Atos 13

Indian Revised Version in Malayalam (MAL) vs AAI

Sair da comparação
AAI TUR GEWASIN O BAIBASIT BOUBUN
1 അന്ത്യൊക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആയ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗല്‍ എന്നിവർ ഉണ്ടായിരുന്നു.
1 Ekaleisia Antioch wanawananamaim orot afa i dinab oro’orot naatu afa i bai’obaiyenayah, naatu orot wabih i iti: Barnabas, Simeon, wabin ta i Niger, Lucius Sairini matuwan, Manaen, Herod hairi bay ta’imon hi’aan hirara’at naatu Saul.
2 അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: “ഞാൻ ബർന്നബാസിനെയും പൗലോസിനേയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് വേർതിരിപ്പിൻ” എന്നു പരിശുദ്ധാത്മാവ് അരുളിച്ചെയ്തു.
2 Veya ta hiyohar Regah hikwakwafir wanawanan, Anun Kakafiyin iuwih eo, “Barnabas, Saul hairi kwayasairih ayu isou, anayabin bowabow ta isan a’afih hinabowamih.”
3 അങ്ങനെ അവർ ഉപവസിച്ചും പ്രാർത്ഥിച്ചും അവരുടെ മേൽ കൈവച്ച് അവരെ പറഞ്ഞയച്ചു.
3 Naatu hiyohar hiyoyoyoban ufunamaim, umah tafah hiyara’aten fair hitih imaibo hiyafarih hitit hin.
4 പരിശുദ്ധാത്മാവ് ബർന്നബാസിനെയും ശൗലിനെയും പറഞ്ഞയച്ചിട്ട് അവർ സെലൂക്യയിലേക്ക് ചെന്നു; അവിടെനിന്ന് കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പുറപ്പെട്ടു,
4 Barnabas Saul hairi Anun Kakafiyin ana bonawiyenamaim hina Seleucia hitit naatu wa hibai hirabon hin Cyprus imaim hitit |alt="map" src="PAULJR1.tif" size="col" ref="Acts 13.4"
5 സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്ക് സഹായി ആയിട്ടുണ്ടായിരുന്നു.
5 Naatu hina Salamis hititit ana maramain Jew hai Kou’ay baremaim God ana tur hibinan, John Mark i iti bowabow wanawananamaim baibaisih isan hibai bairi hin.
6 അവർ മൂവരും ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായ കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ടു.
6 Nuw ana fofonin na’atube hiremor hin au waraunane bar merar wabin Pafos hitit, nati’imaim Jew orot kwerayan ma’am koun hiyen, wabin Bar-Jesus, iti i orot taiyuwin isan dinab orot erouw eo’o.
7 അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോട് കൂടെ ആയിരുന്നു. സെർഗ്ഗ്യൊസ് പൗലൊസ് ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾക്കുവാൻ ആഗ്രഹിച്ചു.
7 Naatu iti orot i gawan orot wabin Sergius Paulus ana of ta. Sergius i orot not wairafin, nati nuw ana gawan orot. Barnabas, Saul hairi e’af hina nanamaim hitit God ana tur nowar isan ifefeyanih.
8 എന്നാൽ എലീമാസ് എന്ന ആഭിചാരകൻ (അവന്‍റെ പേരിന്‍റെ അർത്ഥം ഇതാണ്) അവരോട് എതിർത്തുനിന്ന് ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.
8 Baise kwerayan wabin Elimas (wabin Greekamain) eotanih men kok gawan orot tur tanowar baitumatum tab.
9 അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൗല്‍ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:
9 Imaibo Saul wabin ta Paul, Anun Kakafiyin iwanasum ma’am mutufor nuw kwerayan orot itinkikin
10 “ഹേ സകലകപടവും സകല ദുഷ്ടതയും നിറഞ്ഞവനേ, പിശാചിന്‍റെ മകനേ, സർവ്വനീതിയുടെയും ശത്രുവേ, കർത്താവിന്‍റെ നേർവഴികളെ മറിച്ചുകളയുന്നതിനുള്ള ശ്രമം നീ മതിയാക്കുകയില്ലയോ?
10 naatu eo, “O i Demon natun! Sawar gewasih etei hai rakit wairafin i o. O i baifuwen kakafih yumatah ta ta biya awan karatan, o i mar etei Regah ana turobe kubotabiren baifuwen temamatar!
11 ഇപ്പോൾ കർത്താവിന്‍റെ കരം നിന്നിൽ പതിക്കും; നീ ഒരു സമയത്തേക്ക് സൂര്യനെ കാണാതെ കുരുടനായിരിക്കും” എന്നു പറഞ്ഞു. ഉടൻ തന്നെ ഒരു തിമിരവും ഇരുട്ടും അവന്‍റെമേൽ വീണു; കൈ പിടിച്ച് നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു.
11 Imih Regah uman boun boro tafamaim nare mata nifim naatu marakaw boro mar kafai men ina’itin.”
12 ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ട് ആശ്ചര്യപ്പെടുകയും കർത്താവിന്‍റെ ഉപദേശത്തിൽ വിസ്മയിക്കുകയും, വിശ്വസിക്കുകയും ചെയ്തു.
12 Gawan orot abisa matar i’itin i itumatum, anayabin Regah ana bai’obaiyen tur nonowar i ifofofor men kafaita.
13 പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്ന് കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗയ്ക്ക് ചെന്നു. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി.
13 Paul ana ofonah bairi Pafos imaim wa hibai hirabon hina Perga hitit tafaram Pamfilia wanawanan. John Mark nati’imaim ihamiyih, naatu matabir maiye in Jerusalem tit.
14 അവരോ പെർഗ്ഗയിൽനിന്ന് പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത് നാളിൽ യഹൂദന്മാരുടെ പള്ളിയിൽ ചെന്നു ഇരുന്നു.
14 Baise Barnabas Paul hairi hikofan maiye hin Pisidia Antioch hitit tafaram Pisidia wanawanan. Naatu Baiyarir Ana Veya Kou’ay Bar hirun himare.
15 ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: “സഹോദരന്മാരേ, നിങ്ങൾക്ക് ജനത്തോട് സന്ദേശം വല്ലതും പ്രബോധിപ്പാൻ ഉണ്ടെങ്കിൽ അറിയിക്കാം” എന്നു പറഞ്ഞു.
15 Buk Atamaninamaim Moses ana ofafar kikirum naatu dinab hai buk hibiyab ufunamaim. Kou’ay Bar ana ukwarih isah tur hiyafar hio, “Taitu kwa aur koufair tur ta nama’am na’at aki akokok iti sabuw kwanao hinanowar.”
16 പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി നിർദ്ദേശിച്ചത്: “യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, ശ്രദ്ധിപ്പിൻ.
16 Paul misir umanamaim rutanih naatu busuruf eo, “Israel orot baibin naatu kwa Ufun Sabuw iyab iti’imaim kwama God kwakwafir, anao kwananowar!
17 “യിസ്രായേൽ ജനത്തിന്‍റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വർദ്ധിപ്പിച്ച്, തന്‍റെ കയ്യാൽ വീര്യം പ്രവർത്തിച്ചുകൊണ്ട് അവിടെനിന്ന് പുറപ്പെടുവിച്ചു,
17 Israel Sabuw ata God uwatanah rubinih naatu nah toumanih na’atube Egypt hima’am ana veya iwa’an wabih ra’at, naatu ana fairamaim nawiyih hitit.
18 മരുഭൂമിയിൽ നാല്പത് സംവത്സരകാലത്തോളം അവരുടെ ദുശ്ശാഠ്യം ഉളള സ്വഭാവം സഹിച്ചു,
18 Naatu arar yanamaim kwamur etei 40 na’atube ba’afuwih bairi hima.
19 കനാൻദേശത്തിലെ ഏഴു ജനതകളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചു കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് വര്‍ഷം കഴിഞ്ഞു.
19 Tafaram seven Canaan wanawanan gurusih naatu me bai ana sabuw nowahimih itih.
20 അതിന്‍റെശേഷം ദൈവം അവർക്ക് ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു.
20 Sawar iti himamatar i kwamur etei 450 na’atube wanawananamaim himatar.
21 അനന്തരം യിസ്രയേൽ ജനം ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്ക് ബെന്യാമീൻ ഗോത്രക്കാരനായ കീശിന്‍റെ മകൻ ശൗലിനെ നാല്പതാണ്ടേക്ക് നൽകി.
21 Naatu sabuw aiwob isan hifefeyan, God Saul bai itih orot Kish natun, Benjamin wawawan, Saul i’aiwob ma kwamur etei 40 na’atube.
22 അവനെ തള്ളിക്കളഞ്ഞിട്ട് ദാവീദിനെ അവർക്ക് രാജാവായി വാഴിച്ചു: ‘ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്ക് ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്‍റെ ഹിതം എല്ലാം നിവർത്തിക്കും’ എന്നു അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞു.
22 Naatu God Saul bobosair ufunamaim David bai Saul efanin yai. God iti na’atube eo, ‘David o Jesse natun, orot o na’atube isa i ayu au yasisir gagamin na’in, ayu abisa sinafumih akokok etei boro i nasinaf.’
23 “ദാവീദിന്‍റെ സന്തതിയിൽനിന്ന് ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേൽ ജനത്തിന് യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
23 Ana’omatanen eo na’atube, orot David ana rara’ane Israel Sabuw hai baiyawasinayan God bai na.
24 അവന്‍റെ വരവിന് മുമ്പെ യോഹന്നാൻ യിസ്രായേൽ ജനത്തിന് ഇടയിൽ ഒക്കെയും മാനസാന്തരത്തിൻ്റെ സ്നാനം പ്രസംഗിച്ചു.
24 Jesu nanamaim John mat na bowabow kakafih baihamiyen dogor baikitabiren bapataito bain isan busuruf eorerereb Israel sabuw tutufin etei isah.
25 യോഹന്നാൻ തന്‍റെ ദൗത്യം പൂർത്തിയാക്കാറായപ്പോൾ: ‘നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്‍റെ പിന്നാലെ വരുന്നു; അവന്‍റെ കാലിലെ ചെരിപ്പു അഴിക്കുവാൻ ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു.
25 Naatu John ana bowabow bisawar auman sabuw iuwih eo, ‘Kwa anot ayu isou mi’itube kwanotanot? Kwanotanot ayu’uban i nati orot? En, baise orot ta ayu ufu’umaim enan, ayu men karam boro ana kwafure an ana sumasum anarufam.’
26 “സഹോദരന്മാരേ, അബ്രാഹാമിന്‍റെ വംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കായിട്ടാകുന്നു ഈ രക്ഷാവചനം അയച്ചുതന്നിരിക്കുന്നത്.
26 Taitu, Abraham ana niburune kwana warar kwatatain, naatu kwa Ufun Sabuw iyab God kwabiruw kwakakafiy, it isat yawas ana tur i hiyafar na tit.
27 യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും രക്ഷിതാവായ ക്രിസ്തുവിനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷയ്ക്ക് വിധിക്കുകയാൽ അവനെ പറ്റിയുള്ള തിരുവെഴുത്തുകൾ നിവൃത്തിവരുത്തുവാൻ ഇടയായി.
27 Anayabin Jerusalem bar merar sabuw hai ukwarih bairi Jesu ana bowabow men hi’inan, naatu dinab oro’orot hai tur mar etei Baiyarir Ana Veya hibiyab men naniyan hibaib, imih abisa hisisinaf i tur hio inu’in na iturobe.
28 മരണത്തിനായുള്ള ഒരു കാരണവും അവനിൽ കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തോസിനോട് അപേക്ഷിച്ചു.
28 Basit morob isan ana ef men hitita’ur, Pilate asabunin morob isan hifefeyan naatu easabun morob.
29 അവനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവർത്തിയായശേഷം അവർ അവനെ മരത്തിൽനിന്ന് ഇറക്കി ഒരു കല്ലറയിൽ വച്ചു.
29 Bukamaim abisa i isan eo na’atube hikirum inu’in hisisinaf ufunamaim, onaf afe’enane hibai hire hub wanawanan hiyai.
30 ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു;
30 Baise morobone God bora’ah misir maiye.
31 അവൻ തന്നോടുകൂടെ ഗലീലയിൽനിന്ന് യെരൂശലേമിലേക്ക് വന്നവർക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്‍റെ മുമ്പാകെ അവന്‍റെ സാക്ഷികൾ ആകുന്നു.
31 Naatu veya moumurih na’in sabuw iyab Galilee’ine hi’ufunun bairi hina Jerusalem hititit isah irerereb, naatu nati sabuw i boun hitit sabuw afa isah sif tirurubon.
32 “ദൈവം പിതാക്കന്മാരോട് ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്ക് നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.
32 Naatu iti tur gewasin i abisa God ata’a’agir eo’omatanih abai kwa isa anan.
33 ‘നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
33 Iti tur i bai it isat ebiturobe, it i ata’a’agir natunatuh, Jesu morobone mimisiramaim. Psalm bairu’abin eo na’atube,
34 ഇനി ദ്രവത്വത്തിലേക്ക് തിരിയാതവണ്ണം ദൈവം അവനെ മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് സങ്കീർത്തനക്കാരൻ:
34 Naatu ana’an aisim God morobone bora’ah maiye mimisir, naatu boro men nihamiy maiye na’in namasamih. Nati isan ana tur iti na’atube eo,
35 മറ്റൊരു സങ്കീർത്തനത്തിലും:
35 Buk efan ta’ane eo maiye,
36 ദാവീദ് തന്‍റെ തലമുറയിൽ ദൈവത്തിന്‍റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്രപ്രാപിച്ചു തന്‍റെ പിതാക്കന്മാരോട് ചേർന്ന് ദ്രവത്വം കണ്ടു.
36 Anayabin David ana veya’amaim God ana kok bow bisawar ufunamaim morob uwahinah sisibihimaim hiyai mas i’akir
37 ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല.
37 Baise orot yait God morobone iyawas mimisir i men mas i’akir.
38 ആകയാൽ സഹോദരന്മാരേ, ഉയിർത്തെഴുന്നേല്പിച്ചവൻമൂലം നിങ്ങളോട് പാപമോചനം അറിയിക്കുന്നു എന്നും
38 Isan imih taitu kwananowar, iti orot Jesu wabinamaim bowabow kakafih notawiyen isan ana tur i ao’orerereb,
39 മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്ക് നീതീകരണം പ്രാപിക്കുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ക്രിസ്തുവിനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.
39 iti Jesu wabinamaim sabuw iyab tibitumatum hai bowabow kakafihine i rufamih titit anayabin Moses ana ofafaramaim boro men karam narufami.
40 ആകയാൽ:
40 Imih kwanakaifi gewas, saise abisa dinab hio men isa hinamatar.
41 എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾക്ക് സംഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.”
41 ‘Okwanekwaneyah Kwana’itin!
42 അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോട് പറയേണം എന്നു അവർ അപേക്ഷിച്ചു.
42 Paul, Banabas hairi Kou’ay Bar hibihamiy auman sabuw hifefeyanih fur ta Baiyarir ana veya’amaim iban hitan maiye iti sawar isah hitidudur hitanowar.
43 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ അവരോട് സംസാരിച്ചു ദൈവകൃപയിൽ നിലനിൽക്കേണ്ടതിന് അവരെ ഉത്സാഹിപ്പിച്ചു.
43 Kou’ay Bar ana rou’ay hibihamiy ufunamaim, Jew sabuw maumurih na’in naatu sabuw iyab Jew hai kwafiren ana kakafemaim hima’am, Paul Barnabas hibi’ufununih koufair hitih God ana manaw ana kabeberamaim ma’amih hifefeyanih.
44 പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾക്കുവാൻ വന്നുകൂടി.
44 Baiyarir Ana Veya bairou’abin sabuw nati bar merar tutufin etei Regah ana tur nowaramih hina.
45 യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി നിന്ദിച്ചുകൊണ്ട് പൗലൊസ് സംസാരിക്കുന്നതിന് എതിർ പറഞ്ഞു.
45 Baise Jew sabuw rou’ay gagamin hi’i’itin ana veya hibobowen naatu baigigimen tur hibow hitit, Paul abisa eo isan hibas.
46 അപ്പോൾ പൗലൊസും ബർന്നബാസും തികഞ്ഞ ധൈര്യത്തോടെ: “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്ക് തിരിയുന്നു.
46 Imaibo Paul, Barnabas hairi hiofok hio, “God ana tur i wantoro’ot kwa ao kwanowar, baise kwa tur i kwakwahir, taiyuw kwanunutitiy ma’ama wanatowan kwa isa men karam, isan imih abihamiy aki anan Ufun Sabuw isah.
47 ‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജനതകളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’
47 Anayabin Regah ana obaiyunen tur biti iti na’atube eo,
48 ജനതകൾ ഇതുകേട്ട് സന്തോഷിച്ച് ദൈവവചനത്തെ പുകഴ്ത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.
48 Ufun Sabuw iti tur hinonowar ana maramaim hiyasisir Regah ana tur hibora’ara’ah. Naatu sabuw moumurih na’in ma’ama wanatowan isan hirubinih hima’am hina baitumatumayah himatar.
49 കർത്താവിന്‍റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.
49 Naatu Regah ana tur ra’at tasasar tit nati bar merar ana fofonin etei hinowar.
50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും സ്വാധീനിച്ച് പൗലൊസിൻ്റെയും ബർന്നബാസിൻ്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്ന് പുറത്താക്കിക്കളഞ്ഞു.
50 Baise Jew hai ukwarih himisir bar merar orot gagamih naatu God ana bowayah baibin gagamih yah hi’ora’ah Paul, Barnabas hairi isah hiwosai, naatu hinunih hitit nati bar merar ufunane hire.
51 എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞ് ഇക്കോന്യയിലേക്ക് പോയി.
51 Basit Paul Barnabas hairi ah fofob hiru’uh re i hin Ikonium hitit.
52 ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.
52 Naatu bai’ufununayah Antioch hima’am yasisir yah awan karatan naatu Anun Kakafiyin iwansumih.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Atos 13, comparar traduções ou montar um estudo — tudo direto pelo WhatsApp.