1 Crônicas 27

Indian Revised Version in Malayalam (MAL) vs NVI

Sair da comparação
NVI Nova Versão Internacional
1 യിസ്രായേൽപുത്രന്മാർ ആളുകളുടെ എണ്ണത്തിനനുസരിച്ച് പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും അവരുടെ പ്രമാണികളും രാജാവിനു സേവ ചെയ്തുപോന്നു. അവർ വർഷത്തിൽ എല്ലാമാസങ്ങളിലും വരികയും പോകയും ചെയ്തിരുന്നു. ഓരോ കൂറിലും ഇരുപത്തിനാലായിരംപേർ (24,000) ഉണ്ടായിരുന്നു.
1 Esta é a lista dos israelitas, chefes de famílias, comandantes de mil e comandantes de cem; oficiais que serviam o rei na supervisão das divisões do exército que estavam de serviço mês a mês, durante o ano. Cada divisão era constituída por 24. 000 homens.
2 ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിനു മേൽവിചാരകൻ സബ്ദീയേലിന്‍റെ മകൻ യാശോബെയാം: അവന്‍റെ കൂറിൽ ഇരുപത്തിനാലായിരംപേർ (24,000).
2 Encarregado da primeira divisão de 24. 000 homens, para o primeiro mês, estava Jasobeão, filho de Zabdiel.
3 അവൻ പേരെസ്സിന്‍റെ പുത്രന്മാരിൽ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികൾക്കും തലവനും ആയിരുന്നു.
3 Ele era descendente de Perez e chefe de todos os oficiais do exército para o primeiro mês.
4 രണ്ടാം മാസത്തേക്കുള്ള കൂറിന് അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്‍റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
4 Encarregado da divisão para o segundo mês estava Dodai, descendente de Aoí; Miclote era o líder da sua divisão que contava 24. 000 homens.
5 മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവ്; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
5 O terceiro comandante do exército, para o terceiro mês, foi Benaia, filho do sacerdote Joiada. Ele era chefe da sua divisão de 24. 000 homens.
6 മുപ്പതുപേരിൽ വീരനും മുപ്പതുപേർക്കു തലവനുമായ ബെനായാവ് ഇവൻ തന്നെ; അവന്‍റെ കൂറിന് അവന്‍റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
6 Esse Benaia foi guerreiro, chefe dos Trinta. Seu filho Amizabade estava encarregado da sua divisão.
7 നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്‍റെ സഹോദരനായ അസാഹേലും അവന്‍റെ ശേഷം അവന്‍റെ മകനായ സെബദ്യാവും ആയിരുന്നു; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
7 O quarto, para o quarto mês, foi Asael, irmão de Joabe; seu filho Zebadias foi seu sucessor. Havia 24. 000 homens em sua divisão.
8 അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
8 O quinto, para o quinto mês, foi o comandante Samute, o izraíta. Havia 24. 000 homens em sua divisão.
9 ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്‍റെ മകൻ ഈരാ; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
9 O sexto, para o sexto mês, foi Ira, filho de Iques, de Tecoa. Havia 24. 000 homens em sua divisão.
10 ഏഴാം മാസത്തേക്കുള്ള ഏഴാമത്തവൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
10 O sétimo, para o sétimo mês, foi Helez, de Pelom, descendente de Efraim. Havia 24. 000 homens em sua divisão.
11 എട്ടാം മാസത്തേക്കുള്ള എട്ടാമത്തവൻ സേരെഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
11 O oitavo, para o oitavo mês, foi Sibecai, de Husate, da família de Zerá. Havia 24. 000 homens em sua divisão.
12 ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവൻ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസെർ; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
12 O nono, para o nono mês, foi Abiezer, de Anatote, da tribo de Benjamim. Havia 24. 000 homens em sua divisão.
13 പത്താം മാസത്തേക്കുള്ള പത്താമത്തവൻ സേരെഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
13 O décimo, para o décimo mês, foi Maarai, de Netofate, da família de Zerá. Havia 24. 000 homens em sua divisão.
14 പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്‍റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ്; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
14 O décimo primeiro, para o décimo primeiro mês, foi Benaia, de Piratom, descendente de Efraim. Havia 24. 000 homens em sua divisão.
15 പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽ നിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
15 O décimo segundo, para o décimo segundo mês, foi Heldai, de Netofate, da família de Otoniel. Havia 24. 000 homens em sua divisão.
16 യിസ്രായേൽ ഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖയുടെ മകൻ ശെഫത്യാവ്;
16 Estes foram os líderes das tribos de Israel: de Rúben: Eliézer, filho de Zicri; de Simeão: Sefatias, filho de Maaca;
17 ലേവ്യർക്കു കെമൂവേലിന്‍റെ മകൻ ഹശബ്യാവ്; അഹരോന്യർക്കു സാദോക്ക്;
17 de Levi: Hasabias, filho de Quemuel; de Arão: Zadoque;
18 യെഹൂദെക്ക് ദാവീദിന്‍റെ സഹോദരന്മാരിൽ ഒരുവനായ എലീഹൂ; യിസ്സാഖാരിന് മീഖായേലിന്‍റെ മകൻ ഒമ്രി;
18 de Judá: Eliú, irmão de Davi; de Issacar: Onri, filho de Micael;
19 സെബൂലൂന് ഓബദ്യാവിന്‍റെ മകൻ യിശ്മയ്യാവ്; നഫ്താലിക്ക് അസ്രീയേലിന്‍റെ മകൻ യെരീമോത്ത്;
19 de Zebulom: Ismaías, filho de Obadias; de Naftali: Jeremote, filho de Azriel;
20 എഫ്രയീമ്യർക്ക് അസസ്യാവിന്‍റെ മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന് പെദായാവിന്‍റെ മകൻ യോവേൽ.
20 dos descendentes de Efraim: Oséias, filho de Azazias; da metade da tribo de Manassés: Joel, filho de Pedaías;
21 ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന് സെഖര്യാവിന്‍റെ മകൻ യിദ്ദോ; ബെന്യാമീന് അബ്നേരിന്‍റെ മകൻ യാസീയേൽ;
21 da outra metade da tribo de Manassés, em Gileade: Ido, filho de Zacarias; de Benjamim: Jaasiel, filho de Abner;
22 ദാന് യെരോഹാമിന്‍റെ മകൻ അസരെയേൽ. ഇവർ യിസ്രായേൽ ഗോത്രങ്ങൾക്ക് പ്രഭുക്കന്മാർ ആയിരുന്നു.
22 de Dã: Azareel, filho de Jeroão. Foram esses os líderes das tribos de Israel.
23 എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ട് ദാവീദ് ഇരുപതു വയസ്സിന് താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.
23 Davi não contou os homens com menos de vinte anos, pois o Senhor havia prometido tornar Israel tão numeroso quanto as estrelas do céu.
24 സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീർത്തില്ല; അത് നിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ്‌ രാജാവിന്‍റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടുമില്ല.
24 Joabe, filho de Zeruia, começou a contar os homens, mas não pôde terminar. A ira divina caiu sobre Israel por causa desse recenseamento, e o resultado não entrou nos registros históricos do rei Davi.
25 രാജാവിന്‍റെ ഭണ്ഡാരത്തിന് അദീയേലിന്‍റെ മകനായ അസ്മാവെത്ത് മേൽവിചാരകൻ. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടികശാലകൾക്ക് ഉസ്സീയാവിന്‍റെ മകൻ യെഹോനാഥാൻ മേൽവിചാരകൻ.
25 Azmavete, filho de Adiel, estava encarregado dos tesouros do palácio. Jônatas, filho de Uzias, estava encarregado dos depósitos do rei nos distritos distantes, nas cidades, nos povoados e nas torres de sentinela.
26 വയലിൽ വേലചെയ്ത കൃഷിക്കാർക്ക് കെലൂബിന്‍റെ മകൻ എസ്രി മേൽവിചാരകൻ.
26 Ezri, filho de Quelube, estava encarregado dos trabalhadores rurais, que cultivavam a terra.
27 മുന്തിരിത്തോട്ടങ്ങൾക്ക് രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞ് സൂക്ഷിക്കുന്ന നിലവറകൾക്ക് ശിഫ്മ്യനായ സബ്ദിയും മേൽവിചാരകർ.
27 Simei, de Ramá, estava encarregado das vinhas. Zabdi, de Sifá, estava encarregado do vinho que era armazenado em tonéis.
28 ഒലിവുവൃക്ഷങ്ങൾക്കും താഴ്വീതിയിലെ കാട്ടത്തികൾക്കും ഗാദേര്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവയ്ക്കുന്ന നിലവറകൾക്കു യോവാശും മേൽവിചാരകർ.
28 Baal-Hanã, de Gederá, estava encarregado das oliveiras e das figueiras bravas, na Sefelá. Joás estava encarregado do fornecimento de azeite.
29 ശാരോനിൽ മേയുന്ന മൃഗസമൂഹങ്ങൾക്ക് ശാരോന്യനായ ശിത്രായിയും താഴ്വരയിലെ മൃഗസമൂഹങ്ങൾക്ക് അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.
29 Sitrai, de Sarom, estava encarregado dos rebanhos que pastavam em Sarom. Safate, filho de Adlai, estava encarregado dos rebanhos nos vales.
30 ഒട്ടകങ്ങൾക്ക് യിശ്മായേല്യനായ ഓബീലും കഴുതകൾക്ക് മെരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.
30 O ismaelita Obil estava encarregado dos camelos. Jedias, de Meronote, estava encarregado dos jumentos.
31 ആടുകൾക്ക് ഹഗര്യനായ യാസീസ് മേൽവിചാരകൻ; ഇവർ എല്ലാവരും ദാവീദ്‌ രാജാവിന്‍റെ വസ്തുവകകൾക്ക് അധിപതിമാരായിരുന്നു.
31 O hagareno Jaziz estava encarregado das ovelhas. Todos esses eram encarregados de cuidar dos bens do rei Davi.
32 ദാവീദിന്‍റെ ചിറ്റപ്പനായ യോനാഥാൻ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.
32 Jônatas, tio de Davi, era conselheiro; homem sábio e também escriba. Jeiel, filho de Hacmoni, cuidava dos filhos do rei.
33 അഹീഥോഫെൽ രാജമന്ത്രി; അർഖ്യനായ ഹൂശായി രാജമിത്രം.
33 Aitofel era conselheiro do rei. Husai, o arquita, era amigo do rei.
34 അഹീഥോഫെലിന്‍റെ ശേഷം ബെനായാവിന്‍റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രിമാർ; രാജാവിന്‍റെ സേനാധിപതി യോവാബ്.
34 Aitofel foi sucedido por Joiada, filho de Benaia, e por Abiatar. Joabe era o comandante do exército real.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Crônicas 27, comparar traduções ou montar um estudo — tudo direto pelo WhatsApp.