Ezequiel 25
Indian Revised Version in Malayalam (MAL) vs ARIB
1 “യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:
1 De novo veio a mim a palavra do Senhor, dizendo:
2 മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ച് അവരെക്കുറിച്ചു പ്രവചിച്ച് അവരോടു പറയേണ്ടത്:
2 Filho do homem, dirige o teu rosto contra os filhos de Amom, e profetiza contra eles.
3 “യഹോവയായ കർത്താവിന്‍റെ വചനം കേൾക്കുവിൻ; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്‍റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി ‘നന്നായി’ എന്നു പറഞ്ഞതുകൊണ്ട്
3 E dize aos amonitas: Ouvi a palavra do Senhor Deus: Assim diz o Senhor Deus: Visto que tu disseste: Ah! contra o meu santuário quando foi profanado, e contra a terra de Israel quando foi assolada, e contra a casa de Judá quando foi para o cativeiro;
4 ഞാൻ നിന്നെ കിഴക്കുള്ളവർക്ക് കൈവശമാക്കിക്കൊടുക്കും; അവർ നിന്നിൽ പാളയമടിച്ച്, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്‍റെ ഫലം തിന്നുകയും നിന്‍റെ പാല് കുടിക്കുകയും ചെയ്യും.
4 por isso eis que te entregarei em possessão ao povo do Oriente, e em ti estabelecerão os seus acampamentos, e porão em ti as suas moradas. Eles comerão os teus frutos, e beberão o teu leite.
5 ഞാൻ രബ്ബായെ ഒട്ടകങ്ങൾക്ക് മേച്ചിൽസ്ഥലവും അമ്മോനിനെ ആട്ടിൻകൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”
5 E farei de Rabá uma estrebaria de camelos, e dos amonitas um curral de rebanhos; e sabereis que eu sou o Senhor.
6 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാലുകൊണ്ടു ചവിട്ടി സർവ്വനിന്ദയോടുംകൂടി ഹൃദയപൂർവ്വം സന്തോഷിച്ചതുകൊണ്ട്,
6 Porque assim diz o Senhor Deus: Visto como bateste com as mãos, e pateaste com os pés, e te alegraste com todo o despeito do teu coração contra a terra de Israel;
7 ഞാൻ നിന്‍റെനേരെ കൈ നീട്ടി നിന്നെ ജനതകൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ച് ദേശങ്ങളിൽ നിന്നു മുടിച്ച് നശിപ്പിച്ചുകളയും; ഞാൻ യഹോവ എന്നു നീ അറിയും.”
7 portanto eis que eu tenho estendido a minha mão contra ti, e te darei por despojo às nações, e te arrancarei dentre os povos, e te destruirei dentre os países, e de todo acabarei contigo; e saberás que eu sou o Senhor.
8 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദാഗൃഹം സകല ജനതകളെയുംപോലെ തന്നെ’ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ട്,
8 Assim diz o Senhor Deus: Visto como dizem em Moabe. e Seir: Eis que a casa de Judá é como todas as nações;
9 ഞാൻ മോവാബിന്‍റെ പാർശ്വത്തെ അതിന്‍റെ അതിർത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്‍റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യഥയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവച്ചു
9 portanto, eis que eu abrirei o lado de Moabe desde as cidades, desde as suas cidades que estão pela banda das fronteiras, a glória do país, Bete-Jesimote, Baal-Meom, e até Quiriataim,
10 അവയെ അമ്മോന്യർ ജനതകളുടെ ഇടയിൽ ഓർക്കപ്പെടാത്തവിധം ആയിരിക്കേണ്ടതിന് അമ്മോന്യരോടുകൂടി കിഴക്കുള്ളവർക്ക് കൈവശമാക്കിക്കൊടുക്കും.
10 e ao povo do Oriente, juntamente com os filhos de Amom, eu o entregarei em possessão, para que não haja mais memória dos filhos de Amom entre as nações.
11 ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധി നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.”
11 Também executarei juízos contra Moabe; e saberão que eu sou o Senhor.
12 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു ഏറ്റവുമധികം കുറ്റക്കാരായിരിക്കുന്നു.”
12 Assim diz o Senhor Deus: Pois que Edom se houve vingativamente para com a casa de Judá, e se fez culpadíssimo, vingando-se deles.
13 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; “ഞാൻ ഏദോമിൻ്റെ നേരെ കൈ നീട്ടി അതിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ച് അതിനെ ശൂന്യമാക്കിക്കളയും; തേമാൻ മുതൽ ദേദാൻ വരെ അവർ വാളിനാൽ വീഴും.
13 portanto assim diz o Senhor Deus: Também estenderei a minha mão contra Edom, e arrancarei dele homens e animais; e o tornarei em deserto desde Temã; e cairão à espada até Dedã.
14 ഞാൻ എന്‍റെ ജനമായ യിസ്രായേൽമുഖാന്തരം ഏദോമിനോടു പ്രതികാരം നടത്തും; അവർ എന്‍റെ കോപത്തിനും എന്‍റെ ക്രോധത്തിനും തക്കവിധം ഏദോമിനോടു ചെയ്യും; അപ്പോൾ അവർ എന്‍റെ പ്രതികാരം അറിയും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
14 E exercerei a minha vingança sobre Edom, pela mão do meu povo de Israel; e farão em Edom segundo a minha ira e segundo o meu furor; e conhecerão a minha vingança, diz o Senhor Deus.
15 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഫെലിസ്ത്യർ പ്രതികാരം ചെയ്തു പൂർവ്വദ്വേഷത്തോടും നാശം വരുത്തുവാൻ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കുകകൊണ്ട്
15 Assim diz o Senhor Deus: Porquanto os filisteus se houveram vingativamente, e executaram vingança com despeito de coração, para destruírem com perpétua inimizade;
16 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ച് കടല്ക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.
16 portanto assim diz o Senhor Deus: Eis que estendo a minha mão contra os filisteus, e arrancarei os quereteus, e destruirei o resto da costa do mar.
17 ഞാൻ ക്രോധശിക്ഷകളോടു കൂടെ അവരോട് മഹാപ്രതികാരം നടത്തും; ഞാൻ പ്രതികാരം നടത്തുമ്പോൾ, ഞാൻ യഹോവ എന്നു അവർ അറിയും.”
17 E executarei neles grandes vinganças, com furiosos castigos; e saberão que eu sou o Senhor, quando eu tiver exercido a minha vingança sobre eles.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Ezequiel 25, comparar traduções ou montar um estudo — tudo direto pelo WhatsApp.