Ezequiel 33
Indian Revised Version in Malayalam (MAL) vs NVI
1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ;
1 Esta palavra do Senhor veio a mim:
2 “മനുഷ്യപുത്രാ, നീ നിന്‍റെ സ്വജാതിക്കാരോടു പ്രവചിച്ച് പറയേണ്ടത്: ‘ഞാൻ ഒരു ദേശത്തിന്‍റെ നേരെ വാൾ വരുത്തുമ്പോൾ, ആ ദേശത്തിലെ ജനം അവരുടെ കൂട്ടത്തിൽനിന്ന് ഒരു പുരുഷനെ തിരഞ്ഞെടുത്ത് കാവല്ക്കാരനായിവച്ചാൽ,
2 "Filho do homem, fale com os seus compatriotas e diga-lhes: ‘Quando eu trouxer a espada contra uma terra e o povo da terra escolher um homem para ser sentinela,
3 ദേശത്തിന്‍റെ നേരെ വാൾ വരുന്നത് കണ്ടിട്ട് അവൻ കാഹളം ഊതി ജനത്തെ ഓർമ്മപ്പെടുത്തുമ്പോൾ,
3 e ele vir a espada vindo contra a terra e tocar a trombeta para advertir o povo,
4 ആരെങ്കിലും കാഹളനാദം കേട്ടു കരുതിക്കൊള്ളാതെ ഇരുന്നാൽ, വാൾ വന്ന് അവനെ ഛേദിച്ചുകളയുന്നു എങ്കിൽ അവന്‍റെ രക്തം അവന്‍റെ തലമേൽ തന്നെ ഇരിക്കും.
4 então, se alguém ouvir a trombeta mas não der atenção à advertência e a espada vier e tirar a sua vida, ele será culpado de sua própria morte.
5 അവൻ കാഹളനാദം കേട്ടിട്ടു മുൻകരുതൽ എടുക്കാതെയിരുന്നതിനാൽ അവന്‍റെ രക്തം അവന്‍റെമേൽ ഇരിക്കും; മുൻകരുതൽ എടുത്തിരുന്നുവെങ്കിൽ അവൻ തന്‍റെ പ്രാണനെ രക്ഷിക്കുമായിരുന്നു.
5 Uma vez que ele ouviu o som da trombeta mas não deu atenção à advertência, será culpado de sua própria morte. Se ele desse atenção à advertência, se livraria.
6 എന്നാൽ കാവല്ക്കാരൻ വാൾ വരുന്നത് കണ്ടു കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ട്, വാൾ വന്ന് അവരുടെ ഇടയിൽനിന്ന് ഒരുവനെ ഛേദിച്ചുകളയുന്നു എങ്കിൽ, ഇവൻ തന്‍റെ അകൃത്യം നിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും, അവന്‍റെ രക്തം ഞാൻ കാവല്ക്കാരനോടു ചോദിക്കും.
6 Mas, se a sentinela vir chegar a espada e não tocar a trombeta para advertir o povo e a espada vier e tirar a vida de um deles, aquele homem morrerá por causa de sua iniqüidade, mas considerarei a sentinela responsável pela morte daquele homem’.
7 “അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽ ഗൃഹത്തിനു കാവല്ക്കാരനാക്കി വച്ചിരിക്കുന്നു, നീ എന്‍റെ വായിൽനിന്നു വചനം കേട്ടു എന്‍റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തേണം.
7 "Filho do homem, eu o fiz uma sentinela para a nação de Israel; por isso ouça a minha palavra, e advirta-os em meu nome.
8 ഞാൻ ദുഷ്ടനോട്: ‘ദുഷ്ടാ, നീ മരിക്കും’ എന്നു കല്പിക്കുമ്പോൾ ദുഷ്ടൻ തന്‍റെ വഴി വിട്ടുതിരിയുവാൻ തക്കവിധം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ ദുഷ്ടൻ തന്‍റെ അകൃത്യം നിമിത്തം മരിക്കും; അവന്‍റെ രക്തമോ ഞാൻ നിന്നോട് ചോദിക്കും.
8 Quando eu disser ao ímpio que é certo que ele morrerá, e você não falar para dissuadi-lo de seus caminhos, aquele ímpio morrerá por sua iniqüidade, mas eu considerarei você responsável pela morte dele.
9 എന്നാൽ ദുഷ്ടൻ തന്‍റെ വഴി വിട്ടുതിരിയേണ്ടതിന് നീ അവനെ ഓർമ്മപ്പെടുത്തിയിട്ടും, അവൻ തന്‍റെ വഴി വിട്ടുതിരിയാതെയിരുന്നാൽ, അവൻ തന്‍റെ അകൃത്യം നിമിത്തം മരിക്കും; നീയോ, നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
9 Mas, se você de fato advertir o ímpio para que se desvie dos seus caminhos e ele não se desviar, ele morrerá por sua iniqüidade, mas você estará livre da sua responsabilidade.
10 “അതുകൊണ്ട് മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: ‘ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവയാൽ ഞങ്ങൾ ക്ഷയിച്ചുപോകുന്നു; ഞങ്ങൾ എങ്ങനെ ജീവിച്ചിരിക്കും’ എന്നു നിങ്ങൾ പറയുന്നു.
10 "Filho do homem, diga à nação de Israel: ‘É isto que vocês estão dizendo: "Nossas ofensas e pecados são um peso sobre nós, e estamos desfalecendo por causa deles. Como então poderemos viver? " ’
11 എന്നാണ, ദുഷ്ടന്‍റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്‍റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ ആകുന്നു എനിക്ക് ഇഷ്ടമുള്ളത്” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു; “തിരിയുവിൻ, നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുവിൻ; യിസ്രായേൽ ഗൃഹമേ, നിങ്ങൾ എന്തിന് മരിക്കുന്നു” എന്നു അവരോടു പറയുക.
11 Diga-lhes: ‘Juro pela minha vida, palavra do Soberano Senhor, que não tenho prazer na morte dos ímpios, antes tenho prazer em que eles se desviem dos seus caminhos e vivam. Voltem! Voltem-se dos seus maus caminhos! Por que iriam morrer, ó nação de Israel? ’
12 “അതുകൊണ്ട് മനുഷ്യപുത്രാ, നീ നിന്‍റെ സ്വജാതിക്കാരോടു പറയേണ്ടത് ‘നീതിമാൻ അതിക്രമം ചെയ്യുന്ന നാളിൽ അവന്‍റെ നീതി അവനെ രക്ഷിക്കുകയില്ല; ദുഷ്ടൻ തന്‍റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ തന്‍റെ ദുഷ്ടതയാൽ ഇടറിവീഴുകയുമില്ല; നീതിമാൻ പാപം ചെയ്യുന്ന നാളിൽ, അവന് തന്‍റെ നീതിയാൽ ജീവിക്കുവാൻ കഴിയുകയുമില്ല.
12 "Por isso, filho do homem, diga aos seus compatriotas: ‘A retidão do justo não o livrará se ele voltar-se para a desobediência, e a maldade do ímpio não o fará cair se ele se desviar dela. E se o justo pecar, não viverá por causa de sua justiça’.
13 നീതിമാൻ ജീവിക്കുമെന്ന് ഞാൻ അവനോട് പറയുമ്പോൾ, അവൻ സ്വന്ത നീതിയിൽ ആശ്രയിച്ച് അകൃത്യം പ്രവർത്തിക്കുന്നു എങ്കിൽ, അവന്‍റെ നീതിപ്രവൃത്തികൾ ഒന്നും അവനു കണക്കിടുകയില്ല; അവൻ ചെയ്ത നീതികേടുനിമിത്തം അവൻ മരിക്കും.
13 Se eu garantir ao justo que ele vai viver, mas ele, confiando em sua justiça, fizer o mal, nada de justo que fez será lembrado; ele morrerá por causa do mal que fez.
14 എന്നാൽ ഞാൻ ദുഷ്ടനോട്: ‘നീ മരിക്കും’ എന്നു പറയുമ്പോൾ അവൻ തന്‍റെ പാപം വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുകയും,
14 E, se você disser ao ímpio: ‘Certamente você morrerá’, mas ele se desviar do seu pecado e fizer o que é justo e certo;
15 പണയം തിരികെ കൊടുക്കുകയും, അപഹരിച്ചതു മടക്കിക്കൊടുക്കുകയും, നീതികേട് ഒന്നും ചെയ്യാതെ ജീവന്‍റെ ചട്ടങ്ങളെ അനുസരിക്കുകയും ചെയ്താൽ അവൻ മരിക്കാതെ ജീവിക്കും.
15 se ele devolver o que apanhou como penhor de um empréstimo, se devolver o que roubou, se agir segundo os decretos que dão vida e não fizer mal algum, é certo que viverá; não morrerá.
16 അവൻ ചെയ്ത പാപം ഒന്നും അവനോട് കണക്കിടുകയില്ല; അവൻ നീതിയും ന്യായവും പ്രവർത്തിച്ചിരിക്കുന്നു; അവൻ ജീവിക്കും.
16 Nenhum dos pecados que cometeu será lembrado contra ele. Ele fez o que é justo e certo; certamente viverá.
17 “എന്നാൽ നിന്‍റെ സ്വജാതിക്കാർ: ‘കർത്താവിന്‍റെ വഴി ന്യായമുള്ളതല്ല’ എന്നു പറയുന്നു; അവരുടെ വഴിയത്രേ ന്യായമല്ലാത്തതായിരിക്കുന്നത്.
17 "Contudo, os seus compatriotas dizem: ‘O caminho do Senhor não é justo’. Mas é o caminho deles que não é justo.
18 നീതിമാൻ തന്‍റെ നീതി വിട്ടുതിരിഞ്ഞ് നീതികേട് പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ തന്നെ മരിക്കും.
18 Se um justo se afastar de sua justiça e fizer o mal, morrerá.
19 എന്നാൽ ദുഷ്ടൻ തന്‍റെ ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ ജീവിക്കും.
19 E, se um ímpio se desviar de sua maldade e fizer o que é justo e certo, viverá por assim proceder.
20 എന്നിട്ടും ‘കർത്താവിന്‍റെ വഴി ന്യായമുള്ളതല്ല’ എന്നു നിങ്ങൾ പറയുന്നു; യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്‍റെ നടപ്പിനു തക്കവണ്ണം ന്യായംവിധിക്കും.”
20 No entanto, ó nação de Israel, vocês dizem: ‘O caminho do Senhor não é justo’. Mas eu julgarei cada um de acordo com os seus próprios caminhos".
21 ഞങ്ങളുടെ പ്രവാസത്തിന്‍റെ പന്ത്രണ്ടാം ആണ്ട്, പത്താം മാസം, അഞ്ചാം തീയതി, യെരൂശലേമിൽ നിന്നു രക്ഷപെട്ട ഒരുവൻ എന്‍റെ അടുക്കൽ വന്നു: “നഗരം പിടിക്കപ്പെട്ടുപോയി” എന്നു പറഞ്ഞു.
21 No quinto dia do décimo mês do décimo segundo ano do nosso exílio, um homem que havia escapado de Jerusalém veio a mim e disse: "A cidade caiu! "
22 രക്ഷപെട്ടവൻ വരുന്നതിൻ്റെ തലേദിവസം വൈകുന്നേരം യഹോവയുടെ കൈ എന്‍റെ മേൽ വന്നു; രാവിലെ അവൻ എന്‍റെ അടുക്കൽ വരുമ്പോഴേക്ക് യഹോവ എന്‍റെ വായ് തുറന്നിരുന്നു; അങ്ങനെ എന്‍റെ വായ് തുറന്നതുകൊണ്ട് ഞാൻ പിന്നെ മൗനമായിരുന്നില്ല.
22 Ora, na tarde do dia anterior, a mão do Senhor esteve sobre mim, e ele abriu a minha boca antes de chegar aquele homem. Assim foi aberta a minha boca, e eu não me calei mais.
23 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: “മനുഷ്യപുത്രാ,
23 Então me veio esta palavra do Senhor:
24 യിസ്രായേൽദേശത്തിലെ ശൂന്യസ്ഥലങ്ങളിൽ വസിക്കുന്നവർ: ‘അബ്രാഹാം ഏകനായിരിക്കെ അവനു ദേശം അവകാശമായി ലഭിച്ചു; ഞങ്ങൾ പലരാകുന്നു; ഈ ദേശം ഞങ്ങൾക്ക് അവകാശമായി നൽകപ്പെട്ടിരിക്കുന്നു’ എന്നു പറയുന്നു.
24 "Filho do homem, o povo que vive naquelas ruínas em Israel está dizendo: ‘Abraão era apenas um único homem, e, contudo, possuiu a terra. Mas nós somos muitos; com certeza receberemos a terra como propriedade’.
25 അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ മാംസം രക്തത്തോടുകൂടി തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയും രക്തം ചൊരിയുകയും ചെയ്യുന്നു;
25 Então diga a eles: ‘Assim diz o Soberano Senhor: Uma vez que vocês comem carne com sangue, voltam-se para os seus ídolos e derramam sangue, deveriam possuir a terra?
26 നിങ്ങൾ ദേശം കൈവശമാക്കുമോ? നിങ്ങൾ നിങ്ങളുടെ വാളിൽ ആശ്രയിക്കുകയും മ്ലേച്ഛത പ്രവർത്തിക്കുകയും ഓരോരുത്തനും തന്‍റെ കൂട്ടുകാരന്‍റെ ഭാര്യയെ വഷളാക്കുകയും ചെയ്യുന്നു; നിങ്ങൾ ദേശം കൈവശമാക്കുമോ?”
26 Vocês confiam na espada, cometem práticas repugnantes, e cada um de vocês contamina a mulher do seu próximo. E deveriam possuir a terra? ’
27 നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്നാണ, ശൂന്യസ്ഥലങ്ങളിൽ പാർക്കുന്നവർ വാൾകൊണ്ടു വീഴും; വെളിമ്പ്രദേശത്തുള്ളവരെ ഞാൻ മൃഗങ്ങൾക്ക് ഇരയായി കൊടുക്കും; കോട്ടകളിലും ഗുഹകളിലും ഉള്ളവരോ പകർച്ചവ്യാധിയാൽ മരിക്കും.
27 "Diga isto a eles: ‘Assim diz o Soberano Senhor: Juro pela minha vida, que os que restam nas ruínas cairão pela espada, e que entregarei os que estão no campo aos animais selvagens para serem devorados, e que os que se abrigam em fortalezas e em cavernas morrerão de peste.
28 ഞാൻ ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്‍റെ ബലത്തിന്‍റെ പ്രതാപം നിന്നുപോകും; ആരും വഴിനടക്കാത്തവണ്ണം യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിത്തീരും.
28 Tornarei a terra um deserto abandonado. Darei fim ao poder que se orgulha, e tão arrasados estarão os montes de Israel que ninguém vai querer passar por lá.
29 അവർ ചെയ്ത സകലമ്ലേച്ഛതകളും നിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ, ഞാൻ യഹോവ എന്നു അവർ അറിയും.
29 Eles saberão que eu sou o Senhor, quando eu tiver tornado a terra um deserto abandonado por causa de todas as práticas repugnantes que eles cometeram’.
30 മനുഷ്യപുത്രാ, നിന്‍റെ സ്വജാതിക്കാർ മതിലുകൾക്കരികിലും വീട്ടുവാതില്‍ക്കലും വച്ചു നിന്നെക്കുറിച്ച് സംഭാഷിച്ച്: ‘യഹോവയിൽ നിന്നുണ്ടായ അരുളപ്പാടു എന്തെന്ന് വന്നു കേൾക്കുവിൻ’ എന്നു തമ്മിൽതമ്മിലും ഓരോരുത്തൻ അവനവന്‍റെ സഹോദരനോടും പറയുന്നു.
30 "Quanto a você, filho do homem, seus compatriotas estão conversando sobre você junto aos muros e às portas das casas, dizendo uns aos outros: ‘Venham ouvir a mensagem que veio da parte do Senhor’.
31 സംഘം കൂടിവരുന്നതുപോലെ അവർ നിന്‍റെ അടുക്കൽവന്ന് എന്‍റെ ജനമായിട്ട് നിന്‍റെ മുമ്പിൽ ഇരുന്ന് നിന്‍റെ വചനങ്ങൾ കേൾക്കുന്നു; എന്നാൽ അവർ അവ പ്രമാണിക്കുന്നില്ല; വായ്കൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, അന്യായലാഭം കൊതിക്കുന്നു.
31 O meu povo vem a você, como costuma fazer, e se assenta diante de você para ouvir as suas palavras, mas não as põe em prática. Com a boca eles expressam devoção, mas o coração deles está ávido de ganhos injustos.
32 നീ അവർക്ക് മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുവന്‍റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവർ നിന്‍റെ വചനങ്ങൾ കേൾക്കുന്നു; അനുസരിക്കുന്നില്ലതാനും.
32 De fato, para eles você não é nada mais do que alguém que entoa cânticos de amor com uma bela voz e que sabe tocar um instrumento, pois eles ouvem as suas palavras, mas não as põem em prática.
33 എന്നാൽ അത് സംഭവിക്കുമ്പോൾ - ഇതാ, അത് വരുന്നു - അവരുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു. എന്നു അവർ അറിയും.”
33 "Quando tudo isso acontecer — e certamente acontecerá — eles saberão que um profeta esteve no meio deles".
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Ezequiel 33, comparar traduções ou montar um estudo — tudo direto pelo WhatsApp.