Ezequiel 14

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 യിസ്രായേൽമൂപ്പന്മാരിൽ ചിലർ എന്‍റെ അടുക്കൽവന്ന് എന്‍റെ മുമ്പിൽ ഇരുന്നു.
1 Então, vieram alguns dos anciãos de Israel a mim, e se assentaram diante de mim.
2 അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:
2 E a palavra do SENHOR veio a mim, dizendo:
3 “മനുഷ്യപുത്രാ, ഈ പുരുഷന്മാർ അവരുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ച് അവരുടെ അകൃത്യകാരണം അവരുടെ മുമ്പിൽ വച്ചിരിക്കുന്നു; അവർ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ?
3 Filho do homem, estes homens estabeleceram os seus ídolos em seu coração, e puseram a pedra de tropeço da sua iniquidade diante da sua face; deveria eu ser inquirido em tudo por eles?
4 അതുകൊണ്ട് നീ അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽഗൃഹത്തിൽ തന്‍റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്‍റെ അകൃത്യകാരണം തന്‍റെ മുമ്പിൽ വച്ചുംകൊണ്ട് പ്രവാചകന്‍റെ അടുക്കൽ വരുന്ന ഏവനോടും യഹോവയായ ഞാൻ തന്നെ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തെ പിടിച്ചടക്കേണ്ടതിന്, അവന്‍റെ വിഗ്രഹങ്ങളുടെ ബഹുത്വത്തിനു തക്കവണ്ണം ഉത്തരം അരുളും;
4 Portanto, fala a eles, e dize-lhes: Assim diz o Senhor DEUS: Todo homem da casa de Israel que estabelecer os seus ídolos no seu coração, e puser a pedra de tropeço da sua iniquidade diante da sua face, e vier ao profeta, eu, o SENHOR, responderei àquele que vier de acordo com a multidão dos seus ídolos;
5 അവർ എല്ലാവരും അവരുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.”
5 para que eu possa apanhar a casa de Israel no seu próprio coração, porquanto estão todos afastados de mim através de seus ídolos.
6 അതിനാൽ നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ അനുതപിച്ച് നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിയുവിൻ; നിങ്ങളുടെ സകല മ്ലേച്ഛബിംബങ്ങളിൽ നിന്നും നിങ്ങളുടെ മുഖം തിരിക്കുവിൻ.
6 Portanto, dize à casa de Israel: Assim diz o Senhor DEUS: Arrependei-vos, e tornai-vos dos vossos ídolos; e desviai as vossas faces de todas as vossas abominações.
7 യിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നുപാർക്കുന്ന പരദേശികളിലും എന്നെ വിട്ടകന്ന് തന്‍റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്‍റെ അകൃത്യകാരണം മുമ്പിൽ വച്ചുംകൊണ്ട് പ്രവാചകന്‍റെ അടുക്കൽ അരുളപ്പാടു ചോദിക്കുവാൻ വരുന്ന ഏവനോടും യഹോവയായ ഞാൻ തന്നെ ഉത്തരം അരുളും.
7 Porque cada um da casa de Israel, ou do estranho que peregrina em Israel, que se separar de mim, e estabelecer os seus ídolos no seu coração, e puser a pedra de tropeço da sua iniquidade diante da sua face, e vier ao profeta, para inquirir dele a meu respeito, eu, o SENHOR, lhe responderei por mim mesmo.
8 ഞാൻ ആ മനുഷ്യന്‍റെ നേരെ മുഖംതിരിച്ച് അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാൻ അവനെ എന്‍റെ ജനത്തിന്‍റെ നടുവിൽനിന്ന് ഛേദിച്ചുകളയും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
8 E eu colocarei a minha face contra aquele homem, e farei dele um sinal e um provérbio, e o cortarei fora do meio de meu povo; e sabereis que eu sou o SENHOR.
9 ”എന്നാൽ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ട് ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാൻ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാൻ അവന്‍റെനേരെ കൈ നീട്ടി അവനെ യിസ്രായേൽ ജനത്തിൽനിന്ന് സംഹരിച്ചുകളയും.
9 E, se o profeta for enganado quando tiver falado alguma coisa, eu, o SENHOR, terei enganado esse profeta; e estenderei a minha mão sobre ele, e destrui-lo-ei do meio do meu povo Israel.
10 യിസ്രായേൽഗൃഹം ഇനി മേൽ എന്നെവിട്ടു തെറ്റിപ്പോകുകയും സകലവിധ ലംഘനങ്ങളുംകൊണ്ട് അശുദ്ധരായിത്തീരുകയും ചെയ്യാതെ അവർ എനിക്ക് ജനവും ഞാൻ അവർക്ക് ദൈവവും ആയിരിക്കേണ്ടതിന്
10 E eles carregarão a punição da sua iniquidade; a punição do profeta será como a punição daquele que o buscar.
11 അവർ അവരുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവൻ്റെ അകൃത്യവും പ്രവാചകന്‍റെ അകൃത്യവും ഒരുപോലെ ആയിരിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
11 Para que a casa de Israel não possa mais se desviar de mim, nem mais se poluir com todas as suas transgressões; mas para que eles possam ser o meu povo, e eu possa ser o seu Deus, diz o Senhor DEUS.
12 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
12 A palavra do SENHOR veio a mim, dizendo:
13 “മനുഷ്യപുത്രാ ഒരു ദേശം എന്നോട് ദ്രോഹിച്ച് പാപം ചെയ്യുമ്പോൾ ഞാൻ അതിന്‍റെ നേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ച്, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽ നിന്നു ഛേദിച്ചുകളയും.
13 Filho do homem, quando uma terra pecar contra mim, transgredindo gravemente, então eu estenderei a minha mão sobre ela, e lhe quebrarei o báculo do seu pão, e enviarei a fome sobre ela, e cortarei fora dela homens e animais;
14 നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ അവരുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
14 embora estes três homens: Noé, Daniel e Jó, estivessem nela, eles livrariam somente as suas próprias almas pela sua justiça, diz o Senhor DEUS.
15 ”ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ ഭയന്ന് ആരും വഴിപോകാത്തവിധം അവ അതിനെ നിർജ്ജനമാക്കിയിട്ട് അത് ശൂന്യമാകുകയും ചെയ്താൽ,
15 Se eu fizer passar os animais nocivos pela terra, e eles a estragarem, de modo que seja desolada, para que nenhum homem possa passar através por causa dos animais;
16 ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവർക്ക് പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കുവാൻ സാധിക്കാതെ അവർ മാത്രമേ രക്ഷപ്പെടുകയുള്ളു; ദേശമോ ശൂന്യമായിപ്പോകുമെന്ന്” യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
16 embora estes três homens estivessem nela, como eu vivo, diz o Senhor DEUS, eles não livrarão nem seus filhos nem suas filhas; apenas eles seriam libertos, mas a terra será desolada.
17 ”അല്ലെങ്കിൽ ഞാൻ ആ ദേശത്ത് വാൾ വരുത്തി ‘വാളേ, നീ ദേശത്തുകൂടി കടക്കുക’ എന്നു കല്പിച്ച് മനുഷ്യരെയും മൃഗങ്ങളെയും
17 Ou, se eu trouxer uma espada sobre aquela terra, e disser: Espada, passa pela terra; para que eu corte fora dela homens e animais.
18 അതിൽനിന്ന് ഛേദിച്ചുകളഞ്ഞാൽ ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർക്ക് പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കുവാൻ സാധിക്കാതെ, അവർ മാത്രമേ രക്ഷപ്പെടുകയുള്ളു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
18 Embora estes três homens estivessem nela, como eu vivo, diz o Senhor DEUS, eles não libertariam nem seus filhos nem filhas, mas somente eles se libertariam.
19 ”അല്ലെങ്കിൽ ഞാൻ ആ ദേശത്ത് മഹാമാരി അയച്ച്, അതിൽനിന്ന് മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയുവാൻ തക്കവിധം എന്‍റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ
19 Ou, se eu enviar a peste àquela terra, e derramar a minha fúria sobre ela em sangue, para cortar fora dela homens e animais.
20 നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ അവരുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
20 Ainda que Noé, Daniel e Jó estivessem nela, como eu vivo, diz o Senhor DEUS, eles não libertarão nem filhos nem filha; mas libertarão suas próprias almas pela sua justiça.
21 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യെരൂശലേമിൽ നിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന് വാൾ, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർത്ഥകരമായ ന്യായവിധികൾ നാലും കൂടി അയച്ചാലോ?
21 Porque assim diz o Senhor DEUS: Quanto mais, quando eu enviar os meus quatro juízos dolorosos sobre Jerusalém; a espada, a fome, o animal nocivo, e a peste, para cortar fora dela homens e animais?
22 എന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവർ പുറപ്പെട്ടു നിങ്ങളുടെ അടുക്കൽ വരും; നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കണ്ടു, ഞാൻ യെരൂശലേമിനു വരുത്തിയ അനർത്ഥവും അതിന് വരുത്തിയ സകലവും ചൊല്ലി ആശ്വാസം പ്രാപിക്കും.
22 Mas eis que lá deverá ser deixado um remanescente que será trazido para fora, ambos filhos e filhas; eis que eles virão diante de vós, e vereis o seu caminho e os seus feitos; e sereis consolados em relação ao mal que eu trouxe sobre Jerusalém, em relação a tudo o que trouxe sobre ela.
23 നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോൾ നിങ്ങൾക്ക് ആശ്വാസമായിരിക്കും; ഞാൻ അതിൽ ചെയ്തിരിക്കുന്നതെല്ലാം വെറുതെയല്ല ചെയ്തത് എന്നു നിങ്ങൾ അറിയും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
23 E eles vos consolarão, quando virdes os seus caminhos e os seus feitos; e sabereis que eu não tenho feito sem motivo tudo o que eu tenho feito nela, diz o Senhor DEUS.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 14, comparar traduções ou montar um estudo — tudo direto pelo WhatsApp.