1 Reis 5
Indian Revised Version in Malayalam (MAL) vs BKJ
1 ശലോമോനെ അവന്‍റെ അപ്പനു പകരം രാജാവായി അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹൂരാം കേട്ടിട്ടു, ഭൃത്യന്മാരെ അവന്‍റെ അടുക്കൽ അയച്ചു. അവൻ എല്ലായ്‌പ്പോഴും ദാവീദിന്‍റെ സ്നേഹിതനായിരുന്നു.
1 E Hirão, o rei de Tiro, enviou os seus servos até Salomão; porque ele havia ouvido que lhe haviam ungido rei no lugar do seu pai; porquanto Hirão sempre teve amizade por Davi.
2 ശലോമോൻ ഹീരാമിന്‍റെ അടുക്കൽ ആളയച്ചു ഇപ്രകാരം പറയിച്ചു:
2 E Salomão enviou a Hirão, dizendo:
3 “എന്‍റെ അപ്പനായ ദാവീദിന്‍റെ ശത്രുക്കളെ യഹോവ തോല്പിക്കും വരെ, തനിക്കു ചുറ്റുപാടുമുള്ള രാജ്യങ്ങളോട് യുദ്ധം ചെയ്യേണ്ടിയിരുന്നതിനാൽ, തന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ അവന് കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.
3 Tu sabes que Davi, o meu pai, não pôde edificar uma casa para o nome do SENHOR seu Deus, por causa das guerras que estiveram junto a ele por todos os lados, até que o SENHOR os colocou debaixo das solas dos seus pés.
4 എന്നാൽ എന്‍റെ ദൈവമായ യഹോവ എനിക്ക് എല്ലാ ഭാഗത്തും സ്വസ്ഥത നൽകിയിരിക്കുന്നു; ഇപ്പോൾ ഒരു പ്രതിയോഗിയോ പ്രതിബന്ധമോ ഇല്ല.
4 Agora, porém, o SENHOR meu Deus me deu descanso em todos os lados, de forma que não há nem adversário, nem mal que ocorra.
5 ഞാൻ നിനക്കു പകരം സിംഹാസനത്തിൽ ഇരുത്തുന്ന നിന്‍റെ മകൻ എന്‍റെ നാമത്തിന് ഒരു ആലയം പണിയുമെന്ന് യഹോവ എന്‍റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ എന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ ഞാൻ ഉദ്ദേശിക്കുന്നു.
5 E, eis que me proponho a construir uma casa para o nome do SENHOR meu Deus, como o SENHOR falou a Davi, o meu pai, dizendo: O teu filho, sobre quem porei no teu trono, em teu lugar, ele edificará uma casa para o meu nome.
6 ആകയാൽ ലെബാനോനിൽനിന്ന് എനിക്കുവേണ്ടി ദേവദാരുമരം മുറിയ്ക്കുവാൻ കല്പന കൊടുക്കേണം; എന്‍റെ വേലക്കാർ നിന്‍റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്‍റെ വേലക്കാർക്ക് നീ പറയുന്ന കൂലി ഞാൻ തന്നു കൊള്ളാം; സീദോന്യരെപ്പോലെ മരം മുറിയ്ക്കുവാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.”
6 Agora, portanto, ordena que eles me cortem cedros do Líbano; e os meus servos serão com os teus servos; e a ti darei o salário dos teus servos segundo tudo o que indicares; porquanto tu sabes que não há entre nós nenhum que possa talhar a madeira com a destreza dos sidônios.
7 ഹൂരാം ശലോമോന്‍റെ വാക്കു കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: “ഈ മഹാജനത്തെ ഭരിക്കുവാൻ ദാവീദിന് ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്ന് വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.
7 E sucedeu, quando Hirão ouviu as palavras de Salomão, que ele se regozijou grandemente, e disse: Bendito seja o SENHOR neste dia, que deu a Davi um filho sábio sobre este grande povo.
8 ഹൂരാം ശലോമോന്‍റെ അടുക്കൽ ആളയച്ചു ഇപ്രകാരം പറയിച്ചു: “നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്‍റെയും സരളമരത്തിന്‍റെയും കാര്യത്തിൽ നീ ആഗ്രഹിച്ചതുപോലെ ഞാൻ ചെയ്യാം.
8 E Hirão enviou a Salomão, dizendo: Eu tenho considerado as coisas que enviaste para mim; e cumprirei todo o teu desejo acerca da madeira de cedro, e acerca da madeira de cipreste.
9 എന്‍റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്കു തടികൾ ഇറക്കിയശേഷം, ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്ത് കടൽവഴി എത്തിച്ച് കെട്ടഴിപ്പിച്ചുതരാം; അവ നിനക്കു അവിടെനിന്നു കൊണ്ടുപോകാം; എന്നാൽ എന്‍റെ ഗൃഹത്തിന് ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്‍റെ ഇഷ്ടവും നിവർത്തിക്കേണം.”
9 Os meus servos lhes farão descer do Líbano até o mar; e eu os transportarei pelo mar em jangadas até o local que tu me indicares, e farei com que elas sejam ali descarregadas, e tu as receberás; e tu atenderás o meu desejo, ao dares alimento para a minha casa.
10 അങ്ങനെ ഹൂരാം ശലോമോനു ദേവദാരുവും സരളമരവും അവന്‍റെ ആവശ്യാനുസരണം കൊടുത്തു.
10 Assim, Hirão deu a Salomão árvores de cedro e de cipreste segundo todo o seu desejo.
11 ശലോമോൻ ഹൂരാമിന്‍റെ ഗൃഹത്തിലേക്ക് ഭക്ഷണത്തിനായി ഇരുപതിനായിരം പറ ഗോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന് ആണ്ടുതോറും കൊടുത്തിരുന്നു.
11 E Salomão deu a Hirão vinte medidas de trigo como alimento para a sua casa, e vinte medidas de azeite puro; assim dava Salomão a Hirão ano a ano.
12 യഹോവ ശലോമോനോട് വാഗ്ദാനം ചെയ്തതുപോലെ അവനു ജ്ഞാനം നൽകി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഒരു ഉടമ്പടിയും ചെയ്തു.
12 E o SENHOR deu sabedoria a Salomão, como lhe prometeu; e houve paz entre Hirão e Salomão; e os dois celebraram um pacto juntos.
13 ശലോമോൻ രാജാവ് സകല യിസ്രായേലിൽനിന്നും കഠിനവേലക്കായി മുപ്പതിനായിരം പേരെ നിയോഗിച്ചു.
13 E o rei Salomão levantou uma leva de gente oriunda de todo o Israel; e a leva era de trinta mil homens.
14 അവൻ അവരെ പതിനായിരം പേർ വീതമുള്ള സംഘമായി തിരിച്ചു മാസംതോറും, തവണകളായി ലെബാനോനിലേക്ക് അയച്ചുകൊണ്ടിരുന്നു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം അവർക്കു മേധാവി ആയിരുന്നു.
14 E ele os enviou para o Líbano, dez mil por mês, em alternância; um mês eles estavam no Líbano, e dois meses em casa; e Adonirão estava sobre a leva.
15 വേലചെയ്യുന്ന ജനത്തെ ഭരിച്ചു നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാര്യക്കാരെക്കൂടാതെ
15 E Salomão tinha setenta mil que levavam as cargas, e oitenta mil serradores nos montes;
16 ശലോമോനു എഴുപതിനായിരം ചുമട്ടുകാരും മലകളിൽ എൺപതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.
16 além do chefe dos oficiais de Salomão que estavam acima do trabalho, três mil e trezentos, os quais dominavam sobre o povo que trabalhava na obra.
17 ആലയത്തിന് അടിസ്ഥാനം ഇടുവാൻ വലിയതും വിലയേറിയതുമായ കല്ലുകൾ ചെത്തിയൊരുക്കുവാൻ രാജാവ് കല്പിച്ചു.
17 E o rei ordenou, e trouxeram pedras grandes, pedras caras, e pedras talhadas, para a fundação da casa.
18 ശലോമോന്‍റെയും ഹീരാമിന്‍റെയും ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി കല്ലുകൾ ചെത്തി എടുക്കുകയും, തടികൾ പണിത് ഒരുക്കുകയും ചെയ്തു.
18 E os construtores de Salomão e os construtores de Hirão, talhavam tanto a elas, quanto os que preparavam as pedras quadradas; assim eles prepararam a madeira e as pedras para a construção da casa.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Reis 5, comparar traduções ou montar um estudo — tudo direto pelo WhatsApp.