Êxodo 40

Indian Revised Version in Malayalam (MAL) vs NVI

Sair da comparação
NVI Nova Versão Internacional
1 അതിനുശേഷം യഹോവ മോശെയോട് അരുളിച്ചെയ്തതു:
1 Disse o Senhor a Moisés:
2 “ഒന്നാം മാസം ഒന്നാം തീയതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിർക്കണം.
2 "Arme o tabernáculo, a Tenda do Encontro, no primeiro dia do primeiro mês.
3 സാക്ഷ്യപെട്ടകം അതിൽ വച്ചു തിരശ്ശീലകൊണ്ട് പെട്ടകം മറയ്ക്കേണം.
3 Coloque nele a arca da aliança e proteja-a com o véu.
4 മേശ കൊണ്ടുവന്ന് അതിന്‍റെ സാധനങ്ങൾ ക്രമത്തിൽ വയ്ക്കേണം. നിലവിളക്ക് കൊണ്ടുവന്ന് അതിന്‍റെ ദീപം കൊളുത്തണം.
4 Traga a mesa e arrume sobre ela tudo o que lhe pertence. Depois traga o candelabro e coloque as suas lâmpadas.
5 ധൂപത്തിനുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിന് മുമ്പിൽവച്ച് തിരുനിവാസ വാതിലിന്‍റെ മറശ്ശീല തൂക്കിയിടേണം.
5 Ponha o altar de ouro para o incenso diante da arca da aliança e pendure a cortina na entrada do tabernáculo.
6 സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്‍റെ വാതിലിന് മുമ്പിൽ ഹോമയാഗപീഠം വയ്ക്കേണം.
6 "Coloque o altar dos holocaustos em frente da entrada do tabernáculo, da Tenda do Encontro;
7 സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ തൊട്ടി വച്ചു അതിൽ വെള്ളം ഒഴിക്കേണം.
7 ponha a bacia entre a Tenda do Encontro e o altar, e encha-a de água.
8 ചുറ്റും പ്രാകാരം നിവിർത്ത് പ്രാകാരവാതിലിൻ്റെ മറശ്ശീല തൂക്കിയിടേണം.
8 Arme ao seu redor o pátio e coloque a cortina na entrada do pátio.
9 അഭിഷേകതൈലം എടുത്ത് തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്‍റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കേണം; അത് വിശുദ്ധമായിരിക്കേണം.
9 "Unja com o óleo da unção o tabernáculo e tudo o que nele há; consagre-o juntamente com tudo o que lhe pertence, e ele será sagrado.
10 ഹോമയാഗപീഠവും അതിന്‍റെ എല്ലാ ഉപകരണങ്ങളും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.
10 Depois unja o altar dos holocaustos e todos os seus utensílios; consagre o altar, e ele será santíssimo.
11 തൊട്ടിയും അതിന്‍റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
11 Unja também a bacia com a sua base e consagre-a.
12 അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ട് കഴുകേണം.
12 "Traga Arão e seus filhos à entrada da Tenda do Encontro e mande-os se lavar.
13 അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ച്, എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
13 Vista depois Arão com as vestes sagradas, unja-o e consagre-o para que me sirva como sacerdote.
14 അവന്‍റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ച്,
14 Traga os filhos dele e vista-os com túnicas.
15 എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവർക്ക് തലമുറതലമുറയോളം നിത്യപൌരോഹിത്യം ഉണ്ടായിരിക്കേണം.”
15 Unja-os como você ungiu o pai deles, para que me sirvam como sacerdotes. A unção deles será para um sacerdócio perpétuo, geração após geração".
16 മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോട് കല്പിച്ചതുപോലെ എല്ലാം അവൻ ചെയ്തു.
16 Moisés fez tudo conforme o Senhor lhe havia ordenado.
17 ഇങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം തീയതി തിരുനിവാസം നിവർത്തി.
17 Assim, o tabernáculo foi armado no primeiro dia do primeiro mês do segundo ano.
18 മോശെ തിരുനിവാസം നിവർക്കുകയും അതിന്‍റെ ചുവട് ഉറപ്പിക്കുകയും പലക നിർത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു.
18 Moisés armou o tabernáculo, colocou as bases em seus lugares, armou as molduras, colocou as vigas e levantou as colunas.
19 അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു. അതിന് മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ.
19 Depois estendeu a tenda sobre o tabernáculo e colocou a cobertura sobre ela, como o Senhor tinha ordenado.
20 അവൻ സാക്ഷ്യം എടുത്ത് പെട്ടകത്തിൽ വച്ചു; പെട്ടകത്തിന് തണ്ടുകൾ ഇട്ടു. പെട്ടകത്തിന് മീതെ കൃപാസനം വച്ചു.
20 Colocou também as tábuas da aliança na arca, fixou nela as varas, e pôs sobre ela a tampa.
21 പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു. മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
21 Em seguida trouxe a arca para dentro do tabernáculo e pendurou o véu protetor, cobrindo a arca da aliança, como o Senhor tinha ordenado.
22 സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്‍റെ വടക്കുവശത്ത് തിരശ്ശീലയ്ക്ക് പുറത്തായി മേശവച്ചു.
22 Moisés colocou a mesa na Tenda do Encontro, no lado norte do tabernáculo, do lado de fora do véu,
23 അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
23 e sobre ela colocou os pães da Presença, diante do Senhor, como o Senhor tinha ordenado.
24 സമാഗമനകൂടാരത്തിൽ മേശയ്ക്ക് നേരെ തിരുനിവാസത്തിന്‍റെ തെക്കുവശത്ത് നിലവിളക്ക് വയ്ക്കുകയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു;
24 Pôs o candelabro na Tenda do Encontro, em frente da mesa, no lado sul do tabernáculo,
25 യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
25 e colocou as lâmpadas diante do Senhor, como o Senhor tinha ordenado.
26 സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുൻവശത്ത് പൊന്നുകൊണ്ടുള്ള ധൂപപീഠം വയ്ക്കുകയും അതിന്മേൽ സുഗന്ധധൂപവർഗ്ഗം പുകയ്ക്കുകയും ചെയ്തു;
26 Moisés também pôs o altar de ouro na Tenda do Encontro, diante do véu,
27 യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
27 e nele queimou incenso aromático, como o Senhor tinha ordenado.
28 അവൻ തിരുനിവാസത്തിന്‍റെ വാതിലിനുള്ള മറശ്ശീല തൂക്കിയിട്ടു.
28 Pôs também a cortina à entrada do tabernáculo.
29 ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്‍റെ വാതിലിന് മുൻവശത്ത് വയ്ക്കുകയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുകയും ചെയ്തു. യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
29 Montou o altar de holocaustos à entrada do tabernáculo, a Tenda do Encontro, e sobre ele ofereceu holocaustos e ofertas de cereal, como o Senhor tinha ordenado.
30 സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ അവൻ തൊട്ടിവക്കുകയും കഴുകേണ്ടതിന് അതിൽ വെള്ളം ഒഴിക്കുകയും ചെയ്തു.
30 Colocou a bacia entre a Tenda do Encontro e o altar, e encheu-a de água;
31 മോശെയും അഹരോനും അവന്‍റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി.
31 Moisés, Arão e os filhos deste usavam-na para lavar as mãos e os pés.
32 അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
32 Sempre que entravam na Tenda do Encontro e se aproximavam do altar, eles se lavavam, como o Senhor tinha ordenado a Moisés.
33 അവൻ തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റം പ്രാകാരം നിർമ്മിച്ചു; പ്രാകാരവാതിലിൻ്റെ മറശ്ശീല തൂക്കിയിട്ടു. ഇങ്ങനെ മോശെയുടെ പ്രവൃത്തി സമാപിച്ചു.
33 Finalmente, Moisés armou o pátio ao redor do tabernáculo e colocou a cortina à entrada do pátio. Assim, Moisés terminou a obra.
34 അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു.
34 Então a nuvem cobriu a Tenda do Encontro, e a glória do Senhor encheu o tabernáculo.
35 മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കുകയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കുകയും ചെയ്തതുകൊണ്ട് മോശെയ്ക്ക് അകത്ത് കടക്കുവാൻ കഴിഞ്ഞില്ല.
35 Moisés não podia entrar na Tenda do Encontro, porque a nuvem estava sobre ela, e a glória do Senhor enchia o tabernáculo.
36 മേഘം തിരുനിവാസത്തിന്മേൽനിന്ന് ഉയരുമ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടും.
36 Sempre que a nuvem se erguia sobre o tabernáculo os israelitas seguiam viagem;
37 മേഘം ഉയരാതിരുന്നാൽ അത് ഉയരുന്നതുവരെ അവർ യാത്ര പുറപ്പെടാതിരിക്കും.
37 mas se a nuvem não se erguia, eles não prosseguiam; só partiam no dia em que ela se erguesse.
38 യിസ്രായേല്യരുടെ സകലയാത്രകളിലും അവരെല്ലാവരും കാൺകെ പകൽ സമയത്ത് തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അതിൽ അഗ്നിയും ഉണ്ടായിരുന്നു.
38 De dia a nuvem do Senhor ficava sobre o tabernáculo, e de noite havia fogo na nuvem, à vista de toda a nação de Israel, em todas as suas viagens.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Êxodo 40, comparar traduções ou montar um estudo — tudo direto pelo WhatsApp.