Colossenses 1

Indian Revised Version in Malayalam (MAL) vs AAI

Sair da comparação
AAI TUR GEWASIN O BAIBASIT BOUBUN
1 ദൈവഹിതത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായിരിക്കുന്ന പൗലൊസും നമ്മുടെ സഹോദരനായ തിമൊഥെയോസും,
1 Ayu Paul God ana kokomaim rubinu, Keriso Jesu ana tur abarayan amatar, taituwa Timothy airi.
2 കൊലൊസ്സ്യപട്ടണത്തിലുള്ള വിശുദ്ധന്മാർക്കും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരായവർക്കും എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
2 Kwa God ana sabuw kakafiyih naatu bosunusunubayah Keriso wanawananamaim, nati Colosai wanawanan kwama’am etei a merar ayiy.
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിന് സ്തോത്രം ചെയ്യുകയും, എപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
3 Aki Mar etei kwa isa ayoyoyoban ana maramaim, ata Regah Jesu Keriso Tamah God ana merar ayiy.
4 എന്തെന്നാൽ സുവിശേഷത്തിന്‍റെ സത്യവചനത്തിൽ നിങ്ങൾ മുമ്പ് കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കായി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം
4 Anayabin kwa ata Regah Jesu Keriso kwabitumitum naatu God ana sabuw kwabiyabuwih ana tur hina hio anowar.
5 ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധത്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ച് ഞങ്ങൾ കേട്ടിരിക്കുന്നു.
5 Tur anababatun Tur Gewasin wantoro’ot hina hio kwanonowar ana veya’amaim, kwa a baitumatum naatu a yabow etei i mar ana yasisir isan nuhi fot kwama kwakakaif.
6 ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു.
6 Tur Gewasin ana baigegewasin i tit tafaram wanawanan tuw ra’at orot babin hai yawas ebobotabitabir, ana itinin i boubuntoro’ot hina, manaw kabeber isan hio kwanowar, turobe kwaso’ob naniyan kwabaib, na’atube emamatar.
7 ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോട് പഠിച്ചിട്ടുണ്ടല്ലോ;
7 Iti tur etei i aki bow turai wabin Epaphras, Keriso ana bowayan gewasin ta, aki efani manaw kabeber Godane bai na eo kwanonowar,
8 അവൻ നിങ്ങൾക്ക് വേണ്ടി ക്രിസ്തുവിന്‍റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്ക് ഞങ്ങളോടുള്ള ആത്മാവിലുള്ള സ്നേഹത്തെ അറിയിച്ചവനും ആകുന്നു.
8 Aki auman kwa mi’itube Anun Kakafiyin yabow bit isan, eo anowar.
9 അതുകൊണ്ട് ഈ സ്നേഹം നിമിത്തം ഞങ്ങൾ നിങ്ങളെക്കുറിച്ച് കേട്ട നാൾമുതൽ നിങ്ങൾ ആത്മികമായ സകലജ്ഞാനത്തിലും വിവേകത്തിലും അവന്‍റെ ഇഷ്ടത്തിൻ്റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരേണം എന്നു നിരന്തരമായി പ്രാർത്ഥിക്കുന്നതും കൂടാതെ,
9 Ana’an nati isan, aki tur anonowar ana veya, kwa isa mar etei ayoyoban God abifefeyan, kwa ayawasamaim abisa sinaf isan ekokok saise so’ob tutufin etei ni’obaiyi. Naatu ayoyoyoban ayubine ana so’ob buriburih auman nit ukwar hina rerekab, sawar etei hai yabih kwanaso’ob.
10 നിങ്ങൾ കർത്താവിന് യോഗ്യമാകുംവണ്ണം നടന്ന് എല്ലാറ്റിലും അംഗീകാരം പ്രാപിച്ചവരായി, സകല സൽപ്രവൃത്തിയിലും ഫലം കായ്ച് ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
10 Aki iti na’atube ayoyoyoban saise yawas gewasin Regah ekokok na’atube kwanama, mar etei a sinafumaim Regah boro niyasisir. A bowabow tata’ane gewasih kwabowabow boro ro’on namatar. Naatu God ana so’obamaim anot nara’at natasasar.
11 സകല സഹിഷ്ണതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്‍റെ മഹത്വത്തിന്‍റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടണമെന്നും
11 Naatu i ana fair bonamanamarinamaim nakura’ara’ahi, saise kwa boro biyababan gagamih wanawanan wainabi ana ef boro kwanaso’ob yate nanub.
12 തനിക്കുവേണ്ടി വേർതിരിക്കപ്പെട്ടവർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും
12 Yasisiramaim Tamat ana merar kwanay, anayabin i ana sinafumaim ef botawiy ana baibasit itit, ana sabuw kakafiyih bairi aiwob marakawin ninowat tanafaram.
13 നമ്മെ ഇരുട്ടിൻ്റെ അധികാരത്തിൽ നിന്ന് വിടുവിച്ച് തന്‍റെ സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തിലാക്കി വെയ്ക്കുകയും ചെയ്ത പിതാവായ ദൈവത്തിനു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.
13 Gugumin kakafin ana fairane iyawasit naatu nawiyit tatit I Natun ebiyabow ana aiwob wanawanan yariyit.
14 തന്‍റെ പുത്രനിൽ നമുക്ക് പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്.
14 I Natun wanawananamaim it rufamit tatit ata bowabow kakafih notawiyen.
15 പുത്രനായ ക്രിസ്തു അദൃശ്യനായ ദൈവത്തിന്‍റെ സാദൃശ്യവും, സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
15 Keriso i God wa’iwa’irin ana itinin bai na irerereb ta’itin. Natun orot ain fewawawar sawar etei himamatar hai ukwarin
16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും ആധിപത്യങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ ഭരണവ്യവസ്ഥകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
16 Anayabin Ine sawar tutufin etei God imataren; sawar iti tafaram wanawanan naatu sawar no mar wanawanan ta’i’itah naatu men ta’i’itah etei, na’atube aiwob, wagabur, fair, bonawiyenayah, roubabaruwenayah, etei God awanamaim eo himatar naatu i isan sinaf himatar.
17 അവൻ സർവ്വത്തിനും മുമ്പേയുള്ളവൻ; അവൻ സകലത്തെയും വഹിക്കുന്നവനും ആകുന്നു.
17 I mat ma’abo sawar uf himatar naatu ana fair wanawananamaim sawar etei hai efanamaim iu’uman hifokar ti’inu’in.
18 അവൻ സഭ എന്ന ശരീരത്തിന്‍റെ തലയും, സകല ഉത്ഭവങ്ങളുടെയും അധിപതിയും, സകലത്തിലും താൻ പ്രഥമസ്ഥാനീയനാകേണ്ടതിന്, അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
18 Jesu i ekaleisia tutufin etei ana ukwarin, yawas an anababatun naatu murumurubih wanawanahimaim I wantoro’ot morobone misir maiye kek ain wan etutufuw na’atube. Imih sawar tutufin etei’imak i akisin ebi’ukwarin.
19 അവനിൽ സർവ്വസമ്പൂർണ്ണതയും വസിക്കുവാനും
19 Anayabin God iyasisir men kafaita, imih i taiyuwin ana itinin bai na Jesu wanawananamaim run ma.
20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ട് തന്നോട് നിരപ്പിപ്പാനും പിതാവിന് പ്രസാദം തോന്നി.
20 Naatu Jesu ana morobomaim mar tafaram God bai na ita’imon tounuw matar Jesu ana rara onaf afe’enamaim suwa re’er ana veya God tufuw e’afuw.
21 ഒരിക്കൽ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ട് ദൈവത്തിൽനിന്ന് അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ
21 Marasika kwa i bowabow kakafih kwanotanot naatu kwasisinaf, imih God ana kamabiy kwamatar ef yok na’in kwama’am.
22 അവന്‍റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിർത്തേണ്ടതിന് ക്രിസ്തു ഇപ്പോൾ തന്‍റെ ജഡശരീരത്തിൽ തന്‍റെ മരണത്താൽ നിരപ്പിച്ചു.
22 Baise boun i Natun Keriso biyan momorobomaim kwa I ana tounuw kwamatar, saise kwa yayasairen kwamatar, aur kato en biya etei sasouwin nanamaim boro kwanatit.
23 നിങ്ങൾ കേട്ടിരിക്കുന്നതായ സുവിശേഷത്തിന്‍റെ പ്രത്യാശയിൽനിന്ന് ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിൽക്കുവാൻ നിങ്ങളെ പ്രാപ്തമാക്കിയ സന്ദേശം, ആകാശത്തിൻകീഴെ സകലസൃഷ്ടികളുടേയും ഇടയിൽ പൗലൊസ് എന്ന ഞാൻ പ്രഘോഷിക്കുകയും, അതേ സുവിശേഷത്തിന്‍റെ ശുശ്രൂഷകനായി തീരുകയും ചെയ്തിരിക്കുന്നു.
23 A baitumatum kwanabotan kwananan na’at basit, kwanabatkikin gewas a dariniwa’an kwanabat, tur gewasin kwanowar nuhifot kwama’ama men kwanihamiy. Anayabin nati tur gewasin kwanonowar i tafaram wanawanan tutufin etei tibibinan, ayu Paul auman nati tur gewasin isan ai’akir abowabow.
24 ഇപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടി അനുഭവിക്കുന്ന കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ച് ക്രിസ്തുവിന്‍റെ കഷ്ടങ്ങളിൽ കുറവായുള്ളത് എന്‍റെ ജഡത്തിൽ സഭയായ അവന്‍റെ ശരീരത്തിന് വേണ്ടി പൂരിപ്പിക്കുന്നു.
24 Naatu boun ayu biyababan kwa isa abaib, i abiyasisir, anayabin Keriso ana ekaleisia isah biyan bababan na’atube turin anibais biyou nababan yomanin ana’asa’ub.
25 നിങ്ങൾക്ക് വേണ്ടി ദൈവപ്രവൃത്തിക്ക് അനുസാരമായി എനിക്ക് നല്കിയിരിക്കുന്ന നിയോഗപ്രകാരം ദൈവവചനപ്രഘോഷണം നിവർത്തിക്കേണ്ടതിന് ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.
25 Naatu ayu i God ana ekaleisia isan bowamih rubinu, bowabow iti itu, kwa a ma gewas isan tur etei ana binan yomanin ana’asa’ub.
26 അത് യുഗങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന സത്യം എങ്കിലും ഇപ്പോൾ അവന്‍റെ വിശുദ്ധന്മാർക്ക് വെളിപ്പെട്ടിരിക്കുന്നു.
26 Iti tur i God ana kirikirifot, marasika sabuw hitutufuw yabunibun renan matahimaim ibun wa’ir in, baise boun i bai tit ana sabuw etei nahimaim ebirerereb.
27 അവരോട് ജനതകളുടെ ഇടയിൽ ഈ മർമ്മത്തിൻ്റെ മഹിമാധനം എന്തെന്ന് അറിയിക്കുവാൻ ദൈവത്തിന് ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളത് തന്നെ.
27 Iti kirikirifot i God yakitifuw ana sabuw itih, hitab hitatit Eteni Sabuw isah tirerereb, saise kirikirifot ana yasisir hita’itin. Naatu kirikirifot i Jesu Keriso wanawananamaim kwanarun naatu kwa nuhi nafot God ana aiwobomaim boro ana marakaw bonamanamarin bairi kwafaram.
28 അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏത് മനുഷ്യനേയും ക്രിസ്തുവിൽ തികഞ്ഞവനായി നിർത്തേണ്ടതിന് ഏത് മനുഷ്യനേയും ഗുണദോഷിക്കുകയും ഏത് മനുഷ്യനോടും സകലജ്ഞാനത്തോടും കൂടെ ഉപദേശിക്കുകയും ചെയ്യുന്നു.
28 Imih God ana so’ob aki biti’imaim Keriso I abibinan sabuw etei nahimaim, sabuw abimatnuwih naatu abi’obaiyih saise Keriso wanawananamaim hinarun nakusouwih ana bow anan God nanamaim ana tit
29 അതിനായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിച്ച് തന്‍റെ കർത്തവ്യം എന്നിലൂടെ നിവർത്തിയ്ക്കുന്ന അവന്‍റെ ശക്തിയ്ക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അദ്ധ്വാനിക്കുന്നു.
29 Iti bowabow baisawarin isan abow ai’akir yuwou a’asfufur, anayabin i ana fair ayu wanawana’umaim ma kura’ara’ahu abowabow.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Colossenses 1, comparar traduções ou montar um estudo — tudo direto pelo WhatsApp.