1 Coríntios 2

Indian Revised Version in Malayalam (MAL) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 സഹോദരന്മാരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ പ്രസംഗത്തിൻ്റെയോ ജ്ഞാനത്തിൻ്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്‍റെ സാക്ഷ്യം നിങ്ങളോട് പ്രസ്താവിക്കുവാൻ വന്നത്.
1 Meus irmãos, quando fui anunciar a vocês a verdade secreta de Deus, não usei muitas palavras nem grande sabedoria.
2 എന്തെന്നാൽ ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ ആഗ്രഹിച്ചു.
2 Porque, quando estive com vocês, resolvi esquecer tudo, a não ser Jesus Cristo e principalmente a sua morte na cruz.
3 ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ വിറയലോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.
3 Quando visitei vocês, eu estava fraco e tremia de medo.
4 നിങ്ങളുടെ വിശ്വാസത്തിന് മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്‍റെ ശക്തി തന്നെ ആധാരമായിരിക്കേണ്ടതിന്,
4 O meu ensinamento e a minha mensagem não foram dados com a linguagem da sabedoria humana, mas com provas firmes do poder do Espírito de Deus.
5 എന്‍റെ വചനവും എന്‍റെ പ്രസംഗവും മാനുഷികജ്ഞാനത്തിൻ്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിൻ്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്.
5 Portanto, a fé que vocês têm não se baseia na sabedoria humana, mas no poder de Deus.
6 എന്നിരുന്നാലും, പക്വത പ്രാപിച്ചവരുടെ ഇടയിൽ, ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ കാലത്തിൻ്റെയോ, മാറ്റപ്പെടുന്നവരായ ഈ കാലഘട്ടത്തിലെ ഭരണാധിപന്മാരുടെയോ ജ്ഞാനമല്ല,
6 Porém, para os que são espiritualmente maduros, anunciamos uma mensagem de sabedoria. Mas não é de uma sabedoria deste mundo nem a dos poderes que o governam e que estão perdendo o seu poder.
7 ദൈവം ലോകസൃഷ്ടിക്ക് മുമ്പെ നമ്മുടെ തേജസ്സിനായി മുന്നിയമിച്ചതും ഇതുവരെ മറഞ്ഞിരുന്നതുമായ ദൈവത്തിന്‍റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു.
7 A sabedoria que anunciamos é a sabedoria secreta de Deus, escondida dos seres humanos, a sabedoria que o próprio Deus, antes mesmo da criação do mundo, já havia escolhido para a nossa glória .
8 അത് ഈ കാലഘട്ടത്തിലെ ഭരണാധികാരികൾ ആരും അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിൻ്റെ കർത്താവിനെ ക്രൂശിക്കുമായിരുന്നില്ല.
8 Nenhum dos poderes que agora governam o mundo conheceu essa sabedoria. Pois, se a tivessem conhecido, não teriam crucificado o glorioso Senhor.
9 “ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത്
9 Porém, como dizem as Escrituras Sagradas : “O que ninguém nunca viu nem ouviu, e o que jamais alguém pensou que podia acontecer, foi isso o que Deus preparou para aqueles que o amam.”
10 നമുക്കോ ദൈവം അത് തന്‍റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; എന്തെന്നാൽ, ആത്മാവ് സകലത്തെയും, ദൈവത്തിന്‍റെ ആഴങ്ങളെപ്പോലും ആരായുന്നു.
10 Mas foi a nós que Deus, por meio do Espírito, revelou o seu segredo. O Espírito Santo examina tudo, até mesmo os planos mais profundos e escondidos de Deus.
11 മനുഷ്യനിലുള്ളത് അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അതുപോലെ തന്നെ ദൈവത്തിലുള്ളത് ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
11 Quanto ao ser humano, somente o espírito que está nele é que conhece tudo a respeito dele. E, quanto a Deus, somente o seu próprio Espírito conhece tudo a respeito dele.
12 നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്ക് ദാനമായി നല്കിയിരിക്കുന്നത് അറിയുവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്.
12 Não foi o espírito deste mundo que nós recebemos, mas o Espírito mandado por Deus, para que possamos entender tudo o que Deus nos tem dado.
13 അത് ഞങ്ങൾ മാനുഷികജ്ഞാനത്താൽ ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവ് ഉപദേശിക്കുന്ന വചനങ്ങളാൽ തന്നെ പ്രസ്താവിച്ചുകൊണ്ട് ആത്മികന്മാർക്ക് ആത്മികമായത് തെളിയിക്കുന്നു.
13 Portanto, quando falamos, nós usamos palavras ensinadas pelo Espírito de Deus e não palavras ensinadas pela sabedoria humana. Assim explicamos as verdades espirituais aos que são espirituais.
14 എന്നാൽ അനാത്മികമനുഷ്യൻ ദൈവാത്മാവിൻ്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു; ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവനു ഗ്രഹിക്കുവാൻ കഴിയുന്നതുമല്ല.
14 Mas quem não tem o Espírito de Deus não pode receber os dons que vêm do Espírito e, de fato, nem mesmo pode entendê-los. Essas verdades são loucura para essa pessoa porque o sentido delas só pode ser entendido de modo espiritual.
15 ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
15 A pessoa que tem o Espírito Santo pode julgar o valor de todas as coisas, porém ela mesma não pode ser julgada por ninguém.
16 എന്തെന്നാൽ, കർത്താവിന്‍റെ മനസ്സ് അറിഞ്ഞ് അവനെ ഉപദേശിക്കുന്നവൻ ആർ? നാമോ ക്രിസ്തുവിന്‍റെ മനസ്സുള്ളവർ ആകുന്നു.
16 Como dizem as Escrituras Sagradas: “Quem pode conhecer a mente do Senhor? Quem é capaz de lhe dar conselhos?” Mas nós pensamos como Cristo pensa.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Coríntios 2, comparar traduções ou montar um estudo — tudo direto pelo WhatsApp.