Apocalipse 10

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 അപ്പോൾ മേഘം ധരിച്ചുകൊണ്ട് ബലവാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ടു. അവന്‍റെ തലയ്ക്ക് മീതെ ഒരു മഴവില്ലും ഉണ്ടായിരുന്നു. അവന്‍റെ മുഖം സൂര്യനെപ്പോലെയും അവന്‍റെ പാദങ്ങൾ തീത്തൂണുകൾപോലെയും ആയിരുന്നു.
1 E eu vi um outro anjo poderoso descer do céu, vestido com uma nuvem; e um arco-íris estava sobre a sua cabeça, e a sua face era como o sol, e seus pés como pilares de fogo.
2 അവൻ കയ്യിൽ തുറന്നിരുന്ന ഒരു ചെറിയ ചുരുൾ പിടിച്ചിരുന്നു. അവൻ വലത്തെ കാൽ സമുദ്രത്തിന്മേലും ഇടത്തെ കാൽ ഭൂമിമേലും വെച്ചു.
2 E ele tinha em sua mão um pequeno livro aberto; e ele pôs o seu pé direito sobre o mar, e o seu pé esquerdo sobre a terra,
3 പിന്നെ അവൻ സിംഹത്തിന്‍റെ ഗർജ്ജനം പോലെ അത്യുച്ചത്തിൽ ആർത്തു പറഞ്ഞു; ആർത്തപ്പോൾ ഏഴു ഇടികളും നാദം മുഴക്കി.
3 e clamou em alta voz, como quando um leão ruge; e quando ele clamou, sete trovões proferiram suas vozes.
4 ഏഴു ഇടികളും നാദം മുഴക്കിയപ്പോൾ, ഞാൻ എഴുതുവാൻ തുനിഞ്ഞു; എന്നാൽ ഏഴു ഇടിമുഴക്കങ്ങൾ പറഞ്ഞത്, ഒന്നും എഴുതാതെ മുദ്രയിട്ട് സൂക്ഷിക്കുന്നു എന്നു പറയുന്ന ഒരു ശബ്ദം സ്വർഗ്ഗത്തിൽനിന്ന് ഞാൻ കേട്ടു.
4 E quando os sete trovões proferiram suas vozes, eu estava prestes a escrever; e ouvi uma voz do céu me dizendo: Sela essas coisas que os sete trovões proferiram, e não as escrevas.
5 പിന്നെ സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലത്തെ കൈ ആകാശത്തേക്ക് ഉയർത്തി:
5 E o anjo que eu vi em pé sobre o mar, e sobre a terra levantou sua mão ao céu;
6 ‘ഇനി കാലം ഉണ്ടാകയില്ല’ എന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും, ആകാശത്തെയും അതിലുള്ള സർവ്വത്തിനേയും ഭൂമിയേയും അതിലുള്ള സർവ്വത്തിനേയും സമുദ്രത്തേയും അതിലുള്ള സർവ്വത്തിനേയും സ്രഷ്ടിച്ചവനെ ചൊല്ലി സത്യം ചെയ്തു.
6 e jurou por aquele que vive para sempre e sempre, o qual criou o céu, e as coisas que nele há, e a terra, e as coisas que nela há; e o mar, e as coisas que nele há, que não haverá mais tempo.
7 എന്നാൽ ഏഴാം ദൂതന്‍റെ ശബ്ദം ഉണ്ടാകുന്ന കാലത്ത്, അവൻ കാഹളം ഊതുവാൻ തുടങ്ങുമ്പോൾ തന്നെ, ദൈവം തന്‍റെ ദാസരായ പ്രവാചകന്മാരോട് അരുളിച്ചെയ്ത പ്രകാരം ദൈവിക മർമ്മത്തിനു പൂർത്തിയുണ്ടാകും.
7 Mas nos dias da voz do sétimo anjo, quando ele começar a soar, o mistério de Deus será cumprido, como ele declarou a seus servos, os profetas.
8 ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ട ശബ്ദം പിന്നെയും എന്നോട്: “പോകുക, സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്‍റെ കയ്യിലുള്ള തുറന്നിരിക്കുന്ന ചെറിയ ചുരുൾ എടുക്കുക.” എന്നു പറഞ്ഞു.
8 E a voz que eu ouvi do céu falou comigo novamente, e disse: Vai e toma o pequeno livro que está aberto na mão do anjo que esteve em pé sobre o mar e sobre a terra.
9 പിന്നെ ഞാൻ ദൂതന്‍റെ അടുക്കൽ ചെന്നു ചെറിയ ചുരുൾ എനിക്ക് തരിക എന്നു പറഞ്ഞു. അവൻ എന്നോട്: “ചുരുൾ എടുത്തു തിന്നുക; അത് നിന്‍റെ വയറ്റിൽ കയ്പായിരിക്കും എങ്കിലും നിന്‍റെ വായിൽ അത് തേൻപോലെ മധുരിക്കും“ എന്നു പറഞ്ഞു.
9 E eu fui até o anjo, e lhe disse: Dá-me o pequeno livro. E ele me disse: Toma-o e come-o; e ele fará teu ventre amargo, mas em tua boca será doce como o mel.
10 ഞാൻ ദൂതന്‍റെ കയ്യിൽ നിന്നു ചെറിയ ചുരുൾ എടുത്തു തിന്നു; അത് എന്‍റെ വായിൽ തേൻപോലെ മധുരമായിരുന്നു; എന്നാൽ ഞാൻ അത് തിന്ന ഉടനെ എന്‍റെ വയറു കയ്പായി.
10 E eu tomei o pequeno livro da mão do anjo, e o comi; e ele era na minha boca doce como o mel; e assim que eu terminei de comê-lo, meu ventre ficou amargo.
11 അപ്പോൾ ആ ദൂതന്‍ എന്നോട്: “നീ ഇനിയും അനേകം വംശങ്ങളുടേയും ജനതകളുടേയും ഭാഷകളുടേയും രാജാക്കന്മാരുടേയും മുമ്പാകെ പ്രവചിക്കേണം“ എന്നു പറഞ്ഞു.
11 E ele me disse: Tu deves profetizar novamente diante de muitos povos, e nações, e línguas, e reis.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Apocalipse 10, comparar traduções ou montar um estudo — tudo direto pelo WhatsApp.