Ezequiel 43

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 അനന്തരം ആ മനുഷ്യന്‍ എന്നെ ഗോപുരത്തിലേക്ക്, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നെ, കൊണ്ടുചെന്നു;
1 Em seguida, ele me levou ao portão, o mesmo portão que olhava em direção ao leste;
2 അപ്പോൾ യിസ്രായേലിന്‍റെ ദൈവത്തിന്‍റെ തേജസ്സ് കിഴക്കുനിന്ന് വന്നു; അതിന്‍റെ മുഴക്കം പെരുവെള്ളത്തിന്‍റെ ഇരച്ചിൽപോലെ ആയിരുന്നു; ഭൂമി അവിടുത്തെ തേജസ്സുകൊണ്ട് പ്രകാശിച്ചു.
2 e, eis que a glória do Deus de Israel veio do caminho do leste; e a sua voz era como a voz de muitas águas, e a terra brilhou com a sua glória.
3 ഇതു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിക്കുവാൻ ഞാൻ വന്നപ്പോൾ കണ്ട ദർശനംപോലെ തന്നെ; ഈ ദർശനങ്ങൾ കെബാർനദീതീരത്തുവച്ച് ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; അപ്പോൾ ഞാൻ കവിണ്ണുവീണു.
3 E, ela era de acordo com a aparência da visão que eu tive, de acordo com a visão que eu tive quando vim para destruir a cidade; e as visões eram como as visões que tive junto ao rio Quebar; e eu caí sobre a minha face.
4 യഹോവയുടെ തേജസ്സ് കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി ആലയത്തിലേക്കു പ്രവേശിച്ചു.
4 E a glória do SENHOR entrou na casa pelo caminho do portão, cuja vista está em direção ao leste.
5 ആത്മാവ് എന്നെ എടുത്ത് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സ് ആലയത്തെ നിറച്ചിരുന്നു.
5 Assim, o Espírito me tomou e me levou ao átrio interior; e eis que a glória do SENHOR encheu a casa.
6 ആ പുരുഷൻ എന്‍റെ അടുക്കൽ നില്ക്കുമ്പോൾ, ആലയത്തിൽനിന്ന് ഒരുവൻ എന്നോട് സംസാരിക്കുന്നത് ഞാൻ കേട്ടു.
6 E, eu o ouvi falando comigo de dentro da casa, e o homem se pôs em pé junto de mim.
7 അവിടുന്ന് എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, ഇത് ഞാൻ എന്നേക്കും യിസ്രായേൽ മക്കളുടെ മദ്ധ്യത്തിൽ വസിക്കുന്ന എന്‍റെ സിംഹാസനത്തിന്‍റെ സ്ഥലവും എന്‍റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേൽഗൃഹമോ, അവരുടെ രാജാക്കന്മാരോ, അവരുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ അവരുടെ രാജാക്കന്മാരുടെ ശവങ്ങൾകൊണ്ടും
7 E ele disse-me: Filho do homem, este é o lugar do meu trono, e o lugar das solas dos meus pés, onde eu habitarei no meio dos filhos de Israel para sempre; e o meu santo nome a casa de Israel não mais contaminará, nem eles nem os seus reis, através de sua prostituição, nem pelas carcaças de seus reis, nos seus lugares altos.
8 എനിക്കും അവർക്കും ഇടയിൽ ഒരു ഭിത്തി മാത്രം ഉണ്ടായിരിക്കത്തക്കവിധം അവരുടെ ഉമ്മരപ്പടി എന്‍റെ ഉമ്മരപ്പടിയും അവരുടെ കട്ടിള എന്‍റെ കട്ടിളയും ആക്കുന്നതുകൊണ്ടും എന്‍റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവർ ചെയ്ത മ്ലേച്ഛതകളാൽ അവർ എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ട് ഞാൻ എന്‍റെ കോപത്തിൽ അവരെ നശിപ്പിച്ചു.
8 No estabelecer de sua soleira pelas minhas soleiras, e de seu pilar pelos meus pilares, e do muro entre mim e eles, eles contaminaram meu santo nome através de suas abominações que cometeram; portanto, eu os consumi na minha ira.
9 ഇപ്പോൾ അവർ അവരുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയട്ടെ; എന്നാൽ ഞാൻ അവരുടെ മദ്ധ്യത്തിൽ എന്നേക്കും വസിക്കും.
9 Agora, que ponham de lado sua prostituição e as carcaças dos seus reis longe de mim, e eu habitarei no meio deles para sempre.
10 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം അവരുടെ അകൃത്യങ്ങളെക്കുറിച്ച് ലജ്ജിക്കേണ്ടതിന് നീ ഈ ആലയം അവരെ കാണിക്കുക; അവർ അതിന്‍റെ മാതൃക അളക്കട്ടെ.
10 Tu, ó filho do homem, mostra a casa aos da casa de Israel, para que eles possam se envergonhar de suas iniquidades, e que meçam o padrão.
11 അവർ ചെയ്ത സകലത്തെയുംകുറിച്ച് അവർ ലജ്ജിച്ചാൽ നീ ആലയത്തിന്‍റെ ആകൃതിയും സംവിധാനവും, അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളും, അതിന്‍റെ മാതൃകകളും സകലവ്യവസ്ഥകളും അതിന്‍റെ സകലനിയമങ്ങളും അവരെ അറിയിച്ച്, അവർ അതിന്‍റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ച് അനുഷ്ഠിക്കേണ്ടതിന് അതെല്ലാം അവർ കാണതക്കവിധം എഴുതിവയ്ക്കുക.
11 E se eles se envergonham de tudo o que fizeram, mostra-os a forma da casa, e o seu estilo, e as suas saídas, e as suas entradas, e todas as suas formas, e todas as suas ordenanças, e todas as suas formas, e todas as suas leis; e escreve isto à vista deles, para que eles possam guardar toda a sua forma, e todas as suas ordenanças, e as cumpram.
12 ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പർവ്വതത്തിന്‍റെ മുകളിൽ അതിന്‍റെ അതിർത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം.
12 Esta é a lei da casa: Sobre o topo do monte todo o seu limite ao redor será santíssimo; eis que esta é a lei da casa.
13 മുഴപ്രകാരം യാഗപീഠത്തിന്‍റെ അളവ് ഇവയാണ് മുഴം ഒന്നിന് ഒരു മുഴവും നാലു വിരലും: ചുവട് ഒരു മുഴം; വീതി ഒരു മുഴം; അതിന്‍റെ അകത്ത് ചുറ്റുമുള്ള വക്ക് ഒരു ചാൺ. യാഗപീഠത്തിന്‍റെ ഉയരം ഇപ്രകാരമാണ്:
13 E estas são as medidas do altar, segundo os côvados; o côvado de um côvado e um palmo de largura; até o fundo será de um côvado, e a largura de um côvado, e a sua margem pela sua borda ao redor será de um palmo; e este será o lugar mais alto do altar.
14 നിലത്തുള്ള അതിന്‍റെ ചുവടുമുതൽ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ ചെറിയ തട്ടുമുതൽ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം.
14 E do fundo, sobre o chão até a armação inferior haverá dois côvados, e a largura um côvado, e desde a armação menor até a armação maior haverá quatro côvados, e a largura um côvado.
15 ഇങ്ങനെ മുകളിലെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്‍റെ അടുപ്പിൽനിന്ന് മുകളിലേക്ക് നാലു കൊമ്പ് ഉണ്ടായിരിക്കേണം;
15 Assim o altar será de quatro côvados; e desde o altar e para cima haverá quatro chifres.
16 യാഗപീഠത്തിന്‍റെ അടുപ്പിന്‍റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കണം.
16 E o altar será de doze côvados de comprimento, e doze de largura, quadrado nos seus quatro lados.
17 അതിന്‍റെ നാലു വശത്തുമുള്ള തട്ട് പതിനാലു മുഴം നീളവും പതിനാലു മുഴം വീതിയും അതിന്‍റെ ചുറ്റുമുള്ള വക്ക് അര മുഴവും ചുവട് ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്‍റെ പടികൾ കിഴക്കോട്ടായിരിക്കണം.
17 E a armação será de catorze côvados de comprimento, e catorze de largura, nos seus quatro lados; e a margem ao redor dela será de meio côvado, e o seu fundo será de um côvado ao redor; e os seus degraus olharão em direção ao leste.
18 പിന്നെ അവിടുന്ന് എന്നോട് കല്പിച്ചത്: “മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ യാഗപീഠം ഉണ്ടാക്കുന്ന നാളിൽ അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിനും രക്തം തളിക്കേണ്ടതിനും അതിനെക്കുറിച്ചുള്ള ചട്ടങ്ങൾ ഇവയാണ്:
18 E ele disse-me: Filho do homem, assim diz o Senhor DEUS: Estas são as ordenanças do altar, no dia em que eles o fizerem, para oferecerem oferta queimada sobre ele e para aspergirem sangue sobre ele.
19 എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവരുന്ന സാദോക്കിന്‍റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാർക്ക്, പാപയാഗമായി ഒരു കാളക്കുട്ടിയെ നീ കൊടുക്കേണം” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
19 E tu darás aos sacerdotes, os levitas, que são a semente de Zadoque, que se aproximam para ministrarem a mim, diz o Senhor DEUS, um novilho para oferta pelo pecado.
20 നീ അതിന്‍റെ രക്തത്തിൽ കുറെ എടുത്ത് യാഗപീഠത്തിന്‍റെ നാലു കൊമ്പിലും തട്ടിൻ്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി, അതിന് പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം.
20 E tu tomarás do seu sangue, e o porás sobre os seus quatro chifres, e sobre os quatro cantos da armação, e sobre a margem ao redor; assim tu o purificarás e o purgarás.
21 പിന്നെ നീ പാപയാഗത്തിന് കാളയെ എടുത്ത് ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്ത് വിശുദ്ധമന്ദിരത്തിന്‍റെ പുറത്തുവച്ച് ദഹിപ്പിക്കേണം.
21 Então, tomarás também o novilho da oferta pelo pecado, e ele o queimará no lugar designado da casa, fora do santuário.
22 “രണ്ടാംദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അർപ്പിക്കേണം; അവർ കാളയെക്കൊണ്ട് യാഗപീഠത്തിനു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിന് പാപപരിഹാരം വരുത്തേണം.
22 E no segundo dia oferecerás um filhote das cabras sem defeito para uma oferta pelo pecado; e eles purificarão o altar, como o purificaram com o novilho.
23 അതിന് പാപപരിഹാരം വരുത്തിത്തീർന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻകൂട്ടത്തിൽനിന്ന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അർപ്പിക്കേണം.
23 Quando tu tiveres acabado de purificá-lo, oferecerás um novilho sem defeito, e um carneiro do rebanho, sem defeito.
24 നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം; പുരോഹിതന്മാർ അവയുടെമേൽ ഉപ്പ് വിതറിയശേഷം അവയെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കേണം.
24 E oferecê-los-ás diante do SENHOR; e os sacerdotes lançarão sal sobre eles, e oferecê-los-ão por ofertas queimadas ao SENHOR.
25 “ഏഴു ദിവസം ദിനംപ്രതി പാപയാഗമായി ഓരോ കോലാടിനെ നീ അർപ്പിക്കേണം; അവർ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു ആട്ടുകൊറ്റനെയും കൂടെ അർപ്പിക്കേണം.
25 Por sete dias prepararás, a cada dia uma cabra por oferta pelo pecado; também prepararão um novilho e um carneiro do rebanho, sem defeito.
26 അങ്ങനെ അവർ ഏഴു ദിവസം യാഗപീഠത്തിന് പ്രായശ്ചിത്തം വരുത്തിയും അതിനെ നിർമ്മലീകരിച്ചുംകൊണ്ട് പ്രതിഷ്ഠ കഴിക്കേണം.
26 Por sete dias eles purgarão o altar, e o purificarão; e consagrar-se-ão.
27 ഈ ദിവസങ്ങൾ തികച്ചശേഷം, എട്ടാം ദിവസംമുതൽ പുരോഹിതന്മാർ യാഗപീഠത്തിന്മേൽ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അർപ്പിക്കേണം. അങ്ങനെ എനിക്ക് നിങ്ങളിൽ പ്രസാദമുണ്ടാകും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
27 E, quando estes dias tiverem expirado, será que, ao oitavo dia, e dali em diante, os sacerdotes farão as vossas ofertas queimadas sobre o altar, e as vossas ofertas pacíficas; e eu vos aceitarei, diz o Senhor DEUS.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 43, comparar traduções ou montar um estudo — tudo direto pelo WhatsApp.