2 Crônicas 28
Indian Revised Version in Malayalam (MAL) vs BKJ
1 ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപതു വയസ്സായിരുന്നു; അവൻ പതിനാറു വര്‍ഷം യെരൂശലേമിൽ വാണു; എന്നാൽ അവൻ തന്‍റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളതു ചെയ്തില്ല.
1 Acaz tinha vinte anos de idade quando começou a reinar, e reinou dezesseis anos em Jerusalém; mas ele não fez aquilo que era reto aos olhos do SENHOR seu Deus, como Davi, o seu pai;
2 അവൻ യിസ്രായേൽ രാജാക്കന്മാരുടെ തെറ്റായ വഴികളിൽ നടന്ന് ബാല്‍ വിഗ്രഹങ്ങളെ വാർത്തുണ്ടാക്കി.
2 porque andou nos caminhos dos reis de Israel, e fez também imagens derretidas para os baalins.
3 അവൻ ബെൻ-ഹിന്നോം താഴ്വരയിൽ ധൂപം കാട്ടുകയും, യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛാചാരപ്രകാരം തന്‍റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.
3 Além disso, ele queimou incenso no vale do filho de Hinom, e queimou os seus filhos no fogo, segundo as abominações dos pagãos os quais o SENHOR havia expulsado de diante dos filhos de Israel.
4 അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻ കീഴിലും ബലികഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
4 Ele também sacrificou e queimou incenso nos lugares altos, e nos outeiros, e debaixo de toda árvore verde.
5 ആകയാൽ അവന്‍റെ ദൈവമായ യഹോവ അവനെ അരാം രാജാവിന്‍റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ച് അസംഖ്യം പേരെ തടവുകാരായി ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവൻ യിസ്രായേൽ രാജാവിന്‍റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
5 Porquanto o SENHOR seu Deus o entregou nas mãos do rei da Síria; e eles o feriram, e levaram consigo uma grande multidão de cativos, e os trouxeram a Damasco. E ele também foi entregue na mão do rei de Israel, que o feriu com um grande massacre.
6 അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് രെമല്യാവിന്‍റെ മകനായ പേക്കഹ് യെഹൂദയിൽ പരാക്രമശാലികളായ ഒരുലക്ഷത്തി ഇരുപതിനായിരം പേരെ ഒരു ദിവസം സംഹരിച്ചു.
6 Porque Peca, o filho de Remalias, matou em Judá, cento e vinte mil em um dia, os quais eram todos homens valentes; porque eles haviam abandonado o SENHOR Deus dos seus pais.
7 എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവിനെയും, രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിനു ശേഷം രണ്ടാമനായിരുന്ന എല്ക്കാനയെയും കൊന്നുകളഞ്ഞു.
7 E Zicri, um homem poderoso de Efraim, matou Maaseias, o filho do rei, e a Azricão, o governador da casa, e Elcana que estava próximo ao rei.
8 യിസ്രായേല്യർ തങ്ങളുടെ സഹോദരജനത്തിൽ നിന്ന് സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ തടവുകാരായി പിടിച്ചു കൊണ്ടുപോയി. വളരെയധികം കൊള്ളയിട്ടു; കൊള്ളമുതൽ ശമര്യയിലേക്കു കൊണ്ടുപോയി.
8 E os filhos de Israel levaram consigo cativos dos seus irmãos duzentos mil, mulheres, filhos e filhas, e também retiraram muito despojo deles, e trouxeram o despojo para Samaria.
9 എന്നാൽ യഹോവയുടെ പ്രവാചകനായ ഓദേദ്, ശമര്യയിലേക്കു മടങ്ങിവന്ന സൈന്യത്തെ എതിരേറ്റ് ചെന്നു അവരോട് പറഞ്ഞത്: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ച് അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു; നിങ്ങൾ അവരെ ആകാശത്തോളം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.
9 Porém, um profeta do SENHOR esteve lá, cujo nome era Obede; e ele saiu na frente do exército que vinha para Samaria, e disse-lhes: Eis que, como o SENHOR Deus dos vossos pais ficou irado com Judá, ele os entregou na vossa mão, e vós os tem matado em uma fúria que alcançava até o céu.
10 ഇപ്പോഴോ നിങ്ങൾ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാൻ ഭാവിക്കുന്നു; നിങ്ങളും ദൈവമായ യഹോവയുടെ മുമ്പാകെ കുറ്റക്കാർ അല്ലയോ?
10 E agora intentais manter subjugados os filhos de Judá e de Jerusalém como servos e servas a vós; porém não há convosco, convosco mesmo, pecados contra o SENHOR vosso Deus?
11 ആകയാൽ ഞാൻ പറയുന്നത് കേട്ടു, നിങ്ങളുടെ സഹോദരന്മാരിൽ നിന്ന് നിങ്ങൾ പിടിച്ചു കൊണ്ടുവന്ന തടവുകാരെ വിട്ടയക്കുക; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിയ്ക്കും.”
11 Agora, ouvi-me, portanto, e entregai de volta os cativos, os quais trouxestes cativos dos vossos irmãos; porque a ira ardente do SENHOR está sobre vós.
12 അപ്പോൾ യോഹാനാന്‍റെ മകൻ അസര്യാവ്, മെശില്ലേമോത്തിന്‍റെ മകൻ ബേരെഖ്യാവ്, ശല്ലൂമിന്‍റെ മകൻ യെഹിസ്കീയാവ്, ഹദ്ലായിയുടെ മകൻ അമാസ എന്നിങ്ങനെ എഫ്രയീമ്യ തലവന്മാരിൽ ചിലർ യുദ്ധത്തിൽ നിന്ന് മടങ്ങി വന്നവരോട് എതിർത്തുനിന്ന്, അവരോട്:
12 Então, alguns dos cabeças dos filhos de Efraim: Azarias, o filho de Joanã, Berequias, o filho de Mesilemote, e Jeizquias, o filho de Salum, e Amasa, o filho de Hadlai, puseram-se de pé contra aqueles que vieram da guerra,
13 “നിങ്ങൾ തടവുകാരെ ഇവിടെ കൊണ്ടുവരരുത്; നാം തന്നെ യഹോവയോട് അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാൻ നിങ്ങൾ ഭാവിക്കുന്നു; നമ്മുടെ അകൃത്യം വലിയത്. യഹോവയുടെ ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
13 e disseram-lhes: Vós não trareis os cativos para cá; porque mesmo que já tenhamos ofendido o SENHOR, vós intentais acrescentar mais aos nossos pecados e às nossas transgressões; porquanto a nossa transgressão é grande, e há uma ardente ira contra Israel.
14 അപ്പോൾ പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ പടയാളികൾ തടവുകാരെ കൊള്ളമുതലോടുകൂടെ വിട്ടയച്ചു.
14 Assim os homens armados deixaram os cativos e o despojo diante dos príncipes e de toda a congregação.
15 പ്രത്യേകമായി നിയോഗിക്കപ്പെട്ട ആളുകൾ ബദ്ധന്മാരെ കൂട്ടി, അവരിൽ നഗ്നരായവരെ കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ധരിപ്പിച്ചശേഷം അവർക്ക് ഭക്ഷിക്കുവാനും കുടിക്കുവാനും കൊടുത്തു; എണ്ണയും തേപ്പിച്ചു. ക്ഷീണമുള്ളവരെ കഴുതപ്പുറത്ത് കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കിയശേഷം ശമര്യയിലേക്കു മടങ്ങിപ്പോയി.
15 E os homens que foram designados pelo nome se levantaram, e tomaram os cativos, e com o despojo vestiram todos os que estavam nus entre eles, e os vestiram, e os calçaram, e os deram de comer e de beber, e os ungiram, e levaram todos os fracos dentre eles sobre jumentos, e os trouxeram a Jericó, a cidade das palmeiras, aos seus irmãos; então, eles retornaram a Samaria.
16 ആ കാലത്ത് ആഹാസ് രാജാവ്, തന്നെ സഹായിക്കണം എന്നു അശ്ശൂർ രാജാക്കന്മാരുടെ അടുക്കൽ ആളയച്ച് അഭ്യർത്ഥിച്ചു.
16 Naquele tempo, o rei Acaz enviou aos reis da Assíria para ajudá-lo.
17 കാരണം, ഏദോമ്യർ പിന്നെയും വന്ന് യെഹൂദ്യരെ തോല്പിക്കയും തടവുകാരെ പിടിച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നു.
17 Porque, novamente, os edomitas vieram, e feriram a Judá, e levaram consigo cativos.
18 ഫെലിസ്ത്യർ താഴ്വരയിലും, യെഹൂദായുടെ തെക്കും ഉള്ള പട്ടണങ്ങൾ ആക്രമിച്ച് ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേർന്ന ഗ്രാമങ്ങളും, തിമ്നയും അതിനോടു ചേർന്ന ഗ്രാമങ്ങളും, ഗിംസോവും അതിനോട് ചേർന്ന ഗ്രാമങ്ങളും, പിടിച്ച് അവിടെ പാർത്തു.
18 Os filisteus também invadiram as cidades da região baixa, e do sul de Judá, e conquistaram Bete-Semes, e Aijalom, e Gederote, e Socó com as suas aldeias, e Timna com as suas aldeias, também Ginzo e as suas aldeias; e eles ali habitaram.
19 യിസ്രായേൽ രാജാവായ ആഹാസ് യെഹൂദയിൽ ധാർമിക അധഃപതനത്തിന് ഇടയാക്കി യഹോവയോട് മഹാദ്രോഹം ചെയ്തതുകൊണ്ട് അവന്‍റെ നിമിത്തം യഹോവ യെഹൂദായെ താഴ്ത്തി.
19 Porque o SENHOR humilhou a Judá por causa de Acaz, rei de Israel; pois ele fez Judá ficar nu, e transgrediu gravemente contra o SENHOR.
20 അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ അവന്‍റെ അടുക്കൽവന്ന് അവനെ ബുദ്ധിമുട്ടിച്ചതല്ലാതെ ഒട്ടും സഹായിച്ചില്ല.
20 E Tiglate-Pileser, rei da Assíria, veio até ele, e o angustiou, mas não o fortaleceu.
21 ആഹാസ്, യഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കുറെ സമ്പത്ത് കവർന്നെടുത്ത് അശ്ശൂർ രാജാവിന് കൊടുത്തു; എങ്കിലും ഇതിനാൽ അവനു സഹായം ലഭിച്ചില്ല.
21 Porque Acaz tomou uma porção da casa do SENHOR, e da casa do rei, e dos príncipes, e a deu ao rei da Assíria; mas ele não o ajudou.
22 ആഹാസ് രാജാവ് തന്‍റെ കഷ്ടകാലത്തും യഹോവയോട് അധികം അവിശ്വസ്തത കാണിച്ചു.
22 E no tempo da sua angústia, ele transgrediu ainda mais contra o SENHOR; este é aquele rei Acaz.
23 എങ്ങനെയെന്നാൽ: “അരാം രാജാക്കന്മാരുടെ ദേവന്മാർ അവരെ സഹായിച്ചതുകൊണ്ട് അവർ എന്നെയും സഹായിക്കേണ്ടതിന് ഞാൻ അവർക്ക് ബലികഴിക്കും” എന്നു പറഞ്ഞ് അവൻ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാർക്ക് ബലികഴിച്ചു; എന്നാൽ അവ അവനും എല്ലാ യിസ്രായേലിനും നാശകാരണമായി തീർന്നു.
23 Porque ele sacrificou aos deuses de Damasco, os quais o feriram; e disse: Porque os deuses dos reis da Síria os ajudaram, por isso sacrificarei a eles, para que possam me ajudar. Porém, eles foram a sua ruína, e de todo o Israel.
24 ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ ഒരുമിച്ചു കൂട്ടി ഉടച്ചുകളഞ്ഞു; അദ്ദേഹം യഹോവയുടെ ആലയത്തിന്‍റെ വാതിലുകൾ അടച്ച് യെരൂശലേമിന്‍റെ ഓരോ മൂലയിലും ബലിപീഠങ്ങൾ ഉണ്ടാക്കി.
24 E Acaz reuniu os vasos da casa de Deus, e cortou em pedaços os vasos da casa de Deus, e fechou as portas da casa do SENHOR, e ele lhe fez altares em todas as esquinas de Jerusalém.
25 അന്യദേവന്മാർക്കു ധൂപം കാട്ടുവാൻ അവൻ യെഹൂദായിലെ ഓരോ പട്ടണത്തിലും പൂജാഗിരികൾ ഉണ്ടാക്കി തന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
25 E em cada uma destas várias cidades de Judá ele fez lugares altos para queimar incenso a outros deuses, e provocou à ira ao SENHOR Deus dos seus pais.
26 അവന്‍റെ മറ്റുള്ള പ്രവൃത്തികളും ജീവിതരീതികളും ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
26 Ora, o restante dos atos e de todos os seus caminhos, os primeiros e os últimos, eis que estão escritos no livro dos reis de Judá e de Israel.
27 ആഹാസ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേം നഗരത്തിൽ അടക്കം ചെയ്തു. യിസ്രായേൽ രാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്‍റെ മകനായ യെഹിസ്കീയാവ് അവനു പകരം രാജാവായി.
27 E Acaz dormiu com os seus pais, e eles o sepultaram na cidade, a saber, em Jerusalém; mas não o colocaram nos sepulcros dos reis de Israel; e Ezequias, o seu filho, reinou em seu lugar.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 2 Crônicas 28, comparar traduções ou montar um estudo — tudo direto pelo WhatsApp.