1 Crônicas 6

Indian Revised Version in Malayalam (MAL) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
1 Levi foi pai de três filhos: Gérson, Coate e Merari.
2 കെഹാത്തിന്‍റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
2 Coate foi pai de quatro filhos: Anrão, Isar, Hebrom e Uziel.
3 അമ്രാമിന്‍റെ മക്കൾ: അഹരോൻ, മോശെ, മിര്യാം, അഹരോന്‍റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
3 Anrão foi pai de dois filhos: Arão e Moisés, e de uma filha chamada Míriam. Arão foi pai de quatro filhos: Nadabe, Abiú, Eleazar e Itamar.
4 എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;
4 Eleazar foi pai de Fineias, e Fineias foi pai de Abisua;
5 അബീശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;
5 Abisua foi pai de Buqui, e Buqui foi pai de Uzi;
6 ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവ് മെരായോത്തിനെ ജനിപ്പിച്ചു;
6 Uzi foi pai de Zeraías, e Zeraías foi pai de Meraiote;
7 മെരായോത്ത് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീതൂബിനെ ജനിപ്പിച്ചു;
7 Meraiote foi pai de Amariá, e Amariá foi pai de Aitube;
8 അഹീതൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് അഹീമാസിനെ ജനിപ്പിച്ചു;
8 Aitube foi pai de Zadoque, e Zadoque foi pai de Aimaás;
9 അഹീമാസ് അസര്യാവെ ജനിപ്പിച്ചു; അസര്യാവ് യോഹാനാനെ ജനിപ്പിച്ചു;
9 Aimaás foi pai de Azarias, e Azarias foi pai de Joanã;
10 യോഹാനാൻ അസര്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോൻ യെരൂശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയത്.
10 Joanã foi pai de Azarias, que serviu como sacerdote no Templo que Salomão construiu em Jerusalém.
11 അസര്യാവ് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീതൂബിനെ ജനിപ്പിച്ചു;
11 Azarias foi pai de Amariá, e Amariá foi pai de Aitube;
12 അഹീതൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ശല്ലൂമിനെ ജനിപ്പിച്ചു;
12 Aitube foi pai de Zadoque, e Zadoque foi pai de Salum;
13 ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവ് അസര്യാവെ ജനിപ്പിച്ചു;
13 Salum foi pai de Hilquias, e Hilquias foi pai de Azarias;
14 അസര്യാവ് സെരായാവെ ജനിപ്പിച്ചു; സെരായാവ് യെഹോസാദാക്കിനെ ജനിപ്പിച്ചു.
14 Azarias foi pai de Seraías, e Seraías foi pai de Jeozadaque.
15 യഹോവാ നെബൂഖദ്നേസ്സർ മുഖാന്തരം യെഹൂദായെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോൾ യെഹോസാദാക്കും പോകേണ്ടിവന്നു.
15 Jeozadaque foi levado como prisioneiro junto com os moradores de Judá e de Jerusalém que o Senhor levou para o cativeiro por meio do rei Nabucodonosor.
16 ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി.
16 Levi foi pai de três filhos: Gérson, Coate e Merari.
17 ഗേർശോമിന്‍റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി.
17 Gérson foi pai de Libni e Simei.
18 കെഹാത്തിന്‍റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
18 Coate foi pai de Anrão, Isar, Hebrom e Uziel.
19 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
19 Merari foi pai de Mali e Musi.
20 ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നെ. ഗേർശോമിന്‍റെ മകൻ ലിബ്നി; അവന്‍റെ മകൻ യഹത്ത്; അവന്‍റെ മകൻ സിമ്മാ;
20 Gérson foi pai de Libni, Libni foi pai de Jaate, e Jaate foi pai de Zima;
21 അവന്‍റെ മകൻ യോവാഹ്; അവന്‍റെ മകൻ ഇദ്ദോ; അവന്‍റെ മകൻ സേരഹ്; അവന്‍റെ മകൻ യെയഥ്രായി.
21 Zima foi pai de Joá, Joá foi pai de Ido, Ido foi pai de Zera, e Zera foi pai de Jeaterai.
22 കെഹാത്തിന്‍റെ പുത്രന്മാർ: അവന്‍റെ മകൻ അമ്മീനാദാബ്; അവന്‍റെ മകൻ കോരഹ്; അവന്‍റെ മകൻ അസ്സീർ;
22 Coate foi pai de Aminadabe, Aminadabe foi pai de Corá, e Corá foi pai de Assir;
23 അവന്‍റെ മകൻ എല്ക്കാനാ; അവന്‍റെ മകൻ എബ്യാസാഫ്; അവന്‍റെ മകൻ അസ്സീർ;
23 Assir foi pai de Elcana, Elcana foi pai de Ebiasafe, e Ebiasafe foi pai de Assir;
24 അവന്‍റെ മകൻ തഹത്ത്; അവന്‍റെ മകൻ ഊരീയേൽ; അവന്‍റെ മകൻ ഉസ്സീയാവ്; അവന്‍റെ മകൻ ശൗല്‍.
24 Assir foi pai de Taate, Taate foi pai de Uriel, Uriel foi pai de Uzias, e Uzias foi pai de Saul.
25 എല്ക്കാനയുടെ പുത്രന്മാർ: അവന്‍റെ മകൻ അമാസായി; അവന്‍റെ മകൻ അഹിമോത്ത്.
25 Elcana foi pai de dois filhos: Amasai e Aimote.
26 എല്ക്കാനയുടെ പുത്രന്മാർ: അവന്‍റെ മകൻ സോഫായി; അവന്‍റെ മകൻ നഹത്ത്;
26 Aimote foi pai de Elcana, Elcana foi pai de Zofai, e Zofai foi pai de Naate;
27 അവന്‍റെ മകൻ എലീയാബ്; അവന്‍റെ മകൻ യെരോഹാം; അവന്‍റെ മകൻ എല്ക്കാനാ;
27 Naate foi pai de Eliabe, Eliabe foi pai de Jeroão, e Jeroão foi pai de Elcana.
28 ശമൂവേലിന്‍റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.
28 Samuel foi pai de dois filhos: Joel, o mais velho, e Abias.
29 മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്‍റെ മകൻ ലിബ്നി; അവന്‍റെ മകൻ ശിമെയി; അവന്‍റെ മകൻ ഉസ്സാ;
29 Merari foi pai de Mali, Mali foi pai de Libni, Libni foi pai de Simei, e Simei foi pai de Uzá;
30 അവന്‍റെ മകൻ ശിമെയാ; അവന്‍റെ മകൻ ഹഗ്ഗീയാവ്; അവന്‍റെ മകൻ അസായാവ്.
30 Uzá foi pai de Simeia, Simeia foi pai de Hagias, e Hagias foi pai de Asaías.
31 പെട്ടകം ദൈവാലയത്തിൽ പ്രതിഷ്ഠിച്ചതിനു ശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷയ്ക്ക് നിയമിച്ചവർ ഇവരാകുന്നു.
31 São estes os homens que o rei Davi encarregou da música no lugar de adoração em Jerusalém, depois que a arca da aliança foi colocada lá.
32 അവർ ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ, തിരുനിവാസമായ സമാഗമനകൂടാരത്തിനു മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ ക്രമപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
32 Eles se revezavam nos seus deveres na Tenda da Presença de Deus , antes de o rei Salomão construir o Templo.
33 തങ്ങളുടെ പുത്രന്മാരോടുകൂടെ ശുശ്രൂഷിച്ചവർ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്‍റെ മകൻ; യോവേൽ ശമൂവേലിന്‍റെ മകൻ;
33 São estes os que ocupavam esse cargo: Do grupo de famílias de Coate: Hemã, o regente do primeiro coro, era filho de Joel, e Joel era filho de Samuel;
34 അവൻ എല്ക്കാനയുടെ മകൻ; അവൻ യെരോഹാമിന്‍റെ മകൻ; അവൻ എലീയേലിന്‍റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്‍റെ മകൻ;
34 Samuel era filho de Elcana, Elcana era filho de Jeroão, Jeroão era filho de Eliel, e Eliel era filho de Toá;
35 അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്‍റെ മകൻ; അവൻ അമാസായിയുടെ മകൻ;
35 Toá era filho de Zufe, Zufe era filho de Elcana, Elcana era filho de Maate, e Maate era filho de Amasai;
36 അവൻ എല്ക്കാനയുടെ മകൻ; അവൻ യോവേലിന്‍റെ മകൻ; അവൻ അസര്യാവിന്‍റെ മകൻ; അവൻ സെഫന്യാവിന്‍റെ മകൻ;
36 Amasai era filho de Elcana, Elcana era filho de Joel, Joel era filho de Azarias, e Azarias era filho de Sofonias;
37 അവൻ തഹത്തിന്‍റെ മകൻ; അവൻ അസ്സീരിന്‍റെ മകൻ; അവൻ എബ്യാസാഫിന്‍റെ മകൻ; അവൻ കോരഹിന്‍റെ മകൻ;
37 Sofonias era filho de Taate, Taate era filho de Assir, Assir era filho de Ebiasafe, e Ebiasafe era filho de Corá;
38 അവൻ യിസ്ഹാരിന്‍റെ മകൻ; അവൻ കെഹാത്തിന്‍റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്‍റെ മകൻ;
38 Corá era filho de Isar, Isar era filho de Coate, Coate era filho de Levi, e Levi era filho de Jacó.
39 അവന്‍റെ വലത്തുഭാഗത്ത് നിന്ന അവന്‍റെ സഹോദരൻ ആസാഫ്: ആസാഫ് ബേരെഖ്യാവിന്‍റെ മകൻ; അവൻ ശിമെയയുടെ മകൻ;
39 Asafe, o regente do segundo coro, era filho de Berequias, e Berequias era filho de Simeia;
40 അവൻ മീഖായേലിന്‍റെ മകൻ; അവൻ ബയശേയാവിന്‍റെ മകൻ; അവൻ മല്‍ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ;
40 Simeia era filho de Micael, Micael era filho de Baaseias, e Baaseias era filho de Malquias;
41 അവൻ സേരെഹിന്‍റെ മകൻ; അവൻ അദായാവിന്‍റെ മകൻ;
41 Malquias era filho de Etni, Etni era filho de Zera, e Zera era filho de Adaías;
42 അവൻ ഏഥാന്‍റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;
42 Adaías era filho de Etã, Etã era filho de Zima, e Zima era filho de Simei;
43 അവൻ യഹത്തിന്‍റെ മകൻ; അവൻ ഗേർശോമിന്‍റെ മകൻ; അവൻ ലേവിയുടെ മകൻ.
43 Simei era filho de Jaate, Jaate era filho de Gérson, e Gérson era filho de Levi.
44 അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്ന്; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്‍റെ മകൻ;
44 Etã, do grupo de famílias de Merari, era o regente do terceiro coro. Etã era filho de Quisi, Quisi era filho de Abdi, e Abdi era filho de Maluque;
45 അവൻ ഹശബ്യാവിന്‍റെ മകൻ; അവൻ അമസ്യാവിന്‍റെ മകൻ; അവൻ ഹില്ക്കീയാവിന്‍റെ മകൻ;
45 Maluque era filho de Hasabias, Hasabias era filho de Amazias, e Amazias era filho de Hilquias;
46 അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്‍റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
46 Hilquias era filho de Anzi, Anzi era filho de Bani, e Bani era filho de Semer;
47 അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.
47 Semer era filho de Mali, Mali era filho de Musi, Musi era filho de Merari, e Merari era filho de Levi.
48 അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കും നിയമിക്കപ്പെട്ടിരുന്നു.
48 Os seus colegas levitas estavam encarregados de todos os outros serviços do lugar de adoração em Jerusalém.
49 എന്നാൽ അഹരോനും അവന്‍റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും ബലി അർപ്പിച്ചു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷയ്ക്കും ദൈവത്തിന്‍റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാനും നിയമിക്കപ്പെട്ടിരുന്നു.
49 Arão e os seus filhos apresentavam as ofertas de incenso e ofereciam os sacrifícios que eram completamente queimados no altar. Eles eram responsáveis por toda a adoração no Lugar Santíssimo e pelos sacrifícios por meio dos quais Deus perdoava os pecados do povo de Israel. Eles faziam tudo isso de acordo com as instruções dadas por Moisés, servo de Deus.
50 അഹരോന്‍റെ പുത്രന്മാർ: അവന്‍റെ മകൻ എലെയാസാർ; അവന്‍റെ മകൻ ഫീനെഹാസ്; അവന്‍റെ മകൻ അബീശൂവ;
50 Arão foi pai de Eleazar, Eleazar foi pai de Fineias, e Fineias foi pai de Abisua;
51 അവന്‍റെ മകൻ ബുക്കി; അവന്‍റെ മകൻ ഉസ്സി; അവന്‍റെ മകൻ സെരഹ്യാവ്; അവന്‍റെ മകൻ മെരായോത്ത്;
51 Abisua foi pai de Buqui, Buqui foi pai de Uzi, e Uzi foi pai de Zeraías;
52 അവന്‍റെ മകൻ അമര്യാവു; അവന്‍റെ മകൻ അഹീതൂബ്;
52 Zeraías foi pai de Meraiote, Meraiote foi pai de Amariá, e Amariá foi pai de Aitube;
53 അവന്‍റെ മകൻ സാദോക്ക്; അവന്‍റെ മകൻ അഹീമാസ്.
53 Aitube foi pai de Zadoque, e Zadoque foi pai de Aimaás.
54 ഗ്രാമംഗ്രാമമായി അഹരോന്‍റെ പിന്തുടർച്ചക്കാരുടെ വാസസ്ഥലങ്ങൾ: കെഹാത്യരുടെ കുലമായ അഹരോന്യർക്ക്
54 Este é o território que foi dado ao grupo de famílias de Coate, descendentes de Arão. Eles receberam a primeira parte da terra dada aos levitas ,
55 ഒന്നാമത് ചീട്ട് വീണു. അവർക്ക് യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
55 isto é, a cidade de Hebrom, no território da tribo de Judá, e as terras de pastagens que ficavam ao seu redor.
56 എന്നാൽ പട്ടണത്തിന്‍റെ വയലുകളും അതിനോട് ചേർന്ന ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിന് കൊടുത്തു.
56 Mas os campos e povoados que pertenciam à cidade foram dados a Calebe, filho de Jefoné. As seguintes cidades foram dadas aos descendentes de Arão: Hebrom, que era uma das cidades para fugitivos , e as cidades de Jatir, Libna, Estemoa, Hilém, Debir, Asã e Bete-Semes, com as terras de pastagens que ficavam ao redor delas.
57 അഹരോന്‍റെ മക്കൾക്ക് അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്‍റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
57 — ausente —
58 ഹീലേനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും
58 — ausente —
59 ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;
59 — ausente —
60 ബെന്യാമീൻ ഗോത്രത്തിൽനിന്ന് ഗിബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്ക് ആകെ പതിമൂന്നു പട്ടണങ്ങൾ കിട്ടി.
60 No território de Benjamim eles receberam as seguintes cidades com as suas terras de pastagens: Geba, Alemete e Anatote. Isso dava um total de treze cidades, para nelas morarem as famílias que descendiam de Arão.
61 കെഹാത്തിന്‍റെ ഗോത്രത്തിൽ ബാക്കിയുള്ള മക്കൾക്ക്, മനശ്ശെയുടെ പാതിഗോത്രത്തിൽ നിന്ന്, ചീട്ടിട്ടു പത്തു പട്ടണങ്ങൾ കൊടുത്തു.
61 Dez cidades no território de Manassés do Oeste foram dadas por sorteio ao resto do grupo de famílias de Coate, família por família.
62 ഗേർശോമിന്‍റെ മക്കൾക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമൂന്നു പട്ടണങ്ങൾ കൊടുത്തു.
62 Ao grupo de famílias de Gérson, família por família, foram dadas treze cidades nos territórios de Aser, Naftali e Manassés do Leste, na região de Basã.
63 മെരാരിയുടെ മക്കൾക്ക് കുലംകുലമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും ചീട്ടിട്ട് പന്ത്രണ്ടു പട്ടണങ്ങൾ കൊടുത്തു.
63 Do mesmo modo, doze cidades nos territórios de Rúben, Gade e Zebulom foram dadas ao grupo de famílias de Merari, família por família.
64 യിസ്രായേൽ മക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്ക് കൊടുത്തു.
64 Dessa maneira o povo de Israel deu aos levitas, para nelas morarem, cidades e as terras de pastagens que ficavam ao seu redor.
65 യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻ മക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ട് കൊടുത്തു.
65 (As cidades que ficavam nos territórios de Judá, Simeão e Benjamim, das quais se falou acima, também foram dadas por sorteio.)
66 കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്ക് അധീനമായ പട്ടണങ്ങൾ കൊടുത്തു.
66 Do grupo de famílias de Coate, algumas receberam no território de Efraim as seguintes cidades e terras de pastagens:
67 സങ്കേതനഗരങ്ങളായ എഫ്രയീംമലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
67 Siquém, uma cidade para fugitivos que ficava na região montanhosa; Gezer,
68 ബേത്ത്-ഹോരോനും പുല്പുറങ്ങളും
68 Jocmeão, Bete-Horom,
69 അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
69 Aijalom e Gate-Rimom.
70 മനശ്ശെയുടെ പാതിഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്ക് കൊടുത്തു.
70 No território de Manassés do Oeste, eles receberam as cidades de Aner e Bileão, com as terras de pastagens que ficavam ao seu redor.
71 ഗേർശോമിന്‍റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്‍റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;
71 Do grupo de famílias de Gérson, estas receberam as seguintes cidades, com as terras de pastagens que ficavam ao seu redor: No território de Manassés do Leste: Golã, na região de Basã, e Astarote.
72 യിസ്സാഖാർ ഗോത്രത്തിൽ കാദേശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
72 No território de Issacar: Quedes, Daberate,
73 രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
73 Ramote e Aném.
74 ആശേർ ഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും
74 No território de Aser: Masal, Abdom,
75 ഹൂക്കോക്കും പുല്പുറങ്ങളും രഹോബും പുല്പുറങ്ങളും
75 Hucoque e Reobe.
76 നഫ്താലിഗോത്രത്തിൽ ഗലീലയിലെ കാദേശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.
76 No território de Naftali: Quedes, na região da Galileia, Hamom e Quiriataim.
77 മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്ക് സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
77 Do grupo de famílias de Merari, estas receberam as seguintes cidades, com as terras de pastagens que ficavam ao seu redor: No território de Zebulom: Rimono e Tabor.
78 യെരീഹോവിന് സമീപത്ത് യോർദ്ദാനക്കരെ യോർദ്ദാന് കിഴക്ക് രൂബേൻ ഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യാഹസയും പുല്പുറങ്ങളും
78 No território de Rúben, a leste do rio Jordão, em frente de Jericó : Bezer, no planalto, Jasa,
79 കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
79 Quedemote e Mefaate.
80 ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും
80 No território de Gade: Ramote, na região de Gileade, Maanaim,
81 ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.
81 Hesbom e Jazer.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Crônicas 6, comparar traduções ou montar um estudo — tudo direto pelo WhatsApp.