Êxodo 35

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 അതിനുശേഷം മോശെ യിസ്രായേൽ മക്കളുടെ സംഘത്തെ വിളിച്ചുകൂട്ടി അവരോട് പറഞ്ഞത്: “നിങ്ങൾ പ്രമാണിക്കുവാൻ യഹോവ കല്പിച്ച വചനങ്ങൾ ഇവയാണ്:
1 E Moisés reuniu toda a congregação dos filhos de Israel e lhes disse: Estas são as palavras que o SENHOR ordenou, para que se cumprissem.
2 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം.
2 Seis dias se trabalhará, mas o sétimo dia será para vós dia santo, o shabat de descanso para o SENHOR. Todo aquele que nele fizer trabalho morrerá.
3 ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.”
3 Não acendereis fogo em nenhuma das vossas habitações no dia do shabat.
4 മോശെ പിന്നെയും യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറഞ്ഞത്: “യഹോവ ഇപ്രകാരം കല്പിച്ചു:
4 E Moisés falou a toda a congregação dos filhos de Israel, dizendo: Isto é o que o SENHOR ordenou, dizendo:
5 നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുക്കുവിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവരേണം.
5 Tomai dentre vós uma oferta ao SENHOR. Todo aquele que tiver um coração disposto, que a traga, uma oferta ao SENHOR: ouro, e prata, e bronze,
6 പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,
6 e azul, e púrpura, e escarlate, e linho fino, e pelo de cabra,
7 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം,
7 e peles de carneiro tingidas de vermelho, e peles de texugo, e madeira de acácia,
8 വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം,
8 e óleo para a luz, e especiarias para o óleo da unção, e para o incenso aromático,
9 ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ല് എന്നിവ തന്നെ.
9 e pedras de ônix, e pedras de engaste para o éfode, e para o peitoral.
10 നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്ന് യഹോവ കല്പിച്ചിരിക്കുന്നത് എല്ലാം ഉണ്ടാക്കേണം.
10 E todos os sábios de coração entre vós virão e farão tudo que o SENHOR ordenou;
11 തിരുനിവാസം, അതിന്‍റെ മൂടുവിരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ,
11 o tabernáculo, sua tenda, e sua coberta, os seus colchetes, e suas tábuas, suas barras, suas colunas, e suas bases;
12 തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്‍റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല,
12 a arca, e as suas varas, com o propiciatório e o véu de cobertura;
13 മേശ, അതിന്‍റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം,
13 a mesa, e as suas varas, e todos os seus utensílios, e o pão da proposição;
14 വെളിച്ചത്തിന് നിലവിളക്ക്, അതിന്‍റെ ഉപകരണങ്ങൾ, അതിന്‍റെ ദീപങ്ങൾ, വിളക്കിന് എണ്ണ,
14 o candelabro para a luz, e os seus utensílios, e suas lâmpadas, com o óleo para a luz;
15 ധൂപപീഠം, അതിന്‍റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്‍റെ മറശ്ശീല,
15 e o altar do incenso, e suas varas, e o óleo da unção, e o incenso aromático, e a cortina da porta à entrada do tabernáculo;
16 ഹോമയാഗപീഠം, അതിന്‍റെ താമ്രജാലം, തണ്ടുകൾ, അതിന്‍റെ ഉപകരണങ്ങളെല്ലാം, തൊട്ടി, അതിന്‍റെ കാൽ,
16 o altar da oferta queimada, com sua grade de bronze, suas varas, e todos os seus utensílios, a pia e sua base;
17 പ്രാകാരത്തിന്‍റെ മറശ്ശീലകൾ, അതിന്‍റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിൻ്റെ മറ,
17 as cortinas do pátio, suas colunas, e suas bases, e a cortina da porta do pátio;
18 തിരുനിവാസത്തിന്‍റെ കുറ്റികൾ, പ്രാകാരത്തിന്‍റെ കുറ്റികൾ, അവയുടെ കയറുകൾ,
18 as estacas do tabernáculo, e as estacas do pátio, e suas cordas;
19 വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതശുശ്രൂഷയ്ക്കായി അഹരോന്‍റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കായി അവന്‍റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നെ.”
19 as vestes do serviço, para realizar o serviço no lugar santo, as vestes santas para Arão, o sacerdote, e as vestes dos seus filhos, para ministrar no ofício sacerdotal.
20 അപ്പോൾ യിസ്രായേൽ മക്കളുടെ സർവ്വസഭയും മോശെയുടെ അടുക്കൽനിന്ന് പുറപ്പെട്ടു.
20 E toda a congregação dos filhos de Israel saiu da presença de Moisés.
21 ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താത്പര്യവും തോന്നിയവർ എല്ലാം സമാഗമനകൂടാരത്തിന്‍റെ പ്രവൃത്തിയ്ക്കും അതിന്‍റെ സകലശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു.
21 E veio, todo aquele cujo coração o moveu, e todo aquele cujo espírito o tornou disposto, e trouxeram a oferta ao SENHOR para a obra do tabernáculo da congregação, e para todo o seu serviço, e para as vestes santas.
22 പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവയ്ക്ക് പൊൻവഴിപാട് കൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം വള, കുണുക്ക്, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.
22 E vieram, tanto homens quanto mulheres, com muitos que estavam dispostos de coração, e trouxeram fivelas, e pendentes, e anéis, e braceletes, todas as joias de ouro. E cada homem que oferecia, oferecia uma oferta de ouro ao SENHOR.
23 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ എന്നിവ കൈവശമുള്ളവർ അത് കൊണ്ടു വന്നു.
23 E todo homem que possuía azul, e púrpura, e escarlate, e linho fino, e pelo de cabra, e peles vermelhas de carneiro, e peles de texugo, os trazia.
24 വെള്ളിയും താമ്രവും വഴിപാടുകൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതുകൊണ്ടുവന്നു.
24 Todo aquele que oferecia uma oferta de prata e bronze trazia a oferta do SENHOR; e todo homem que possuía madeira de acácia para qualquer obra de serviço, a trazia.
25 സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം തങ്ങളുടെ കൈകൊണ്ട് നെയ്തെടുത്ത നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.
25 E todas as mulheres de coração sábio fiavam com as mãos, e traziam o que haviam fiado, tanto de azul, quanto de púrpura, e de escarlate, e de linho fino.
26 ഹൃദയത്തിൽ ഉത്സാഹം തോന്നിയ സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം കോലാട്ടുരോമം കൊണ്ടു നൂലുണ്ടാക്കി.
26 E todas as mulheres, cujo coração as moveu em sabedoria, fiaram pelo de cabra.
27 പ്രമാണികൾ ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ലുകളും ഗോമേദകക്കല്ലുകളും
27 E os governantes trouxeram pedras de ônix, e pedras de engaste, para o éfode, e para o peitoral;
28 വെളിച്ചത്തിനും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമായി പരിമളവർഗ്ഗവും എണ്ണയും കൊണ്ടു വന്നു.
28 e especiarias, e óleo para a luz, e para o óleo da unção, e para o incenso aromático.
29 മോശെമുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽ മക്കളിൽ ഔദാര്യമനസ്സുള്ള സകലപുരുഷന്മാരും സ്ത്രീകളും യഹോവയ്ക്ക് സ്വമേധാദാനം കൊണ്ടുവന്നു.
29 Os filhos de Israel trouxeram uma oferta voluntária ao SENHOR, todo homem e toda mulher cujo coração voluntariamente se moveu a trazer para todo tipo de obra, que o SENHOR ordenara que fosse feita pela mão de Moisés.
30 എന്നാൽ മോശെ യിസ്രായേൽ മക്കളോട് പറഞ്ഞത്: “നോക്കുവിൻ; യഹോവ യെഹൂദാഗോത്രത്തിൽ ഹൂരിന്‍റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേരുചൊല്ലി വിളിച്ചിരിക്കുന്നു.
30 E Moisés disse aos filhos de Israel: Eis que o SENHOR chamou pelo nome Bezalel, o filho de Uri, o filho de Hur, da tribo de Judá,
31 യഹോവ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ട് നിറച്ചിരിക്കുന്നു.
31 e ele o encheu com o Espírito de Deus, em sabedoria, em entendimento, e em conhecimento, e em todo tipo de mão de obra,
32 കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ട് പണി ചെയ്യുവാനും
32 para elaborar obras habilidosas, para trabalhar em ouro, e em prata, e em bronze,
33 രത്നം വെട്ടി പതിക്കുവാനും മരത്തിൽ കൊത്തുപണിയായ സകലവിധ കൗശലപ്പണികളും ചെയ്യുവാനും ഞാൻ അവനെ വിളിച്ചിരിക്കുന്നു.
33 e em lapidar pedras, para engastá-las, e em esculpir madeira, para fazer todo trabalho esmerado.
34 അവന്‍റെ മനസ്സിലും ദാൻഗോത്രത്തിൽ അഹീസാമാക്കിൻ്റെ മകനായ ഒഹൊലിയാബിൻ്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിക്കുവാൻ യഹോവ തോന്നിച്ചിരിക്കുന്നു.
34 E ele havia colocado no seu coração que pudesse ensinar, tanto ele quanto Aoliabe, o filho de Aisamaque, da tribo de Dã.
35 കൊത്തുപണിക്കാരൻ്റെയും കൗശലപ്പണിക്കാരൻ്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് പണിചെയ്യുന്ന തയ്യൽക്കാരൻ്റെയും നെയ്ത്തുകാരൻ്റെയും ഏതുതരം ശില്പവേല ചെയ്യുന്നവരുടെയും കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്യുവാൻ യഹോവ അവരെ മനസ്സിൽ ജ്ഞാനംകൊണ്ട് നിറച്ചിരിക്കുന്നു.
35 Encheu-os com sabedoria do coração, para trabalhar em toda obra de mestre, de gravador, e a mais elaborada, e a do bordador, em azul, em púrpura, em escarlate, e em linho fino, e a do tecelão, também a daquele que faz qualquer trabalho, e a daqueles que elaboram trabalho esmerado.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Êxodo 35, comparar traduções ou montar um estudo — tudo direto pelo WhatsApp.