Ezequiel 17

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
1 E a palavra do SENHOR veio a mim, dizendo:
2 “മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോട് ഒരു കടങ്കഥ പറഞ്ഞ് ഒരു ഉപമ പ്രസ്താവിക്കേണ്ടത്:
2 Filho do homem, propõe um enigma, e fala uma parábola à casa de Israel;
3 ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ടതും പലനിറത്തിലുമുള്ള തൂവലുകൾ നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബനോനിൽ വന്ന് ഒരു ദേവദാരുവിന്‍റെ ശിഖരം എടുത്തു.
3 e dize: Assim diz o Senhor DEUS: Uma grande águia com grandes asas, compridas e cheias de penas, que tinha diversas cores, veio ao Líbano e levou o mais alto galho do cedro.
4 അവൻ അതിന്‍റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ച് വാണിജ്യപ്രാധാന്യമുള്ള ദേശത്ത് കൊണ്ടുചെന്ന്, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു.
4 Ele cortou o topo de seus galhos novos, e carregou-o para uma terra de comércio; ele o pôs numa cidade de mercadores.
5 “അവൻ ദേശത്തെ തൈകളിൽ ഒന്നെടുത്ത് ഒരു വിളനിലത്തു നട്ടു; അവൻ അത് ധാരാളം വെള്ളമുള്ള സ്ഥലത്ത് കൊണ്ടുചെന്ന് അലരിവൃക്ഷംപോലെ നട്ടു.
5 Ele também tomou da semente da terra, e a plantou num solo frutífero; ele a colocou junto às grandes águas, e a pôs como um salgueiro.
6 അത് വളർന്ന്, പൊക്കം കുറഞ്ഞ് പടരുന്ന മുന്തിരിവള്ളിയായിത്തീർന്നു; അതിന്‍റെ വള്ളി അവന്‍റെനേരെ തിരിഞ്ഞിരുന്നു; അതിന്‍റെ വേരുകൾ താഴോട്ട് ആയിരുന്നു; ഇങ്ങനെ അത് മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കുകയും ചില്ലികളെ നീട്ടുകയും ചെയ്തു.
6 E cresceu, e tornou-se numa videira larga, de baixa estatura, cujos galhos se voltavam para ela, e as suas raízes estavam debaixo dela; então tornou-se numa videira, e gerou galhos e lançou ramos novos.
7 “എന്നാൽ വലിയ ചിറകും വളരെ തൂവലും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അത് നനയ്ക്കേണ്ടതിന് ആ മുന്തിരിവള്ളി തന്‍റെ തടത്തിൽനിന്ന് വേരുകളെ അവന്‍റെനേരെ തിരിച്ച് കൊമ്പുകളെ അവന്‍റെനേരെ നീട്ടി.
7 Houve também outra grande águia com grandes asas e muitas penas; e eis que esta videira dobrou suas raízes em sua direção, e lançou seus ramos em sua direção, para que pudesse regá-la pelos sulcos de sua plantação.
8 കൊമ്പുകളെ പുറപ്പെടുവിച്ച്, ഫലം കായിക്കുവാനും നല്ല മുന്തിരിവള്ളി ആയിത്തീരുവാനും തക്കവിധം അതിനെ ധാരാളം വെള്ളത്തിനരികിൽ നല്ലനിലത്ത് നട്ടിരുന്നു.
8 Esta estava plantada em um bom solo, junto às grandes águas, para que pudesse trazer seus ramos, e para que pudesse dar fruto, para que pudesse ser uma videira formosa.
9 “ഇതു സാദ്ധ്യമാകുമോ? അത് വാടിപ്പോകത്തക്കവണ്ണം, അതിന്‍റെ തളിർത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നെ, അവൻ അതിന്‍റെ വേരുകൾ മാന്തുകയും കായ്കൾ പറിച്ചുകളയുകയും ചെയ്യുകയില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന് വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല.
9 Dize: Assim diz o Senhor DEUS: Prosperará ela? Não lhe arrancará as suas raízes, e não cortará fora o seu fruto, para que murche? Murchará em todas as folhas de seus renovos, mesmo sem grande força, ou muitas pessoas para arrancá-la pelas suas raízes.
10 അത് നട്ടിരിക്കുന്നു സത്യം; അത് തഴയ്ക്കുമോ? കിഴക്കൻകാറ്റു തട്ടുമ്പോൾ അത് വേഗം വാടിപ്പോകുകയില്ലയോ? വളർന്ന തടത്തിൽ തന്നെ അത് ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു നീ പറയുക.”
10 Sim, eis que, estando plantada, prosperará? Não secará totalmente, quando o vento do leste a tocar? Secará nos sulcos onde cresceu.
11 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
11 Além disso, a palavra do SENHOR veio a mim, dizendo:
12 “ഇതിന്‍റെ അർത്ഥം നിങ്ങൾ അറിയുന്നില്ലയോ” എന്നു നീ ആ മത്സരഗൃഹത്തോട് ചോദിച്ചിട്ട് അവരോടു പറയേണ്ടത്: “ബാബേൽരാജാവ് യെരൂശലേമിലേക്കു വന്ന് അതിന്‍റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ച് തന്നോടുകൂടി ബാബേലിലേക്കു കൊണ്ടുപോയി;
12 Dize agora à casa rebelde: Não sabeis o que estas coisas significam? Dize-lhes: Eis que o rei de Babilônia chegou a Jerusalém, e tomou o seu rei e os seus príncipes, e os conduziu consigo para Babilônia.
13 രാജസന്തതിയിൽ ഒരുവനെ അവൻ എടുത്ത് അവനുമായി ഒരു ഉടമ്പടി ചെയ്തു അവനെക്കൊണ്ട് സത്യംചെയ്യിച്ചു;
13 E tomou da semente do rei, e fez um pacto com ele, e fez um juramento com ele, e também tomou os poderosos da terra;
14 രാജ്യം തന്നത്താൻ ഉയർത്താതെ താണിരുന്ന് അവന്‍റെ ഉടമ്പടി പ്രമാണിച്ച് നിലനിന്നുപോരേണ്ടതിന് അവൻ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.
14 para que o reino pudesse ser abatido, para que não pudesse se levantar, mas que através do manter do seu pacto, pudesse ficar de pé.
15 എങ്കിലും അവനോട് മത്സരിച്ച് ഇവൻ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരണമെന്ന് പറയുവാൻ ദൂതന്മാരെ മിസ്രയീമിലേക്കു അയച്ചു: അവൻ കൃതാർത്ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? അല്ല, അവൻ ഉടമ്പടി ലംഘിച്ചിട്ട് രക്ഷപ്പെടാൻ കഴിയുമോ?
15 Mas rebelou-se contra ele, enviando os seus embaixadores ao Egito, para que pudessem dar-lhe cavalos e muitas pessoas. Prosperará ele? Escapará aquele que comete tais coisas? Ou quebrará ele o pacto e entregar-se-á?
16 “എന്നാണ, അവനെ രാജാവാക്കിയ രാജാവിന്‍റെ സ്ഥലമായ ബാബേലിൽ, അവന്‍റെ അരികിൽ വച്ചു തന്നെ, അവൻ മരിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു; അവനോട് ചെയ്ത സത്യം അവൻ ധിക്കരിക്കുകയും അവനുമായുള്ള ഉടമ്പടി ലംഘിക്കുകയും ചെയ്തുവല്ലോ.
16 Como eu vivo, diz o Senhor DEUS, certamente no lugar onde o rei habita, que o fez rei, cujo juramento ele despreza, e cujo pacto ele quebrou, com ele no meio de Babilônia morrerá.
17 അസംഖ്യം ജനത്തെ നശിപ്പിച്ചുകളയുവാൻ തക്കവിധം അവർ ഉപരോധം ഏർപ്പെടുത്തി, കോട്ട പണിയുമ്പോൾ ഫറവോൻ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടും കൂടി അവനുവേണ്ടി യുദ്ധത്തിൽ ഒന്നും പ്രവർത്തിക്കുകയില്ല.
17 Nem Faraó com seu poderoso exército e grande companhia fará algo com ele em guerra, lançando montes para cima, e construindo fortes, para cortar fora muitas pessoas;
18 അവൻ ഉടമ്പടി ലംഘിച്ച് സത്യം ധിക്കരിച്ചിരിക്കുന്നു; അവൻ കൈയടിച്ച് സത്യം ചെയ്തിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാൽ അവൻ രക്ഷപെടുകയില്ല.”
18 vendo que ele desprezou o juramento, quebrando o pacto, quando, eis que ele havia concedido a sua mão, e fez todas estas coisas; não escapará.
19 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്നാണ, അവൻ ധിക്കരിച്ചിരിക്കുന്ന എന്‍റെ സത്യവും ലംഘിച്ചിരിക്കുന്ന എന്‍റെ ഉടമ്പടിയും ഞാൻ അവന്‍റെ തലമേൽ വരുത്തും.
19 Portanto, assim diz o Senhor DEUS: Como estou vivo, certamente meu juramento, que desprezou, e o meu pacto, que ele quebrou, até mesmo isto recompensarei sobre a sua própria cabeça.
20 ഞാൻ എന്‍റെ വല അവന്‍റെമേൽ വീശും; അവൻ എന്‍റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ ബാബേലിലേക്ക് കൊണ്ടുചെന്ന്, അവൻ എന്നോട് ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ച് അവിടെവച്ച് അവനോട് വ്യവഹരിക്കും.
20 E estenderei minha rede sobre ele, e ele será tomado em meu laço, e eu o trarei a Babilônia, e pleitearei com ele lá por sua transgressão, que transgrediu contra mim.
21 അവന്‍റെ ശ്രേഷ്ഠയോദ്ധാക്കൾ എല്ലാവരും അവന്‍റെ എല്ലാ പടക്കൂട്ടങ്ങളും വാളാൽ വീഴും; ശേഷിപ്പുള്ളവർ നാലു ദിക്കിലേക്കും ചിതറിപ്പോകും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തു എന്നു നിങ്ങൾ അറിയും.”
21 E todos os seus fugitivos, com todas as suas tropas, cairão à espada, e aqueles que permanecerem serão espalhados em direção a todos os ventos; e sabereis que eu, o SENHOR, tenho falado isto.
22 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനും ഉയരമുള്ള ദേവദാരുവിന്‍റെ ഒരു ശിഖരം എടുത്ത് നടും; അതിന്‍റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്ന് ഇളയതായിരിക്കുന്ന ഒന്ന് ഞാൻ മുറിച്ചെടുത്തു ഉയരവും ഉന്നതവുമായ ഒരു പർവ്വതത്തിൽ നടും.
22 Assim diz o Senhor DEUS: Eu também tomarei do galho mais alto do alto cedro, e o estabelecerei. Eu vou cortar do topo de seus ramos um tenro, e o plantarei sobre um monte alto e eminente.
23 യിസ്രായേലിന്‍റെ ഉയർന്ന പർവ്വതത്തിൽ ഞാൻ അത് നടും; അത് കൊമ്പുകളെ പുറപ്പെടുവിച്ച് ഫലം കായിച്ച് ഭംഗിയുള്ള ഒരു ദേവദാരുവായിത്തീരും; അതിന്‍റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികൾ പാർക്കും; അതിന്‍റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും.
23 No monte da altura de Israel o plantarei, e gerará ramos, e dará fruto, e será um cedro formoso; e debaixo dele habitarão todas as aves de toda asa, na sombra dos seus ramos habitarão.
24 ‘യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി, താണിരുന്ന വൃക്ഷത്തെ ഉയർത്തുകയും, പച്ചയായ വൃക്ഷത്തെ ഉണക്കി, ഉണങ്ങിയ വൃക്ഷത്തെ തഴപ്പിക്കുകയും ചെയ്തിരിക്കുന്നു’ എന്നു കാട്ടിലെ സകലവൃക്ഷങ്ങളും അറിയും; യഹോവയായ ഞാൻ അത് പ്രസ്താവിച്ചും നിറവേറ്റിയും ഇരിക്കുന്നു.”
24 E todas as árvores do campo saberão que eu, o SENHOR, derrubei a árvore alta, exaltei a árvore baixa, sequei a árvore verde, e fiz a árvore seca florescer; eu, o SENHOR, o disse, e o fiz.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 17, comparar traduções ou montar um estudo — tudo direto pelo WhatsApp.