Êxodo 29
Indian Revised Version in Malayalam (MAL) vs NVI
1 അവർ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവർക്കുവേണ്ടി ഇപ്രകാരം ചെയ്യേണം: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും
1 "Assim você os consagrará, para que me sirvam como sacerdotes: separe um novilho e dois cordeiros sem defeito.
2 പുളിപ്പില്ലാത്ത അപ്പവും എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; ഗോതമ്പുമാവുകൊണ്ട് അവ ഉണ്ടാക്കേണം.
2 Com a melhor farinha de trigo, sem fermento, faça pães e bolos amassados com azeite, e pães finos, untados com azeite.
3 അവ ഒരു കുട്ടയിൽ വച്ചു കാളയോടും രണ്ടു ആട്ടുകൊറ്റനോടുംകൂടെ കൊണ്ടുവരേണം.
3 Coloque-os numa cesta e ofereça-os dentro dela; também ofereça o novilho e os dois cordeiros.
4 അഹരോനെയും അവന്‍റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ വരുത്തി വെള്ളംകൊണ്ട് കഴുകേണം.
4 Depois traga Arão e seus filhos à entrada da Tenda do Encontro e mande-os se lavar.
5 പിന്നെ വസ്ത്രം എടുത്ത് അഹരോനെ മേലങ്കിയും ഏഫോദിന്‍റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ച് അവന്‍റെ അരയ്ക്ക് ഏഫോദിന്‍റെ നടുക്കെട്ട് കെട്ടേണം.
5 Pegue as vestes e vista Arão com a túnica e o peitoral. Prenda o colete sacerdotal sobre ele com o cinturão.
6 അവന്‍റെ തലയിൽ തലപ്പാവ് വച്ചു വിശുദ്ധപട്ടം അതിന്മേൽ വയ്ക്കേണം.
6 Ponha-lhe o turbante na cabeça e prenda a coroa sagrada ao turbante.
7 പിന്നെ അഭിഷേകതൈലം തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യേണം.
7 Unja-o com o óleo da unção, derramando-o sobre a cabeça de Arão.
8 അവന്‍റെ പുത്രന്മാരെയും കൊണ്ടുവന്ന് അങ്കി ധരിപ്പിക്കേണം.
8 Traga os filhos dele, vista a cada um com uma túnica
9 അഹരോന്‍റെയും പുത്രന്മാരുടെയും അരയ്ക്ക് നടുക്കെട്ട് കെട്ടി അവർക്ക് തലപ്പാവ് വയ്ക്കേണം. പൗരോഹിത്യം അവർക്ക് നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോനും അവന്‍റെ പുത്രന്മാർക്കും കരപൂരണം ചെയ്യേണം.
9 e um gorro na cabeça. Ponha também os cinturões em Arão e em seus filhos. O sacerdócio lhes pertence como ordenança perpétua. Assim você dedicará Arão e seus filhos.
10 നീ കാളയെ സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്‍റെ പുത്രന്മാരും കാളയുടെ തലമേൽ കൈവയ്ക്കേണം.
10 "Traga o novilho para a frente da Tenda do Encontro. Arão e seus filhos colocarão as mãos sobre a cabeça do novilho,
11 പിന്നെ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.
11 e você o sacrificará na presença do Senhor, defronte da Tenda do Encontro.
12 കാളയുടെ രക്തം കുറെ നിന്‍റെ വിരൽകൊണ്ട് യാഗപീഠത്തിന്‍റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തം യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിക്കേണം.
12 Com o dedo, coloque um pouco do sangue do novilho nas pontas do altar e derrame o resto do sangue na base do altar.
13 കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സ് ഒക്കെയും കരളിന്മേൽ ഉള്ള വപയും വൃക്കകൾ രണ്ടും അവയുടെ മേലുള്ള മേദസ്സും യാഗപീഠത്തിന്മേൽ വച്ചു ദഹിപ്പിക്കേണം.
13 Depois tire toda a gordura que cobre as vísceras, o lóbulo do fígado, e os dois rins com a gordura que os envolve, e queime-os no altar.
14 കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന് പുറത്ത് തീയിൽ ഇട്ടു ചുട്ടുകളയേണം ഇത് പാപയാഗം.
14 Mas queime a carne, o couro e o excremento do novilho fora do acampamento; é oferta pelo pecado.
15 പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്‍റെ പുത്രന്മാരും ആട്ടുകൊറ്റന്‍റെ തലമേൽ കൈവയ്ക്കേണം.
15 "Separe um dos cordeiros sobre cuja cabeça Arão e seus filhos terão que colocar as mãos.
16 ആട്ടുകൊറ്റനെ അറുത്ത് അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
16 Sacrifique-o, pegue o sangue e jogue-o nos lados do altar.
17 ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് അതിന്‍റെ കുടലും കാലും കഴുകി കഷണങ്ങളുടെ മേലും അതിന്‍റെ തലയുടെ മേലും വയ്ക്കേണം.
17 Corte o cordeiro em pedaços, lave as vísceras e as pernas e coloque-as ao lado da cabeça e das outras partes.
18 ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ വച്ചു ദഹിപ്പിക്കേണം. ഇത് യഹോവയ്ക്ക് ഹോമയാഗം, യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം തന്നെ.
18 Depois queime o cordeiro inteiro sobre o altar; é holocausto dedicado ao Senhor; é oferta de aroma agradável dedicada ao Senhor, preparada no fogo.
19 പിന്നെ നീ മറ്റെ ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്‍റെ പുത്രന്മാരും ആട്ടുകൊറ്റന്‍റെ തലമേൽ കൈ വയ്ക്കേണം.
19 "Pegue depois o outro cordeiro. Arão e seus filhos colocarão as mãos sobre a cabeça do animal,
20 ആട്ടുകൊറ്റനെ അറുത്ത് അതിന്‍റെ രക്തം കുറെ എടുത്ത് അഹരോന്‍റെ വലത്തെ കാതിലും അവന്‍റെ പുത്രന്മാരുടെ വലത്തെ കാതിലും അവരുടെ വലത്തെ കയ്യുടെ പെരുവിരലിലും വലത്തെ കാലിൻ്റെ പെരുവിരലിലും പുരട്ടി രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
20 e você o sacrificará. Pegue do sangue e coloque-o na ponta da orelha direita de Arão e dos seus filhos, no polegar da mão direita e do pé direito de cada um deles. Depois derrame o resto do sangue nos lados do altar.
21 പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറച്ചെടുത്ത് അഹരോൻ്റെമേലും അവന്‍റെ വസ്ത്രത്തിന്മേലും അവന്‍റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കേണം; ഇങ്ങനെ അവനും അവന്‍റെ വസ്ത്രവും അവന്‍റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.
21 Pegue, então, um pouco do sangue do altar e um pouco do óleo da unção, e faça aspersão com eles sobre Arão e suas vestes, sobre seus filhos e as vestes deles. Assim serão consagrados, ele e suas vestes, seus filhos e as vestes deles.
22 അത് കരപൂരണത്തിൻ്റെ ആട്ടുകൊറ്റൻ ആകയാൽ നീ അതിന്‍റെ മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും വൃക്കകൾ രണ്ടും അവയുടെ മേലുള്ള മേദസ്സും
22 "Tire desse cordeiro a gordura, a parte gorda da cauda, a gordura que cobre as vísceras, o lóbulo do fígado, os dois rins e a gordura que os envolve, e a coxa direita. Este é o cordeiro da oferta de ordenação.
23 വലത്തെ കൈക്കുറകും യഹോവയുടെ മുമ്പാകെ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ കുട്ടയിൽനിന്ന് ഒരു അപ്പവും എണ്ണ പകർന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.
23 Tire da cesta de pães sem fermento um pão, um bolo assado com azeite e um pão fino.
24 അത് എല്ലാം അഹരോന്‍റെ കയ്യിലും അവന്‍റെ പുത്രന്മാരുടെ കയ്യിലും വച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം.
24 Coloque tudo nas mãos de Arão e de seus filhos, e apresente-os como oferta ritualmente movida perante o Senhor.
25 പിന്നെ അവരുടെ കയ്യിൽനിന്ന് അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന്മീതെ യഹോവയുടെ സന്നിധിയിൽ സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇത് യഹോവയ്ക്ക് ദഹനയാഗം.
25 Em seguida retome-o das mãos deles e queime os pães no altar com o holocausto de aroma agradável ao Senhor; é oferta dedicada ao Senhor, preparada no fogo.
26 പിന്നെ അഹരോന്‍റെ കരപൂരണത്തിനുള്ള ആട്ടുകൊറ്റന്‍റെ നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം; അത് നിന്‍റെ ഓഹരിയായിരിക്കും.
26 Tire o peito do cordeiro para a ordenação de Arão e mova-o perante o Senhor, como gesto ritual de apresentação; essa parte pertencerá a você.
27 അഹരോന്‍റെയും അവന്‍റെ പുത്രന്മാരുടെയും കരപൂരണത്തിനുള്ള ആട്ടുകൊറ്റന്‍റെ നീരാജനവും ഉദർച്ചയുമായി നീരാജനാർപ്പണമായ നെഞ്ചും ഉദർച്ചാർപ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.
27 "Consagre aquelas partes do cordeiro da ordenação que pertencem a Arão e a seus filhos: o peito e a coxa movidos como oferta.
28 അത് ഉദർച്ചാർപ്പണമാകയാൽ യിസ്രായേൽ മക്കളുടെ പക്കൽനിന്ന് നിത്യാവകാശമായിട്ട് അഹരോനും അവന്‍റെ പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അത് യിസ്രായേൽ മക്കൾ അർപ്പിക്കുന്ന സമാധാനയാഗത്തിൻ്റെ ഉദർച്ചാർപ്പണമായി, യഹോവയ്ക്കുള്ള ഉദർച്ചാർപ്പണം തന്നെ ആയിരിക്കേണം.
28 Essas partes sempre serão dadas pelos israelitas a Arão e a seus filhos. É a contribuição obrigatória que lhes farão, das suas ofertas de comunhão ao Senhor.
29 അഹരോന്‍റെ വിശുദ്ധവസ്ത്രം അവന്‍റെ ശേഷം അവന്‍റെ പുത്രന്മാർക്കുള്ളതാകേണം; അത് ധരിച്ച് അവർ അഭിഷേകവും കരപൂരണവും പ്രാപിക്കേണം.
29 "As vestes sagradas de Arão passarão aos seus descendentes, que, com elas serão ungidos e consagrados.
30 അവന്‍റെ പുത്രന്മാരിൽ അവനു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്യുവാൻ സമാഗമനകൂടാരത്തിൽ കടക്കുന്നവൻ ഏഴു ദിവസം അത് ധരിക്കേണം.
30 O filho que o suceder como sacerdote e vier à Tenda do Encontro para ministrar no Lugar Santo terá que usá-las durante sete dias.
31 കരപൂരണത്തിൻ്റെ ആട്ടുകൊറ്റന്‍റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്ത് വച്ചു പാകം ചെയ്യേണം.
31 "Pegue o cordeiro da ordenação e cozinhe a sua carne num lugar sagrado.
32 ആട്ടുകൊറ്റന്‍റെ മാംസവും കുട്ടയിലുള്ള അപ്പവും അഹരോനും അവന്‍റെ പുത്രന്മാരും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽവച്ച് തിന്നേണം.
32 À entrada da Tenda do Encontro, Arão e seus filhos deverão comer a carne do cordeiro e o pão que está na cesta.
33 അവരുടെ കരപൂരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നേണം; അവ വിശുദ്ധമായിരിക്കുകയാൽ അന്യൻ തിന്നരുത്.
33 Eles comerão dessas ofertas com as quais se fez propiciação para sua ordenação e consagração; somente os sacerdotes poderão comê-las, pois são sagradas.
34 കരപൂരണയാഗത്തിൻ്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാൽ ആ ശേഷിപ്പ് തീയിൽ ഇട്ടു ചുട്ടുകളയേണം; അത് വിശുദ്ധമാകയാൽ തിന്നരുത്.
34 Se sobrar da carne do cordeiro da ordenação ou do pão até a manhã seguinte, queime a sobra. Não se deve comê-la, visto que é sagrada.
35 അങ്ങനെ ഞാൻ നിന്നോട് കല്പിച്ചതുപോലെ ഒക്കെയും നീ അഹരോനും അവന്‍റെ പുത്രന്മാർക്കും ചെയ്യേണം; ഏഴു ദിവസം അവർക്ക് കരപൂരണം ചെയ്യേണം.
35 "Para a ordenação de Arão e seus filhos, faça durante sete dias tudo o que lhe mandei.
36 പ്രായശ്ചിത്തത്തിനായി ദിവസേന ഓരോ കാളയെ പാപയാഗമായി അർപ്പിക്കേണം; യാഗപീഠത്തിനും പ്രായശ്ചിത്തം കഴിച്ച് പാപശുദ്ധി വരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന് അഭിഷേകം ചെയ്യുകയും വേണം.
36 Sacrifique um novilho por dia como oferta pelo pecado para fazer propiciação. Purifique o altar, fazendo propiciação por ele, e unja-o para consagrá-lo.
37 ഏഴു ദിവസം നീ യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
37 Durante sete dias faça propiciação pelo altar, consagrando-o. Então o altar será santíssimo, e tudo o que nele tocar será santo.
38 യാഗപീഠത്തിന്മേൽ അർപ്പിക്കേണ്ടത് ഇവയാണ്: ഒരു വയസ്സു പ്രായമുള്ള രണ്ടു ആട്ടിൻകുട്ടി വീതം എല്ലാ ദിവസവും നിരന്തരം അർപ്പിക്കേണം;
38 "Eis o que você terá que sacrificar regularmente sobre o altar: a cada dia dois cordeiros de um ano.
39 ഒരു കുഞ്ഞാടിനെ രാവിലെ അർപ്പിക്കേണം; മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്ത് അർപ്പിക്കേണം.
39 Ofereça um de manhã e o outro ao entardecer.
40 ഇടിച്ചെടുത്ത കാൽഹീൻ എണ്ണ പകർന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയമാവും പാനീയയാഗമായി കാൽഹീൻ വീഞ്ഞും ആട്ടിൻകുട്ടിയോടുകൂടി അർപ്പിക്കേണം.
40 Com o primeiro cordeiro ofereça um jarro da melhor farinha misturada com um litro de azeite de olivas moídas, e um litro de vinho como oferta derramada.
41 മറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗവും അതിന്‍റെ പാനീയയാഗവും പോലെ ഒരുക്കി സൗരഭ്യവാസനയായി യഹോവയ്ക്ക് ദഹനയാഗമായി വൈകുന്നേരത്ത് അർപ്പിക്കേണം.
41 Ofereça o outro cordeiro ao entardecer com uma oferta de cereal e uma oferta derramada, como de manhã. É oferta de aroma agradável ao Senhor, preparada no fogo.
42 ഞാൻ നിന്നോട് സംസാരിക്കേണ്ടതിന് നിങ്ങൾക്ക് വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽവച്ച് യഹോവയുടെ മുമ്പാകെ ഇത് നിങ്ങൾക്ക് തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.
42 "De geração em geração esse holocausto deverá ser feito regularmente à entrada da Tenda do Encontro, diante do Senhor. Nesse local eu os encontrarei e falarei com você;
43 അവിടെ ഞാൻ യിസ്രായേൽ മക്കൾക്ക് വെളിപ്പെടും. അത് എന്‍റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.
43 ali me encontrarei com os israelitas, e o lugar será consagrado pela minha glória.
44 ഞാൻ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് ശുദ്ധീകരിക്കും.
44 "Assim consagrarei a Tenda do Encontro e o altar, e consagrarei também Arão e seus filhos para me servirem como sacerdotes.
45 ഞാൻ യിസ്രായേൽ മക്കളുടെ മദ്ധ്യത്തിൽ വസിക്കുകയും അവർക്ക് ദൈവമായിരിക്കയും ചെയ്യും.
45 E habitarei no meio dos israelitas e lhes serei o seu Deus.
46 അവരുടെ മദ്ധ്യത്തിൽ വസിക്കേണ്ടതിന് അവരെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു അവർ അറിയും; ഞാൻ അവരുടെ ദൈവമായ യഹോവ തന്നെ.
46 Saberão que eu sou o Senhor, o seu Deus, que os tirou do Egito para habitar no meio deles. Eu sou o Senhor, o seu Deus. "
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Êxodo 29, comparar traduções ou montar um estudo — tudo direto pelo WhatsApp.