2 Reis 12

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 യേഹൂവിന്‍റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവൻ യെരൂശലേമിൽ നാല്പത് വര്‍ഷം വാണു. ബേർ-ശേബക്കാരത്തിയായ സിബ്യാ ആയിരുന്നു അവന്‍റെ അമ്മ.
1 No sétimo ano de Jeú, Joás começou a reinar; e quarenta anos reinou ele em Jerusalém. E o nome da sua mãe era Zíbia de Berseba.
2 യെഹോയാദാ പുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്ത് അവൻ യഹോവയ്ക്ക് ഇഷ്ടമായുള്ളതു ചെയ്തു.
2 E Joás fez aquilo que era reto à vista do SENHOR todos os dias nos quais Joiada, o sacerdote, instruiu-o.
3 എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
3 Porém, os lugares altos não foram removidos; o povo ainda sacrificava e queimava incenso nos lugares altos.
4 യെഹോവാശ് പുരോഹിതന്മാരോട്: “യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന പണമെല്ലാം ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ പണവും
4 E Joás disse aos sacerdotes: Todo o dinheiro das coisas dedicadas que é trazido para a casa do SENHOR, a saber, o dinheiro de cada um que passa pela contagem, o dinheiro que é estimado para cada homem, e todo o dinheiro que vier ao coração de qualquer homem para trazê-lo à casa do SENHOR,
5 ഓരോ പുരോഹിതനും താന്താന്‍റെ പരിചയക്കാരോടു വാങ്ങി ആലയത്തിന് കേടുപാട് കാണുന്നിടത്തൊക്കെ അറ്റകുറ്റം തീർക്കേണം” എന്നു കല്പിച്ചു.
5 que os sacerdotes o tomem, cada um dos seus conhecidos; e que eles reparem as fendas da casa, onde quer que cada fenda for achada.
6 എന്നാൽ യെഹോവാശ് രാജാവിന്‍റെ ഇരുപത്തിമൂന്നാം ആണ്ടിലും പുരോഹിതന്മാർ ആലയത്തിന്‍റെ അറ്റകുറ്റം തീർത്തിട്ടില്ലായിരുന്നു.
6 Porém, assim foi que, no vigésimo terceiro ano do rei Joás, os sacerdotes não haviam reparado as fendas da casa.
7 ആകയാൽ യെഹോവാശ്‌ രാജാവ് യെഹോയാദാ പുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോട്: “നിങ്ങൾ ആലയത്തിന്‍റെ അറ്റകുറ്റം തീർക്കാതിരിക്കുന്നത് എന്തുകൊണ്ട്? ഇനി നിങ്ങൾ നിങ്ങളുടെ പരിചയക്കാരോട് പണം വാങ്ങാതെ ആലയത്തിന്‍റെ അറ്റകുറ്റം തീർക്കേണ്ടതിന് പണം കൊടുക്കുവിൻ” എന്നു പറഞ്ഞു.
7 Então, o rei Joás chamou Joiada, o sacerdote, e os demais sacerdotes, e disse-lhes: Por que não reparais as fendas da casa? Agora, portanto, não recebais mais dinheiro dos vossos conhecidos, mas entregai-o para as fendas da casa.
8 അങ്ങനെ പുരോഹിതന്മാർ മേലാൽ ജനത്തോടു പണം വാങ്ങുകയോ ആലയത്തിന്‍റെ അറ്റകുറ്റം തീർക്കുകയോ ചെയ്യാതിരിപ്പാൻ സമ്മതിച്ചു.
8 E os sacerdotes consentiram em não mais receber dinheiro do povo, nem em reparar as fendas da casa.
9 അപ്പോൾ യെഹോയാദാ പുരോഹിതൻ ഒരു പേടകം എടുത്ത് അതിന്‍റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്‍റെ വലത്തുഭാഗത്ത് വച്ചു; വാതിൽ കാക്കുന്ന പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കു വരുന്ന പണം എല്ലാം അതിൽ ഇടും.
9 Porém Joiada, o sacerdote, tomou uma arca, e fez um furo na sua tampa, e a colocou ao lado do altar, no lado direito de quem entra na casa do SENHOR; e os sacerdotes que cuidavam da porta colocavam ali dentro todo o dinheiro que era trazido para a casa do SENHOR.
10 പെട്ടിയിൽ പണം വളരെയായി എന്നു കാണുമ്പോൾ രാജാവിന്‍റെ ഉദ്യോഗസ്ഥനും മഹാപുരോഹിതനും കൂടെ യഹോവയുടെ ആലയത്തിൽ കണ്ട പണം എണ്ണി സഞ്ചികളിൽ കെട്ടിവെക്കും.
10 E assim era, quando eles viam que tinha muito dinheiro na arca, que o escriba do rei e o sumo sacerdote subiam, e o recolhiam em sacolas, e contavam o dinheiro que era achado na casa do SENHOR.
11 അവർ പണം യഹോവയുടെ ആലയത്തിന്‍റെ പണി നടത്തുന്ന മേൽവിചാരകന്മാരുടെ പക്കൽ തൂക്കിക്കൊടുക്കും; അവർ അത് യഹോവയുടെ ആലയത്തിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും
11 E eles entregavam o dinheiro, depois de contado, nas mãos daqueles que faziam a obra, que tinham a supervisão da casa do SENHOR; e eles o entregavam aos carpinteiros e construtores que trabalhavam na casa do SENHOR,
12 കല്പണിക്കാർക്കും കല്ലുവെട്ടുകാർക്കും ആലയത്തിന്‍റെ അറ്റകുറ്റം തീർപ്പാൻ വേണ്ട മരവും ചെത്തിയ കല്ലും വാങ്ങുന്നതിനും ആലയത്തിന്‍റെ അറ്റകുറ്റം തീർപ്പാൻ വേണ്ട മറ്റ് ചെലവുകൾക്കായും കൊടുക്കും.
12 e aos pedreiros, e talhadores de pedra, e para a compra de madeira e pedra lavrada para reparar as fendas da casa do SENHOR, e para tudo o que era entregue à casa para repará-la.
13 യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ പണം കൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം തുടങ്ങി പൊന്നും വെള്ളിയും കൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയത്തിനായി ഉണ്ടാക്കാതെ
13 Todavia ali não eram feitos, para a casa do SENHOR, tigelas de prata, espevitadeiras, bacias, trombetas, quaisquer vasos de ouro, ou vasos de prata, do dinheiro que era trazido para a casa do SENHOR;
14 പണിചെയ്യുന്നവർക്കു മാത്രം അത് കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റം തീർക്കും.
14 mas aquele era entregue por eles aos trabalhadores, e com ele reparavam a casa do SENHOR.
15 എന്നാൽ പണിചെയ്യുന്നവർക്ക് കൊടുക്കണ്ടതിന് പണം ഏറ്റുവാങ്ങിയവരോട് അവർ കണക്കു ചോദിച്ചില്ല; വിശ്വസ്തതയോടെ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നത്.
15 Além disso, eles não ajustavam contas com os homens em cujas mãos eles entregavam o dinheiro a ser doado aos trabalhadores; porque eles agiam com fidelidade.
16 അകൃത്യയാഗത്തിന്‍റെ പണവും പാപയാഗത്തിന്‍റെ പണവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അത് പുരോഹിതന്മാർക്കുള്ളതായിരുന്നു.
16 O dinheiro pela transgressão e o dinheiro pelo pecado não era trazido para dentro da casa do SENHOR; ele era dos sacerdotes.
17 ആ കാലത്ത് അരാം രാജാവായ ഹസായേൽ യുദ്ധത്തിനായി പുറപ്പെട്ടു ഗത്ത് പിടിച്ചടക്കി; അനന്തരം ഹസായേൽ യെരൂശലേമിന്‍റെ നേരേ ദൃഷ്ടി വച്ചു.
17 Então, Hazael, rei da Síria, subiu e lutou contra Gate, e a tomou; e Hazael dispôs a sua face para subir até Jerusalém.
18 യെഹൂദാ രാജാവായ യെഹോവാശ് തന്‍റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവ് എന്നീ യെഹൂദാരാജാക്കന്മാർ നിവേദിച്ചിരുന്ന സകലവസ്തുക്കളും താൻ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നും എടുത്ത് അരാം രാജാവായ ഹസായേലിനു കൊടുത്തയച്ചു; അങ്ങനെ അവൻ യെരൂശലേമിനെ ആക്രമിക്കാതെ വിട്ടുപോയി.
18 E Joás, rei de Judá, tomou todas as coisas consagradas que Josafá, e Jeorão, e Acazias, os seus pais, reis de Judá, haviam dedicado, e as suas próprias coisas consagradas, e todo o ouro que fora encontrado nos tesouros da casa do SENHOR, e na casa do rei, e os enviou para Hazael, rei da Síria; e ele se foi embora de Jerusalém.
19 യോവാശിന്‍റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
19 E o restante dos atos de Joás, e tudo o que ele fez, não estão escritos no livro das Crônicas dos reis de Judá?
20 യോവാശിന്‍റെ ഭൃത്യന്മാർ അവനോടു മത്സരിച്ച് അവനെതിരെ കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിയിലുള്ള ബേത്ത്-മില്ലോയിൽ വച്ചു അവനെ കൊന്നു.
20 E os seus servos levantaram-se, e fizeram uma conspiração, e mataram Joás na casa de Milo, a qual desce para Sila.
21 ശിമെയാത്തിന്‍റെ മകനായ യോസാഖാർ, ശോമേരിന്‍റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അവനെ വെട്ടിക്കൊന്നത്. ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ അമസ്യാവ് അവനു പകരം രാജാവായിതീർന്നു.
21 Pois Jozacar, o filho de Simeate, e Jozabade, o filho de Somer, os seus servos, mataram-no, e ele morreu; e eles o sepultaram com os seus pais na cidade de Davi; e Amazias, o seu filho, reinou no seu lugar.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Reis 12, comparar traduções ou montar um estudo — tudo direto pelo WhatsApp.