2 Crônicas 4
Indian Revised Version in Malayalam (MAL) vs BKJ
1 ശലോമോൻ താമ്രംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി; അതിന്‍റെ നീളവും വീതിയും ഇരുപതു മുഴം വീതവും ഉയരം പത്തു മുഴവും ആയിരുന്നു.
1 Ele fez também um altar de bronze, vinte côvados o seu comprimento, e vinte côvados a sua largura, e dez côvados a sua altura.
2 വൃത്താകാരമായ ഒരു ജലസംഭരണിയും അവൻ വാർത്തുണ്ടാക്കി; അതിന്‍റെ വ്യാസം പത്തു മുഴവും ആഴം അഞ്ചു മുഴവും ചുറ്റളവ് മുപ്പതു മുഴവും ആയിരുന്നു.
2 Ele fez também um mar de fundição de dez côvados de borda a borda, todo redondo, e cinco côvados a sua altura; e uma linha de trinta côvados o envolvia ao redor.
3 അതിന് കീഴെ ചുറ്റിലും രണ്ടു നിരയായി കാളകളുടെ രൂപങ്ങൾ വാർത്തുണ്ടാക്കിയിരുന്നു.
3 E debaixo dele havia figuras de bois, que cingiam o mar ao redor, dez em cada côvado, contornando-o; e tinha duas fileiras de bois, fundidos juntamente com o mar.
4 അത് പന്ത്രണ്ടു കാളകളുടെ പുറത്തു വച്ചിരുന്നു: കാളകൾ മൂന്നു വീതം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും മുഖം തിരിച്ചിരുന്നു. ജലസംഭരണി വഹിച്ചിരുന്ന കാളകളുടെ പിൻഭാഗം അകത്തോട്ട് ആയിരുന്നു.
4 Ele se posicionava sobre doze bois, três olhando para o norte, e três olhando para o oeste, e três olhando para o sul, e três olhando para o leste; e o mar foi posto no alto sobre eles, e todas as suas partes posteriores estavam para dentro.
5 ജലസംഭരണിക്ക് നാലു വിരലുകളുടെ കനവും അതിന്‍റെ വക്ക് പാനപാത്രത്തിന്‍റെ വക്കുപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.
5 E a sua espessura era de um palmo, e a sua borda como a obra da borda de uma taça, com uma flor de lírio; e sua capacidade era de três mil batos.
6 കഴുകാൻ വെള്ളം വയ്ക്കേണ്ടതിന് പത്തു തൊട്ടികളും ഉണ്ടാക്കി; വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചു വീതം വച്ചു. ഹോമയാഗത്തിന്നുള്ള വസ്തുക്കൾ അവർ അവയിൽ കഴുകും; ജലസംഭരണിയോ പുരോഹിതന്മാർക്ക് കഴുകുവാനുള്ളതായിരുന്നു.
6 Ele fez também dez pias, e pôs cinco à direita, e cinco à esquerda, para nelas se lavar; as coisas que eram oferecidas como oferta queimada eram lavadas nelas; mas o mar era para os sacerdotes se lavarem neles.
7 അവൻ പൊന്നുകൊണ്ട് പത്തു വിളക്കുകളും കൽപ്പനപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വച്ചു.
7 E ele fez dez candelabros de ouro de acordo com a sua forma, e os pôs no templo, cinco à direita, e cinco à esquerda.
8 അവൻ പത്തു മേശകളും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വച്ചു; പൊന്നുകൊണ്ട് നൂറു തളികകളും ഉണ്ടാക്കി.
8 Ele fez também dez mesas, e as pôs no templo, cinco no lado direito, e cinco no esquerdo. E ele fez uma centena de bacias de ouro.
9 അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന് വാതിലുകളും ഉണ്ടാക്കി. കതകുകൾ താമ്രംകൊണ്ട് പൊതിഞ്ഞു.
9 Ele fez ainda, o átrio dos sacerdotes, e o grande átrio, e portas para o átrio, e revestiu as suas portas com bronze.
10 അവൻ ജലസംഭരണി വലത്തുഭാഗത്ത് തെക്കുകിഴക്കായിട്ട് വച്ചു.
10 E ele pôs o mar no lado direito da extremidade leste, de frente para o sul.
11 ഹൂരാം കലങ്ങളും ചട്ടുകങ്ങളും തളികകളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനു വേണ്ടി ചെയ്യേണ്ടിയിരുന്ന പണികൾ തീർത്തു.
11 E Hirão fez as caldeiras, e as pás, e as bacias. E terminou Hirão a obra que executava para o rei Salomão, para a casa de Deus;
12 രണ്ടു തൂണുകൾ, തൂണുകളുടെ മുകളിലുള്ള ഗോളാകാരമായ മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,
12 a saber, os dois pilares, e os globos, e os capitéis que estavam no topo dos dois pilares, e as duas redes para cobrirem os dois globos dos capitéis que estavam no topo das colunas;
13 തൂണുകളുടെ മുകളിലുള്ള രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈ രണ്ടു നിരയായി നാനൂറ് മാതളപ്പഴങ്ങൾ
13 e quatrocentas romãs nas duas redes; duas fileiras de romãs em cada rede, para cobrir os dois globos dos capitéis que estavam sobre os pilares.
14 പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ
14 Ele fez também bases, e sobre as bases fez as pias;
15 ജലസംഭരണി, അതിന് കീഴെ പന്ത്രണ്ടു കാളകൾ, കലങ്ങൾ,
15 um mar, e os doze bois debaixo dele.
16 ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ട് യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ രാജാവിന് ഉണ്ടാക്കിക്കൊടുത്തു.
16 Também as caldeiras, e as pás, e os ganchos e todos os seus utensílios, fez Hirão, o pai, ao rei Salomão, para casa do SENHOR, de bronze brilhante.
17 യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തു വച്ചു രാജാവ് അവയെ വാർപ്പിച്ചു.
17 Na planície do Jordão o rei os fundiu, no solo argiloso entre Sucote e Zereda.
18 ഇങ്ങനെ ശലോമോൻ ഇവയൊക്കെയും ധാരാളമായി ഉണ്ടാക്കിയതിനാൽ അതിനായി ഉപയോഗിച്ച താമ്രത്തിന്‍റെ തൂക്കം നോക്കിയില്ല.
18 Assim, Salomão fez todos estes vasos em grande abundância; pois o peso do bronze não podia ser averiguado.
19 ഇങ്ങനെ ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങൾ ഒക്കെയും നിർമ്മിച്ചു. സ്വർണയാഗപീഠവും കാഴ്ചയപ്പം വയ്ക്കുന്ന മേശകളും
19 E Salomão fez todos os vasos que eram para a casa de Deus, também o altar de ouro, e as mesas sobre as quais o pão da proposição era posto;
20 അന്തർമ്മന്ദിരത്തിനു മുമ്പിൽ നിയമപ്രകാരം കത്തേണ്ട തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും
20 além disso, os candelabros com as suas lâmpadas de ouro puro, para que eles queimassem segundo o costume diante do oráculo;
21 നിർമ്മലമായ തങ്കംകൊണ്ട്, പുഷ്പങ്ങളും വിളക്കുകളും ചവണകളും
21 e as flores, e as lâmpadas, e as tenazes, fez ele de ouro, e daquele ouro perfeito;
22 തങ്കംകൊണ്ട് കത്രികകളും തളികകളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്‍റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തെ കതകുകൾ, ആലയത്തിന്‍റെ കതകുകൾ, ഇവ പൊന്നുകൊണ്ട് നിർമ്മിച്ചവ ആയിരുന്നു.
22 e as espevitadeiras, e as bacias, e as colheres, e os incensários de ouro puro; e quanto à entrada da casa, as suas portas internas para o lugar santíssimo, e as portas da casa do templo, eram de ouro.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 2 Crônicas 4, comparar traduções ou montar um estudo — tudo direto pelo WhatsApp.