1 Crônicas 24

Indian Revised Version in Malayalam (MAL) vs ARC

Sair da comparação
ARC Almeida Revista e Corrigida 2009
1 അഹരോന്‍റെ പുത്രന്മാരുടെ കൂറുകൾ: അഹരോന്‍റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
1 E, quanto aos filhos de Arão, estas foram as suas divisões; os filhos de Arão foram Nadabe, e Abiú, e Eleazar, e Itamar.
2 നാദാബും അബീഹൂവും അവരുടെ അപ്പനു മുമ്പെ മരിച്ചുപോയി; അവർക്ക് പുത്രന്മാർ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ട് എലെയാസാരും ഈഥാമാരും പൗരോഹിത്യം നടത്തി.
2 E morreram Nadabe e Abiú antes de seu pai e não tiveram filhos; e Eleazar e Itamar administravam o sacerdócio.
3 ദാവീദ് എലെയാസാരിന്‍റെ പുത്രന്മാരിൽ സാദോക്ക്, ഈഥാമാരിന്‍റെ പുത്രന്മാരിൽ അഹീമേലെക്ക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ ക്രമപ്രകാരം വിഭാഗിച്ചു.
3 E Davi os repartiu, como também a Zadoque, dos filhos de Eleazar, e a Aimeleque, dos filhos de Itamar, segundo o seu ofício no seu ministério.
4 ഈഥാമാരിന്‍റെ പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്‍റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ട് എലെയാസാരിന്‍റെ പുത്രന്മാരെ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്‍റെ പുത്രന്മാരെ എട്ട് പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
4 E achou-se que eram muitos mais os filhos de Eleazar entre os chefes de famílias do que os filhos de Itamar, quando os repartiram; dos filhos de Eleazar, dezesseis chefes das casas dos pais, mas dos filhos de Itamar, segundo as casas de seus pais, oito.
5 എലെയാസാരിന്‍റെ പുത്രന്മാരിലും ഈഥാമാരിന്‍റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്‍റെ പ്രഭുക്കന്മാരും ദൈവാലയത്തിന്‍റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ട് അവരെ തരവ്യത്യാസം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
5 E os repartiram por sortes, uns com os outros; porque houve maiorais do santuário e maiorais da Casa de Deus, assim dentre os filhos de Eleazar, como dentre os filhos de Itamar.
6 ലേവ്യരിൽ നെഥനയേലിന്‍റെ മകനായ ശെമയ്യാശാസ്ത്രി രാജാവിനും പ്രഭുക്കന്മാർക്കും, പുരോഹിതനായ സാദോക്കിനും, അബ്യാഥാരിന്‍റെ മകനായ അഹീമേലെക്കിനും, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിനും മറ്റൊന്ന് ഈഥാമാരിനുമായി ചീട്ടുവന്നത് എഴുതിവച്ചു.
6 E os registrou Semaías, filho de Natanael, o escrivão dentre os levitas, perante o rei, e os príncipes, e Zadoque, o sacerdote, e Aimeleque, filho de Abiatar, e os chefes dos pais entre os sacerdotes e entre os levitas; uma dentre as casas dos pais se tomou para Eleazar, e se tomou outra para Itamar.
7 ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേത് യെദായാവിനും
7 E saiu a primeira sorte a Jeoiaribe, a segunda, a Jedaías;
8 മൂന്നാമത്തേത് ഹാരീമിനും നാലാമത്തേത് ശെയോരീമിനും
8 a terceira, a Harim; a quarta, a Seorim;
9 അഞ്ചാമത്തേത് മല്ക്കീയാവിനും ആറാമത്തേത് മീയാമിനും
9 a quinta, a Malquias; a sexta, a Miamim;
10 ഏഴാമത്തേത് ഹാക്കോസിനും എട്ടാമത്തേത് അബീയാവിനും
10 a sétima, a Hacoz; a oitava, a Abias;
11 ഒമ്പതാമത്തേത് യേശൂവയ്ക്കും പത്താമത്തേത് ശെഖന്യാവിനും
11 a nona, a Jesua; a décima, a Secanias;
12 പതിനൊന്നാമത്തേത് എല്യാശീബിനും പന്ത്രണ്ടാമത്തേത് യാക്കീമിനും
12 a undécima, a Eliasibe; a duodécima, a Jaquim;
13 പതിമൂന്നാമത്തേത് ഹുപ്പയ്ക്കും പതിനാലാമത്തേത് യേശെബെയാമിനും
13 a décima terceira, a Hupá; a décima quarta, a Jesebeabe;
14 പതിനഞ്ചാമത്തേത് ബിൽഗെക്കും പതിനാറാമത്തേത് ഇമ്മേരിനും
14 a décima quinta, a Bilga; a décima sexta, a Imer;
15 പതിനേഴാമത്തേത് ഹേസീരിനും പതിനെട്ടാമത്തേത് ഹപ്പിസ്സേസിനും
15 a décima sétima a Hezir; a décima oitava, a Hapises;
16 പത്തൊമ്പതാമത്തേത് പെതഹ്യാവിനും ഇരുപതാമത്തേത് യെഹെസ്കേലിനും
16 a décima nona, a Petaías; a vigésima, a Jeezquel;
17 ഇരുപത്തൊന്നാമത്തേത് യാഖീനും ഇരുപത്തിരണ്ടാമത്തേത് ഗാമൂലിനും
17 a vigésima primeira, a Jaquim; a vigésima segunda, a Gamul;
18 ഇരുപത്തിമൂന്നാമത്തേത് ദെലായാവിന്നും ഇരുപത്തിനാലാമത്തേത് മയസ്യാവിനും വന്നു.
18 a vigésima terceira, a Delaías; a vigésima quarta, a Maazias.
19 യിസ്രായേലിന്‍റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവൻ അവർക്ക് കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവർ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.
19 O ofício destes, no seu ministério, era entrar na Casa do Senhor , segundo lhes fora ordenado por Arão, seu pai, como o Senhor , Deus de Israel, lhe tinha ordenado.
20 ലേവിയുടെ മറ്റുപുത്രന്മാർ: അമ്രാമിന്‍റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്‍റെ പുത്രന്മാരിൽ യെഹ്ദെയാവ്.
20 E do resto dos filhos de Levi: dos filhos de Anrão, Subael; dos filhos de Subael, Jedias;
21 രെഹബ്യാവോ: രെഹബ്യാവിന്‍റെ പുത്രന്മാരിൽ തലവൻ യിശ്ശ്യാവ്.
21 dos filhos de Reabias: Issias era o chefe;
22 യിസ്ഹാര്യരിൽ ശെലോമോത്ത്; ശെലോമോത്തിന്‍റെ പുത്രന്മാരിൽ യഹത്ത്.
22 dos isaritas, Selomite; dos filhos de Selomite, Jaate;
23 ഹെബ്രോന്‍റെ പുത്രന്മാർ: യെരിയാവ് തലവൻ; അമര്യാവ് രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.
23 dos filhos de Hebrom, Jerias, o primeiro, Amarias, o segundo, Jaaziel, o terceiro, Jecameão, o quarto;
24 ഉസ്സീയേലിന്‍റെ പുത്രന്മാർ: മീഖ; മീഖയുടെ പുത്രന്മാർ:
24 dos filhos de Uziel, Mica; dos filhos de Mica, Samir;
25 ശാമീർ, മീഖയുടെ സഹോദരൻ യിശ്ശ്യാവ്: യിശ്ശ്യാവിന്‍റെ പുത്രന്മാരിൽ സെഖര്യാവ്.
25 o irmão de Mica, Issias; dos filhos de Issias, Zacarias;
26 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി, യയസ്യാവിന്‍റെ പുത്രന്മാർ: ബെനോ.
26 dos filhos de Merari, Mali e Musi; dos filhos de Jaazias, Beno;
27 മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന് ഉത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി.
27 dos filhos de Merari, da parte de Jaazias, Beno, e Soão, e Zacur, e Ibri;
28 മഹ്ലിയുടെ മകൻ എലെയാസാർ; അവനു പുത്രന്മാർ ഉണ്ടായില്ല.
28 de Mali, Eleazar; este não teve filhos;
29 കീശോ: കീശിന്‍റെ പുത്രന്മാർ യെരഹ്മെയേൽ.
29 dos filhos de Quis, Jerameel;
30 മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ.
30 dos filhos de Musi, Mali, e Éder, e Jerimote; estes foram os filhos dos levitas, segundo as suas casas paternas.
31 അവരും അഹരോന്‍റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നെ ദാവീദ്‌ രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതത് പിതൃഭവനത്തിൽ ഓരോ തലവൻ അവരവരുടെ ഇളയസഹോദരനെപ്പോലെ തന്നെ ചീട്ടിട്ടു.
31 E o chefe da casa dos pais e bem assim como um de seus irmãos menores lançaram sortes igualmente como seus irmãos, os filhos de Arão, perante o rei Davi, e Zadoque, e Aimeleque, e os chefes dos pais entre os sacerdotes e entre os levitas.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Crônicas 24, comparar traduções ou montar um estudo — tudo direto pelo WhatsApp.