Ezequiel 15

Indian Revised Version in Malayalam (MAL) vs NAA

Sair da comparação
NAA Nova Almeida Atualizada 2017
1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
1 A palavra do Senhor veio a mim, dizendo:
2 “മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്ക് മറ്റു വൃക്ഷങ്ങളെക്കാൾ എന്ത് വിശേഷതയുള്ളു?
2 — Filho do homem, de todos os ramos das árvores da floresta, o que acontece com a lenha da videira?
3 ഏതെങ്കിലും പണിക്ക് അതിൽനിന്ന് മരത്തടി എടുക്കാമോ? ഏതെങ്കിലും സാധനം തൂക്കിയിടേണ്ടതിന് അതുകൊണ്ട് ഒരാണി ഉണ്ടാക്കാമോ?
3 Será que essa madeira pode ser empregada para fazer alguma obra? Será que é possível tirar dela uma estaca para pendurar objetos?
4 അതിനെ തീക്ക് ഇരയായി കൊടുക്കുന്നു; തീ അതിന്‍റെ രണ്ടറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്‍റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അത് ഏതെങ്കിലും പണിക്ക് കൊള്ളുമോ?
4 Eis que é jogada no fogo, para ser queimada. Se o fogo queima as duas extremidades, e o meio fica também carbonizado, será que serve para alguma obra?
5 അത് മുഴുവനായിരുന്നപ്പോൾതന്നെ ഒരു പണിക്കും ഉപയോഗമില്ലാതിരുന്നു; തീ അതിനെ ദഹിപ്പിക്കുകയും അത് ദഹിച്ചുപോകുകയും ചെയ്തശേഷം ഏതെങ്കിലും പണിക്ക് ഉപകരിക്കുമോ?”
5 Ora, se já não servia para nada quando estava inteira, muito menos servirá para fazer alguma coisa depois que o fogo a queimou ou estiver carbonizada.
6 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “കാട്ടിലെ വൃക്ഷങ്ങളിൽ ഞാൻ തീക്കിരയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാൻ യെരൂശലേം നിവാസികളെയും ആക്കും.
6 — Portanto, assim diz o Senhor Deus: Como a lenha da videira entre as árvores da floresta, que entreguei ao fogo para ser queimada, assim entregarei os moradores de Jerusalém.
7 ഞാൻ അവർക്ക് വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്കിരയായിത്തീരും; ഞാൻ അവർക്ക് വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
7 Voltarei o rosto contra eles. Mesmo que saiam do fogo, o fogo os consumirá. E vocês saberão que eu sou o Senhor , quando tiver voltado o rosto contra eles.
8 അവർ ദ്രോഹം ചെയ്യുകകൊണ്ട് ഞാൻ ദേശത്തെ ശൂന്യമാക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
8 Tornarei a terra em desolação, porque cometeram graves transgressões, diz o Senhor Deus.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 15, comparar traduções ou montar um estudo — tudo direto pelo WhatsApp.