1 Samuel 31
Indian Revised Version in Malayalam (MAL) vs BKJ
1 അപ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപർവ്വതത്തിൽ മരിച്ചുവീണു.
1 Ora, os filisteus lutaram contra Israel; e os homens de Israel fugiram de diante dos filisteus, e caíram mortos no Monte Gilboa.
2 ഫെലിസ്ത്യർ ശൗലിനെയും അവന്‍റെ പുത്രന്മാരെയും പിന്തുടർന്നു; ഫെലിസ്ത്യർ ശൗലിന്‍റെ പുത്രന്മാരായ യോനാഥാൻ, അബീനാദാബ്, മല്‍ക്കീശൂവ എന്നിവരെ കൊന്നു.
2 E os filisteus perseguiram com afinco Saul e os seus filhos; e os filisteus mataram Jônatas, e Abinadabe, e Malquisua; os filhos de Saul.
3 എന്നാൽ സൈന്യം ശൗലിന്‍റെ നേരെ ഏറ്റവും ശക്തിപ്പെട്ടു; വില്ലാളികൾ അവനെ ഉപദ്രവിച്ച്, മാരകമായി മുറിവേൽപ്പിച്ചു.
3 E a batalha se intensificou contra Saul, e os arqueiros o atingiram; e ele foi gravemente ferido pelos arqueiros.
4 ശൗല്‍ തന്‍റെ ആയുധവാഹകനോട്: “ഈ അഗ്രചർമ്മികൾ എന്നെ കുത്തിക്കൊല്ലുകയും അപമാനിക്കുകയും ചെയ്യാതിരിക്കേണ്ടതിന് നിന്‍റെ വാൾ ഊരി എന്നെ കുത്തുക” എന്നു പറഞ്ഞു. ആയുധവാഹകൻ ഭയപ്പെട്ടതുകൊണ്ട് അവൻ അങ്ങനെ ചെയ്തില്ല; അതുകൊണ്ട് ശൗല്‍ ഒരു വാൾ പിടിച്ച് അതിന്മേൽ വീണു.
4 Então disse Saul ao seu escudeiro: Desembainha a tua espada, e atravessa-me com ela; para que não venham estes incircuncisos e me atravessem, e de mim abusem. Porém, o seu escudeiro não quis fazê-lo; pois ficou mui temeroso. Então Saul tomou uma espada, e caiu sobre ela.
5 ശൗല്‍ മരിച്ചു എന്നു അവന്‍റെ ആയുധവാഹകൻ കണ്ടപ്പോൾ അവനും അങ്ങനെ തന്നെ തന്‍റെ വാളിന്മേൽ വീണ് അവനോടുകൂടെ മരിച്ചു.
5 E quando o seu escudeiro viu que Saul estava morto, ele caiu, de modo semelhante, sobre a sua espada, e morreu com ele.
6 അങ്ങനെ ശൗലും, അവന്‍റെ മൂന്നു പുത്രന്മാരും, അവന്‍റെ ആയുധവാഹകനും, അവന്‍റെ ആളുകൾ ഒക്കെയും അന്നുതന്നെ ഒന്നിച്ച് മരിച്ചു. യിസ്രായേല്യർ ഓടിപ്പോയി.
6 Assim, Saul morreu e os seus três filhos, e o seu escudeiro, e todos os seus homens juntos, naquele mesmo dia.
7 ശൗലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോർദ്ദാനക്കരെയും ഉള്ള യിസ്രായേല്യർ അറിഞ്ഞപ്പോൾ അവർ പട്ടണങ്ങളെ ഉപേക്ഷിച്ച് ഓടിപ്പോകുകയും ഫെലിസ്ത്യർ വന്ന് അവിടെ പാർക്കുകയും ചെയ്തു.
7 E quando os homens de Israel que estavam no outro lado do vale, e aqueles que estavam do outro lado do Jordão viram que os homens de Israel fugiram, e que Saul e os seus filhos estavam mortos, eles abandonaram as cidades e fugiram; e os filisteus vieram e nelas habitaram.
8 പിറ്റേദിവസം ഫെലിസ്ത്യർ കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നത് കണ്ടു.
8 E sucedeu, ao amanhecer, quando os filisteus vieram para despir os mortos, que encontraram Saul e os seus três filhos caídos no Monte Gilboa.
9 അവർ ശൗലിന്‍റെ തലവെട്ടി, അവന്‍റെ ആയുധവർഗ്ഗം അഴിച്ചെടുത്ത് തങ്ങളുടെ ക്ഷേത്രങ്ങളിലും ജനത്തിന്‍റെ ഇടയിലും വാർത്ത അറിയിക്കേണ്ടതിന് ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
9 E eles cortaram a sua cabeça, e removeram a sua armadura, e a enviaram à terra dos filisteus ao redor, para expô-la na casa dos seus ídolos e no meio do povo.
10 അവന്‍റെ ആയുധവർഗ്ഗം അവർ അസ്തോരെത്ത് ദേവിയുടെ ക്ഷേത്രത്തിൽവെച്ചു; അവന്‍റെ ശരീരം അവർ ബേത്ത്-ശെയാന്‍റെ ചുവരിന്മേൽ തൂക്കി.
10 E eles puseram a sua armadura na casa de Astarote; e prenderam o seu corpo à muralha de Bete-Seã.
11 എന്നാൽ ഫെലിസ്ത്യർ ശൗലിനോട് ചെയ്തത് ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ
11 E quando os habitantes de Jabes-Gileade ouviram aquilo que os filisteus haviam feito a Saul,
12 ശൂരന്മാരായ എല്ലാവരും രാത്രി നടന്നുചെന്ന് ബേത്ത്-ശെയാന്‍റെ ചുവരിൽനിന്ന് ശൗലിന്‍റെ ശവവും അവന്‍റെ പുത്രന്മാരുടെ ശവങ്ങളും എടുത്ത് യാബേശിൽ കൊണ്ടുവന്ന് അവിടെവെച്ച് ദഹിപ്പിച്ചു.
12 todos os homens valentes se levantaram, e foram a noite toda, e pegaram o corpo de Saul e os corpos dos seus filhos da muralha de Bete-Seã, e vieram até Jabes e ali os queimaram.
13 അവരുടെ അസ്ഥികളെ അവർ എടുത്ത് യാബേശിലെ പിചുല എന്നു പേരുള്ള വൃക്ഷത്തിന്‍റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.
13 E eles pegaram os seus ossos, e os sepultaram debaixo de uma árvore em Jabes, e jejuaram sete dias.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Samuel 31, comparar traduções ou montar um estudo — tudo direto pelo WhatsApp.