2 Crônicas 19

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 യെഹൂദാ രാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്‍റെ അരമനയിലേക്ക് സമാധാനത്തോടെ മടങ്ങിവന്നപ്പോൾ
1 E Josafá, o rei de Judá, retornou em paz para a sua casa em Jerusalém.
2 ഹനാനിയുടെ മകനായ യേഹൂദർശകൻ അവനെ എതിരേറ്റുചെന്ന് യെഹോശാഫാത്ത് രാജാവിനോട്: “ദുഷ്ടന് സഹായം ചെയ്യുന്നതും, യഹോവയെ പകയ്ക്കുന്നവരോട് സ്നേഹം കാണിക്കുന്നതും ശരിയോ? അതുകൊണ്ട് യഹോവയുടെ കോപം നിന്‍റെമേൽ വന്നിരിക്കുന്നു.
2 E Jeú, o filho de Hanani, o vidente, saiu a seu encontro, e disse ao rei Josafá: Deverias tu ajudar os ímpios, e amar aqueles que odeiam o SENHOR? Por isso virá sobre ti grande ira da parte do SENHOR.
3 എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെക്കയും ചെയ്തതിനാൽ നിന്നിൽ നന്മയും കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.
3 Todavia, há boas coisas encontradas em ti, ao teres removido os bosques da terra, e teres preparado o teu coração para buscares a Deus.
4 യെഹോശാഫാത്ത് യെരൂശലേമിൽ പാർത്തു, ബേർ-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്‍റെ ഇടയിൽ വീണ്ടും സഞ്ചരിച്ച് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിലേക്ക് തിരിച്ചുവരുത്തി.
4 E Josafá habitou em Jerusalém; e ele saiu novamente pelo meio do povo, de Berseba até o monte Efraim, e os trouxe de volta ao SENHOR Deus dos seus pais.
5 അവൻ ദേശത്ത്, യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു.
5 E ele pôs juízes na terra, em todas as cidades fortificadas de Judá, cidade por cidade,
6 അവരോട് പറഞ്ഞത്: “നിങ്ങൾ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളുവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നത്; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു.
6 e disse aos juízes: Vede o que fazeis; porque não julgais da parte do homem, senão da parte do SENHOR, e ele está convosco quando julgardes.
7 ആകയാൽ ദൈവഭയം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങലും ഇല്ലല്ലോ.”
7 Porquanto, agora, que o temor do SENHOR seja sobre vós; atentai e fazei-o; porque não há iniquidade com o SENHOR nosso Deus, nem acepção de pessoas, nem aceitação de presentes.
8 കൂടാതെ യെരൂശലേമിലും, യെഹോശാഫാത്ത്, ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്‍റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിനായും വ്യവഹാരം തീർക്കേണ്ടതിനായും നിയമിച്ചു;
8 Além disso, em Jerusalém Josafá colocou os levitas, e os sacerdotes, e os chefes dos pais de Israel, para o juízo do SENHOR, e para controvérsias, e voltaram a Jerusalém.
9 അവർ യെരൂശലേമിൽ മടങ്ങിവന്നു. അവൻ അവരോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങൾ ദൈവ ഭയത്തോടും, വിശ്വസ്തതയോടും, ഏകാഗ്രഹൃദയത്തോടുംകൂടെ പ്രവർത്തിച്ചുകൊള്ളേണം.”
9 E ele os encarregou, dizendo: Assim fareis no temor do SENHOR, fielmente, e com um coração perfeito.
10 ഓരോ പട്ടണത്തിലും പാർക്കുന്ന നിങ്ങളുടെ സഹോദരന്മാർ രക്തപാതകം, ന്യായപ്രമാണം, കല്പനകൾ, ചട്ടങ്ങൾ, വിധികൾ എന്നിവയെ സംബന്ധിച്ചുള്ള ഏതൊരു വ്യവഹാരവുമായി നിങ്ങളുടെ മുമ്പാകെ വന്നാൽ, അവർ യഹോവയോട് അകൃത്യം ചെയ്തിട്ട് നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന് നിങ്ങൾ അവർക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കേണം; നിങ്ങൾ കുറ്റക്കാരാകാതിരിക്കേണ്ടതിന് അങ്ങനെ ചെയ്തുകൊൾവിൻ.
10 E qualquer que seja a causa que vier até vós dos vossos irmãos que habitam nas cidades, entre sangue e sangue, entre lei e mandamento, estatutos e juízos, vós, adverti-los-ei para que não transgridam contra o SENHOR, e assim venha a ira sobre vós, e sobre os vossos irmãos; fazei isso, e vós não transgredireis.
11 ”ഇതാ, മഹാപുരോഹിതനായ അമര്യാവ് യഹോവയുടെ എല്ലാകാര്യത്തിലും, യെഹൂദാഗൃഹത്തിന്‍റെ പ്രഭുവായ യിശ്മായേലിന്‍റെ മകൻ സെബദ്യാവ് രാജാവിന്‍റെ എല്ലാകാര്യത്തിലും നിങ്ങൾക്ക് തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്കുണ്ട്. ധൈര്യപ്പെട്ട് പ്രവർത്തിച്ചുകൊൾവീൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.”
11 E, eis que Amarias, o sumo sacerdote está sobre vós em todas as questões do SENHOR; e Zebadias, o filho de Ismael, o soberano da casa de Judá, em todos os assuntos do rei; também os levitas serão oficiais diante de vós. Procedei corajosamente, e o SENHOR será com os bons.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Crônicas 19, comparar traduções ou montar um estudo — tudo direto pelo WhatsApp.