Deuteronômio 10

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 അക്കാലത്ത് യഹോവ എന്നോട്: “നീ ആദ്യത്തെപ്പോലെ രണ്ടു കല്പലകകൾ വെട്ടിയെടുത്ത് എന്‍റെ അടുക്കൽ പർവ്വതത്തിൽ കയറിവരുക; മരംകൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക.
1 Naquele tempo o ­SENHOR me disse: Talha duas tábuas de pedra, como as primeiras, e vem até mim no monte, e faz uma arca de madeira.
2 നീ ഉടച്ചുകളഞ്ഞ ആദ്യത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വയ്ക്കേണം” എന്നു കല്പിച്ചു.
2 E escreverei nas tábuas as palavras que estavam nas primeiras tábuas que quebraste, e as porás na arca.
3 “അങ്ങനെ ഞാൻ ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി; ആദ്യത്തെപ്പോലെ രണ്ടു കല്പലകകൾ വെട്ടിയെടുത്ത് കയ്യിൽ ആ പലകകളുമായി പർവ്വതത്തിൽ കയറി.
3 E fiz uma arca de madeira de acácia, e talhei duas tábuas de pedra como as primeiras, e subi ao monte, levando as duas tábuas na minha mão.
4 മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത പത്തു കല്പനകളും യഹോവ ആദ്യത്തെപ്പോലെ പലകകളിൽ എഴുതി, അവ എന്‍റെ പക്കൽ തന്നു.
4 E ele escreveu nas tábuas, conforme a primeira escritura, os dez mandamentos, que o ­SENHOR vos falou no monte, do meio do fogo, no dia da assembleia; e o ­SENHOR as deu a mim.
5 അനന്തരം ഞാൻ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലകകൾ വച്ചു; യഹോവ എന്നോട് കല്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.
5 E me virei e desci do monte, e coloquei as tábuas na arca que havia feito; e ali elas estão, como o ­SENHOR me ordenou.
6 യിസ്രായേൽ മക്കൾ ബെനേ-യാഖാൻ എന്ന ബേരോത്തിൽനിന്ന് മോസേരയിലേക്ക് യാത്രചെയ്തു. അവിടെവെച്ച് അഹരോൻ മരിച്ചു; അവിടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകൻ എലെയാസാർ അവനു പകരം പുരോഹിതനായി.
6 E os filhos de Israel empreenderam sua jornada desde Beerote dos filhos de Jaacã até Mosera; ali morreu Arão, e ali foi sepultado; e Eleazar, seu filho, ministrou na função de sacerdote em seu lugar.
7 അവിടെനിന്ന് അവർ ഗുദ്ഗോദയ്ക്കും ഗുദ്ഗോദയിൽനിന്ന് നീരൊഴുക്കുള്ള ദേശമായ യൊത്ബാഥയ്ക്കും യാത്രചെയ്തു.
7 Dali seguiram viagem até Gudgoda; e desde Gudgoda até Jotbatá, uma terra de ribeiros de águas.
8 അക്കാലത്ത് യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമപ്പെട്ടകം ചുമക്കുവാനും ഇന്നത്തെപ്പോലെ യഹോവയുടെ സന്നിധിയിൽനിന്ന് ശുശ്രൂഷ ചെയ്യുവാനും അവന്‍റെ നാമത്തിൽ അനുഗ്രഹിക്കുവാനും വേർതിരിച്ചു.
8 Naquela ocasião, o ­SENHOR separou a tribo de Levi, para que levasse a arca do pacto do ­SENHOR, para estarem de pé diante do ­SENHOR, para o ministrar, e para abençoar no seu nome, até este dia.
9 അതുകൊണ്ട് ലേവിക്ക് അവന്‍റെ സഹോദരന്മാരോടുകൂടി ഓഹരിയും അവകാശവും ഇല്ല; നിന്‍റെ ദൈവമായ യഹോവ അവനു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നെ അവന്‍റെ അവകാശം.
9 Por isso, Levi não tem parte nem herança com seus irmãos; o ­SENHOR é a sua herança, conforme o ­SENHOR teu Deus prometeu a ele.
10 “ഞാൻ ആദ്യത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും പർവ്വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്‍റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിക്കുവാൻ യഹോവയ്ക്ക് സമ്മതമായി.
10 E fiquei no monte conforme a primeira vez, quarenta dias e quarenta noites, e o ­SENHOR também me ouviu naquele tempo, e o ­SENHOR não quis destruir-te.
11 പിന്നെ യഹോവ എന്നോട്: “നീ എഴുന്നേറ്റ് യാത്ര പുറപ്പെട്ടു ജനത്തിന് മുമ്പേ നടക്കുക; അവർക്ക് കൊടുക്കുമെന്ന് ഞാൻ അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം അവർ ചെന്നു കൈവശമാക്കട്ടെ” എന്നു കല്പിച്ചു.
11 E o ­SENHOR me disse: Levanta-te, segue a tua jornada à frente do povo, para que possam ir e possuir a terra, que eu jurei dar aos seus pais.
12 “ആകയാൽ യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്‍റെ എല്ലാ വഴികളിലും നടക്കുകയും അവനെ സ്നേഹിക്കുകയും, പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ സേവിക്കുകയും
12 E agora, Israel, o que o ­SENHOR teu Deus exige de ti, apenas que temas ao ­SENHOR teu Deus, que andes em todos os seus caminhos, e que o ames, e que sirvas ao ­SENHOR teu Deus com todo o teu coração e com toda a tua alma,
13 ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്‍റെ നന്മയ്ക്കായി പ്രമാണിക്കുകയും വേണം എന്നല്ലാതെ വേറെ എന്താണ് നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത്?
13 que guardes os mandamentos do ­SENHOR e os seus estatutos, que te ordeno neste dia, para o teu bem?
14 “ഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധിസ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്‍റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു.
14 Eis que os céus e os céus dos céus são do ­SENHOR teu Deus, a terra também, com tudo o que nela existe.
15 നിന്‍റെ പിതാക്കന്മാരോട് മാത്രം യഹോവക്ക് പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നത്തെപ്പോലെ അവൻ സകലജാതികളിലുംവച്ച് തിരഞ്ഞെടുത്തു.
15 Somente o ­SENHOR teve deleite em teus pais, para amá-los, e ele escolheu a sua semente depois deles, vós acima de todos os povos, como é neste dia.
16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയ പരിവര്‍ത്തനം ചെയ്യുവിൻ; ഇനി മേൽ ദുശ്ശാഠ്യമുള്ളവരാകരുത്.
16 Portanto, circuncidai o prepúcio do vosso coração, e não sejais mais obstinados.
17 “നിങ്ങളുടെ ദൈവമായ യഹോവ ദൈവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലയോ; അവൻ മുഖപക്ഷം കാണിക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.
17 Porque o ­SENHOR vosso Deus é Deus dos deuses, e Senhor dos senhores, um grande Deus, poderoso e terrível, que não faz acepção de pessoas, nem aceita recompensas;
18 അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച്, അവനു ഭക്ഷണവും വസ്ത്രവും നല്കുന്നു.
18 ele faz justiça ao órfão e à viúva, e ama o estrangeiro, dando-lhe alimento e vestes.
19 ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിക്കുവിൻ; നിങ്ങളും മിസ്രയീം ദേശത്ത് പരദേശികളായിരുന്നല്ലോ.
19 Portanto, amai o estrangeiro; pois fostes estrangeiros na terra do Egito.
20 നിന്‍റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോട് ചേർന്നിരിക്കേണം; അവന്‍റെ നാമത്തിൽ സത്യം ചെയ്യേണം.
20 Temerás ao ­SENHOR teu Deus; a ele servirás, e a ele te apegarás, e jurarás pelo seu nome.
21 അവനാകുന്നു നിന്‍റെ പുകഴ്ച; അവനാകുന്നു നിന്‍റെ ദൈവം; നീ സ്വന്ത കണ്ണുകൊണ്ട് കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങൾ നിനക്കുവേണ്ടി ചെയ്തത് അവൻ തന്നെ.
21 Ele é o teu louvor, e ele é o teu Deus, que fez por ti essas coisas grandes e terríveis, que os teus olhos viram.
22 നിന്‍റെ പൂര്‍വ്വ പിതാക്കന്മാർ എഴുപത് പേരായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്‍റെ ദൈവമായ യഹോവ നിന്നെ വർദ്ധിപ്പിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.
22 Os teus pais desceram ao Egito com setenta pessoas, e agora o ­SENHOR fez com que sejas uma multidão, como as estrelas dos céus.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Deuteronômio 10, comparar traduções ou montar um estudo — tudo direto pelo WhatsApp.