Esdras 5

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 അപ്പോൾ ഹഗ്ഗായി, ഇദ്ദോവിന്‍റെ മകൻ സെഖര്യാവ് എന്നീ പ്രവാചകന്മാർ യെഹൂദയിലും യെരൂശലേമിലും ഉള്ള യെഹൂദന്മാരോട്, തങ്ങളുടെമേൽ ഉള്ള യിസ്രായേലിന്‍റെ ദൈവത്തിന്‍റെ നാമത്തിൽ പ്രവചിച്ചു.
1 Então, os profetas, Ageu e Zacarias, filho de Ido, profetizaram aos judeus que estavam em Judá e em Jerusalém; em nome do Deus de Israel, lhes profetizaram.
2 അങ്ങനെ ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും, യോസാദാക്കിന്റെ മകൻ യേശുവയും ചേർന്ന് യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി. ദൈവത്തിന്‍റെ പ്രവാചകന്മാരും അവരെ സഹായിച്ചു.
2 Então, levantou-se Zorobabel, o filho de Sealtiel, e Jesuá, o filho de Jozadaque, e começaram a edificar a casa de Deus a qual está em Jerusalém; e com eles estavam os profetas de Deus lhes ajudando.
3 ആ കാലത്ത് നദിക്ക് മറുകരയിലുള്ള ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നായിയും, അവരുടെ കൂട്ടുകാരും അടുക്കൽവന്ന് അവരോട്: “ഈ ആലയം പണിവാനും മതിൽ കെട്ടുവാനും നിങ്ങൾക്ക് കല്പന തന്നത് ആര്‍? എന്നും
3 Ao mesmo tempo vieram até eles, Tatenai, governador deste lado do rio, e Setar-Bozenai, e os seus companheiros, e assim lhes disseram: Quem vos ordenou a edificar esta casa, e a construir esta muralha?
4 ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേര് എന്ത്?” എന്നും അവരോട് ചോദിച്ചു.
4 Então nós lhes dissemos desta forma: Quais são os nomes dos homens que fazem esta edificação?
5 എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ട്, ഈ കാര്യം ദാര്യാവേശിന്‍റെ സന്നിധിയിൽ ബോധിപ്പിച്ച്, മറുപടി വരുന്നത് വരെ പണി തടസ്സപ്പെടുത്തുവാൻ അവർക്ക് സാധിച്ചില്ല.
5 Porém os olhos de Deus estavam sobre os anciãos dos judeus, para que eles não pudessem fazê-los cessar, até que a questão viesse até Dario; e, então, eles retornaram a resposta por carta acerca desta questão.
6 നദിക്ക് അക്കരെ ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നായിയും, നദിക്ക് മറുകരയിലുള്ള അഫർസ്യരായ അവന്‍റെ കൂട്ടുകാരും ദാര്യാവേശ്‌രാജാവിന് എഴുതി അയച്ച പത്രികയുടെ പകർപ്പ്:
6 A cópia da carta que Tatenai, governador deste lado do rio, e Setar-Bozenai, e os seus companheiros, os afarsaquitas, os quais estavam deste lado do rio, enviaram ao rei Dario;
7 അവർ അവന് ഒരു പത്രിക കൊടുത്തയച്ചു, അതിൽ എഴുതിയത് എന്തെന്നാൽ:
7 enviaram-lhe uma carta, na qual estava escrito assim: Para Dario, o rei, toda a paz.
8 “രാജാവ് അറിഞ്ഞാലും ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്‍റെ ആലയത്തിലേക്ക് ചെന്നു; അത് അവർ വലിയ കല്ലുകൊണ്ടു പണിയുന്നു; ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവർ ജാഗ്രതയായി പണിനടത്തുന്നു; അവർക്ക് അത് സാധിക്കുകയും ചെയ്യുന്നു.
8 Seja notório ao rei, que nós fomos à província da Judeia, à casa do grande Deus, a qual está edificada com grandes pedras, e a madeira está lançada nas paredes, e esta obra avança com rapidez, e prospera nas suas mãos.
9 “ഞങ്ങൾ ആ മൂപ്പന്മാരോട്: ഈ ആലയം പണിവാനും, മതിൽ കെട്ടുവാനും നിങ്ങൾക്ക് കല്പന തന്നത് ആരെന്ന് ചോദിച്ചു.
9 Então, nós perguntamos àqueles anciãos, e assim lhes dissemos: Quem vos ordenou a edificar esta casa, e a levantar estas paredes?
10 അവരുടെ ഇടയിൽ തലവന്മാരായ ആളുകളുടെ പേരുകൾ എഴുതി സന്നിധാനത്തിൽ അയയ്ക്കേണ്ടതിന് ഞങ്ങൾ അവരുടെ പേരും അവരോട് ചോദിച്ചു.
10 Nós também perguntamos os seus nomes, para certificar-te, para que pudéssemos escrever os nomes dos homens que eram os seus chefes.
11 “എന്നാൽ അവർ ഞങ്ങളോട്: ഞങ്ങൾ സ്വർഗ്ഗത്തിനും, ഭൂമിക്കും ദൈവമായവന്‍റെ ശുശ്രൂഷക്കാരാകുന്നു; അനേക വർഷങ്ങൾക്ക് മുമ്പ് പണിതിരുന്ന ആലയം ഞങ്ങൾ പണിയുന്നു; അത് യിസ്രായേലിന്‍റെ ഒരു മഹാരാജാവ് പണിതതായിരുന്നു.
11 E assim eles retornaram com a resposta, dizendo: Nós somos os servos do Deus do céu e terra, e edificamos a casa que há muitos anos foi edificada, a qual um grande rei de Israel edificou e estabeleceu.
12 എങ്കിലും, ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ സ്വർഗ്ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ട്, അവൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസർ എന്ന കൽദയന്‍റെ കയ്യിൽ ഏല്പിച്ചു; അവൻ ഈ ആലയം നശിപ്പിച്ച് ജനത്തെ ബാബേലിലേക്ക് കൊണ്ടുപോയി.
12 Mas depois que nossos pais provocaram à ira o Deus do céu, ele os deu na mão de Nabucodonosor, o rei de Babilônia, o caldeu, que destruiu esta casa, e levou o povo consigo para Babilônia.
13 എന്നാൽ ബാബേൽരാജാവായ കോരെശിന്‍റെ ഒന്നാം ആണ്ടിൽ കോരെശ്‌രാജാവ് ഈ ദൈവാലയം പണിവാൻ കല്പന തന്നു.
13 Todavia, no primeiro ano de Ciro, o rei de Babilônia, o mesmo rei Ciro editou um decreto para edificar esta casa de Deus.
14 നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്ത് ബാബേലിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി വെച്ചിരുന്ന ദൈവാലയം വക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ്‌രാജാവ് എടുപ്പിച്ച് താൻ നിയമിച്ചിരുന്ന ശേശ്ബസ്സർ എന്നു പേരുള്ള ദേശാധിപതിക്ക് ഏല്പിച്ചുകൊടുത്ത് അവനോട്
14 E também os vasos de ouro e prata da casa de Deus, os quais Nabucodonosor retirou do templo que estava em Jerusalém, e os trouxe para dentro do templo de Babilônia, o rei Ciro os retirou do templo de Babilônia, e eles foram entregues a um cujo nome era Sesbazar, ao qual ele havia feito governador;
15 'ഈ ഉപകരണങ്ങൾ നീ എടുത്ത് യെരൂശലേമിലെ മന്ദിരത്തിലേക്ക് കൊണ്ടുചെല്ലുക; ദൈവാലയം അതിന്‍റെ സ്ഥാനത്തു പണിയട്ടെ' എന്നു കല്പിച്ചു.
15 e disse-lhe: Toma estes vasos, vai, leva-os para dentro do templo que está em Jerusalém, e deixa com que a casa de Deus seja edificada no seu lugar.
16 അങ്ങനെ ശേശ്ബസ്സർ വന്ന് യെരൂശലേമിലെ ദൈവാലയത്തിന്‍റെ അടിസ്ഥാനം ഇട്ടു. അന്നുമുതൽ ഇന്നുവരെ അത് പണിതുവരുന്നു; ഇതുവരെ അത് തീർന്നിട്ടില്ല എന്ന് അവർ ഉത്തരം പറഞ്ഞിരിക്കുന്നു.
16 Então veio o mesmo Sesbazar, e lançou os fundamentos da casa de Deus a qual está em Jerusalém; e desde aquele tempo até agora ela tem estado em edificação, e ainda não está acabada.
17 “ആകയാൽ രാജാവ് തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാൻ കോരെശ്‌രാജാവ് കല്പന കൊടുത്തത് വാസ്തവമോ എന്ന് ബാബേലിലെ രാജഭണ്ഡാരഗൃഹത്തിൽ പരിശോധിച്ച് ഇതിനെക്കുറിച്ച് തിരുവുള്ളം എന്തെന്ന് ഞങ്ങൾക്ക് എഴുതി അയച്ചുതരേണമെന്ന് അപേക്ഷിക്കുന്നു.”
17 Agora, portanto, se parecer bom ao rei, que ali seja feita uma investigação na casa do tesouro do rei, que está em Babilônia, para ver se é verdade que foi feito um decreto da parte do rei Ciro, para edificar esta casa de Deus em Jerusalém, e sobre esta questão que o rei nos envie a sua consideração.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Esdras 5, comparar traduções ou montar um estudo — tudo direto pelo WhatsApp.