2 Reis 10

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 ആഹാബിന് ശമര്യയിൽ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാർക്കും മൂപ്പന്മാർക്കും ആഹാബിന്‍റെ പുത്രന്മാരെ വളർത്തിയവർക്കും ശമര്യയിലേക്ക് എഴുത്തുകൾ എഴുതി അയച്ചത് എന്തെന്നാൽ:
1 E Acabe tinha setenta filhos em Samaria. E Jeú escreveu cartas, e enviou-as para Samaria, para os governantes de Jezreel, para os anciãos, e para aqueles que criavam os filhos de Acabe, dizendo:
2 “നിങ്ങളുടെ യജമാനന്‍റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.
2 Agora, tão logo esta carta chegue a vós, vendo que os filhos do vosso mestre estão convosco, e que há convosco carruagens e cavalos, também uma cidade fortificada, e armadura;
3 ആകയാൽ ഈ എഴുത്ത് നിങ്ങളുടെ അടുക്കൽ എത്തിയാൽ ഉടൻ നിങ്ങളുടെ യജമാനന്‍റെ പുത്രന്മാരിൽ ഉത്തമനും യോഗ്യനുമായവനെ കണ്ടെത്തി അവന്‍റെ അപ്പന്‍റെ സിംഹാസനത്തിൽ ഇരുത്തി നിങ്ങളുടെ യജമാനന്‍റെ ഗൃഹത്തിനുവേണ്ടി യുദ്ധം ചെയ്യുവിൻ.”
3 procurai mesmo o melhor e o mais correto dos filhos do vosso senhor, e ponde-o no trono do seu pai, e lutai pela casa do vosso senhor.
4 അവരോ ഏറ്റവും ഭയപ്പെട്ടു: “രണ്ടു രാജാക്കന്മാർക്ക് അവനോട് എതിർത്തുനിൽക്കുവാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നില്ക്കും?” എന്നു പറഞ്ഞു.
4 Porém eles estavam mui temerosos, e disseram: Eis que dois reis não ficaram de pé diante dele; como então ficaremos nós de pé?
5 ആകയാൽ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രന്മാരെ വളർത്തിയവരും യേഹൂവിന്‍റെ അടുക്കൽ ആളയച്ച്: “ഞങ്ങൾ നിന്‍റെ ദാസന്മാർ; ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യാം; ഞങ്ങൾ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്‍റെ ഇഷ്ടംപോലെ ചെയ്തുകൊള്ളുക എന്നു പറയിച്ചു. അവൻ രണ്ടാമതും എഴുത്ത് എഴുതി: “നിങ്ങൾ എന്‍റെ പക്ഷം ചേർന്ന് എന്‍റെ കല്പന കേൾക്കുമെങ്കിൽ നിങ്ങളുടെ യജമാനന്‍റെ പുത്രന്മാരുടെ തല നാളെ ഈ നേരത്ത് യിസ്രായേലിൽ എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ.”
5 E aquele que estava sobre a casa, e aquele que estava sobre a cidade, também os anciãos, e os tutores dos filhos, mandaram dizer a Jeú: Nós somos teus servos, e faremos tudo o que tu nos disseres; não faremos rei algum; faz tu aquilo que for bom aos teus olhos.
6 എന്നാൽ രാജകുമാരന്മാർ എഴുപതു പേരും തങ്ങളെ വളർത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.
6 Então, ele escreveu uma carta, pela segunda vez, a eles, dizendo: Se vós fordes meus, e se vós atentardes a minha voz, tomai as cabeças dos homens, filhos do vosso senhor, e vinde até mim, em Jezreel, por volta desta hora amanhã. Ora, os filhos do rei, sendo setenta pessoas, estavam com os grandes homens da cidade, os quais os criavam.
7 ഈ എഴുത്ത് അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ രാജകുമാരന്മാരെ എഴുപതുപേരെയും കൊന്ന് അവരുടെ തല കൊട്ടയിൽ ആക്കി യിസ്രായേലിൽ അവന്‍റെ അടുക്കൽ കൊടുത്തയച്ചു.
7 E sucedeu, quando a carta chegou até eles, que eles pegaram os filhos do rei, e mataram setenta pessoas, e colocaram as suas cabeças em cestos, e os enviaram a Jezreel.
8 ഒരു ദൂതൻ വന്ന് അവനോട്: “അവർ രാജകുമാരന്മാരുടെ തല കൊണ്ടുവന്നിരിക്കുന്നു” എന്നു അറിയിച്ചു.
8 E ali chegou um mensageiro, e lhe contou, dizendo: Eles trouxeram as cabeças dos filhos do rei. E ele disse: Ponde-as em dois montões à entrada do portão até amanhã.
9 പിറ്റെന്നാൾ രാവിലെ അവൻ പുറത്തു ചെന്നുനിന്നു സർവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ നീതിമാന്മാർ; ഞാനോ എന്‍റെ യജമാനനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെ ഒക്കെയും കൊന്നത് ആർ?
9 E sucedeu, pela manhã, que ele saiu, e se pôs de pé, e disse a todo o povo: Vocês são retos; eis que eu conspirei contra o meu senhor e o matei; mas quem matou todos estes?
10 ആകയാൽ യഹോവ ആഹാബ് ഗൃഹത്തെക്കുറിച്ച് അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുകയില്ല എന്നു അറിഞ്ഞുകൊള്ളുവിൻ; യഹോവ തന്‍റെ ദാസനായ ഏലീയാവ് മുഖാന്തരം അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നുവല്ലോ.”
10 Sabei agora que nada ali cairá por terra da palavra do SENHOR, a qual o SENHOR falou acerca da casa de Acabe; porque o SENHOR tem feito aquilo que ele falou pelo seu servo Elias.
11 അങ്ങനെ യേഹൂ യിസ്രയേലിൽ, ആഹാബ് ഗൃഹത്തിൽ, ശേഷിച്ചവരെ ഒക്കെയും അവന്‍റെ സകലമന്ത്രിമാരേയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതെവണ്ണം സംഹരിച്ചുകളഞ്ഞു.
11 Assim, Jeú matou todos os que restaram da casa de Acabe em Jezreel, e todos os seus grandes homens, e a sua parentela, e os seus sacerdotes, até não deixar restar mais nenhum deles.
12 പിന്നെ അവൻ ശമര്യയിൽ ചെന്നു വഴിയിൽ ഇടയന്മാർ രോമം കത്രിക്കുന്ന വീടിനരികെ എത്തിയപ്പോൾ
12 E ele se levantou e partiu, e veio até Samaria. E, estando no caminho, junto à casa de tosquia,
13 യേഹൂ യെഹൂദാ രാജാവായ അഹസ്യാവിന്‍റെ സഹോദരന്മാരെ കണ്ടിട്ട്: “നിങ്ങൾ ആർ” എന്നു ചോദിച്ചു.
13 Jeú se encontrou com os irmãos de Acazias, rei de Judá, e disse: Quem sois vós? E eles responderam: Nós somos os irmãos de Acazias; e descemos para saudar os filhos do rei e os filhos da rainha.
14 അപ്പോൾ അവൻ: “അവരെ ജീവനോടെ പിടിക്കുവിൻ” എന്നു കല്പിച്ചു; അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീടിന്‍റെ കളത്തിൽ വച്ചു കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
14 E ele disse: Apanhai-os vivos. E eles os apanharam vivos, e os mataram junto ao fosso da casa de tosquia, a saber, quarenta e dois homens; tampouco poupou ele qualquer um deles.
15 അവൻ അവിടെനിന്ന് പുറപ്പെട്ടപ്പോൾ തന്നെ എതിരേൽക്കുവാൻ വരുന്ന രേഖാബിന്‍റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോട്: “എന്‍റെ ഹൃദയം നിന്‍റെ ഹൃദയത്തോട് ചേർന്നിരിക്കുന്നതുപോലെ നിന്‍റെ ഹൃദയം പരമാർത്ഥമായിരിക്കുന്നുവോ?” എന്നു ചോദിച്ചു.
15 E, quando ele havia partido dali, ele desceu diante de Jonadabe, e o filho de Recabe vindo para se encontrar com ele; o saudou, e lhe disse: É reto o teu coração, como o meu coração é com o teu coração? E Jonadabe respondeu: É. Se for, dá-me a tua mão. E ele deu-lhe a sua mão; e ele o fez subir na carruagem.
16 “നീ എന്നോടുകൂടെ വന്ന് യഹോവയെക്കുറിച്ച് എനിക്കുള്ള ശുഷ്കാന്തി കാണുക” എന്നു അവൻ പറഞ്ഞു. അങ്ങനെ അവനെ രഥത്തിൽ കയറ്റി; അവർ ഓടിച്ചുപോയി.
16 E ele disse: Vem comigo, e vê o meu zelo pelo SENHOR. Assim, eles fizeram-no andar na sua carruagem.
17 ശമര്യയിൽ എത്തിയപ്പോൾ അവൻ ശമര്യയിൽ ആഹാബ് ഗൃഹത്തിൽ ശേഷിച്ചവരെ എല്ലാം യഹോവ ഏലീയാവിനോട് അരുളിച്ചെയ്ത വചനപ്രകാരം സംഹരിച്ചുകളഞ്ഞു.
17 E, quando ele chegou a Samaria, ele matou todos os que restaram de Acabe em Samaria, até que o destruiu, segundo o dizer do SENHOR, o qual ele falou a Elias.
18 പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോട്: “ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.” എന്നു പറഞ്ഞു
18 E Jeú reuniu todo o povo, e disse a eles: Acabe serviu um pouco a Baal; mas Jeú servirá muito a ele.
19 “ആകയാൽ ബാലിന്‍റെ സകലപ്രവാചകന്മാരെയും സകലദാസന്മാരെയും സകലപുരോഹിതന്മാരെയും എന്‍റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുത്; ഞാൻ ബാലിന് ഒരു മഹായാഗം കഴിക്കുവാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല” എന്നു കല്പിച്ചു; എന്നാൽ ബാലിന്‍റെ ആരാധനക്കാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
19 Agora, portanto, chamai-me todos os profetas de Baal, todos os seus servos, e todos os seus sacerdotes; que não falte nenhum; porque eu tenho um grande sacrifício para fazer a Baal; qualquer um que faltar, este não viverá. Porém, Jeú fez isto em sutileza, com o intento de poder destruir os adoradores de Baal.
20 “ബാലിന് ഒരു വിശുദ്ധസഭായോഗം വിളംബരം ചെയ്യുവീൻ” എന്നു യേഹൂ കല്പിച്ചു. അവർ അങ്ങനെ വിളംബരം ചെയ്തു.
20 E Jeú disse: Proclamai uma assembleia solene para Baal. E eles a proclamaram.
21 യേഹൂ യിസ്രായേൽ ദേശത്ത് എല്ലായിടത്തും ആളയച്ചതുകൊണ്ടു ബാലിന്‍റെ സകല ആരാധകരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവർ ബാലിന്‍റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റം മുതൽ മറ്റേഅറ്റം വരെ തിങ്ങി നിറഞ്ഞു.
21 E Jeú enviou por todo o Israel; e todos os adoradores de Baal vieram, de modo que não houve nenhum homem que não viesse. E eles entraram na casa de Baal; e a casa de Baal estava cheia, de uma extremidade a outra.
22 അവൻ വസ്ത്രം സൂക്ഷിക്കുന്നവനോട്: “ബാലിന്‍റെ സകല ആരാധനക്കാർക്കും വസ്ത്രം കൊണ്ടുവന്ന് കൊടുക്ക” എന്നു കല്പിച്ചു. അവൻ വസ്ത്രം കൊണ്ടുവന്ന് കൊടുത്തു.
22 E ele disse àquele que estava a cargo das vestimentas: Traz vestimentas para todos os adoradores de Baal. E ele trouxe-lhes as vestimentas.
23 പിന്നെ യേഹൂവും രേഖാബിന്‍റെ മകനായ യോനാദാബും ബാലിന്‍റെ ക്ഷേത്രത്തിൽ കടന്ന് ബാലിന്‍റെ ആരാധനക്കാരോട്: “ബാലിന്‍റെ ആരാധനക്കാർ അല്ലാതെ യഹോവയുടെ ആരാധനക്കാർ ആരും ഇവിടെ ഇല്ല എന്നു ഉറപ്പാക്കുവീൻ” എന്നു കല്പിച്ചു.
23 E Jeú, com Jonadabe, o filho de Recabe, entraram na casa de Baal, e disse aos adoradores de Baal: Examinai, e vede que não haja aqui convosco nenhum dos servos do SENHOR, mas somente os adoradores de Baal.
24 അവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിക്കുവാൻ അകത്ത് ചെന്നശേഷം യേഹൂ പുറത്ത് എൺപതുപേരെ നിർത്തി: “ഞാൻ നിങ്ങളുടെ കയ്യിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുവൻ രക്ഷപെട്ടാൽ നിങ്ങളുടെ ജീവൻ അവന്‍റെ ജീവന് പകരമായിരിക്കും” എന്നു കല്പിച്ചു.
24 E quando eles entraram para oferecer sacrifícios e ofertas queimadas, Jeú indicou oitenta homens de fora, e disse: Se algum dos homens que eu trouxe às vossas mãos escapar, aquele que o deixar ir, a sua vida será pela vida daquele.
25 ഹോമയാഗം കഴിച്ചു തീർന്നപ്പോൾ യേഹൂ കാവൽക്കാരോടും പടനായകന്മാരോടും: “അകത്ത് കടന്ന് അവരെ കൊല്ലുവിൻ; ഒരുത്തനും പുറത്ത് പോകരുത്” എന്നു കല്പിച്ചു. അങ്ങനെ അവർ വാളിന്‍റെ വായ്ത്തലയാൽ അവരെ കൊന്നു; കാവൽക്കാരും പടനായകന്മാരും അവരെ പുറത്ത് എറിഞ്ഞുകളഞ്ഞു; ബാല്‍ ക്ഷേത്രത്തിന്‍റെ നഗരത്തിൽ ചെന്നു
25 E sucedeu, tão logo ele terminou de oferecer a oferta queimada, que Jeú disse ao guarda e aos capitães: Entrai, e matai-os; não deixeis nenhum escapar. E eles os feriram com a lâmina da espada; e a guarda e os capitães os lançaram fora, e foram até a cidade da casa de Baal.
26 ബാല്‍ ക്ഷേത്രത്തിലെ വിഗ്രഹസ്തംഭങ്ങൾ പുറത്ത് കൊണ്ടുവന്നു ചുട്ടുകളഞ്ഞു.
26 E eles removeram as imagens da casa de Baal, e as queimaram.
27 അവർ ബാൽസ്തംഭത്തെ തകർത്ത് ബാല്‍ ക്ഷേത്രം ഇടിച്ച് അതിനെ വിസർജനസ്ഥലമാക്കിത്തീർത്തു; അത് ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
27 E eles derrubaram a imagem de Baal, e derrubaram a casa de Baal, e fizeram dela uma casa de dejetos até este dia.
28 ഇങ്ങനെ യേഹൂ യിസ്രായേലിൽനിന്നു ബാലിനെ നശിപ്പിച്ചുകളഞ്ഞു.
28 Assim, Jeú destruiu Baal de Israel.
29 എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെക്കൊണ്ട് യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങൾ യേഹൂ വിട്ടുമാറിയില്ല.
29 Todavia, dos pecados de Jeroboão, o filho de Nebate, que fez Israel pecar, deles não se apartou Jeú, a saber, os bezerros de ouro que estavam em Betel, e que estavam em Dã.
30 യഹോവ യേഹൂവിനോട്: “എനിക്ക് ഇഷ്ടമുള്ളത് നീ നന്നായി ചെയ്തതുകൊണ്ടും എന്‍റെ ഹിതപ്രകാരം ഒക്കെയും ആഹാബ് ഗൃഹത്തോട് ചെയ്തതുകൊണ്ടും നിന്‍റെ പുത്രന്മാർ യിസ്രായേലിന്‍റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും” എന്നു അരുളിച്ചെയ്തു.
30 E o SENHOR disse a Jeú: Como tens feito bem em executar aquilo que é reto aos meus olhos, e tens feito à casa de Acabe segundo tudo o que estava no meu coração, os teus filhos da quarta geração se assentarão sobre o trono de Israel.
31 എങ്കിലും യേഹൂ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടുകൂടി നടക്കുന്നതിന് ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്‍റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.
31 Porém, Jeú não atentou em andar na lei do SENHOR Deus de Israel de todo o seu coração; porquanto não se apartou dos pecados de Jeroboão, o qual fez Israel pecar.
32 ആ കാലത്ത് യഹോവ യിസ്രായേൽ രാജ്യത്തിന്‍റെ ചില ഭാഗങ്ങൾ മുറിച്ചുകളവാൻ തുടങ്ങി; ഹസായേൽ യിസ്രായേലിന്‍റെ അതിരുകളില്ലായിടവും അവരെ തോല്പിച്ചു.
32 Naqueles dias, o SENHOR começou a diminuir Israel; e Hazael os feriu em todos os limites de Israel;
33 അവൻ യോർദ്ദാന്‍ നദിക്കു കിഴക്ക് ഗാദ്യർ, രൂബേന്യർ, മനശ്ശെയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി; അർന്നോൻതോട്ടിനരികെയുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും തന്നെ.
33 desde o Jordão para o leste, a toda terra de Gileade, os gaditas, e os rubenitas, e os manassitas; desde Aroer, que está junto ao rio Arnom, a saber, Gileade e Basã.
34 യേഹൂവിന്‍റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്‍റെ സകലപരാക്രമപ്രവൃത്തികളും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
34 Ora, o restante dos atos de Jeú, e tudo o que ele fez, e todo o seu poder, não estão escritos no livro das Crônicas dos reis de Israel?
35 യേഹൂ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു. അവന്‍റെ മകനായ യെഹോവാഹാസ് അവനു പകരം രാജാവായി.
35 E Jeú dormiu com os seus pais; e o sepultaram em Samaria. E Jeoacaz, o seu filho, reinou no seu lugar.
36 യേഹൂ ശമര്യയിൽ യിസ്രായേലിനെ വാണകാലം ഇരുപത്തെട്ട് വര്‍ഷം ആയിരുന്നു.
36 E o tempo em que Jeú reinou sobre Israel em Samaria foi de vinte e oito anos.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Reis 10, comparar traduções ou montar um estudo — tudo direto pelo WhatsApp.