1 Crônicas 2
Indian Revised Version in Malayalam (MAL) vs NTLH
1 യിസ്രായേലിന്‍റെ പുത്രന്മാർ: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,
1 Jacó foi pai de doze filhos: Rúben, Simeão, Levi, Judá, Issacar, Zebulom,
2 ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.
2 Dã, José, Benjamim, Naftali, Gade e Aser.
3 യെഹൂദായുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂന്നുപേരും കനാന്യസ്ത്രീയായ ബത്ശൂവയിൽ നിന്നു ജനിച്ചു. യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ കൊന്നു.
3 Judá foi pai de cinco filhos ao todo. A sua mulher cananeia, que se chamava Bate-Sua, lhe deu três filhos: Er, Onã e Selá. Er, o filho mais velho, era tão mau, que o Senhor Deus o matou.
4 അവന്‍റെ മരുമകൾ താമാർ അവനു പേരെസ്സിനെയും സേരെഹിനെയും പ്രസവിച്ചു. യെഹൂദായുടെ പുത്രന്മാർ ആകെ അഞ്ചുപേർ.
4 Tamar, a nora de Judá, lhe deu mais dois filhos: Peres e Zera.
5 പേരെസ്സിന്‍റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
5 Peres foi pai de dois filhos: Hezrom e Hamul.
6 സേരെഹിന്‍റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.
6 Zera foi pai de cinco filhos: Zinri, Etã, Hemã, Calcol e Dara.
7 കർമ്മിയുടെ പുത്രൻ: ശപഥാർപ്പിതവസ്തുവിൽ അകൃത്യം ചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നെ.
7 Acar , filho de Carmi, um dos descendentes de Zera, trouxe desgraça para o povo de Israel, por ter ficado com coisas conquistadas na guerra, as quais haviam sido dedicadas a Deus.
8 ഏഥാന്‍റെ പുത്രൻ: അസര്യാവ്.
8 Etã foi pai de um filho chamado Azarias.
9 ഹെസ്രോന്‍റെ പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
9 Hezrom foi pai de três filhos: Jerameel, Rão e Calebe.
10 രാമിന്‍റെ പുത്രൻ അമ്മീനാദാബ്; അമ്മീനാദാബിന്‍റെ പുത്രൻ നഹശോന്‍. നഹശോന്‍ യെഹൂദാമക്കൾക്ക് പ്രഭുവായിരുന്നു.
10 Rão foi pai de Aminadabe, e Aminadabe foi pai de Nasom, um dos chefes da tribo de Judá;
11 നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.
11 Nasom foi pai de Salma, e Salma foi pai de Boaz;
12 ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.
12 Boaz foi pai de Obede, e Obede foi pai de Jessé.
13 യിശ്ശായി തന്‍റെ ആദ്യജാതൻ എലീയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ
13 Jessé foi pai de sete filhos, que foram os seguintes, por ordem de idade: Eliabe, Abinadabe, Simeia,
14 ശിമെയയേയും നാലാമൻ നഥനയേലിനെയും
14 Netanel, Radai,
15 അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു.
15 Ozém e Davi.
16 അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ.
16 Jessé também foi pai de duas filhas: Zeruia e Abigail. Zeruia teve três filhos: Abisai, Joabe e Asael.
17 അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു.
17 Abigail casou com Jéter, que era descendente de Ismael, e eles tiveram um filho chamado Amasa.
18 ഹെസ്രോന്‍റെ മകൻ കാലേബ് തന്‍റെ ഭാര്യയായ അസൂബായില്‍ യെരീയോത്തിനെ ജനിപ്പിച്ചു യെരീയോത്ത് മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ.
18 Calebe, filho de Hezrom, casou com Azuba, e eles tiveram uma filha chamada Jeriote. Ela teve três filhos: Jeser, Sobabe e Ardom.
19 അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവനു ഹൂരിനെ പ്രസവിച്ചു.
19 Depois da morte de Azuba, Calebe casou com Efrata, e eles tiveram um filho chamado Hur.
20 ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
20 Hur foi pai de um filho chamado Uri e teve um neto chamado Bezalel.
21 അതിന്‍റെശേഷം ഹെസ്രോൻ, ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ മകളെ വിവാഹം ചെയ്തപ്പോൾ അവന് അറുപതു വയസ്സായിരുന്നു. അവൾ ഹെസ്രോന് സെഗൂബിനെ പ്രസവിച്ചു.
21 Quando Hezrom tinha sessenta anos de idade, casou com a filha de Maquir, a irmã de Gileade. Eles tiveram um filho chamado Segube,
22 സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവനു ഗിലെയാദ്‌ദേശത്ത് ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.
22 e Segube foi pai de um filho chamado Jair. Jair governou vinte e três cidades na região de Gileade.
23 എന്നാൽ ഗെശൂരും അരാമും, യായീരിന്‍റെ പട്ടണങ്ങളെയും കെനാത്തിനെയും, അതിന്‍റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണങ്ങൾ അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ പുത്രന്മാരായിരുന്നു.
23 Mas os reinos de Gesur e Arã conquistaram sessenta cidades dali, incluindo as aldeias de Jair e a cidade de Quenate e os seus povoados. Todas as pessoas que moravam ali eram descendentes de Maquir, o pai de Gileade.
24 ഹെസ്രോൻ കാലേബ്-എഫ്രാത്തയിൽവച്ച് മരിച്ചശേഷം ഹെസ്രോന്‍റെ ഭാര്യ അബീയാ അവന് അശ്ഹൂരിനെ പ്രസവിച്ചു. അശ്ഹൂർ തെക്കോവയുടെ പിതാവായിരുന്നു.
24 Depois que Hezrom morreu, o seu filho Calebe casou com Efrata, a viúva do seu pai. Eles tiveram um filho chamado Azur, que fundou a cidade de Tecoa.
25 ഹെസ്രോന്‍റെ ആദ്യജാതനായ യെരഹ്മയേലിന്‍റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്.
25 Jerameel, o filho mais velho de Hezrom, foi pai de cinco filhos: Rão, o mais velho, Buna, Orém, Ozém e Aías. Rão foi pai de três filhos: Maaz, Jamim e Équer. Jerameel teve outra esposa, uma mulher chamada Atara, e eles tiveram um filho chamado Onã.
26 യെരഹ്മയേലിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്ക് അതാരാ എന്നു പേർ; അവൾ ഓനാമിന്‍റെ അമ്മ.
26 — ausente —
27 യെരഹ്മയേലിന്‍റെ ആദ്യജാതനായ രാമിന്‍റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.
27 — ausente —
28 ഓനാമിന്‍റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.
28 Onã foi pai de dois filhos: Samai e Jada, e Samai também foi pai de dois filhos, que se chamavam Nadabe e Abisur.
29 അബിശൂരിന്‍റെ ഭാര്യക്ക് അബീഹയീൽ എന്നു പേർ; അവൾ അവനു അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.
29 Abisur casou com uma mulher chamada Abiail, e eles tiveram dois filhos, que se chamavam Abã e Molide.
30 നാദാബിന്‍റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.
30 Nadabe foi pai de dois filhos, que se chamavam Selede e Apaim. Selede morreu sem ter tido filhos,
31 അപ്പയീമിന്‍റെ പുത്രൻ: യിശി. യിശിയുടെ പുത്രൻ: ശേശാൻ. ശേശാന്‍റെ പുത്രൻ:
31 e Apaim foi pai de Isi, Isi foi pai de Sesã, e Sesã foi pai de Alai.
32 അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.
32 Jada, o irmão de Samai, foi pai de dois filhos, que se chamavam Jéter e Jônatas. Jéter morreu sem ter tido filhos,
33 യോനാഥാന്‍റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയേലിന്‍റെ പിന്തുടർച്ചക്കാർ.
33 e Jônatas foi pai de dois filhos: Pelete e Zaza. Todos esses foram descendentes de Jerameel.
34 ശേശാന് പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന് മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവനു യർഹാ എന്നു പേർ.
34 Sesã não teve filhos; só filhas. Ele tinha um escravo egípcio que se chamava Jara.
35 ശേശാൻ തന്‍റെ മകളെ തന്‍റെ ഭൃത്യനായ യർഹെയ്ക്കു ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു.
35 Sesã deu uma das suas filhas em casamento a Jara. Eles tiveram um filho, que se chamava Atai.
36 അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു.
36 Atai foi pai de Natã, e Natã foi pai de Zabade.
37 സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;
37 Zabade foi pai de Eflal, e Eflal foi pai de Obede.
38 എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു;
38 Obede foi pai de Jeú, e Jeú foi pai de Azarias.
39 അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;
39 Azarias foi pai de Heles, e Heles foi pai de Eleasa.
40 എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;
40 Eleasa foi pai de Sisamai, e Sisamai foi pai de Salum.
41 ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമയെ ജനിപ്പിച്ചു.
41 Salum foi pai de Jecamias, e Jecamias foi pai de Elisama.
42 യെരഹ്മയേലിന്‍റെ സഹോദരനായ കാലേബിന്‍റെ പുത്രന്മാർ: അവന്‍റെ ആദ്യജാതനും സീഫിന്‍റെ പിതാവായ മേശാ; ഹെബ്രോന്‍റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
42 O filho mais velho de Calebe, irmão de Jerameel, se chamava Messa. Messa foi pai de Zife, Zife foi pai de Maressa, e Maressa foi pai de Hebrom.
43 ഹെബ്രോന്‍റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.
43 Hebrom foi pai de quatro filhos: Corá, Tapua, Requém e Sema.
44 ശേമാ യൊർക്കെയാമിന്‍റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
44 Sema foi pai de Raão e avô de Jorqueão. Requém foi pai de Samai,
45 ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബേത്ത്-സൂറിന്‍റെ അപ്പനായിരുന്നു.
45 Samai foi pai de Maom, e Maom foi pai de Bete-Zur.
46 കാലേബിന്‍റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.
46 Calebe tinha uma concubina chamada Efa, e ela lhe deu mais três filhos: Harã, Mosa e Gazez. Harã também foi pai de um filho chamado Gazez.
47 യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്.
47 (Um homem chamado Jadai foi pai de seis filhos: Regém, Jotão, Gesã, Pelete, Efa e Saafe.)
48 കാലേബിന്‍റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു.
48 Calebe tinha outra concubina, chamada Maacá, que lhe deu dois filhos: Seber e Tiraná.
49 അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്‍റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്‍റെ പിന്തുടർച്ചക്കാർ.
49 Mais tarde ela teve mais dois filhos: Saafe e Seva. Saafe fundou a cidade de Madmana, e Seva fundou as cidades de Macbena e Gibeá. Calebe também foi pai de uma filha chamada Acsa.
50 എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്‍റെ അപ്പനായ ശോബാൽ,
50 As seguintes pessoas também foram descendentes de Calebe: Hur foi o filho mais velho de Calebe com a sua mulher Efrata. Sobal, filho de Hur, fundou a cidade de Quiriate-Jearim.
51 ബേത്ലേഹേമിന്‍റെ അപ്പനായ ശല്മ, ബേത്ത്-ഗാദേരിന്‍റെ അപ്പനായ ഹാരേഫ്.
51 Salma, o seu segundo filho, fundou a cidade de Belém, e Harefe, o terceiro, fundou Bete-Gader.
52 കിര്യത്ത്-യെയാരീമിന്‍റെ അപ്പനായ ശോബാലിന് പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്‍റെ കുടുംബങ്ങളുടെ പാതി.
52 Sobal, que fundou Quiriate-Jearim, foi o antepassado do povo de Haroé e de metade dos moradores de Menuote.
53 കിര്യത്ത്-യെയാരീമിന്‍റെ കുലങ്ങൾ ഇപ്രകാരം: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്ന് സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
53 Foi também o antepassado dos seguintes grupos de famílias que moravam em Quiriate-Jearim: os itritas, os puítas, os sumateus e os misraeus. Os povos das cidades de Zora e Estaol pertenciam a esses grupos de famílias.
54 ശല്മയുടെ പുത്രന്മാർ: ബേത്ലേഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മെനൂഹോത്തരിൽ പാതി, സൊര്യർ.
54 Salma, o fundador de Belém, foi o antepassado do povo de Netofa, de Atarote-Bete-Joabe e dos zoreus, que eram um dos dois grupos de famílias de Manaate.
55 യബ്ബേസിൽ താമസിച്ചിരുന്ന ശാസ്ത്രിമാരുടെ കുലങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്‍റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.
55 (Os grupos de famílias dos escrivães que moravam em Jabes foram os tiratitas, os simeatitas e os sucatitas. Eles eram queneus que haviam casado com os recabitas.)
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Crônicas 2, comparar traduções ou montar um estudo — tudo direto pelo WhatsApp.