2 Crônicas 15

Indian Revised Version in Malayalam (MAL) vs ACF

Sair da comparação
ACF Almeida Corrigida Fiel
1 അനന്തരം ഓദേദിന്‍റെ മകനായ അസര്യാവിന്‍റെ മേൽ ദൈവത്തിന്‍റെ ആത്മാവ് വന്നു.
1 Então veio o Espírito de Deus sobre Azarias, filho de Odede.
2 അവൻ ആസായെ എതിരേറ്റ് അവനോട് പറഞ്ഞതെന്തെന്നാൽ: “ആസാ രാജാവേ, യെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്‍റെ വാക്കു കേൾപ്പീൻ; നിങ്ങൾ യഹോവയോടുകൂടെ ആയിരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.
2 E saiu ao encontro de Asa, e disse-lhe: Ouvi-me, Asa, e todo o Judá e Benjamim: O Senhor está convosco, enquanto vós estais com ele, e, se o buscardes, o achareis; porém, se o deixardes, vos deixará.
3 യിസ്രായേൽ ദീർഘകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;
3 E Israel esteve por muitos dias sem o verdadeiro Deus, e sem sacerdote que o ensinasse, e sem lei.
4 എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞ് അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി.
4 Mas quando na sua angústia voltaram para o Senhor Deus de Israel, e o buscaram, o acharam.
5 ”ആ കാലത്ത് ദേശനിവാസികൾക്ക് മഹാകലാപങ്ങൾ മൂലം സമാധാനം നഷ്ടമാകയും പോക്കുവരവ് സുരക്ഷിതമല്ലാതാകയും ചെയ്തു.
5 E naqueles tempos não havia paz, nem para o que saía, nem para o que entrava, mas muitas perturbações sobre todos os habitantes daquelas terras.
6 ദൈവം അവരെ സകലവിധ കഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ട് ജനത ജനതയേയും പട്ടണം പട്ടണത്തെയും നശിപ്പിച്ചു.
6 Porque nação contra nação e cidade contra cidade se despedaçavam; porque Deus os perturbara com toda a angústia.
7 എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നുപോകരുത്; നിങ്ങളുടെ പ്രവൃത്തിക്ക് പ്രതിഫലം ഉണ്ടാകും.”
7 Mas esforçai-vos, e não desfaleçam as vossas mãos; porque a vossa obra tem uma recompensa.
8 ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്‍റെ പ്രവചനവും കേട്ടപ്പോൾ ധൈര്യപ്പെട്ട്, യെഹൂദയുടെയും ബെന്യാമീന്‍റെയും ദേശത്തുനിന്നും, എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻമുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.
8 Ouvindo, pois, Asa estas palavras, e a profecia do profeta Odede, cobrou ânimo e tirou as abominações de toda a terra, de Judá e de Benjamim, como também das cidades que tomara nas montanhas de Efraim, e renovou o altar do Senhor, que estava diante do pórtico do Senhor.
9 പിന്നെ അവൻ യെഹൂദ്യരെയും, ബെന്യാമീന്യരെയും, എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമെയോനിൽ നിന്നും അവരുടെ അടുക്കൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി; ദൈവമായ യഹോവ അവനോടു കൂടെയുണ്ട് എന്നു കണ്ടിട്ട് യിസ്രായേലിൽ നിന്ന് അനേകർ വന്ന് അവനോട് ചേർന്നു.
9 E reuniu a todo o Judá, e Benjamim, e com eles os estrangeiros de Efraim e Manassés, e de Simeão; porque muitos de Israel tinham passado a ele, vendo que o Senhor seu Deus era com ele.
10 ഇങ്ങനെ അവർ ആസായുടെ വാഴ്ചയുടെ പതിനേഴാം ആണ്ടിന്‍റെ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി.
10 E ajuntaram-se em Jerusalém no terceiro mês; no ano décimo do reinado de Asa.
11 തങ്ങൾ കൊണ്ടുവന്ന കൊള്ളയിൽനിന്ന് അവർ എഴുനൂറ് കാളകളെയും ഏഴായിരം ആടുകളെയും അന്നു യഹോവയ്ക്ക് യാഗം കഴിച്ചു.
11 E no mesmo dia ofereceram em sacrifício ao Senhor, do despojo que trouxeram, setecentos bois e sete mil ovelhas.
12 പിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ അന്വേഷിച്ചുകൊള്ളാമെന്നും
12 E entraram na aliança para buscarem o Senhor Deus de seus pais, com todo o seu coração, e com toda a sua alma;
13 ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.
13 E de que todo aquele que não buscasse ao Senhor Deus de Israel, morresse; assim o menor como o maior, tanto o homem como a mulher.
14 അവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയുടെ മുമ്പാകെ സത്യംചെയ്തു.
14 E juraram ao Senhor, em alta voz, com júbilo e com trombetas e buzinas.
15 എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂർണ്ണഹൃദയത്തോടെ സത്യംചെയ്ത് പൂർണ്ണതാല്പര്യത്തോടുകൂടെ അവനെ അന്വേഷിച്ചതുകൊണ്ട് അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്ക് എല്ലായിടത്തും സ്വസ്ഥത നല്കുകയും ചെയ്തു.
15 E todo o Judá se alegrou deste juramento; porque de todo o seu coração juraram, e de toda a sua vontade o buscaram, e o acharam; e o Senhor lhes deu repouso ao redor.
16 ആസാ രാജാവ് തന്‍റെ അമ്മയായ മയഖായെ അവൾ അശേരക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് രാജ്ഞിസ്ഥാനത്തുനിന്ന് നീക്കിക്കളഞ്ഞു; അവളുടെ മ്ലേച്ഛവിഗ്രഹം ആസാ വെട്ടിനുറുക്കി കിദ്രോൻ തോട്ടിനരികെ വച്ചു ചുട്ടുകളഞ്ഞു.
16 E também a Maaca, sua mãe, o rei Asa depôs, para que não fosse mais rainha, porquanto fizera um horrível ídolo, a Aserá; e Asa destruiu o seu horrível ídolo, e o despedaçou, e o queimou junto ao ribeiro de Cedrom.
17 എന്നാൽ പൂജാഗിരികൾക്ക് യിസ്രായേലിൽ നീക്കംവന്നില്ല; എങ്കിലും ആസായുടെ ഹൃദയം അവന്‍റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.
17 Os altos, porém, não foram tirados de Israel; contudo o coração de Asa foi perfeito todos os seus dias.
18 വെള്ളി, പൊന്ന്, ഉപകരണങ്ങൾ എന്നിങ്ങനെ തന്‍റെ അപ്പനും താനും നിവേദിച്ച വസ്തുക്കൾ അവൻ ദൈവാലയത്തിലേക്ക് കൊണ്ടുവന്നു.
18 E trouxe, à casa de Deus, as coisas consagradas por seu pai, e as coisas que ele mesmo tinha consagrado: prata, ouro e vasos.
19 ആസായുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം വര്‍ഷം വരെ വീണ്ടും യുദ്ധം ഉണ്ടായില്ല.
19 E não houve guerra até ao ano trigésimo quinto do reinado de Asa.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Crônicas 15, comparar traduções ou montar um estudo — tudo direto pelo WhatsApp.