luz um filho; a este deu a mãe o nome de Onã.
5 അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവനു ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ യെഹൂദാ കെസീബിൽ ആയിരുന്നു.
5 Continuou ainda e deu à luz outro filho, cujo nome foi Selá; ela estava em Quezibe quando o teve.
6 യെഹൂദാ തന്‍റെ ആദ്യജാതനായ ഏരിനു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.
6 Judá, pois, tomou esposa para Er, o seu primogênito; o nome dela era Tamar.
7 യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അപ്രിയനായിരുന്നതുകൊണ്ട് യഹോവ അവനെ മരണത്തിനിരയാക്കി.
7 Er, porém, o primogênito de Judá, era perverso perante o Senhor , pelo que o Senhor o fez morrer.
8 അപ്പോൾ യെഹൂദാ ഓനാനോട്: “നിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ച്, ജ്യേഷ്ഠന്‍റെ പേർക്ക് സന്തതിയെ ജനിപ്പിക്കുക” എന്നു പറഞ്ഞു.
8 Então, disse Judá a Onã: Possui a mulher de teu irmão, cumpre o levirato e suscita descendência a teu irmão.
9 എന്നാൽ ആ സന്തതി തൻ്റേതായിരിക്കുകയില്ല എന്നു ഓനാൻ അറിയുകകൊണ്ട് ജ്യേഷ്ഠന്‍റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന് ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു.
9 Sabia, porém, Onã que o filho não seria tido por seu; e todas as vezes que possuía a mulher de seu irmão deixava o sêmen cair na terra, para não dar descendência a seu irmão.
10 അവൻ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് യഹോവ ഇവനെയും മരണത്തിനിരയാക്കി.
10 Isso, porém, que fazia, era mau perante o Senhor , pelo que também a este fez morrer.
11 അപ്പോൾ യെഹൂദാ തന്‍റെ മരുമകളായ താമാറിനോട്: “എന്‍റെ മകൻ ശേലാ പ്രായപൂർത്തിയാകുവോളം നീ അപ്പന്‍റെ വീട്ടിൽപോയി വിധവയായി വസിക്കുക” എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്നു അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്‍റെ വീട്ടിൽപോയി പാർത്തു.
11 Então, disse Judá a Tamar, sua nora: Permanece viúva em casa de teu pai, até que Selá, meu filho, venha a ser homem. Pois disse: Para que não morra também este, como seus irmãos. Assim, Tamar se foi, passando a residir em casa de seu pai.
12 കുറെ കാലം കഴിഞ്ഞ് ശൂവയുടെ മകൾ യെഹൂദായുടെ ഭാര്യ മരിച്ചു; യെഹൂദായുടെ ദുഃഖം മാറിയശേഷം അവൻ തന്‍റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തിമ്നായിൽ തന്‍റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനുപോയി.
12 No correr do tempo morreu a filha de Sua, mulher de Judá; e, consolado Judá, subiu aos tosquiadores de suas ovelhas, em Timna, ele e seu amigo Hira, o adulamita.
13 “നിന്‍റെ അമ്മായിയപ്പൻ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനു തിമ്നായ്ക്കു പോകുന്നു” എന്നു താമാറിന് അറിവുകിട്ടി.
13 E o comunicaram a Tamar: Eis que o teu sogro sobe a Timna, para tosquiar as ovelhas.
14 ശേലാ പ്രായപൂർത്തിയായിട്ടും തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവൾ വിധവാവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീം പട്ടണത്തിന്‍റെ വാതിൽക്കൽ ഇരുന്നു.
14 Então, ela despiu as vestes de sua viuvez, e, cobrindo-se com um véu, se disfarçou, e se assentou à entrada de Enaim, no caminho de Timna; pois via que Selá já era homem, e ela não lhe fora dada por mulher.
15 യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു വിചാരിച്ചു.
15 Vendo-a Judá, teve-a por meretriz; pois ela havia coberto o rosto.
16 അവൻ വഴിയരികെ അവളുടെ അടുക്കലേക്ക് തിരിഞ്ഞു തന്‍റെ മരുമകൾ എന്നു അറിയാതെ: “വരിക, ഞാൻ നിന്‍റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. “എന്‍റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്ത് തരും?” എന്നു അവൾ ചോദിച്ചു.
16 Então, se dirigiu a ela no caminho e lhe disse: Vem, deixa-me possuir-te; porque não sabia que era a sua nora. Ela respondeu: Que me darás para coabitares comigo?
17 “ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം” എന്നു അവൻ പറഞ്ഞു.
17 Ele respondeu: Enviar-te-ei um cabrito do rebanho. Perguntou ela: Dar-me-ás penhor até que o mandes?
18 “ഞാൻ നിനക്കു എന്ത് പണയം തരേണം?” എന്നു അവൻ ചോദിച്ചു.
18 Respondeu ele: Que penhor te darei? Ela disse: O teu selo, o teu cordão e o cajado que seguras. Ele, pois, lhos deu e a possuiu; e ela concebeu dele.
19 പിന്നെ അവൾ എഴുന്നേറ്റുപോയി, തന്‍റെ മൂടുപടം നീക്കി വിധവാവസ്ത്രം ധരിച്ചു.
19 Levantou-se ela e se foi; tirou de sobre si o véu e tornou às vestes da sua viuvez.
20 സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കിവാങ്ങേണ്ടതിന് യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്‍റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും.
20 Enviou Judá o cabrito, por mão do adulamita, seu amigo, para reaver o penhor da mão da mulher; porém não a encontrou.
21 അവൻ ആ സ്ഥലത്തെ ആളുകളോട്: “എനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ?” എന്നു ചോദിച്ചു.
21 Então, perguntou aos homens daquele lugar: Onde está a prostituta cultual que se achava junto ao caminho de Enaim? Responderam: Aqui não esteve meretriz nenhuma.
22 അവൻ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: “ഞാൻ അവളെ കണ്ടില്ല; ‘ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല’ എന്നു അവിടെയുള്ള ആളുകൾ പറഞ്ഞു” എന്നു പറഞ്ഞു.
22 Tendo voltado a Judá, disse: Não a encontrei; e também os homens do lugar me disseram: Aqui não esteve prostituta cultual nenhuma.
23 “അപ്പോൾ യെഹൂദാ നമുക്ക് അപകീർത്തി ഉണ്ടാകാതിരിക്കുവാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും” എന്നു പറഞ്ഞു.
23 Respondeu Judá: Que ela o guarde para si, para que não nos tornemos em opróbrio; mandei-lhe, com efeito, o cabrito, todavia, não a achaste.
24 ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ട്: “നിന്‍റെ മരുമകൾ താമാർ പരസംഗം ചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു” എന്നു യെഹൂദായ്ക്ക് അറിവുകിട്ടി.
24 Passados quase três meses, foi dito a Judá: Tamar, tua nora, adulterou, pois está grávida. Então, disse Judá: Tirai-a fora para que seja queimada.
25 അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പൻ്റെ അടുക്കൽ ആളയച്ച്: “ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേത് എന്നു നോക്കി അറിയേണം” എന്നു പറയിച്ചു.
25 Em tirando-a, mandou ela dizer a seu sogro: Do homem de quem são estas coisas eu concebi. E disse mais: Reconhece de quem é este selo, e este cordão, e este cajado.
26 യെഹൂദാ അവയെ അറിഞ്ഞ്: “അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്‍റെ മകൻ ശേലാവിനു കൊടുത്തില്ല” എന്നു പറഞ്ഞു; അതിൽപിന്നെ അവളെ പ്രാപിച്ചതുമില്ല.
26 Reconheceu-os Judá e disse: Mais justa é ela do que eu, porquanto não a dei a Selá, meu filho. E nunca mais a possuiu.
27 അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.
27 E aconteceu que, estando ela para dar à luz, havia gêmeos no seu ventre.
28 അവൾ പ്രസവിക്കുമ്പോൾ ഒരു കുഞ്ഞ് കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്‍റെ കൈയ്ക്കു കെട്ടി; “ഇവൻ ആദ്യം പുറത്തു വന്നു” എന്നു പറഞ്ഞു.
28 Ao nascerem, um pôs a mão fora, e a parteira, tomando-a, lhe atou um fio encarnado e disse: Este saiu primeiro.
29 അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോൾ അവന്‍റെ സഹോദരൻ പുറത്തു വന്നു: “നീ ഛിദ്രം ഉണ്ടാക്കിയത് എന്ത്” എന്നു അവൾ പറഞ്ഞു. അതുകൊണ്ട് അവനു പേരെസ്സ് എന്നു പേരിട്ടു.
29 Mas, recolhendo ele a mão, saiu o outro; e ela disse: Como rompeste saída? E lhe chamaram Perez.
30 അതിന്‍റെശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്‍റെ സഹോദരൻ പുറത്തു വന്നു; അവനു സേരെഹ് എന്നു പേരിട്ടു.
30 Depois, lhe saiu o irmão, em cuja mão estava o fio encarnado; e lhe chamaram Zera.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Gênesis 38, comparar traduções ou montar um estudo — tudo direto pelo WhatsApp.