1 Crônicas 14

Indian Revised Version in Malayalam (MAL) vs VC

Sair da comparação
VC Versão Católica
1 സോർരാജാവായ ഹൂരാം, ദാവീദിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു. അവന് ഒരു അരമന പണിയേണ്ടതിനു ദേവദാരുക്കളെയും കൽപ്പണിക്കാരെയും ആശാരിമാരെയും അയച്ചു.
1 Hirão, rei de Tiro, enviou mensageiros a Davi, com madeiras de Cedro, pedreiros e carpinteiros, para construir-lhe um palácio.
2 യഹോവയുടെ ജനമായ യിസ്രായേൽ നിമിത്തം അവന്‍റെ രാജത്വം ഉന്നതിപ്രാപിച്ചതിനാൽ യഹോവ യിസ്രായേലിനു രാജാവായി തന്നെ സ്ഥിരപ്പെടുത്തി എന്നു ദാവീദിനു മനസ്സിലായി.
2 E Davi reconheceu que o Senhor o confirmava rei de Israel, pois que seu reino era exaltado por causa de Israel, seu povo.
3 ദാവീദ് യെരൂശലേമിൽവച്ച് വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
3 Davi tomou ainda mulheres de Jerusalém e gerou filhos e filhas.
4 യെരൂശലേമിൽവച്ച് അവനു ജനിച്ച മക്കളുടെ പേരുകൾ: ശമ്മൂവ, ശോബാബ്, നാഥാൻ,
4 Eis os nomes dos filhos que teve em Jerusalém: Samua, Sobad, Natã, Salomão,
5 ശലോമോൻ, യിബ്ഹാർ, എലീശൂവ, എൽപേലെത്ത്,
5 Jebaar, Elisua, Elifelet,
6 നോഗഹ്, നേഫെഗ്, യാഫീയ,
6 Noga, Nafeg, Jafia,
7 എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
7 Elisama, Baaliada e Elifalet.
8 എല്ലാ യിസ്രായേലിനും രാജാവായി ദാവീദിനെ അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ, അവർ ദാവീദിനെ പിടിക്കുവാൻ ചെന്നു; ദാവീദ് അത് കേട്ടു അവർക്കെതിരെ ചെന്നു.
8 Quando os filisteus souberam que Davi tinha sido sagrado rei de todo o Israel, subiram todos para prendê-lo. Mas ele o soube e saiu-lhes ao encontro.
9 ഫെലിസ്ത്യർ വന്നു രെഫയീം താഴ്വരയിൽ അണിനിരന്നു.
9 Contudo, os filisteus que vinham espalharam-se pelo vale de Refaim.
10 അപ്പോൾ ദാവീദ് ദൈവത്തോട് “ഞാൻ ഫെലിസ്ത്യർക്കെതിരെ പുറപ്പെടണമോ? അവരെ എന്‍റെ കയ്യിൽ ഏല്പിച്ചുതരുമോ” എന്നു ചോദിച്ചു.
10 Davi consultou a Deus: Subirei contra os filisteus? Entregá-los-eis em minhas mãos? E o Senhor disse-lhe: Sobe e entregá-los-ei em tuas mãos.
11 അങ്ങനെ അവർ ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു: “വെള്ളച്ചാട്ടംപോലെ ദൈവം എന്‍റെ ശത്രുക്കളെ എന്‍റെ കയ്യാൽ തകർത്തുകളഞ്ഞു” എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു.
11 Subiram, portanto, a Baal-Farasim, e lá Davi os desbaratou. Disse então ele: Deus dispersou meus inimigos, por minha mão, como se dispersam as águas. Por isso esse lugar se denominou: Baal-Farasim.
12 എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ ഉപേക്ഷിച്ചു; അവയെ തീയിലിട്ടു ചുട്ടുകളയുവാൻ ദാവീദ് കല്പിച്ചു.
12 Ali abandonaram eles seus deuses. E Davi os mandou queimar.
13 ഫെലിസ്ത്യർ പിന്നെയും താഴ്വരയിൽ അണിനിരന്നു.
13 Os filisteus espalharam-se novamente pelo vale.
14 ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോൾ ദൈവം അവനോട്: “അവരുടെ പിന്നാലെ ചെല്ലാതെ അവരെ വളഞ്ഞ്, ബാഖാവൃക്ഷങ്ങൾക്കെതിരേ അവരുടെ നേരെ ചെല്ലുക.
14 Davi consultou de novo a Deus, e este lhe respondeu: Não te ponhas a persegui-los; desvia-te deles e os atacarás diante das amoreiras.
15 അവർ ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിയണിയായി നടക്കുന്ന ശബ്ദം കേട്ടാൽ നീ പടയ്ക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിക്കുവാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു” എന്നു അരുളിച്ചെയ്തു.
15 Quando ouvires um ruído de passos nas copas das amoreiras, então começarás o combate, porque Deus sairá diante de ti para desbaratar o exército dos filisteus.
16 ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.
16 Fez Davi o que Deus lhe ordenava, e derrotou o exército dos filisteus desde Gabaon até Gazer.
17 ദാവീദിന്‍റെ കീർത്തി സകലദേശങ്ങളിലും വ്യാപിച്ചു. യഹോവ, ദാവീദിനെക്കുറിച്ചുള്ള ഭയം സർവ്വജാതികൾക്കും വരുത്തുകയും ചെയ്തു.
17 A fama de Davi espalhou-se por todos os países, e o Senhor tornou-o temível para todas as nações.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Crônicas 14, comparar traduções ou montar um estudo — tudo direto pelo WhatsApp.